Posted by: absolutevoid | മാര്‍ച്ച് 23, 2009

4ജി അനന്തര ശൃംഖലാ ഗവേഷണത്തിൽ വൻ മുന്നേറ്റം

അതിവേഗ വിവരവിനിമയത്തിന്‌ മൈക്രോവേവ്‌ ഫോട്ടോണിക്സ്‌

മൊബൈൽ ലോകത്തിന്റെ വലിയ പങ്കും ഇനിയും മൂന്നാം തലമുറ മൊബൈൽ കമ്മ്യൂണിക്കേഷൻസിലേക്ക്‌ മാറാനിരിക്കെ യൂറോപ്യൻ ഗവേഷകർ ഇതിനകം തന്നെ പ്രതിനിമിഷം 12.5 ജിബി ഡേറ്റ വയർലെസായി ഡെലിവർ ചെയ്യാൻ കഴിയുന്ന നാലാംതലമുറയും കടന്നുള്ള നൂതനസാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ്‌.

മില്ലിമീറ്റർ വേവ്‌ എന്നും മൈക്രോവേവ്‌ ഫോട്ടോണിക്സ്‌ എന്നും പേരുള്ള ഈ പുതിയ ടെക്നോളജിക്ക്‌ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ മാത്രമല്ല, ഇൻസ്ട്രമെന്റേഷൻ, റഡാർ, സെക്യൂരിറ്റി, റേഡിയോ ആസ്ട്രോണമി തുടങ്ങിയ ഇതരമേഖലകളിലും വാണിജ്യാടിസ്ഥാനത്തിലുള്ള വമ്പൻ പ്രയോഗ സാധ്യതകളാണുള്ളത്‌.

എംഎം-വേവ്‌ കമ്പോണന്റുകൾ ഉത്പാദിപ്പിക്കാനായി ഏറ്റവും ആധുനികമായ റേഡിയോ, ഒപ്ടിക്സ്‌ സാങ്കേതികവിദ്യകൾ ഒരുമിച്ച്‌ പ്രയോഗിച്ച്‌ നേടിയ പ്രവർത്തന മികവിലെ വമ്പൻ കുതിപ്പിന്റെ ഗുണഫലങ്ങൾ സാധാരണക്കാർക്ക്‌ കൂടി ലഭ്യമാവാൻ ഏതാനും വർഷങ്ങൾ കൂടി കാത്തിരുന്നാൽ മതിയാകും. യൂറോപ്യൻ യൂണിയൻ ഫണ്ട്‌ ചെയ്യുന്ന IPHOBAC എന്ന പ്രോജക്ടിനാണ്‌ ഇതിന്‌ നന്ദി പറയേണ്ടത്‌. എംഎം വേവ്‌ ആപ്ലിക്കേഷനുകൾക്കായി കമ്പോണന്റുകളുടെയും സിസ്റ്റങ്ങളുടെയും പുതിയ ക്ലാസ്‌ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക്‌ ലോകവും വ്യവസായ വൃത്തങ്ങളും തമ്മിലുള്ള പങ്കാളിത്തം യാഥാർത്ഥ്യമാക്കിയ പദ്ധതി കൂടിയാണിത്‌.

റേഡിയോ സ്പെക്ട്രത്തിലെ അത്യധികം ഉയർന്ന ഫ്രീക്വൻസിയിലുള്ള ബാൻഡ്‌ ആണ്‌ എംഎം വേവ്‌. 30-300 ജിഗാഹേർട്സിനിടയിലാണ്‌ 1-10 എംഎം തരംഗദൈർഘ്യമുള്ള ഈ ബാൻഡ്‌ ഉൾപ്പെടുന്നത്‌. അധികം വികസനങ്ങളൊന്നും നടന്നിട്ടില്ലാത്ത മേഖലയാണിത്‌. അതുകൊണ്ടു തന്നെ അൽപ്പമാത്രവും ഏറെ ആവശ്യകതയും ഉള്ള ഈ സ്പെക്ട്രത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ഗവേഷണമാണ്‌ പുതിയ സാങ്കേതിക വിദ്യ മുമ്പോട്ട്‌ നയിക്കുന്നത്‌.

സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന വെറുമൊരു പേപ്പർ പ്രോജക്ട്‌ അല്ല IPHOBAC. പകരം ‘മെയ്ഡ്‌ ഇൻ യൂറോപ്പ്‌’ ലേബലുള്ള നിലവാരമേറിയ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാനും വാണിജ്യോപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള വളരെ പ്രായോഗികമായ പ്രയത്നം കൂടിയാണത്‌. ജപ്പാനിലെയും യുഎസിലെയും പല കമ്പനികളും ഒപ്ടിക്കൽ, റേഡിയോ ഫ്രീക്വൻസി സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നുണ്ടെങ്കിലും ഈ മേഖലയിലുള്ള ആദ്യ പൂർണ്ണമായ ഇന്റഗ്രേറ്റഡ്‌ എഫർട്ട്‌ ആണ്‌ ധാരാളം കമ്പനികളുടെ പങ്കാളിത്തമുള്ള IPHOBAC പ്രോജക്ട്‌. 2009ന്‌ അവസാനിക്കുന്ന ത്രൈവാർഷിക പ്രോജക്ടിന്റെ ഭാഗമായി ഇതിനകം തന്നെ ധാരാളം നേട്ടങ്ങൾ അവർ നേടിക്കഴിഞ്ഞു.

ഗവേഷകർ അടുത്തിടെ വികസിപ്പിച്ച ഒരു ചെറുകമ്പോണന്റ്‌ ആണ്‌ എടുത്തുപറയേണ്ട നേട്ടം. എംഎം വേവ്‌ ബാൻഡ്‌ പൂർണ്ണമായും അതിനപ്പുറവും ഉപയോഗിച്ച്‌ തുടർച്ചയായി സിഗ്നൽ ട്രാൻസ്മിറ്റ്‌ ചെയ്യാൻ സാധിക്കുന്ന ഒരു ട്രാൻസ്മിറ്ററാണ്‌ ഇത്‌. അതിന്റെ ഫുൾ റേഞ്ച്‌ 30-325 ജിഗാഹേർട്സാണ്‌. അതിനേക്കാൾ കൂടിയ ഫ്രീക്വൻസിയിലുള്ള പ്രവർത്തനവും പരീക്ഷണദശയിലാണ്‌. ഈ റേഞ്ചിലുള്ള പെർഫോമൻസ്‌ ഡെലിവർ ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യ കമ്പോണന്റ്‌ എന്ന നിലയിൽ ഇത്‌ കമ്മ്യൂണിക്കേഷൻസ്‌ സിസ്റ്റത്തിലും റഡാർ സിസ്റ്റത്തിലും ഒരേ പോലെ ഉപയുക്തമാകും.

ഈ ട്രാൻസ്മിറ്റർ കൂടാതെ 110 ജിഗാഹേർട്സ്‌ മോഡുലേറ്ററുകൾ, 110 ജിഗാഹേർട്സ്‌ ഫോട്ടോ ഡിറ്റക്ടറുകൾ, 300 ജിഗാഹേർട്സ്‌ ഡ്യൂയൽ മോഡ്‌ ലേസറുകൾ, 60 ജിഗാഹേർട്സ്‌ മോഡ്‌-ലോക്ക്ഡ്‌ ലേസറുകൾ, 60 ജിഗാഹേർട്സ്‌ ട്രാൻസീവറുകൾ എന്നിവയും ഈ പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിച്ചുകഴിഞ്ഞു.

ഇലക്ട്രോണിക്സിലൂടെ സാധ്യമല്ലാത്ത അൾട്രാ-വൈഡ്‌ ട്യൂണബിളിറ്റി, ലോ-ഫേസ്‌ നോയിസ്‌ തുടങ്ങിയ വ്യതിരിക്തമായ ശേഷിയുള്ള മില്ലിമീറ്റർ വേവ്‌ ഫോട്ടോണിക്സ്‌ ഹൈ ഫ്രീക്വൻസി ആപ്ലിക്കേഷനുകൾക്ക്‌ വേണ്ടിയുള്ള ‘ഹൈലി ഡിസ്‌റപ്ടീവ്‌’ ആയ ടെക്നോളജി ആണെന്ന്‌ പ്രോജക്ട്‌ കോർഡിനേറ്റർ ആൻഡ്രിയാസ്‌ സ്റ്റോഹർ പറയുന്നു.

ടെലികമ്മ്യൂണിക്കേഷൻസ്‌ ശൃംഖലകളിലൂടെ അൾട്രാ ഫാസ്റ്റ്‌ വയർലെസ്‌ ഡേറ്റ ട്രാൻസ്ഫർ സാധ്യമാകുമെന്നത്‌ മാത്രമല്ല ഇതിന്റെ പ്രായോഗികവശം. അതിനുമപ്പുറം ഒട്ടേറെ പുതിയ ആപ്ലിക്കേഷനുകളും സാധ്യമാകും. http://www.iphobac-survey.org എന്ന വെബ്സൈറ്റിൽ ഇതേക്കുറിച്ച്‌ വിശദവിവരങ്ങളുണ്ട്‌.

ലയോണിൽ നടന്ന ഐസിടി 2008 എക്സിബിഷനിൽ ടോപ്‌ ടെൽ ബെസ്റ്റ്‌ എക്സിബിറ്റ്സ്‌ പട്ടികയിൽ ഇടം നേടിയ 60 ജിഗാഹേർട്സ്‌ ഫോട്ടോണിക്‌ വയർലെസ്‌ സിസ്റ്റം ആണ്‌ ഒരു ഉദാഹരണം. വീട്ടിനുള്ളിൽ ഉപയോഗിക്കുന്ന സെറ്റ്‌ ടോപ്‌ ബോക്സ്‌, ടെലിവിഷൻ, പേഴ്സണൽ കമ്പ്യൂട്ടർ, മൊബൈൽ ഡിവൈസസ്‌ തുടങ്ങിയ വിവിധ ഉപകരണങ്ങൾക്കിടയിൽ ഫുൾ ഹൈ ഡഫനിഷൻ വയർലെസ്‌ കണക്ടിവിറ്റി അനുവദിക്കുന്ന സാങ്കേതിക വിദ്യയാണിത്‌. ഫുൾ വയർലെസ്‌ എച്ച്ഡിക്ക്‌ ആവശ്യമായ മൂന്ന്‌ ജിഗാബൈറ്റ്സ്‌ പെർ സെക്കൻഡ്‌ വരെയുള്ള വേഗത കൈവരിച്ച ആദ്യ ഹോം ഏരിയ നെറ്റ്‌വർക്ക്‌ ആയിരുന്നു, അത്‌.

നടന്നുകൊണ്ടിരിക്കുന്ന ഇവന്റുകളുടെ മൾട്ടിക്യാമറ കവറേജ്‌ എച്ച്ഡിയിൽ നൽകാനും ഈ സിസ്റ്റം ഉപയോഗിക്കാം. “എല്ലാ ക്യാമറയിൽ നിന്നുമുള്ള ലൈവ്‌ ഫീഡ്‌ കണ്ടാൽ മാത്രമേ അവയിലേതാണ്‌ ഉപയോഗിക്കേണ്ടതെന്ന്‌ സംവിധായകന്‌ തീരമാനിക്കാനാവൂ. അപ്പോൾ പിന്നെ സിഗ്നലുകൾ കംപ്രസ്‌ ചെയ്യാൻ സമയമില്ല. കംപ്രസ്‌ ചെയ്യാത്ത ഹൈ ഡെഫനിഷൻ വീഡിയോ/ഓഡിയോ സിഗ്നലുകൾ അത്ര വേഗത്തിൽ ട്രാൻസ്മിറ്റ്‌ ചെയ്യാൻ കഴിവുറ്റ ഡേറ്റ ട്രാൻസ്ഫർ നിരക്ക്‌ നൽകാൻ നിലവിൽ സാധ്യമായ ഏക സാങ്കേതിക വിദ്യ ഞങ്ങളുടേതാണ്‌,” സ്റ്റോഹ്ര് പറയുന്നു.

ആക്സസ്‌ ടെലികോം ശൃംഖലയിൽ ഇതേ സാങ്കേതികവിദ്യ ഡെമോൺസ്ട്രേറ്റ്‌ ചെയ്തപ്പോൾ സാധ്യമായ ഡേറ്റ റേറ്റ്സ്‌ ലോക റെക്കോഡ്‌ ആണ്‌. ഷോർട്ട്‌ – ടു – മീഡിയം വയർലെസ്‌ സ്പാൻസിൽ 12.5 ജിബി/സെക്കൻഡ്‌ വേഗതയാണ്‌ കൈവരിക്കാനായത്‌. ഇത്‌ വരാനിരിക്കുന്ന നാലം തലമുറ (4ജി) മൊബൈൽ നെറ്റ്‌വർക്കിനേക്കാൾ 1500 മടങ്ങ്‌ അധികമാണ്‌.

ചുരുങ്ങിയ കാലപരിധിക്കുള്ളിൽ ഈ സാങ്കേതിക വിദ്യ വിന്യസിക്കാനാവുന്നതെങ്ങനെയെന്നും സ്റ്റോഹ്ര് വിശദീകരിക്കുന്നു. വളരെ റിമോട്ട്‌ ആയ പ്രദേശങ്ങളിൽ വളരെ വേഗതയേറിയ ബ്രോഡ്ബാൻഡ്‌ വയർലെസായി സപ്പോർട്ട്‌ ചെയ്യാം എന്നതാണ്‌ ആശയം. “സെക്കൻഡിൽ 10 ജിബി ഡെലിവർ ചെയ്യാനാവുന്ന ഫൈബർ നിങ്ങൾക്ക്‌ ഭൂമിക്കടിയിലിടാം. എന്നാൽ ഫൈബറിന്റെ സാന്നിദ്ധ്യമില്ലാത്ത ഉൾപ്രദേശങ്ങളിലേക്ക്‌ വായുവിലൂടെ ബ്രോഡ്ബാൻഡ്‌ ഡെലിവർ ചെയ്യാനും ഫൈബർ നെറ്റ്‌വർക്കുകൾക്കിടയിലെ വിടവുകൾ നികത്താനും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാം,” അദ്ദേഹം പറയുന്നു.

യൂറോപ്യൻ സ്പേസ്‌ ഏജൻസിയുമായി ചേർന്ന്‌ ബഹിരാകാശ യത്നങ്ങൾക്ക്‌ ആവശ്യമായ പ്രവർത്തകങ്ങളും പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിക്കുന്നു. 100 ജിഗാഹേർട്സ്‌ ബാൻഡിലാവും ഇവ പ്രവർത്തിക്കുക. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കിയിട്ടില്ല.

പ്രീ കൊമേഴ്സ്യൽ ഘട്ടം വരെയെത്തിയ ചില കമ്പോണന്റുകൾ ഇതിനകം തന്നെ ഈ പ്രോജക്ടിന്റെ ഭാഗമായുണ്ട്‌. സീമെൻസ്‌, എറിക്സൺ, തെയ്‌ല്സ്‌ കമ്മ്യൂണിക്കേഷൻസ്‌, മലേഷ്യ ടെലികോം തുടങ്ങി ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ വമ്പന്മാരുമായി ചർച്ചകളും നടക്കുന്നു. ” ഏതാനും വർഷത്തിനുള്ളിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ IPHOBAC പ്രോജക്ടിന്റെ ഗുണഫലങ്ങൾ വീട്ടിലും റേഡിയോ ആസ്ട്രോണമിയിലും ബഹിരാകാശത്തും അടക്കം എല്ലാവർക്കും കാണാൻ സാധിക്കും. വൈദ്യ രംഗത്ത്‌ അടക്കം ഒട്ടേറെ പുതിയ പ്രയോഗ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന പുത്തൻ സാങ്കേതികവിദ്യയാണിത്‌. സ്കിൻ ക്യാൻസർ കണ്ടെത്താൻ എംഎം-വേവ്‌ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരീക്ഷണഘട്ടത്തിലാണ്‌,” സ്റ്റോഹ്ര് പറയുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: