Posted by: absolutevoid | ഡിസംബര്‍ 26, 2008

മലയാളപത്രങ്ങള്‍ ഗ്നൂ/ലിനക്സില്‍

മാധ്യമ വിമര്‍ശനവുമായി ബന്ധപ്പെട്ട ഒരു ഗൂഗിള്‍ ഗ്രൂപ്പില്‍ സലില്‍ ജികെ അയച്ച ഒരു മെയില്‍ ആണു് ഈ പോസ്റ്റ് എഴുതുന്നതിലേക്കു് നയിച്ചതു്. വെബ് പേജില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിക്കുന്ന മലയാള പത്രങ്ങള്‍ ഗ്നൂ ലിനക്സ് സിസ്റ്റങ്ങളില്‍ കാണാന്‍ പ്രയാസമാണു് എന്ന ധ്വനി അവിടെ കണ്ടു. മുമ്പു് ആ നിലയ്ക്കൊരു ചര്‍ച്ച ഗ്രൂപ്പില്‍ നടന്നിരുന്നു എന്നാണു് സലില്‍ എഴുതിയിരിക്കുന്നതു്.

യൂണിക്കോഡിലേക്കു് മാറിയതിനാല്‍ മാതൃഭൂമി, മംഗളം പത്രങ്ങള്‍ കുഴപ്പമില്ലാതെ കാണാന്‍ സാധിക്കുന്നു. എന്നാല്‍ മറ്റുമലയാള പത്രങ്ങള്‍ ഇപ്പോഴും ആസ്കി യുഗത്തിലാണു്. അവയാകട്ടെ, ഗ്നൂ ലിനക്സില്‍ കാണാന്‍ നിര്‍വ്വാഹമില്ല എന്നാണു് പറയാതെ പറയുന്നതു്.

എന്നാല്‍ വെറുതെ പ്രശ്നം അവതരിപ്പിക്കുകയല്ല, സലില്‍ ചെയ്തിരിക്കുന്നതു്. അതു പരിഹരിക്കാനായി മനോരമ, ദേശാഭിമാനി, കേരളകൌമുദി എന്നീ പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ക്കു് ഉപയോഗിക്കുന്ന ഡൈനാമിക്‍ ഫോണ്ടുകളുടെ പകര്‍പ്പുകള്‍ അടങ്ങുന്ന ഒരു ചെറിയ ആര്‍ക്കൈവ് പാക്കേജും സലില്‍ നിര്‍മ്മിച്ചു് നല്‍കിയിരിക്കുന്നു. അതു് എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണമെന്ന വിവരവും ഒപ്പം നല്‍കിയിട്ടുണ്ടു്. എന്നാല്‍ മാധ്യമത്തിന്റെ ഫോണ്ടു് അക്കൂട്ടത്തിലില്ല.അതുകൊണ്ടുതന്നെ, മാധ്യമം ഓണ്‍ലൈന്‍ എഡിഷന്‍ ഗ്നൂ ലിനക്സ് സിസ്റ്റങ്ങളില്‍ എങ്ങനെ വായിക്കാന്‍ കഴിയുംഎന്നു് സനിലിനു് നിശ്ചയമില്ല.

മേല്‍പ്പറഞ്ഞ പത്രങ്ങളുടെ വെബ്സൈറ്റുകള്‍ അവര്‍ ഉപയോഗിക്കുന്ന അതേ ഫോണ്ടില്‍ കാണണമെന്നു് നിര്‍ബന്ധമുണ്ടെങ്കില്‍ മാത്രമേ ബന്ധപ്പെട്ട ഫോണ്ടുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുള്ളൂ. എന്റെ അഭിപ്രായത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട മാര്‍ഗ്ഗം പത്രത്താളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഏതായാലും അവയെ യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്തു് വായിക്കുന്നതാവും എന്നാണു്. അങ്ങനെ കണ്‍വേര്‍ട്ട് ചെയ്യുന്നപക്ഷം അവ പകര്‍ത്തി അയയ്ക്കുന്നതിനും പിന്നീടു് മെയിലില്‍ നിന്നു് സേര്‍ച്ച് ചെയ്തു് കണ്ടെത്തുന്നതിനും ഒക്കെ സൌകര്യമുണ്ടാവും.

ഇതു് എങ്ങനെ സാധ്യമാകും എന്നു നോക്കാം. (ഉബുണ്ടു 8.10 ആണു് ഞാന്‍ ഉപയോഗിക്കുന്നതു്. ഫെഡോറയിലും ഇതേ വഴി തന്നെ മതിയാകും.)

ഫയര്‍ഫോക്സ്, ഐസ്‌വീസല്‍, ഫ്ലോക്ക് തുടങ്ങിയ ബ്രൌസറുകളില്‍ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും. ആദ്യം ഇവിടെ നിന്നു് ഗ്രീസ് മങ്കി ഇന്‍സ്റ്റോള്‍ ചെയ്യുക. (ഇതു് ആവശ്യമില്ല, വേണ്ടവര്‍ക്കു് ആകം.) ശേഷം ഇവിടെ നിന്നു് പദ്മ ഇന്‍സ്റ്റോള്‍ ചെയ്യുക.പണി പകുതി കഴിഞ്ഞു. ഇവ രണ്ടും ഫയര്‍ഫോക്സ് ആഡ് ഓണുകള്‍ ആയതിനാല്‍ ഫയല്‍ സൈസ് വളരെ കുറവാണു്. അതുകൊണ്ടുതന്നെ ഇന്‍സ്റ്റൊളേഷനു് അധിക സമയമെടുക്കില്ല. ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ മറക്കരുതു്.

മിക്ക മലയാള പത്രങ്ങളുടെയും പേജുകള്‍ പദ്മ ഡീഫോള്‍ട്ടായി തന്നെ യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്ത് കാണിക്കും. ഉദാഹരണത്തിനു് മലയാള മനോരമയുടെ പേജ് നോക്കാം.

മലയാള മനോരമ ദിനപത്രം ഡിസംബ‌ര്‍ ൨൫, ൨൦൦൮

അടുത്തതു് കേരളകൌമുദിയുടെ പേജായാലോ?
screenshot-kerala-kaumudi-online-mozilla-firefox

ശരി, ഈ രണ്ടു പേജുകളും കണ്ട സ്ഥിതിക്കു് മാധ്യമം ഒന്നു നോക്കാം.
screenshot-madhyamam-daily-mozilla-firefox

ഹയ്യയ്യോ, സനില്‍ പറഞ്ഞതുപോലെ മാധ്യമം പേജു് കാണാനാവുന്നില്ലല്ലോ? ഇനി എന്തു ചെയ്യും?

പലരും പകച്ചുപോകുന്ന സന്ദര്‍ഭമാണിതു്. ഗ്നൂ ലിനക്സില്‍ മാത്രമല്ല, വിന്‍ഡോസിലും ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ ഈ പ്രശ്നം നേരിട്ടിട്ടുണ്ടാവും. ഇതിനു് കാരണം പദ്മയില്‍ ഡീഫോള്‍ട്ടായി യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്യേണ്ട പേജുകളുടെ ലിസ്റ്റില്‍ മാധ്യമത്തിന്റെ പുതിയ യുആര്‍എല്‍ ചേര്‍ത്തിട്ടില്ല എന്നതാണു്. മാധ്യമം പത്രം മുമ്പു് ഉപയോഗിച്ചിരുന്ന യുആര്‍എല്‍ അതേ സമയം പദ്മയില്‍ കണ്‍വേര്‍ഷനായി നല്‍കിയിട്ടുണ്ടു് താനും. അപ്പോള്‍ പിന്നെ ചെയ്യാനുള്ളതു് ഈ യുആര്‍എല്‍ കൂടി അതില്‍ കൂട്ടിച്ചേര്‍ക്കുകയാണു്. അതിനു് എന്താണു് ചെയ്യേണ്ടതു്?

മെനുബാറില്‍ Tools > Add-ons എന്ന ഓപ്ഷന്‍ എടുക്കുക. അപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ആഡ് ഓണുകളുടെ ലിസ്റ്റ് ലഭിക്കും. മൌസ് ഉപയോഗിച്ചു് പദ്മ ഹൈലൈറ്റ് ചെയ്യുക.
screenshot-add-ons

ഇപ്പോള് പ്രിഫറന്‍സസ് എന്ന ഒരു ബട്ടണ്‍ ഇടതുവശത്തായി കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പദ്മ പ്രിഫറന്‍സസ് എന്ന പുതിയൊരു ടാബ് തുറന്നുവരും.

screenshot-padma-preferences1

സാധാരണ ഗതിയില്‍ എല്ലാ ഭാഷകളും സെലക്ട് ചെയ്തിരിക്കും. നമുക്കു് മലയാളം സ്ക്രിപ്റ്റ് മാത്രം മതിയെന്നുണ്ടെങ്കില്‍ manual transform settingsല്‍ മലയാളം ഒഴികെയുള്ള സ്ക്രിപ്റ്റുകളുടെ മുമ്പിലുള്ള കള്ളികളിലെ ശരിയടയാളം അവയില്‍ മൌസ് അമര്‍ത്തി എടുത്തുകളയാം. തുടര്‍ന്നു് Apply എന്ന ബട്ടണ്‍ അമര്‍ത്തിയ ശേഷം മുകളില്‍ വലതുവശത്തായുള്ള Update എന്ന ബട്ടണില്‍ ഞെക്കുക. അപ്പോള്‍ auto transform list എന്ന പുതിയ ജാലകം തുറന്നുവരും.

screenshot-auto-transform-list1

ഇവിടെ മാധ്യമം ദിനപത്രത്തിന്റെ യുആര്‍എല്‍ (www.madhyamam.com) എഴുതിച്ചേര്‍ക്കുക. Add ബട്ടണില്‍ അമര്‍ത്തുക. സ്ക്രിപ്റ്റ് ഡീഫോള്‍ട്ട് കിടന്നാല്‍ മതിയാകും. ഓട്ടോമാറ്റിക്കായി മലയാളം തന്നെ തിരഞ്ഞെടുക്കാനുള്ള ബുദ്ധിയൊക്കെ പദ്മയ്ക്കുണ്ടു്. ഇനി ആ സൈറ്റ് ഒന്നു് എടുത്തുനോക്കുക.

screenshot-madhyamam-daily-mozilla-firefox-1

ഗ്നൂ ലിനക്സില്‍ മാത്രമല്ല, വിന്‍ഡോസിലും ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗിക്കുന്നവര്‍ക്കു് ഇതേ രീതിയില്‍ ആസ്കി ഫോണ്ട് ഉപയോഗിക്കുന്ന സൈറ്റുകളെ യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്തു് കാണാനാവും. പ്രക്രിയകളില്‍ യാതൊരു മാറ്റവുമില്ല.

Advertisements

Responses

 1. വിന്‍ഡോസ് ഉപയോക്താക്കള്‍ക്കു് ഫയര്‍ഫോക്സില്‍ ഐഇ ടാബ് എന്ന എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഫയര്‍ഫോക്സിനുള്ളില്‍ തന്നെ ഐഇയുടെ റെന്‍ഡറിങ് എഞ്ചിനുപയോഗിച്ചു് ആസ്കി സൈറ്റുകള്‍ അതേപടി കാണാന്‍ സാധിക്കും.

 2. ഫയര്‍‌ഫോക്സില്‍ മിക്ക നോണ്‍‌യൂണികോഡ് ആസ്കി മലയാളം പത്രങ്ങളും വായിക്കുവാന്‍ പദ്മ മാത്രം മതിയാവും. ഗ്രീസ് മങ്കിയുടെ ആവശ്യമില്ല, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കൂ.

  യൂണീകോഡ് 5.1 ഫോണ്ടുകളില്ല എങ്കില്‍, അത്തരം പേജുകള്‍‌ക്കായി fix-ml എന്ന എക്സ്റ്റന്‍ഷനും കൂടി മാത്രം..

  അത്രേ വേണ്ടൂ.

 3. എവൂരാന്‍,

  വിശദീകരണത്തിനു് നന്ദി. ആ വരി സ്ട്രൈക്ക് ചെയ്തിട്ടുണ്ടു്. ഗ്രീസ് മങ്കി കൂടാതെ തന്നെ പദ്‌മ ഇന്‍ഡിക്‍ ടെക്സ്റ്റുകള്‍ ട്രാന്‍സ്ഫോം ചെയ്യുന്നുണ്ടു്.

  2005 ഒടുവില്‍ ഞാന്‍ ആദ്യം പദ്‌മ ഇന്‍‍സ്റ്റോള്‍ ചെയ്തപ്പോള്‍ പ്രോഡക്ട് പേജിലെ നിര്‍ദ്ദേശമനുസരിച്ചു് ഗ്രീസ് മങ്കി ആദ്യം എനേബിള്‍ ചെയ്തിരുന്നു എന്ന ഓര്‍മ്മയില്‍ നിന്നാണു് അങ്ങനെ എഴുതാന്‍ ഇടയായതു്. ഇപ്പോള്‍ അത്തരം ഒരു നിര്‍ദ്ദേശം പദ്‌മയുടെ പേജില്‍ ഇല്ല.

  ബെറ്റര്‍ ജിമെയ്ല്‍ പോലെയുള്ള എന്‍ഹാന്‍സ്മെന്റ്സ് ഉപയോഗിക്കണമെങ്കില്‍ ഗ്രീസ് മങ്കി എനേബിള്‍ ചെയ്യണമെന്നു തോന്നുന്നു.

 4. നന്ദി… ഞാന്‍ ഇത്രയും നാള്‍ ഫോണ്ടുകള്‍ ഡ്വ്ന്‍ലോഡ് ചെയ്തായിരുന്നു പത്രങ്ങള്‍ വായിച്ചിരുന്നത്

 5. ഈ വിവരത്തിനു നന്ദി.

 6. ഈ വിഷയത്തേക്കുറിച്ചു മനോരമക്കും, കൌമുദിക്കും പ്രത്യേകം കത്തുകൾ 2005ൽ ഞാൻ എഴുതി ചോദിച്ചിരുന്നു. മറുപടി ഒന്നും കിട്ടിയില്ല.

  ഇതിനേ കുറിച്ചു അന്നു് എഴുതിയ ലേഖനം

 7. അവർക്ക് അയച്ച് കത്തിന്റെ പകർപ്പ്

 8. പുതിയ അറിവുകള്‍…
  അഭിനന്ദനങ്ങള്‍ !!!

 9. നിഷാന്ത് നസീറിന്റെ ഫിക്സ്-എംഎല്‍ ആഡ് ഓണ്‍ ഇവിടെ നിന്നും ലഭിക്കും. ആണവചില്ലുകളെ പഴയമട്ടിലുള്ള ​ചില്ലുകളാക്കി മാറ്റിക്കാട്ടുകയാണു് ഈ സ്ക്രിപ്റ്റ് ചെയ്യുക.

 10. വളരെ വളരെ നന്ദി.

 11. thanks…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: