Posted by: absolutevoid | ജനുവരി 19, 2009

യൂടൂബിൽ ഇനി വീഡിയോ ഡൗൺലോഡ്‌ ഫീച്ചറും

കഴിഞ്ഞആഴ്ച ഗൂഗിൾ ആരംഭിച്ച പരീക്ഷണം വിജയകരമാകുന്ന പക്ഷം യൂടൂബ്‌ വീഡിയോകൾ ഉപയോക്താക്കൾക്ക്‌ ഇനി കൂടുതൽ പ്രാപ്യമാകും. യൂടൂബ്‌ വീഡിയോകളിൽ ചിലത്‌ യൂടൂബ്‌ സൈറ്റിലുള്ള ഒരു ലിങ്കിൽ കഴ്സർ അമർത്തി ലളിതമായി ഡൗൺലോഡ്‌ ചെയ്യാൻ സാധിക്കും. തത്കാലം പരീക്ഷണാർത്ഥം വളരെ കുറച്ചുവീഡിയോകളിൽ മാത്രമേ ഈ സൗകര്യം നൽകിയിട്ടുള്ളൂ. പിന്നീട്‌ കോപ്പിറൈറ്റ്‌ റെസ്ട്രിക്ഷൻ ഇല്ലാത്ത വീഡിയോകളിൽ ഈ സൗകര്യം കൂട്ടിച്ചേർത്തേക്കും. വീഡിയോ ഷെയറിങ്‌ കൂടുതൽ സ്വതന്ത്രവും തുറന്നതുമാകാൻ ഈ നീക്കം വഴിവയ്ക്കും.

youtubeclickdownloadയൂടൂബ്‌ വീഡിയോകൾ ഡൗൺലോഡ്‌ ചെയ്യാൻ ചില എക്സ്റ്റേണൽ റിപ്പർ ആപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും യൂടൂബിൽ നിന്ന്‌ നേരിട്ട്‌ ഈ സൗകര്യം വരുന്നത്‌ ആദ്യമായാണ്‌. മുൻരീതി അനുവർത്തിക്കുന്നത്‌ പലപ്പോഴും കോപ്പിറൈറ്റഡ്‌ വീഡിയോകൾ പോലും അനധികൃതമായി പകർത്തുന്നതിന്‌ ഇടയാക്കുമായിരുന്നു. എന്നാൽ വീഡിയോ ഡൗൺലോഡിങ്ങിനായുള്ള തേർഡ്‌ പാർട്ടി ആപ്ലിക്കേഷനുകളെ ഏറെക്കുറെ അപ്രസക്തമാക്കുന്നതാവും പുതിയ നീക്കം.

യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ചെയ്ഞ്ച്ഡോട്ട്ഗവ്‌ ചാനലിൽ വരുന്ന വീഡിയോകൾക്കാണ്‌ ഈ ഡൗൺലോഡ്‌ ഫീച്ചർ ആദ്യമായി ഏർപ്പെടുത്തുന്നത്‌. യൂടൂബ്‌ സൈറ്റിലെ വീഡിയോ ടൂൾബാറിന്‌ തൊട്ടുതാഴെ “ക്ലിക്ക്‌ ടു ഡൗൺലോഡ്‌” എന്ന ചെറിയ ലിങ്ക്‌ നൽകിയിരിക്കുന്നു. ഹൈക്വാളിറ്റി എംപെഗ്‌4, വീഡിയോകൾ ഐഫോണിലും ആപ്പിൾ ടിവിയിലും പ്രദർശിപ്പിക്കുന്ന എച്ച്‌.264 ഫോർമാറ്റുകളിലാണ്‌ വീഡിയോ ഡൗൺലോഡ്‌ ചെയ്യാൻ സാധിക്കുക. ഒരു സാധാരണ ഉപയോക്താവിന്റെ ചാനൽ പേജിൽ ഈ ലിങ്കുകൾ കാണില്ല. എന്നാൽ ഒബാമയുടെ ജനുവരി 17ലെ വീക്ക്ലി അഡ്രസ്‌ ഡയറക്ട്‌ ആയി ആക്സസ്‌ ചെയ്താൽ ഇത്‌ കാണാൻ കഴിയും.

ഈ ഫീച്ചർ അധികം താമസമില്ലാതെ പൊതുവായി ഓഫർ ചെയ്യപ്പെടുമെന്ന്‌ സ്റ്റാൻഫോർഡ്‌ ലോ സ്കൂൾ പ്രൊഫസറും ക്രിയേറ്റീവ്‌ കോമൺസ്‌ കോപ്പിറൈറ്റ്‌ സിസ്റ്റത്തിന്റെ ഉപജ്ഞാതാവുമായ ലോവ്‌റെൻസ്‌ ലെസിഗിനോട്‌ ഗൂഗിൾ വെളിപ്പെടുത്തി. ഢശാലീ അടക്കമുള്ള മറ്റ്‌ വീഡിയോ ഷെയറിങ്‌ സൈറ്റുകൾ നേരത്തെ തന്നെ ഈ സൗകര്യം നൽകുന്നുണ്ട്‌. ഗൂഗിളിന്റെ തന്നെ അടച്ചുപൂട്ടാനൊരുങ്ങുന്ന ഗൂഗിൾ വീഡിയോസിലും ഈ സൗകര്യം തുടക്കംമുതൽ തന്നെ ലഭ്യമായിരുന്നു.

യൂടൂബ്‌ ഉള്ളടക്കം ഡൗൺലോഡ്‌ ചെയ്യാവുന്ന ഓപ്ഷൻ അത്ര ചെറിയ കാര്യമല്ല. പൊതുജന സമ്പർക്കത്തിനുള്ള ഫലപ്രദമായ പ്ലാറ്റ്ഫോമായി യൂടൂബ്‌ മാറിക്കഴിഞ്ഞു. സൃഷ്ടിപരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ജനപ്രീതി ഇഷ്ടപ്പെടുന്നവർക്കും ഈ സൗകര്യം ഏറെ ആകർഷകമാകും. വീഡിയോകൾ ഡൗൺലോഡ്‌ ചെയ്യാൻ അനുവദിക്കുന്നതിലൂടെ അതിന്റെ നിർമ്മാതാക്കൾക്ക്‌ തങ്ങളുടെ സന്ദേശം മറ്റൊരു മാധ്യമത്തിൽ കൂടിയും പുറംലോകത്തെത്തിക്കാൻ സാധിക്കും. എന്നാൽ ഇതിന്‌ സമ്മതമല്ലാത്തവരും ഈ സൗകര്യം എനേബിൾ ചെയ്യാത്തവരുമായ യൂടൂബ്‌ അംഗങ്ങൾക്ക്മേൽ ഇതര ഉപയോക്താക്കളുടെ സമ്മർദ്ദം ഏറാനും ഇതിടയാക്കും.

ഒബാമയുടെ ചാനലിലൊഴികെ ഈ സൗകര്യം നിലവിൽ ലഭ്യമല്ല. മറ്റുള്ള വീഡിയോകൾക്കും ഈ സൗകര്യം എത്തിയാൽ തന്നെയും ഡീഫോൾട്ടായി ഈ ഓപ്ഷൻ ഡിസേബിൾ ചെയ്യാനാണ്‌ സാധ്യത. പകർപ്പവകാശ സംരക്ഷണം ഉറപ്പാക്കാൻ അതാണ്‌ കൂടുതൽ നല്ല മാർഗ്ഗവും.

Advertisements

Responses

  1. 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: