Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ഉബുണ്ടു 9.04 ജോണ്ടി ജാക്കലൂപ്‌

ദുർമന്ത്രവാദികളുടെ പ്രലപനം ഒളിച്ചുനിന്ന്‌ കേട്ടതാണെന്ന്‌ കരുതിയോ? പേടിക്കേണ്ട. പ്രമുഖ ഗ്നൂ/ലിനക്സ്‌ വിതരണമായ ഉബുണ്ടുവിന്റെ വരാനിരിക്കുന്ന ഡിസ്ട്രിബ്യൂഷന്റെ കോഡ്‌ നെയിം ആണ്‌ ജോണ്ടി ജാക്കലൂപ്‌. ഈ വിചിത്രനാമധാരിയെക്കുറിച്ച്‌ വരുംദിവസങ്ങളിൽ കൂടുതൽ കേൾക്കാനിരിക്കുന്നു. 2009 ഏപ്രിലിൽ റിലീസ്‌ ചെയ്യുന്ന ഉബുണ്ടു 9.04 ഡിസ്ട്രിബ്യൂഷനാണ്‌ ജോണ്ടി ജാക്കലൂപ്‌ എന്ന്‌ പേരിട്ടിരിക്കുന്നത്‌.

ഉബുണ്ടു ലോഗോ

ഉബുണ്ടു ലോഗോ

രസകരങ്ങളായ കോഡ്‌ നാമങ്ങളാണ്‌ ഉബുണ്ടുവിന്റെ വിവിധ പതിപ്പുകളുടെ പ്രത്യേകത. നിലവിലുള്ള ഉബുണ്ടു വിതരണത്തിന്റെ പേര്‌ ഹാർഡി ഹെറോൺ എന്നാണ്‌. എവിടെനിന്നാണ്‌ ഇവർക്കീ പേരുകൾ കിട്ടുന്നതെന്ന്‌ അന്തംവിടുകയാണ്‌ സാങ്കേതിക ലോകം.

ഹാക്കർമാരുടെ പ്രിയ ഒഎസ്‌ ആയ ഡേബിയൻ ഗ്നൂ/ലിനക്സിന്റെ കസ്റ്റമൈസ്ഡ്‌ വിതരണമാണ്‌ ഉബുണ്ടു. വമ്പൻ ഒഎസ്‌ വെന്‍ഡർമാരായ മൈക്രോസോഫ്റ്റിനോടും ആപ്പിളിനോടും താരതമ്യപ്പെടുത്താവുന്ന വിധം വരുംവർഷത്തിൽ ഉബുണ്ടു ദശലക്ഷക്കണക്കിന്‌ സിസ്റ്റങ്ങളിലേക്ക്‌ ഷിപ്പ്‌ ചെയ്യുമെന്ന്‌ ഉബുണ്ടുവിന്റെ മേധാവി മാർക്ക്‌ ഷട്ടിൽവേർത്ത്‌ പറയുന്നു.

ജോണ്ടി ജാക്കലൂപ്പിൽ വേഗത, പ്രത്യേകിച്ച്‌ ബൂട്ടിങ്‌ സമയം ഗണ്യമായി വർധിക്കുമെന്നാണ്‌ പ്രതീക്ഷ. ഉബുണ്ടുവിന്റെ ബസാർ കോഡ്‌ വേർഷനിങ്‌ സിസ്റ്റം ഉപയോഗിച്ചാവും വികസനം എന്നതിനാൽ മുമ്പത്തേക്കാളും വ്യാപകമായ ഒരു ഡവലപ്‌മന്റ്‌ കമ്മ്യൂണിറ്റിയെ ഉബുണ്ടു പ്രതീക്ഷിക്കുന്നുണ്ട്‌.

ജോണ്ടി ജാക്കലൂപ്പിന്റെ കൗണ്ട്‌ ഡൗൺ തുടങ്ങിയെങ്കിലും ഒക്ടോബറിൽ മറ്റൊരു ഉബുണ്ടു പതിപ്പ്‌ പുറത്തിറങ്ങുന്നുണ്ട്‌. ഉബുണ്ടു 8.10യുടെ മറുപേര്‌ കേൾക്കേണ്ടേ? ഇൻട്രെപിഡ്‌ ഐബെക്സ്‌!

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: