Posted by: absolutevoid | ജനുവരി 30, 2009

നിയമജ്ഞര്‍ക്കു് സഹായകമായി ഇന്ത്യന്‍ കാനൂന്‍

സേര്‍ച്ച് എഞ്ചിനുകള്‍ക്കു് ഇന്റര്‍നെറ്റില്‍ പഞ്ഞമില്ല. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്റെ വ്യാപകമായ ഉപയോഗം നിമിത്തം സേര്‍ച്ചിങ്ങിനെ ഗൂഗിളിങ് എന്നു വരെ വിളിച്ചു തുടങ്ങി. യാഹൂ സേര്‍ച്ചും മൈക്രോസോഫ്റ്റ് ലൈവ് സേര്‍ച്ചും ഒന്നും നിന്നുപോയിട്ടില്ല. ഇന്ത്യന്‍ ഭാഷകള്‍ക്കായി ഒപ്‌റ്റിമൈസ് ചെയ്ത ഗുരുജി പോലെയുള്ള സേര്‍ച്ച് എഞ്ചിനുകളുമുണ്ടു്.

എന്നാല്‍ ഒരു പ്രത്യേക മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കു് അതുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ മാത്രമാവും എപ്പോഴും തിരയേണ്ടി വരിക. ഉദാഹരണത്തിനു് ഒരു ഫാര്‍മസിസ്റ്റിനെ സംബന്ധിച്ചിടത്തോളം പുതിയ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ എപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുക എന്നതാവും ആവശ്യം. ഇങ്ങനെ ഒരു മേഖലയെ മാത്രം കേറ്റര്‍ ചെയ്യുന്ന സേര്‍ച്ച് എഞ്ചിനുകള്‍ താരതമ്യേന കുറവാണു്. കസ്റ്റമൈസ്ഡ് സേര്‍ച്ച് ഏറ്റവും അധികം ആവശ്യം വരുന്ന ഒരു മേഖലയാണു് നിയമം. അഭിഭാഷകര്‍ക്കു് കോടതിയില്‍ തിളങ്ങണമെങ്കില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതു് താന്‍ ഏറ്റെടുത്ത കേസിനു് സമാനമായ സാഹചര്യങ്ങളില്‍ നേരത്തെ ഏതെങ്കിലും കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന അറിവാണു്. അതറിയുന്ന പക്ഷം എത്രയും പെട്ടെന്നു് ആ കേസിന്റെ വിശദവിവരങ്ങള്‍ തപ്പിയെടുത്തു് ക്വോട്ട് ചെയ്യണം. ഇതിനു് സഹായിക്കുന്ന സൈറ്റാണു്  http://indiankanoon.org/

ഇന്ത്യയിലെ അഭിഭാഷകര്‍ക്കു് വളരെയധികം സഹായകമാകുന്ന സൈറ്റാണു് ഇന്ത്യന്‍ കാനൂന്‍. എന്താണു് ഇതിലെ പ്രത്യേകത എന്നല്ലേ? ഇന്ത്യന്‍ നിയമങ്ങള്‍, കോടതി വിധികള്‍, ട്രൈബ്യൂണല്‍ വിധികള്‍, ലോ ജേണലുകള്‍ എന്നിവ ഈ സൈറ്റില്‍ നിന്നു് സേര്‍ച്ച് ചെയ്യാം. വിധികള്‍ ബ്രൌസ് ചെയ്തു് കണ്ടെത്താനും കഴിയും. തന്നെയുമല്ല, തിരയാന്‍ നല്‍കിയ വിഷയത്തില്‍ പുതിയ വിധിതീര്‍പ്പുകള്‍ വരുന്ന പക്ഷം ആര്‍എസ്എസ് ഫീഡായി അതു് നിങ്ങളുടെ ഫീഡ് റീഡറിലോ മെയില്‍ബോക്സിലോ എത്തിക്കാനും ഇവിടെ സംവിധാനമുണ്ടു്. നിയമവും നിയമവ്യാഖ്യാനങ്ങളും വിധിതീര്‍പ്പുകളും മറ്റും ഏതൊരാള്‍ക്കും പ്രാപ്യമാക്കുന്നു എന്നതാണു് ഈ സൈറ്റിന്റെ മെച്ചം. ഇതു് അഭിഭാഷകര്‍ക്കു് മാത്രമല്ല, ജേണലിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അടക്കം ഉപകാരപ്പെടുന്ന സേവനമാണു്.

ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വക്തമാക്കാം. മംഗലാപുരത്തു് ഇക്കഴിഞ്ഞ ആഴ്‌ച ശ്രീരാമസേനയുടെ പ്രവര്‍ത്തകര്‍ ചില പബ്ബുകളില്‍ കടന്നുകയറി സ്ത്രീകളെ ആക്രമിച്ചല്ലോ. ഇതിനു് കാരണമായി അവരുന്നയിക്കുന്നതു് പെണ്‍കുട്ടികള്‍ ഇതരമതസ്ഥരായ ആണ്‍കുട്ടികള്‍ക്കൊപ്പം മദ്യശാല സന്ദര്‍ശിക്കുന്നതു് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണു്. ഇവിടെ ഈ വാദത്തിന്റെ നിലനില്‍പ്പു്  പരിശോധിക്കാനായി മതവികാരങ്ങള്‍ വ്രണപ്പെട്ടതുമായി ബന്ധപ്പെട്ടു് ഇന്ത്യന്‍ കോടതികളില്‍ നിന്നുണ്ടായിട്ടുള്ള വിധികളും പരാമര്‍ശങ്ങളും പരിശോധിക്കണമെന്നു് ഒരു പത്രപ്രവര്‍ത്തനു് തോന്നുകയാണെന്നു വയ്ക്കുക. നേരെ മേല്‍പ്പറഞ്ഞ സൈറ്റിലെത്തി religious sentiments എന്ന പദം സേര്‍ച്ച് ചെയ്യുക. ആകെ 873 ഫലങ്ങള്‍ കാണാം. അതില്‍ തന്നെ വിധികള്‍ മാത്രമായി വേര്‍തിരിച്ച് കാണാനും ഏറ്റവും അടുത്തകാലത്തുണ്ടായ വിധികളും ഏറെ പണ്ടുണ്ടായ വിധികളും വെവ്വേറെ പരിശോധിക്കാനും ഒക്കെ സംവിധാനമുണ്ടു്. സൈറ്റേഷന്‍ എത്ര എളുപ്പമാണെന്നു നോക്കൂ.

അഭിഭാഷകര്‍ ഏതായാലും ഈ സൈറ്റ് കണ്ടാല്‍ തുള്ളിച്ചാടുമെന്നു് നൂനം. ഇവിടെ ഇപ്രകാരം ലിസ്റ്റ് ചെയ്യുന്ന വിധിപ്പകര്‍പ്പുകള്‍ ഇതര കേസുകളില്‍ എത്ര തവണ ഉദ്ധരിച്ചിട്ടുണ്ടെന്നുള്ള വിവരവും സൈറ്റില്‍ നിന്നു് തന്നെ ലഭിക്കും. വിധിയുടെ പ്രാധാന്യം വിലയിരുത്താന്‍ ഇതും സഹായകമാകുമല്ലോ.

Advertisements

Responses

  1. കൊള്ളാം പ്രയോജനപ്രദം.

  2. Great sebin! I think the indiankanoon site is pretty organised. I checked on some keywords and the Acts and related info are clearly shown. This site would be very useful regarding law related search!!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: