Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയുടെ യാഹൂ അക്കൗണ്ട്‌ ക്രാക്ക്‌ ചെയ്തു

സാറാ പാലിന്‍

സാറാ പാലിന്‍

യുഎസ്‌ റിപ്പബ്ലിക്കൻ വൈസ്‌ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി സാറ പാലിനിന്റെ യാഹൂ അക്കൗണ്ട്‌ ക്രാക്ക്‌ ചെയ്തു. പേഴ്സണൽ മെയിൽ ബോക്സിൽ വന്ന മെയിലുകളിൽ ചിലതിന്റെ ഉള്ളടക്കം ക്രാക്കർമാർ വിക്കിലീക്ക്സ്‌ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പാലിനിന്റെ സ്വകാര്യ യാഹൂ അക്കൗണ്ടിൽ നിന്ന്‌ ലഭിച്ചതെന്ന അവകാശവാദത്തോടെ ഇ-മെയിൽ മെസേജുകളുടെ നിരവധി സ്ക്രീൻ ഷോട്ടുകളും  പാലിനിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ഇ-മെയിൽ ഐഡികളും വിക്കിലീക്ക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അലാസ്കാ ലെഫ്റ്റനന്റ്‌ ഗവർണ്ണർ സീൻ പാർനെൽ അയച്ചതാണ്‌ ചോർന്ന ഇ-മെയിൽ മെസേജുകളിൽ ഒന്ന്‌. ഒരു ഇന്റർവ്യൂവിനെ ചൊല്ലി അലാസ്ക റേഡിയോ ഷോ ഹോസ്റ്റ്‌ ഡാൻ ഫാഗാനെക്കുറിച്ച്‌ സീൻ ഉന്നയിക്കുന്ന പരാതിയാണത്‌. ഇതിന്‌ സാറ അയച്ച മറുപടിയും ചോർത്തിയിട്ടുണ്ട്‌. “ആഹ്‌! അവൻ സ്ഥിരതയില്ലാത്തവനും മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നവനുമാണ്‌,” മറുപടിയിൽ സാറ എഴുതുന്നു.

അനോണിമസ്‌ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഹാക്കിങ്‌ ഗ്രൂപ്പാണ്‌ പാലിൻ-ന്റെ  gov.palin@yahoo.com എന്ന അക്കൗണ്ടിലേക്ക്‌ അതിക്രമിച്ചുകയറിയത്‌. തുടർന്ന്‌ ചോർന്ന ഡോക്യുമെന്റുകൾ പ്രസിദ്ധീകരിക്കുന്ന വിക്കിലീക്ക്സിലേയ്ക്ക്‌ അത്‌ അയച്ചുകൊടുക്കുകയായിരുന്നു.

“സർക്കാർ കാര്യങ്ങൾക്കായി സ്വകാര്യ ഇ-മെയിൽ ഉപയോഗിക്കുന്നതിന്റെയും അതിലൂടെ സുതാര്യതാ നിയമങ്ങൾ മറികടക്കുന്നതിന്റെയും  പേരിൽ പാലിൻ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു,” ഇ-മെയിലിനൊപ്പം പ്രസിദ്ധീകരിച്ച നോട്ടിൽ വിക്കിലീക്ക്സ്‌ എഴുതി. “കറസ്പോണ്ടൻസുകളുടെ പട്ടിക, അക്കൗണ്ട്‌ നെയിം അടക്കം, ഈ വിമർശനങ്ങളെ പിന്താങ്ങുന്നു.”

നിലവിൽ അലാസ്കയുടെ ഗവർണറാണ്‌ പാലിൻ. ഓഗസ്റ്റ്‌ 29ന്‌ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോൺ മക്കെയിനിന്റെ റണ്ണിങ്‌ മേറ്റായി ഇവരെ പ്രഖ്യാപിച്ചിരുന്നു.

യഥാർത്ഥത്തിൽ പാലിനിന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടോ എന്ന്‌ മക്കെയിൻ-പാലിൻ ക്യാമ്പെയ്നോ യാഹൂവോ സ്ഥിരീകരിച്ചിട്ടില്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: