Posted by: absolutevoid | ഫെബ്രുവരി 17, 2009

ഡെബിയൻ ലെന്നി റിലീസ്‌ ചെയ്തു

 

22 മാസത്തെ യത്നത്തിനൊടുവിൽ ലെന്നി എന്ന്‌ കോഡ്നെയിം നൽകിയ ഡെബിയൻ ഗ്നൂ/ലിനക്സ്‌ വേർഷൻ 5.0 പുറത്തിറങ്ങി. പന്ത്രണ്ട്‌ വിവിധ പ്രോസസർ ആർക്കിടെക്ചറുകളെ സപ്പോർട്ട്‌ ചെയ്യുന്ന ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ ഡെബിയൻ. കെഡിഇ, ഗ്നോം, എക്സ്‌എഫ്സിഇ, എൽഎക്സ്ഡിഇ എന്നീ ഡെസ്ക്ടോപ്പ്‌ എൻവയൺമെന്റുകളാണ്‌ ഡെബിയൻ പിന്തുണയ്ക്കുന്നത്‌. FHS v2.3, LSB v3.2യ്ക്കായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ എന്നിവയുമായി കമ്പാറ്റിബിളാണിത്‌. 

പാംടോപ്പുകളും ഹാൻഡ്ഹെൽഡ്‌ സിസ്റ്റങ്ങളും മുതൽ സൂപ്പർകമ്പ്യൂട്ടറുകൾ വരെയുള്ള കമ്പ്യൂട്ടറുകൾ റൺ ചെയ്യാൻ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ ഡെബിയൻ ഗ്നൂ/ലിനക്സ്‌. സൺ സ്പാർക്‌, എച്ച്പി ആൽഫ, മോട്ടറോള / ഐബിഎം പവർപിസി, ഇന്റൽ ഐഎ-32 (ഐ386), ഐഎ-64, എച്ച്പി പിഎ-ആർഐഎസ്സി (എച്ച്പിപിഎ), എംഐപിഎസ്‌ (മിപ്സ്‌, മിപ്സെൽ), എആർഎം (ആം, ആമെൽ), ഐബിഎം എസ്‌/390, എഎംഡി 64, ഇന്റൽ ഇഎം64ടി എന്നീ ആർക്കിടെക്ചറുകളാണ്‌ സപ്പോർട്ട്‌ ചെയ്യുന്നത്‌. 

പല സ്റ്റോറേജ്‌ ഡിവൈസുകളിലും ഉപയോഗിക്കുന്ന മാർവെല്ലിന്റെ ഒറിയോൺ പ്ലാറ്റ്ഫോമിനെ ഡെബിയൻ ഗ്നൂ/ലിനക്സ്‌ 5.0 ലെന്നി പിന്തുണയ്ക്കുന്നു. QNAP ടർബോ സ്റ്റേഷൻ സീരീസ്‌, എച്ച്പി മീഡിയ വോൾട്ട്‌ എംവി2120, ബഫലോ കുറോബോക്സ്‌ പ്രൊ എന്നീ സ്റ്റോറേജ്‌ ഡിവൈസുകളെയും ലെന്നി സപ്പോർട്ട്‌ ചെയ്യുന്നു. ഇതിന്‌ പുറമേ അസൂസ്‌ ഈ​‍ൗ പിസി അടക്കം വിവിധ നെറ്റ്ബുക്കുകളും ലെന്നിയിൽ സുഗമമായി പ്രവർത്തിക്കും. എംബഡ്‌ ചെയ്ത എആർഎം സിസ്റ്റങ്ങൾക്കായി ഡെബിയൻ സോഴ്സ്‌ പാക്കേജുകൾ ക്രോസ്‌-ബിൽറ്റ്‌ ചെയ്ത്‌ വലിപ്പം കുറയ്ക്കാൻ അനുവദിക്കുന്ന എംഡെബിയൻ എന്ന ബിൽഡ്‌ ടൂൾസും ലെന്നിയോടൊപ്പം എത്തുന്നു. 

പുതിയ ARM  EABI പോർട്ട്‌ ആയ ആർമെൽ ലെന്നിയിൽ ചേർത്തതിനാൽ ഇപ്പോഴത്തേതും ഭാവിയിൽ വരാനിരിക്കുന്നതുമായ എആർഎം പ്രോസസറുകൾ കൂടുതൽ ഫലപ്രദമായി റൺ ചെയ്യാനാവും. സ്വഭാവികമായും ഉപയോഗമില്ലാതായ പഴയ എആർഎം പോർട്ട്‌ (ആം) ഉപേക്ഷിച്ചു. 

ഈ റിലീസിൽ നിരവധി അപ്ഡേറ്റഡ്‌ സോഫ്റ്റ്‌വെയർ പാക്കേജുകളുണ്ട്‌. സ്റ്റെബിലിറ്റി കണക്കിലെടുത്ത്‌ ഗ്രാഫിക്കൽ യൂസർ ഇന്റർഫെയ്സായി കെ ഡെസ്ക്ടോപ്പ്‌ എൻവയൺമെന്റ്‌ 3.5.10 ആണ്‌ ഉപയോഗിക്കുന്നത്‌. കെഡിഇയുടെ ഏറ്റവും പുതിയ വേർഷനായ 4.2 ലെന്നിയ്ക്കൊപ്പം  ലഭിക്കില്ലെന്ന്‌ സാരം. എന്നാൽ ഡെബിയൻ ലെന്നിയുടെ ഡീഫോൾട്ട്‌ ജിയുഐ ഗ്നോം ഡെസ്ക്ടോപ്പ്‌ എൻവയൺമെന്റ്‌ 2.22.2 ആണ്‌.  Xfce 4.4.2, LXDE 0.3.2.1, ഗ്നൂസ്റ്റെപ്പ്‌ ഡെസ്ക്ടോപ്പ്‌ 7.3, X.Org 7.3 എന്നിവയാണ്‌ ലഭ്യമായ മറ്റ്‌ ജിയുഐകൾ. ഓപ്പൺഓഫീസ്‌ 3.0 ലഭ്യമാണെങ്കിലും ലെന്നിയിൽ 2.4.1 ആണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗ്നൂ ഇമേജ്‌ മാനിപ്പുലേഷൻ പ്രോഗ്രാം (ജിമ്പ്‌) 2.4.7 ആണുള്ളത്‌. ഡീഫോൾട്ട്‌ ബ്രൗസർ മൊസില്ല ഫയർഫോക്സിന്റെ അൺബ്രാൻഡഡ്‌ വേർഷനായ ഐസ്‌വീസൽ 3.0.6 ആണ്‌. ഡീഫോൾട്ട്‌ ഇമെയ്‌ല്‌ യൂട്ടിലിറ്റിയായി മൊസില്ല തണ്ടർബേഡിന്റെ അൺബ്രാൻഡഡ്‌ വേർഷനായ ഐസ്ഡോവ്‌ 2.0.0.19 ഉപയോഗിച്ചിരിക്കുന്നു. PostgreSQL 8.3.6, MySQL 5.0.51a, GNU Compiler Collection 4.3.2, Linux kernel version 2.6.26, Apache 2.2.9, Samba 3.2.5, Python 2.5.2 and 2.4.6, Perl 5.10.0, PHP 5.2.6, Asterisk 1.4.21.2, Emacs 22, Inkscape 0.46, Nagios 3.06, Xen Hypervisor 3.2.1 (dom0 as well as domU support), OpenJDK 6b11  തുടങ്ങിയ 23,000ൽ ഏറെ റെഡി-ടു-യൂസ്‌ സോഫ്റ്റ്‌വെയർ പാക്കേജുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 

എക്സ്‌.ഓർഗ്‌ 7.3 ഇന്റഗ്രേറ്റ്‌ ചെയ്തതോടെ എക്സ്‌ സെർവർ മിക്ക ഹാർഡ്‌വെയറുമായും ഓട്ടോകോൺഫിഗർ ചെയ്യും. പുതുതായി ഉൾപ്പെടുത്തിയ പാക്കേജുകൾ എൻടിഎഫ്‌എസ്‌ ഫയൽ സിസ്റ്റത്തിന്‌ പൂർണ്ണ പിന്തുണ നൽകുകയും മിക്ക മൾട്ടിമീഡിയ കീകളും ഉപയോഗക്ഷമമാക്കുകയും ചെയ്തിരിക്കുന്നു. swfdec, ഗ്നാഷ്‌ പ്ലഗ്‌ ഇന്നുകളിലൂടെ അഡോബി ഫ്ലാഷ്‌ ഫോർമാറ്റിലുള്ള ഫയലുകൾ സപ്പോർട്ട്‌ ചെയ്യുന്നു. സിപിയു ഫ്രീക്വൻസി സ്കെയിലിങ്‌ അടക്കം നോട്ട്ബുക്കുകൾക്ക്‌ വേണ്ടി പല മെച്ചപ്പെടുത്തലുകളും വരുത്തിയിട്ടുണ്ട്‌. വിനോദത്തിനായി പല പുതിയ ഗെയ്മുകളും ചേർത്തിരിക്കുന്നു. പുതുതായി ഉൾപ്പെടുത്തിയ ഗോപ്ലേ എന്ന ഗ്രാഫിക്കൽ ഗെയിംസ്‌ ബ്രൗസർ ഡെബിയനിലെ ഗെയിമുകൾക്ക്‌ ആവശ്യമായ ഫിൽറ്ററുകളും സേർച്ച്‌ സൗകര്യവും സ്ക്രീൻഷോട്ടുകളും വിവരണങ്ങളും നൽകും. 

ഓപ്പൺജെഡികെ, ഗ്നൂ ജാവ കമ്പൈലർ, ഗ്നൂ ജാവ ബൈറ്റ്കോഡ്‌ ഇന്റർപ്രെറ്റെർ, ക്ലാസ്പാത്ത്‌ തുടങ്ങി സൺ ജാവ ടെക്നോളജിയുടെ സ്വതന്ത്ര വേർഷനുകൾ ലെന്നിയിൽ ലഭ്യമായതിനാൽ ഡെബിയന്റെ പ്രധാന റെപ്പോസിറ്ററിയിൽ ഇനി മുതൽ ജാവ-അധിഷ്ഠിത പ്രവർത്തകങ്ങളും ലഭിക്കും. 

ബിറ്റ്‌ ടോറന്റ്‌ വഴി ലെന്നി സൗജന്യമായി ഡൗൺലോഡ്‌ ചെയ്യാം. ടോറന്റുകൾ ഉപയോഗിച്ച്‌ പരിചയമില്ലാത്തവർക്ക്‌ എച്ച്ടിടിപി വഴിയും ജിഗ്ഡോ വഴിയും ഇമേജ്‌ സിഡികൾ ആക്സസ്‌ ചെയ്യാം. ഡിവിഡി, സിഡി-റോം, ബ്ലൂ-റേ ഡിസ്ക്‌ തുടങ്ങിയ ഫോർമാറ്റുകളിൽ അധികം താമസിയാതെ ലെന്നി ലഭ്യമാകും. ഡെബിയൻ എച്ചിൽ നിന്ന്‌ ലെന്നിയിലേക്ക്‌ ഓട്ടോമാറ്റിക്‌ അപ്ഗ്രഡേഷൻ ആപ്റ്റിട്യൂട്‌ പാക്കേജ്‌ മാനേജർ ഉപയോഗിച്ച്‌ നടക്കും. 

2008 ഡിസംബർ 26ന്‌ കാർ അപകടത്തിൽ കൊല്ലപ്പെട്ട ഡെബിയൻ ഡെവലപ്പറും എംഐപിഎസ്‌ ആർക്കിടെക്ചറിന്റെയും ലിനക്സ്‌ കെർണലിന്റെ എംഐപിഎസ്‌ പോർട്ടിന്റെയും മറ്റും പ്രധാന സപ്പോർട്ടറുംആയിരുന്ന തീമോ സീഫെറിനാണ്‌ (Thiemo Seufer) ഡെബിയൻ കുടുംബം ലെന്നി സമർപ്പിച്ചിരിക്കുന്നത്‌. 

 

ലെന്നിയിൽ മികച്ച മലയാളം സപ്പോർട്ടും

 

ഡെബിയൻ ഗ്നൂ/ലിനക്സ്‌ 5.0 ലെന്നിയുടെ ഇൻസ്റ്റോളർ മലയാളം അടക്കം 63 ഭാഷകളിൽ ലഭ്യമാണ്‌. എച്ച്‌ മുതൽ തന്നെ മലയാളം ഇന്റർഫേസ്‌ ഉണ്ടെങ്കിലും ഇത്തവണ പിഴവറ്റ റെൻഡറിങ്‌ ആണ്‌ ഉള്ളത്‌. ഡെബ്കോൺഫ്‌ ടെംപ്ലേറ്റുകൾ 85 ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നു. അതിൽ തന്നെ 14 ഭാഷകളിൽ പകുതിയിലധികം ഫയലുകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. 

ഇംഗ്ലീഷ്‌ ഒഴികെയുള്ള ഏതെങ്കിലും ഭാഷയിലേക്ക്‌ എല്ലാ ഡെബ്കോൺഫ്‌ ടെംപ്ലേറ്റുകളും പരിഭാഷപ്പെടുത്തിയ ആദ്യ തവണയാണിത്‌. ഫ്രെഞ്ച്‌, ജർമ്മൻ, പോർച്ചുഗീസ്‌ ഭാഷകളാണ്‌ ഈ നേട്ടം കൊയ്തത്‌. ഒൻപതു ഭാഷകളിൽ 75%ന്‌ മേൽ പരിഭാഷ നടന്നിട്ടുണ്ട്‌. പ്രഖ്യാപനത്തിന്‌ തൊട്ടുമുമ്പ്‌ സ്വീഡിഷ്‌ ഭാഷ 100% തികച്ചതായാണ്‌ അറിവ്‌. ഡെബിയന്റെ വെബ്സൈറ്റ്‌ 36 ഭാഷകളിൽ ലഭ്യമാണ്‌.  

ലെന്നി അനൗൺസ്മെന്റ്‌ 20 ഭാഷകളിലേക്കും റിലീസ്‌ നോട്ട്സ്‌ 18 ഭാഷകളിലേക്കും ഇൻസ്റ്റളേഷൻ ഗൈഡ്‌ 15 ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി. പാക്കേജ്‌ ഡിസ്ക്രിപ്ഷനുകളും വിവിധ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌.  ഇതാദ്യമായാണ്‌ ഏതെങ്കിലും ഒരിന്ത്യൻ ഭാഷയിൽ റിലീസ്‌ നോട്ട്സ്‌ പരിഭാഷപ്പെടുത്തുന്നത്‌. അത്‌ മലയാളമാണ്‌ താനും. http://www.debian.org/releases/lenny/releasenotes എന്ന വിലാസത്തിൽ റിലീസ്‌ നോട്ട്സ്‌ ലഭിക്കും.

Advertisements

Responses

  1. അറിഞ്ഞിരുന്നു.

    എന്തായാലും പോസ്റ്റിനും ഇത്രയും വിവരങ്ങള്‍ക്കും നന്ദി.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: