Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

വിൻഡോസ്‌ 7 ജൂണിൽ പുറത്തിറങ്ങിയേക്കും

വിസ്റ്റ ഉണ്ടാക്കിയ ചീത്തപ്പേര്‌ തീർക്കാൻ മൈക്രോസോഫ്റ്റിന്റെ പുതിയ ഒഎസ്‌ നേരത്തെ വരുന്നു. മൈക്രോസോഫ്റ്റ്‌ 2010ൽ മാത്രമേ വിൻഡോസ്‌ വിസ്റ്റയുടെ പിൻഗാമിയായ വിൻഡോസ്‌ 7 റിലീസ്‌ ചെയ്യൂ എന്നാണ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്‌. എന്നാൽ പുതിയ സാഹചര്യത്തിൽ 2009 ജൂൺ 3ന്‌ വിൻഡോസ്‌ 7 പുറത്തിറക്കാനാണ്‌ മൈക്രോസോഫ്റ്റിന്റെ പദ്ധതി.

വിന്‍ഡോസ് 7 നേരത്തെയെത്തും

വിന്‍ഡോസ് 7 നേരത്തെയെത്തും

വിസ്റ്റ ഇൻസ്റ്റോൾ ചെയ്ത പലരും തങ്ങൾ വിൻഡോസിന്റെ തൊട്ടുമുമ്പിലത്തെ പതിപ്പായ എക്സ്പി സർവ്വീസ്‌ പായ്ക്ക്‌ 2-വിലേക്ക്‌ സിസ്റ്റം അപ്‌ഗ്രേഡ്‌ ചെയ്യുകയാണെന്ന്‌ പരിഹസിച്ച്‌ ബ്ലോഗ്‌ പോസ്റ്റുകളെഴുതിയിരുന്നു. മൈക്രോസോഫ്റ്റിനെ ഇത്രമേൽ അവമതിക്കാൻ ഇടയാക്കിയ മറ്റൊരു ഒഎസ്‌ റിലീസ്‌ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ വിൻഡോസ്‌ 7ന്റെ റിലീസ്‌ നേരത്തെയാക്കാൻ കമ്പനി ഒരുങ്ങുന്നത്‌. പ്രമുഖ ടെക്നോളജി ന്യൂസ്‌ പോർട്ടലായ ഇന്റർനെറ്റ്ന്യൂസ്‌ ഡോട്‌ കോം ആണ്‌ വാർത്ത ചോർത്തിയത്‌.

ഒക്ടോബർ അവസാനം നടക്കുന്ന പ്രൊഫഷണൽ ഡെവലപ്പേഴ്സ്‌ കോൺഫറൻസിൽ (പിഡിസി) വിൻഡോസ്‌ 7ന്റെ ആദ്യ പബ്ലിക്‌ ബീറ്റാ വേർഷൻ റിലീസ്‌ ചെയ്യാനും മൈക്രോസോഫ്റ്റിന്‌ പദ്ധതിയുണ്ട്‌. കോൺഫറൻസിന്റെ ആദ്യ ദിവസമായ ഒക്ടോബർ 27ന്‌ മൈക്രോസോഫ്റ്റ്‌ ചീഫ്‌ സോഫ്റ്റ്‌വെയർ ആർക്കിടെക്ട്‌ റേ ഓസിയാണ്‌ മുഖ്യപ്രഭാഷണം നടത്തുന്നത്‌. പ്രഭാഷണത്തിനിടെ ബീറ്റാ വേർഷൻ പ്രഖ്യാപിക്കുമെന്നാണ്‌ അറിയുന്നത്‌.

ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന പിഡിസിയിലെ മുഖ്യപ്രാസംഗികരെ മൈക്രോസോഫ്റ്റ്‌ തീരുമാനിച്ചുകഴിഞ്ഞെങ്കിലും തൊട്ടുപിന്നാലെയുള്ള വിൻഡോസ്‌ ഹാർഡ്‌വെയർ എഞ്ചിനീറിങ്‌ കോൺഫറൻസ്‌ (വിൻഎച്ച്‌ഇസി)യിൽ ആരൊക്കെ പങ്കെടുക്കുമെന്ന്‌ അറിവായിട്ടില്ല. എന്നിരിക്കിലും വിൻഡോസ്‌ 7ന്റെ ഇന്റേണൽ ബിൽഡ്സ്‌ ഹാർഡ്‌വെയർ ടെസ്റ്റിങ്ങിനും സർട്ടിഫിക്കേഷനുമായി ലഭ്യമാണെന്ന്‌ ഒരു ഹാർഡ്‌വെയർ വെന്‍ഡർ അറിയിച്ചതായി ഇന്റർനെറ്റ്ന്യൂസ്‌ ഡോട്‌ കോം റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ ഇവ ഡവലപ്പർമാർക്കായി തുറന്നുനൽകിയിട്ടില്ല.

മൈൽസ്റ്റോൺ ബിൽഡ്സ്‌ എന്ന്‌ മൈക്രോസോഫ്റ്റ്‌ വിശേഷിപ്പിക്കുന്ന ഈ സ്വകാര്യ റിലീസിന്റെ മൂന്നാമത്തെ പ്രമുഖ ബിൽഡ്‌ ആയ എം3 ബീറ്റ റിലീസ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ തയ്യാറാകും എന്നാണറിയുന്നത്‌.
വിൻഡോസ്‌ വിസ്റ്റ ഉപയോക്താക്കൾക്ക്‌ വ്യാപകമായി ലഭ്യമായി തുടങ്ങിയതിന്‌ മൂന്ന്‌ വർഷങ്ങൾക്ക്‌ ശേഷം മാത്രമേ വിൻഡോസ്‌ 7 പുറത്തിറക്കുകയുള്ളൂവെന്നാണ്‌ കമ്പനി പ്രഖ്യാപിച്ചിരുന്നതെന്നും അതിനപ്പുറമുള്ള വിവരം പങ്കുവയ്ക്കാൻ തനിക്കാവില്ലെന്നും മൈക്രോസോഫ്റ്റ്‌ വക്താവ്‌ പ്രതികരിച്ചു.

ജനുവരി 2007ലാണ്‌ വിസ്റ്റ റിലീസ്‌ ചെയ്തത്‌. ഈ കണക്കനുസരിച്ച്‌ 2010ൽ മാത്രമേ വിൻഡോസ്‌ 7 റിലീസ്‌ ചെയ്യാൻ തരമുള്ളൂ. എന്നാൽ അതിനു വിരുദ്ധമായി റിലീസ്‌ ഡേറ്റ്‌ മുന്നോട്ടുനീക്കാനാണ്‌ ഇപ്പോഴത്തെ ആലോചന.

പുതിയ പതിപ്പിന്റെ കോഡ്‌ ബേസ്‌ വിസ്റ്റയുടേതിൽ നിന്ന്‌ വലുതായി മാറ്റമുണ്ടാവില്ലെന്നറിയുന്നു. അതുകൊണ്ടുതന്നെ അതിന്റെ വികസനം എക്സ്പിയിൽ നിന്ന്‌ വിസ്റ്റയിലേക്കുള്ള മാറ്റം പോലെ സമയമെടുക്കുന്നതാവില്ലെന്ന്‌ എൻഡ്‌പോയിന്റ്‌ ടെക്നോളജീസിന്റെ പ്രസിഡന്റ്‌ റോജർ കീ് പറയുന്നു.

മൈക്രോസോഫ്റ്റ്‌ അനലിസ്റ്റ്‌ മൈക്‌ ചെറി പിഡിസി റിലീസിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ ആശങ്കളും പങ്കുവയ്ക്കുന്നു. ബീറ്റാ കോഡ്‌ റിവ്യൂ ചെയ്യാൻ വെബ്‌ സൈറ്റുകൾ മത്സരിക്കുന്നതാണ്‌ ചെറിയെ ചകിതനാക്കുന്നത്‌. ഡവലപ്പർമാർക്ക്‌ ഒരു റിലീസ്‌ വളരെ നേരത്തെ നൽകുന്നത്‌ വളരെ ഋണാത്മകമായ വിലയിരുത്തലുകൾക്ക്‌ കാരണമായേക്കും. വിൻഡോസ്‌ 7ന്‌ അത്തരം മോശം വാർത്തകൾ ദോഷം ചെയ്തേക്കും.

ഇന്റർനെറ്റ്‌ എക്സ്പ്ലോറർ 8ന്റെയും ഗൂഗിൾ ക്രോമിന്റെയും ബീറ്റാ റിലീസുകളും പ്രവർത്തന ശേഷിയും വിവിധ വെബ്‌ സൈറ്റുകളിൽ വിലയിരുത്തപ്പെട്ടത്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിസ്റ്റയുടെ ആദ്യ ബീറ്റയും ധാരാളം സൈറ്റുകളിൽ റിവ്യൂ ചെയ്യപ്പെടുകയും അതിന്റെ മോശം പ്രവർത്തനം വല്ലാതെ എടുത്തുകാട്ടപ്പെടുകയും ചെയ്തു.
എന്നാൽ മൈക്രോസോഫ്റ്റിന്‌ വിൻഡോസ്‌ 7ന്റെ ചോർച്ച നേരത്തെ തന്നെ തലവേദന സൃഷ്ടിച്ചിരുന്നു. ഒഎസിന്റെ ആദ്യ ബിൽഡായ മൈൽസ്റ്റോൺ 1, ചില ബിറ്റ്ടോറന്റ്‌ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കോഡ്‌ അതിന്റെ ശൈശവദശയിലായിരിക്കുമ്പോഴേ, അവ വിസ്റ്റയുമായി താരതമ്യം ചെയ്യപ്പെട്ടു.

വിസ്റ്റ തന്നെ റിലീസിന്‌ ശേഷം വളരെയധികം മെച്ചപ്പെടുത്തിയതായി കേയ്‌ പറയുന്നു. എന്നാൽ ലോഞ്ചിന്‌ 18 മാസങ്ങൾക്ക്‌ ശേഷവും “ഐ ആം എ പിസി” ഹോഡ്ജ്മാനെ കണക്കിന്‌ പരിഹസിക്കുന്ന ആപ്പിൾ പരസ്യങ്ങൾ വിസ്റ്റയെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ യഥാർത്ഥത്തിലുള്ളതിലും വഷളാക്കിയിട്ടുണ്ട്‌.

തിരിച്ചുപിടിക്കാനാവാത്ത ഒരു മോശം ബ്രാൻഡ്‌ ഇമേജാണ്‌ വിസ്റ്റയ്ക്ക്‌ വീണുകിട്ടിയത്‌. വിവിധ ഡിവൈസ്‌ ഡ്രൈവറുകൾ പ്രവർത്തിക്കാതിരുന്നതും വിസ്റ്റയ്ക്ക്‌ വിനയായി. മാൽവെയറിനെതിരെ സംരക്ഷണം നൽകാൻ ഉൾപ്പെടുത്തിയ യൂസർ അക്സസ്‌ കൺട്രോൾ തലവേദനയായി മാറിയതോടെ മിക്ക ഉപയോക്താക്കളും അവ ഡിസേബിൾ ചെയ്തു. ആപ്ലിക്കേഷൻ പെർഫോമൻസ്‌ എക്സ്‌ പിയെ അപേക്ഷിച്ച്‌ വിസ്റ്റയിൽ വളരെ പതുക്കെയായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം ആപ്പിൾ നന്നായി മുതലെടുത്തു. പ്രോജക്ട്‌ മോജാവെയിലൂടെ ഇത്‌ മറികടക്കാൻ മൈക്രോസോഫ്റ്റ്‌ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചില്ല.

ഈ സാചര്യമാണ്‌ വിസ്റ്റയെ വേഗം കുഴിച്ചുമൂടാനും വിൻഡോസ്‌ 7 എത്രയുംവേഗം കറതീർത്ത്‌ പുറത്തിറക്കാനും മൈക്രോസോഫ്റ്റിനെ പ്രേരിപ്പിക്കുന്നത്‌.

മൈക്രോസോഫ്റ്റിന്റെ വിജയകരമായ പ്രോജക്ട്‌ ആയിരുന്ന ഓഫീസ്‌ 2007 വികസനത്തെ നയിച്ച സ്റ്റീവ്‌ സിനോഫ്സ്കിയാണ്‌ വിൻഡോസ്‌ 7ന്റെ ഡവലപ്‌മന്റ്‌ ടീമിനെയും നയിക്കുന്നത്‌. വിൻഡോസ്‌ 7 പൂർണ്ണമായും ഒരു പുതിയ ഒഎസ്‌ അല്ല, വിസ്റ്റയുടെ ഒരു പരിണാമമാണെന്ന്‌ പറയാം. വിസ്റ്റയുടെ അതേ കെർണലും ഡിവൈസ്‌ ഡ്രൈവർ മോഡലുമാണ്‌ ഇതിലും ഉപയോഗിക്കുക. വിസ്റ്റയുടെ പെർഫോമൻസ്‌ ഗണ്യമായി മെച്ചപ്പെടുത്തിയ സർവ്വീസ്‌ പായ്ക്ക്‌ 1ന്റെ കെർണലാകും ഉപയോഗിക്കുക. വിസ്റ്റയിലോടുന്ന എല്ലാ ഡിവൈസുകളും പ്രശ്നമൊന്നുംകൂടാതെ വിൻഡോസ്‌ 7ലും ഓടും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: