Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ലാർജ്‌ ഹാഡ്രൺ കൊളൈഡർ പ്രവർത്തിക്കുന്നത്‌ ലിനക്സിൽ

അറിയപ്പെടുന്ന പ്രപഞ്ചത്തെ അടുത്തുനിന്ന്‌ മനസ്സിലാക്കാനുള്ള ഭൗതികശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ പ്രോജക്ട്‌ ആയ കണികാപരീക്ഷണത്തിനായി 10 ബില്യൻ ഡോളർ ചെലവഴിച്ച്‌ ഇരുപതുവർഷത്തെ പ്രയത്നഫലമായി നിർമ്മിച്ച  ലാർജ്‌ ഹാഡ്രൺ കൊളൈഡറിനും (എൽഎച്ച്സി) ഭൂമിയിലെ ആസ്ട്രോഫിസിസിസ്റ്റുകളിൽ പകുതിപ്പേരുടെ ബുദ്ധിക്കും പുറമേ അതിനുപിന്നിൽ അദ്ധ്വാനിക്കുന്ന മറ്റൊരു കരംകൂടിയുണ്ട്‌ – ലിനക്സ്‌.

എൽഎച്ച്സി പ്രോജക്ട്‌ നടപ്പാക്കുന്ന സംഘടനയായ സേൺ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത്‌ ഗ്നൂ/ലിനക്സിന്റെ കസ്റ്റമൈസ്ഡ്‌ വിതരണമായ സേൺവിഎം ആണ്‌. സേണിനുവേണ്ടി കാലിഫോർണിയ ആസ്ഥാനമായ വിഎംവെയർ എന്ന കസ്റ്റമൈസേഷൻ സർവ്വീസ്‌ പ്രോവൈഡർ ആണ്‌ ഇത്‌ തയ്യാറാക്കിനൽകിയത്‌. പിസിയും മാകും അടക്കം 40,000 സിപിയുകൾ കണക്ട്‌ ചെയ്ത ഗ്രിഡിലെ വെർച്വൽ മെഷീനുകളിലാണ്‌ സേൺവിഎം റൺ ചെയ്യുന്നത്‌ (ഇന്റർനെറ്റിനെ അപ്രസക്തമാക്കുന്ന നെറ്റ്‌വർക്ക്‌ അത്ഭുതമാണ്‌ ഗ്രിഡ്‌). പ്രതിവർഷം 15 പെറ്റാബൈറ്റ്സ്‌ ഡേറ്റയാണ്‌ ഇതിലൂടെ വിനിമയം നടത്തുന്നത്‌. 10245 (1024 ഘാതം 5) ബൈറ്റിന്‌ തുല്യമാണ്‌ ഒരു പെറ്റാബൈറ്റ്‌.

വളരെ മുമ്പേ തന്നെ, റെഡ്‌ ഹാറ്റ്‌ എന്റർപ്രൈസ്‌ ലിനക്സിന്റെ റീകമ്പെയിൽഡ്‌ വേർഷനായ സയന്റിഫിക്‌ ലിനക്സ്‌ ഡിസ്ട്രിബ്യൂഷന്റെ മുഖ്യപ്രണേതാവാണ്‌ സേൺ.

എൽഎച്ച്സി കമ്പ്യൂട്ടിങ്‌ ഗ്രിഡിലെ മെഷീനുകൾക്കുള്ള പ്രാഥമിക കോൺഫിഗറേഷൻ, ഹാർഡ്‌വെയറിൽ നിന്ന്‌ നേരിട്ട്‌ റൺ ചെയ്യുന്ന സയന്റിഫിക്‌ ലിനക്സ്‌ വിതരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌. പ്രോജക്ടിനായി ലോകത്തിന്റെ പലഭാഗത്തായി സ്ഥാപിക്കപ്പെട്ട ഒരുലക്ഷം കമ്പ്യൂട്ടറുകളിൽ അടിസ്ഥാന ഓപ്പറേറ്റിങ്‌ സിസ്റ്റം സയന്റിഫിക്‌ ലിനക്സ്‌ വിതരണമാണ്‌.

ചിലരെങ്കിലും ഭൂമിയെ നശിപ്പിക്കാൻ പോന്ന ശേഷിയുള്ളതാണ്‌ എൽഎച്ച്സി എന്നും ഒരു തമോഗർത്തം സൃഷ്ടിക്കാനോ ശൂന്യാകാശത്തുതന്നെ ഒരു വലിയ ദ്വാരം സൃഷ്ടിക്കാനോ അതിനുകഴിയുമെന്നും അഭിപ്രായം പ്രകടിപ്പിച്ചിരിക്കെ, അതിനുപിന്നിലുള്ള സോഫ്റ്റ്‌വെയറെങ്കിലും മരണത്തിന്റെ നീലത്തിരശ്ശീലയിൽ നിന്ന്‌ മുക്തമാണെന്ന്‌ ധൈര്യത്തോടെ പറയാം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: