Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

നോക്കിയ എൻ96 ഇന്ത്യന്‍ വിപണിയിലെത്തി

നോക്കിയ എൻസീരീസ്‌ റേഞ്ചിലെ ഏറ്റവും ആധുനിക മൾട്ടിമീഡിയ മൊബൈൽ ഹാൻഡ്സെറ്റായ എൻ96 ഇന്ത്യയിലുമെത്തി. രാജ്യത്തെ പ്രമുഖ മൊബൈൽ സ്റ്റോറുകളിൽ ഇന്നുമുതൽ ഹാൻഡ്സെറ്റ്‌ ലഭ്യമാവും.
ഇന്റർനെറ്റ്‌ ഉപയോഗിക്കാനും വിനോദത്തിനുമായി ഒപ്റ്റിമൈസ്‌ ചെയ്ത എൻ96 സ്റ്റൈലിന്റെയും സാങ്കേതികവിദ്യയുടെയും മേളനമാണ്‌. മൊബൈൽ സാങ്കേതികവിദ്യയിൽ പുതിയ അധ്യായം എഴുതിച്ചേർക്കാൻ പര്യാപ്തമാണ്‌ ഈ ഫോണെന്ന്‌ നോക്കിയ അവകാശപ്പെടുന്നു.

16 ജിബി മെമ്മറി സൈസാണ്‌ ഈ ഡ്യൂയൽ സ്ലൈഡ്‌ ഫോണിന്റെ ഒരു പ്രധാന ആകർഷണം.
ആവശ്യമെങ്കിൽ ഒരു മൈക്രോഎസ്ഡി കാർഡ്‌ കൂടി ഉപയോഗിച്ച്‌ മെമ്മറി 24 ജിബി വരെ ഉയർത്താം. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വീഡിയോ/ഓഡിയോ ഫയലുകൾ ഉൾക്കൊള്ളാൻ ഇതോടെയാവും. ഇന്ത്യയിൽ 34,999/- രൂപയാണ്‌ വില.

നോക്കിയ എന്‍96

നോക്കിയ എന്‍96

എൻ96ന്റെ 24 ജിബി (16+8) മെമ്മറി ഉപയോഗിച്ച്‌ 18,000 ഗാനങ്ങൾ വരെയോ 5 എംപി റെസല്യൂഷനുള്ള 20,000 ചിത്രങ്ങളോ, 20 മുഴുനീള സിനിമകളുടെ 60 മണിക്കൂറോളം വീഡിയോയോ ശേഖരിക്കാനാവും.

മൾട്ടിഫങ്ങ്ഷണൽ ആയ മീഡിയ കീകളും 2.8 ഇഞ്ച്‌ വലിപ്പമുള്ള സ്ക്രീനും ആണ്‌ പ്രത്യേകതകൾ. പാട്ടുകേൾക്കാനും സിനിമ കാണാനും വീഡിയോ ഗെയിം കളിക്കാനും ഒരു ബട്ടൺ അമർത്തിയാൽ മതിയാകും. ഹാൻഡ്സ്ഫ്രീ വ്യൂവിങ്ങിന്‌ എൻ96ന്റെ ബായ്ക്ക്‌ കവറിൽ കിക്ക്സ്റ്റാൻഡ്‌ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

വേവ്‌ സെക്യുർ എന്ന എസ്‌60 സെക്യൂരിറ്റി ആപ്ലിക്കേഷൻ പ്രീലോഡഡായാണ്‌ എൻ96 ലഭിക്കുക. ഹാൻഡ്സെറ്റ്‌ നഷ്ടമാകുകയോ കളവുപോവുകോ ചെയ്യുന്ന പക്ഷം ഉപയോക്താക്കൾക്ക്‌ അത്‌ ട്രാക്ക്‌ ചെയ്യാൻ അനുവദിക്കുന്നതിന്‌ പുറമേ, ഫോണിലുള്ള ഡേറ്റയ്ക്ക്‌ ഇന്റർനെറ്റിൽ ബായ്ക്ക്‌ അപ്‌ എടുത്തുവയ്ക്കാനും ഈ ആപ്ലിക്കേഷൻ സഹായിക്കും.
ഇത്‌ ഇന്ത്യയിലെ ഉപയോക്താക്കൾക്ക്‌ മാത്രമായി ലഭ്യമാക്കിയ സൗകര്യമാണ്‌. കോണ്ടാക്ട്സ്‌, എസ്‌എംഎസ്‌, കോൾ ലോഗ്സ്‌, കലണ്ടർ എൻട്രീസ്‌ തുടങ്ങി ഫോണിലെ സർവ്വവിവരവും ഇങ്ങനെ ബായ്ക്ക്‌ അപ്‌ ചെയ്യാൻ സാധിക്കും. കൂടാതെ ഫോൺ കളവുപോകുന്ന പക്ഷം ദുരുപയോഗം തടയാനായി ഹാൻഡ്സെറ്റിലും സിമ്മിലുമായി ശേഖരിച്ചിരിക്കുന്ന സകല ഡേറ്റയും മായ്ച്ചുകളയാനും വേവ്‌ സെക്യൂർ ഉപയോഗിക്കാം. വേവ്‌ സെക്യൂർ ഉപയോഗിച്ച്‌ ഹാൻഡ്സെറ്റ്‌ ലോക്ക്‌ ചെയ്യാനും പുതിയ സിം കാർഡ്‌ ആരെങ്കിലും ഇൻസേർട്ട്‌ ചെയ്താൽ തിരിച്ചറിയാനും സാധിക്കും.

“കൺവേർജൻസ്‌ ഇനിമേൽ വെറുമൊരു വ്യാവസായിക മുദ്രാവാക്യമല്ല, ഉപഭോക്താക്കൾക്കും ബിസിനസ്‌ ഉപയോക്താക്കൾക്കും അത്‌ യാഥാർത്ഥ്യമാണ്‌. വെബ്‌ 2.0 കാലഘട്ടത്തിൽ നോക്കിയ എൻ96 ഇന്റർനെറ്റ്‌ എങ്ങനെവേണമെന്ന്‌ തീരുമാനിക്കാനുള്ള ശക്തി നിങ്ങളുടെ കൈകളിലേക്ക്‌ എത്തിക്കുകയാണ്‌, അൾട്ടിമേറ്റ്‌ എന്റർടെയിന്‍മന്റ്‌ ഗാഡ്ജറ്റ്‌ എന്നതിനുപുറമെയാണിത്‌,” ദേവീന്ദർ കിഷോർ, (ഡയറക്ടർ മാർക്കറ്റിങ്‌, നോക്കിയ ഇന്ത്യ) പറഞ്ഞു. “ഫോൺ – മൾട്ടിമീഡിയ ഓപ്ഷനുകൾ പരിധിയില്ലാതെ സമ്മേളിക്കുന്ന ഇന്നേവരെയുള്ള ഏറ്റവും പേഴ്സനലൈസ്ഡ്‌ ആയ മൊബൈൽ ഇന്റർനെറ്റ്‌ അനുഭവമാണത്‌.”

ഹൈ-സ്പീഡ്‌ യുഎസ്‌ബി 2.0 കണക്ഷനും വയർലെസ്‌ ലാനും എച്ച്‌എസ്‌ഡിപിഎ സപ്പോർട്ടും നൽകുന്ന ഫോണിൽ മൾട്ടിമീഡിയ ഫയലുകൾ തിരയുന്നതും കണ്ടെത്തുന്നതും പുതുതായി സൃഷ്ടിക്കുന്നതും സോഷ്യൽ നെറ്റ്‌വർക്കിലൂടെ ട്രാൻസ്ഫർ ചെയ്യുന്നതും ഷെയർ ചെയ്യുന്നതും ഒക്കെ വളരെ വേഗത്തിൽ നടക്കും.

ഭൂപടങ്ങൾ, സംഗീതം, മീഡിയ ഷെയറിങ്‌ എന്നിവയെ പിന്തുണയ്ക്കുന്ന ഓവിഐ കുടുംബത്തിൽ പെട്ട നോക്കിയ ഇന്റർനെറ്റ്‌ സേവനങ്ങളെ എൻ96 സപ്പോർട്ട്‌ ചെയ്യും.

നോക്കിയ മാപ്സ്‌ 2.0 ആപ്ലിക്കേഷൻ ഉപയോഗിച്ചും നാവിഗേഷൻ വഴിയും ഉപയോക്താക്കൾക്ക്‌ ലോകം അയഥാർത്ഥമായി ചുറ്റിക്കറങ്ങാം. പുതിയ നോക്കിയ മാപ്സ്‌ പ്രവർത്തകത്തിൽ വിശദമായ ഭൂപടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ സിറ്റി ഗൈഡ്സ്‌, ടേൺ-ബൈ-ടേൺ പെഡസ്ട്രിയൻ മോഡ്‌, വോയിസ്‌-ഗൈഡഡ്‌ കാർ നാവിഗേഷൻ എന്നീ അധിക സൗകര്യങ്ങളുമുണ്ട്‌.

ഇന്റഗ്രേറ്റഡ്‌ എ-ജിപിഎസ്‌ സൗകര്യം ഉപയോഗിച്ച്‌ ഉപയോക്താക്കൾക്ക്‌ ചിത്രങ്ങൾ ‘ലൊക്കേഷൻ ടാഗ്‌’ ചെയ്യാനും ഓൺലൈൻ കമ്മ്യൂണിറ്റികളുമായി പ്രാദേശിക വിവരങ്ങൾ സഹിതം അവ പങ്കുവയ്ക്കാനും കഴിയും.

എൻ96ൽ കാൾ സെയിസ്‌ ഒപ്റ്റിക്സ്‌ ഉപയോഗിക്കുന്ന അഞ്ച്‌ മെഗാപിക്സലിന്റെ ക്യാമറ, ഡ്യൂയൽ എൽഇഡി ഫ്ലാഷ്‌, വീഡിയോ ലൈറ്റ്‌ എന്നിവയുണ്ട്‌. ഡിവിഡി-സമാന ഗുണമേന്മയുള്ള വീഡിയോ നിമിഷത്തിൽ 30 ഫ്രെയിം എന്ന കണക്കിന്‌ ക്യാപ്ച്ചർ ചെയ്യാനാവും. മികച്ച മ്യൂസിക്‌ പ്ലെയർ ആണുള്ളത്‌. മീഡിയ കീസ്‌, 3.5 എംഎം ഹെഡ്‌ഫോൺ കണക്ടർ, ബിൽട്ട്‌-ഇൻ ത്രീഡി സ്റ്റീരിയോ സ്പീക്കേഴ്സ്‌ എന്നിവയാണ്‌ മറ്റ്‌ സൗകര്യങ്ങൾ. കളിഭ്രാന്തന്മാരായ ഉപയോക്താക്കൾക്ക്‌ ‘എൻ-ഗേജ്‌ അരീന’യിൽ പ്രവേശിച്ച്‌ പലവിധ ഗെയിമുകളിൽ ലോകത്തെ മുഴുവനുമോ തിരഞ്ഞെടുത്ത ഗെയിമർമാരെയോ വെല്ലുവിളിക്കാനും മത്സരക്കളി കളിക്കാനും ആവും. പ്രിയ കളികളെക്കുറിച്ച്‌ ബ്ലോഗ്‌ ചെയ്യാനും ഓൺലൈനായി ചാറ്റ്‌ ചെയ്യാനും സൗകര്യമുണ്ട്‌.

Advertisements

Responses

  1. ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യുന്നുണ്ടോ എന്നുകൂടി എഴുതാമായിരുന്നു.

    ഇന്ത്യയിൽ ലഭ്യമായ ചില nokia modelഉകളിൽ മലയാളം unicode എഴുതാൻ കഴിഞ്ഞില്ലെങ്കിലും വായിക്കാൻ കഴിഞ്ഞിട്ടുണ്ടു്. N seriesൽ ഏതെങ്കിലും phoneൽ ഈ സംവിധാനം ഉള്ളതായി അറിയാമോ?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: