Posted by: absolutevoid | നവംബര്‍ 26, 2008

ഫെഡോറ 10 കേംബ്രിഡ്ജ്‌ ലോഞ്ച്‌ ചെയ്തു

റെഢാറ്റ്‌ പിന്തുണയ്ക്കുന്ന ഗ്നൂ/ലിനക്സ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമായ ഫെഡോറ 10 കേംബ്രിഡ്ജ്‌ റിലീസ്‌ ചെയ്തു. സ്പെയ്സ്‌ ഷിപ്‌ ലോഞ്ച്‌ ചെയ്യുന്ന അനൗൺസ്മെന്റിനെ അനുകരിച്ചുകൊണ്ടാണ്‌ ഐആർസി നെറ്റ്‌വർക്ക്‌ വഴി കേംബ്രിഡ്ജിന്റെ റിലീസ്‌ വിവരം ഫെഡോറ കമ്മ്യൂണിറ്റി പ്രഖ്യാപിച്ചത്‌.

fedora-logoപൈലറ്റ്‌ സീറ്റുകളിൽ ഏറ്റവും പുതിയ ഗ്നോം 2.24, കെഡിഇ 4.1 എന്നീ ഗ്രാഫിക്കൽ യൂസർ ഇന്റർഫെയ്സുകളുമായാണ്‌ പതർച്ചയില്ലാത്ത ശബ്ദവും മെച്ചപ്പെട്ട പ്രിന്റിങ്ങും വെബ്‌ ക്യാം സപ്പോർട്ടും പുതിയ വേഗതയേറിയ ഗ്രാഫിക്കൽ സ്റ്റാർട്ടപ്പും അടക്കമുള്ള ‘ക്രൂ’വിനെ വാഗ്ദാനം ചെയ്ത്‌ ഫെഡോറയുടെ സ്പെയ്സ്‌ ഷിപ്പ്‌ വിജയകരമായി ലോഞ്ച്‌ ചെയ്തത്‌. ഈ യാത്രയിൽ വയർലെസ്‌ കണക്ഷൻ ഷെയറിങ്ങും  മെച്ചപ്പെട്ട പാക്കേജ്കിറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. മൾട്ടിമീഡിയ ആപ്ലിക്കേഷനുകൾക്ക്‌ സപ്പോർട്ടിങ്‌ കോഡെക്സ്‌ ഇൻസ്റ്റോൾ ചെയ്യാൻ പായ്ക്കേജ്‌ കിറ്റ്‌ പ്രത്യേകം ശ്രദ്ധിക്കും.

എക്ലിപ്സ്‌ 3.4, നെറ്റ്ബീൻസ്‌ ഐഡിഇ, മെച്ചപ്പെട്ട വെർച്വലൈസേഷൻ മാനേജ്മെന്റ്‌, റിമോട്ട്‌ ഇൻസ്റ്റോളേഷനും സംഭരണ ശേഷിയും, ആർപിഎം 4.6, പുതിയ സെക്യൂരിറ്റി ടൂളുകൾ എന്നിവയാണ്‌ ഡവലപ്പർമാർക്കും സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാർക്കുമായി ഉൾക്കൊള്ളിച്ചിരിക്കുന്നത്‌.
സോളാർ ഗ്രാഫിക്സ്‌ തീമാണ്‌ ഡെസ്ക്ടോപ്പിലുണ്ടാവുക. ലൈറ്റ്‌വെയ്റ്റ്‌ ഡെസ്ക്ടോപ്പ്‌ എൻവയൺമെന്റായ എൽഎക്ഡിഇ, ഒഎൽപിസി എക്സ്‌ഒയ്ക്ക്‌ വേണ്ടി തയ്യാറാക്കപ്പെട്ട ഷുഗർ, ഗ്നോം, കെഡിഇ, എക്സ്‌എഫ്സിഇ എന്നീ ജിയുഐകളുടെ മുൻവേർഷനുകൾ എന്നിവയും സ്റ്റാർട്ട്‌ അപ്പ്‌ സമയത്ത്‌ യൂസർ ഇന്റർഫെയ്സായി  തെരഞ്ഞെടുക്കാം.

അടുത്ത ഫെഡോറ വേർഷന്‌ ഇനി ഒരു വർഷവും ഒരു മാസവും കാത്തിരിക്കണം. അത്രയും നാൾ പുതിയ ഒഎസ്‌ ഉപയോഗിക്കാനും പഠിക്കാനും മെച്ചപ്പെടുത്താനും പുനർവിതരണം നടത്താനും ഫെഡോറ കമ്മ്യൂണിറ്റി ഉപയോക്താക്കളെ ആഹ്വാനം ചെയ്തു.

http://get.fedoraproject.org/എന്ന വെബ്‌ സൈറ്റിൽ നിന്ന്‌ ഫെഡോറ 10 കേംബ്രിഡ്ജ്‌ സൗജന്യമായി ഡൗൺലോഡ്‌ ചെയ്യാം.  http://join.fedoraproject.org/ എന്ന  വിലാസത്തിൽ ചെന്ന്‌ ഫെഡോറയുടെ തുടർവികസനത്തിൽ സഹായിക്കാം.

Advertisements

Responses

  1. This is coming with Full malayalam support

  2. ഇത്തവണ മലയാളം ഡീഫാള്‍ട്ട് ഫോണ്ട് മീരയാണ്. മലയാളം റെന്‍ഡറിംഗില്‍ എല്ലാ പിഴവുകളും തീര്‍ത്ത ആദ്യ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷനാണ് ഫെഡോറ 10.

    അടുത്ത ഫെഡോറ വേര്‍ഷന് 6 മാസം കാത്തിരുന്നാ മതിയല്ലോ.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: