Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ഗൂഗിളിന്റെ അവകാശവാദത്തിനെതിരെ മൊസില്ല

ഗൂഗിളിന്റെ ക്രോം ബ്രൗസറിനെപ്രതിയുള്ള പ്രധാന അവകാശവാദം അതിന്റെ വേഗതയാണ്‌ – പ്രത്യേകിച്ച്‌ ജാവാ സ്ക്രിപ്റ്റ്‌ സ്പീഡ്‌. അതേസമയം ക്രോമിനെയും അതിലുപയോഗിക്കുന്ന വി8 ജാവാസ്ക്രിപ്റ്റ്‌ എഞ്ചിനേയും ഫയർഫോക്സിന്റെ പുതിയ ട്രെയ്സ്മങ്കി എഞ്ചിനുമായി താരതമ്യം ചെയ്ത്‌ അക്കഗണിതം കളിക്കുകയാണ്‌ മോസില്ല. അങ്ങനെയെങ്കിൽ ആരായിരിക്കണം ആമയും മുയലും?

മോസില്ലയുടെ ചീഫ്‌ ടെക്നോളജി ഓഫീസറും ജാവാ സ്ക്രിപ്റ്റിന്റെ തന്നെ ഉപജ്ഞാതാവുമായ ബ്രെൻഡൻ എയ്ഷ്‌ കുറെയേറെ സൂചികകൾ അടിസ്ഥാനമാക്കി തെളിയിക്കുന്നത്‌ ഗൂഗിൾ വി8നേക്കാൾ ഫയർഫോക്സ്‌ ട്രെയ്സ്മങ്കിക്ക്‌ 1.28എക്സ്‌ – 1.19എക്സ്‌ വേഗം കൂടുതലുണ്ടെന്നാണ്‌. സൺസ്പൈഡർ ജാവാസ്ക്രിപ്റ്റ്‌ ബെഞ്ച്മാർക്കിങ്‌ ടെസ്റ്റാണ്‌ ഇതിനായി ഉപയോഗിച്ചതു്.

സാങ്കേതികവിദ്യയുടെ ആഴങ്ങളിലേക്കിറങ്ങി എയ്ഷ്‌ തുടരുന്നു:
“ബിറ്റ്‌-ബാങ്കിങ്‌, സ്ട്രിങ്‌, റഗുലർ എക്സ്പ്രഷൻ സൂചികകളിൽ ഞങ്ങൾ വിജയിച്ചു. സൺസ്പൈഡർ സൂക്ഷ്മസൂചികകളിൽ വി8നേക്കാൾ നാലിരട്ടി വേഗത കൈവരിക്കുന്നതിന്റെ അടുത്തുവരെയെത്തിയിരിക്കയാണ്‌ ഞങ്ങൾ. റികർഷൻ ഹെവി ആയ പരീക്ഷകളിൽ വി8 വളരെ പിന്നിലാണ്‌. ഞങ്ങൾക്ക്‌ റികർഷൻ ട്രെയ്സ്‌ ചെയ്യാൻ (വെറുതെ ടെയ്‌ല്‌ ചെയ്യാനല്ല) പദ്ധതിയുണ്ട്‌. അതിനാവശ്യമായ സമയം ഞങ്ങൾക്ക്‌ ഇതേവരെ കിട്ടിയിട്ടില്ല, എങ്കിലും അടുത്തത്‌, അതാണ്‌.”

മോസില്ല ഡവലപ്പർ ജോൺ റേസിഗ്‌ ഒരു പടികൂടി കടന്ന്‌, വേഗത തെളിയിക്കാനായി ക്രോം ഡവലപ്പർമാർ ഉപയോഗിക്കുന്ന സൂചികകൾ പ്രവൃത്തിപഥത്തിലെ യഥാർത്ഥ പ്രശ്നങ്ങളെ സംബന്ധിച്ചവയല്ലെന്ന്‌ പറയുന്നു. “ക്രോം ഇത്തരം ടെസ്റ്റുകളിൽ മറ്റ്‌ ബ്രൗസറുകളെ തിരഞ്ഞുപിടിച്ച്‌ കൊല്ലാൻ ശ്രമിക്കുന്നത്‌ നമുക്ക്‌ കാണാം,” റേസിഗ്‌ എഴുതുന്നു. “ജാവാസ്ക്രിപ്റ്റിനുള്ളിലെ സൂക്ഷ്മസ്വഭാവങ്ങളിലുള്ള പ്രത്യേക ശ്രദ്ധ കണക്കിലെടുക്കുമ്പോൾ യഥാർത്ഥ ബ്രൗസർ പ്രവർത്തനത്തിന്റെ കാര്യത്തിൽ എത്രമാത്രം പ്രാതിനിധ്യ സ്വഭാവമുള്ളവയാണ്‌ ഈ പരീക്ഷണങ്ങളെന്നത്‌ തർക്കകാരണമാണ്‌.”

ഗൂഗിൾ ക്രോമിന്റെയും വി8 എഞ്ചിന്റെയും വരവോടെ മോസില്ലയെ ലോസർ ആയി പ്രഖ്യാപിക്കാൻ പണ്ഡിതന്മാർ മത്സരിക്കുകയായിരുന്നെങ്കിലും എയ്ഷ്‌ പ്രഖ്യാപിക്കുന്നത്‌, മോസില്ല മരണത്തോട്‌ വളരെ അകലെയാണെന്നാണ്‌.

“കാണികൾ തിരിച്ചറിയേണ്ട സംഗതി, മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ വെർച്വൽ മെഷീനും ഓരോ ഹൈപ്പ്‌-ഇവന്റ്‌ പോയിന്റുകളിലുമായി നിഷ്കാസിതമാകുന്ന പ്ലേ ഓഫ്‌ അല്ല, ഇതെന്നാണ്‌. എങ്ങനെയായിരുന്നാലും ഞങ്ങൾ കളിയിൽ തുടരുകയാണ്‌, നീക്കങ്ങൾ വേഗത്തിലാണ്‌… ഞങ്ങളുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ വല്ലാതെ ഊതിവീർപ്പിച്ചവയാണ്‌,” അദ്ദേഹം പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: