Posted by: absolutevoid | നവംബര്‍ 26, 2008

വിൻഡോസ്‌ ലൈവ്‌ സേർച്ച്‌ ഇനി കുമോ?

വിൻഡോസ്‌ ലൈവ്‌ സേർച്ച്‌ റീബ്രാൻഡ്‌ ചെയ്യാനും റീലോഞ്ച്‌ ചെയ്യാനും മൈക്രോസോഫ്റ്റ്‌ തയ്യാറെടുക്കുകയാണെന്ന്‌ വിവിധ ടെക്നോളജി ന്യൂസ്‌ പോർട്ടലുകൾ റിപ്പോർട്ട്‌ ചെയ്യുന്നു. ലൈവ്സൈഡ്‌ ഡോട്ട്‌ നെറ്റ്‌ (LiveSide.net) -ന്റെ കൈവശമുണ്ടായിരുന്ന കുമോ ഡോട്ട്‌ കോം (Kumo.com) എന്ന ഡൊമെയ്ൻ നെയിം മൈക്രോസോഫ്റ്റ്‌ വാങ്ങിയതായും അതിലേക്ക്‌ പരീക്ഷണാർത്ഥം ആഭ്യന്തര ട്രാഫിക്‌ തിരിച്ചുവിടുന്നതായുമുള്ള വാർത്തകളാണ്‌ ഈ സംശയം ബലപ്പെടുത്തിയത്‌.
റീബ്രാൻഡ്‌ ചെയ്ത സൈറ്റ്‌ അടുത്തവർഷം ആദ്യം തന്നെ ലോഞ്ച്‌ ചെയ്യുമെന്നാണ്‌ വാർത്ത. കമ്പനിക്കുള്ളിലെ സ്രോതസ്സിനെ ഉദ്ധരിച്ച്‌ ടെക്ക്രഞ്ച്‌ ആണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്‌. ആ റിപ്പോർട്ട്‌ അനുസരിച്ച്‌ മൈക്രോസോഫ്റ്റിലെ വളരെ കുറച്ചുപേർക്ക്‌ മാത്രമാണ്‌ പുതിയ ബ്രാൻഡിനായി തിരഞ്ഞെടുത്ത പേരിനെക്കുറിച്ച്‌ അറിയാവുന്നത്‌. പേര്‌ ഇനിയും മാറാമെന്നാണ്‌ അവരും പറയുന്നത്‌.
മൈക്രോസോഫ്റ്റ്‌ പുതിയ സേർച്ച്‌ ബ്രാൻഡ്‌ ആയി ‘കുമോ’ ഉപയോഗിക്കുമോ എന്ന കാര്യം നിശ്ചയമില്ലെങ്കിലും യാഹൂവിന്റെ സേർച്ച്‌ ബിസിനസ്‌ ഏറ്റെടുക്കാനുള്ള പഴയ മോഹം പൂർണ്ണമായും ഉപേക്ഷിച്ച്‌ സ്വന്തം തെരച്ചിൽ പരീക്ഷണങ്ങളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നത്‌ ഏറെക്കുറെ ഉറപ്പാണ്‌.
യാഹൂവിന്റെ സേർച്ച്‌ വിഭാഗത്തിലെ മികച്ച എക്സിക്യൂട്ടീവുകളെ വലവീശാനുള്ള മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം ഇക്കാര്യം വെളിവാക്കുന്നു. യാഹൂ സേർച്ച്‌ എക്സിക്യൂട്ടീവ്‌ സീൻ സുഷ്ടെറിനെ ഹയർ ചെയ്തതായി മൈക്രോസോഫ്റ്റ്‌ സ്ഥിരീകരിച്ചത്‌ കഴിഞ്ഞ വ്യാഴാഴ്ചയാണ്‌. മൈക്രോസോഫ്റ്റിന്റെ സിലിക്കൺ വാലി സേർച്ച്‌ ടെക്നോളജി സെന്ററിന്റെ ജനറൽ മാനേജറായാണ്‌ സീനിനെ നിയമിച്ചിരിക്കുന്നത്‌.
മേഘം എന്നും ചിലന്തി എന്നും അർത്ഥമുള്ള ജാപ്പനീസ്‌ വാക്കായ കുമോ വിൻഡോസ്‌ ലൈവ്‌ സേർച്ച്‌ എന്ന പേരിനേക്കാൾ ഇമ്പമുള്ളതാണ്‌. എന്നാൽ മൈക്രോസോഫ്റ്റിന്റെ സേർച്ച്‌ പരിശ്രമത്തിന്‌ ഉത്തേജനമേകാൻ ഈ പേര്‌ മതിയാകുമോ എന്നത്‌ കണ്ടറിയണം.
അതേ സമയം ലൈവ്‌ ഡോട്ട്‌ കോം എന്ന കുടയ്ക്ക്‌ കീഴിൽ അനവധി സേവനങ്ങൾ നൽകിത്തുടങ്ങിയതാണ്‌ സേർച്ചിന്‌ വേണ്ടി മാത്രമായി ഒരു ബ്രാൻഡ്‌ സൃഷ്ടിക്കാൻ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിക്കുന്നതെന്ന്‌ വാദമുണ്ട്‌. ചില സർവർ സോഫ്റ്റ്‌വെയർ, ചില ക്ലയന്റ്‌ സോഫ്റ്റ്‌വെയർ, സോഷ്യൽ നെറ്റ്‌വർക്ക്‌ തുടങ്ങിയ സൗകര്യങ്ങളാണ്‌ ലൈവിൽ ഇപ്പോഴുള്ളത്‌. കാലക്രമത്തിൽ ലൈവ്‌ ഡോട്ട്‌ കോം ശുദ്ധ സോഷ്യൽ നെറ്റ്‌വർക്ക്‌ ആൻഡ്‌ പേഴ്സണൽ പ്രൊഡക്ടിവിറ്റി പോർട്ടൽ ആയി മാറുമെന്നാണ്‌ വിലയിരുത്തൽ. ഇമെയ്‌ല്‌, കലണ്ടർ, ഫോട്ടോ ഷെയറിങ്‌, ആക്ടിവിറ്റി സ്ട്രീംസ്‌ തുടങ്ങിയ സൗകര്യങ്ങൾ ലൈവിലുണ്ടാകും. സേർച്ച്‌ അതേ സമയം മറ്റൊന്നായി മാറും.
കുമോ കൂടാതെ ബിങ്‌, ഹുക്ക്‌ (Bing, Hook) എന്നീ പേരുകളും മൈക്രോസോഫ്റ്റ്‌ സേർച്ചിന്‌ പരിഗണിക്കുന്നുണ്ട്‌. നിലവിൽ ഒരു ഓസ്ട്രേലിയൻ ഓട്ടോമേഷൻ കമ്പനിയാണ്‌ ബിങ്‌ ഡോട്ട്‌ കോം എന്ന ഡൊമെയ്ന്റെ അവകാശി. ഹുക്ക്‌ ഡോട്ട്‌ കോം ആകട്ടെ, ഒരു ഡേറ്റിങ്‌ സൈറ്റാണ്‌. സിഎസ്സിയുടേതായിരുന്നു, മുമ്പ്‌ കുമോ ഡോട്ട്‌ കോം.

Advertisements

Responses

 1. മുഖ്യധാരാ മാധ്യമങ്ങളുടെകുത്തൊഴുക്കില്‍ നിന്നൊഴിഞ്ഞ് സാധാരണക്കാരന്റെ സാമൂഹ്യബോധത്തിനും എഴുത്തിനും പുതിയൊരു സമാന്തരവേദിയൊരുക്കുക എന്ന ആശയത്തോടെ “ഇല” (http://ila.cc)എന്ന സ്വതന്ത്ര പബ്ലിക്ക് മീഡിയ പോര്‍ട്ടലിന് ഞങ്ങള്‍ രൂപം നല്‍കുന്നു.
  സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഇല അവരുടെ ആശയങ്ങള്‍ പറയാനും പങ്കുവയ്ക്കാനുമുള്ള വേദിയായിരിക്കും.തെരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളില്‍ നിന്നുള്ള ലേഖനങ്ങളാവും ഇതിന്റെ ഒരു ഘടകം. ഓരോ ലേഖനത്തിനും മാതൃബ്ലോഗിലേക്ക് തിരിച്ച് ലിങ്ക് നല്‍കുന്നതാണ്. വ്യക്തികള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഇതിന് പുറമേ സമാന്തര മാസികകളില്‍ നിന്നുള്ള ലേഖനങ്ങളും ഓഡിയോ വീഡിയോ സൃഷ്ടികളും ഫോട്ടോഗ്രാഫുകളും ഇലയില്‍ ഉള്‍​പ്പെടുത്തുന്നുണ്ട്.
  സ്പേസും (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് കമ്പ്യൂട്ടിംഗ് ആന്റ് എംപ്ലോയ്​മെന്റ്)മീഡിയാക്റ്റും സ്ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസുമാണ് ഇലയ്ക്ക് പിന്നില്‍ കൈകോര്‍ക്കുന്നത്.
  താങ്കളുടെ ശാസ്ത്രകൗതുകത്തിലെ ലേഖനങ്ങളും ഇലയില്‍ ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നു

  സസ്നേഹം
  ഇലയ്ക്ക് വേണ്ടി
  ചിഞ്ജു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: