Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ഗൂഗിൾ വാർത്തകൾ മലയാളത്തിലും

യാഹൂവിനും എംഎസ്‌എന്നിനും പുറമേ ഗൂഗിളും മലയാളവാർത്താജാലിക ആരംഭിച്ചിരിക്കുന്നു. ഗൂഗിളിന്റെ ഓണസമ്മാനമായാണ്‌ സ്ഥിരമായി അപ്ഡേറ്റ്‌ ചെയ്യുന്ന മലയാളം വാർത്തകളുടെ ശേഖരണം ഗൂഗിൾ താളുകളിൽ ലഭ്യമാക്കിയിരിക്കുന്നതു്. ഗൂഗിൾ ന്യൂസ്‌ ബ്ലോഗിലും ഗൂഗിളിൽ പണിയെടുക്കുന്ന മലയാളികളുടെ ബ്ലോഗുകളിലും ഇതുസംബന്ധിച്ച വാർത്ത വന്നുകഴിഞ്ഞു.

ഹിന്ദിയും തമിഴും കഴിഞ്ഞാൽ ഗൂഗിൾ വാർത്തകൾ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ ഭാഷയായി മലയാളം മാറുകയാണ്‌. മലയാളവാർത്തകൾ നൽകുന്ന ധാരാളം ഇടങ്ങൾ വെബ്ബിലുണ്ടെങ്കിലും പല പത്രങ്ങളിലും ഇണയദളങ്ങളിലുമായി പ്രസിദ്ധീകരിക്കുന്ന സമാനവാർത്തകൾ ഒന്നിച്ച്‌ കാണിക്കുന്നത്‌ ഇതാദ്യമായാണ്‌. വാർത്തകളെ പല വിഭാഗങ്ങളാക്കുന്നതിന്‌ പുറമെയാണിത്‌. മനുഷ്യസഹായം കൂടാതെ കമ്പ്യൂട്ടർ തന്നെയാണ്‌ ഇങ്ങനെ വാർത്തകൾ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച്‌ പ്രസിദ്ധീകരിക്കുന്നത്‌. മലയാളമറിയാത്ത ഒരു തലച്ചോറാണ്‌ ഇതിനു പിന്നിലെന്നുള്ളത്‌ അത്ഭുതാവഹമാണെന്ന്‌ ഗൂഗിളിൽ ഇന്റർനാഷണലൈസേഷൻ ഗ്രൂപ്പിൽ ജോലി നോക്കുന്ന പ്രമുഖ മലയാളി ബ്ലോഗർ ഉമേഷ്‌ എഴുതുന്നു.

വാർത്താപത്രിക എന്നതിനേക്കാൾ ഒരു വാർത്താ അഗ്രിഗേറ്ററിന്റെ സ്വഭാവമാണ്‌ ഗൂഗിൾ വാർത്തകൾക്കുള്ളത്‌. പല ഉറവിടങ്ങളിൽ നിന്നായി ഗൂഗിളിന്റെ പാതാളക്കരണ്ടി പോയി ചൂണ്ടിക്കൊണ്ടുവരുന്ന വാർത്തകൾ മിനിറ്റുകൾ ഇടവിട്ട്‌ പുതുക്കിക്കൊണ്ടേയിരിക്കും. ബ്രൗസർ റിഫ്രഷ്‌ ചെയ്യാതെ തന്നെ പുതുവാർത്തകൾ കാണാൻ ഇതുമൂലമാകും. പ്രധാനവാർത്തകൾ, ലോകം, ഇന്ത്യ, കേരളം, വാണിജ്യം, കായികം, വിനോദം തുടങ്ങി പല വിഭാഗങ്ങളുമുണ്ട്‌. ഇന്റർനെറ്റിൽ മലയാളം ഉപയോഗിക്കുന്നവരിൽ ഒരു നല്ലപങ്ക്‌ ഗൾഫ്‌ രാഷ്ട്രങ്ങളിലായതുകൊണ്ട്‌ ‘അറബിനാടുകൾ’ എന്ന പ്രത്യേക വിഭാഗവുമുണ്ട്‌. ഓരോ വിഭാഗത്തിലും വാർത്തകൾ ഏതൊക്കെ, എങ്ങനെ, എത്രയെണ്ണംവേണം എന്നും അവ ഏതുക്രമത്തിൽ കാണണമെന്നും വായനക്കാരന്‌ നിയന്ത്രിക്കാം. ഒന്നിലധികം ഭാഷകളിലെ വാർത്തകൾ ഒന്നിച്ച്‌ ഒരുപേജിൽ കാണാനും സാധിക്കും.

പത്രങ്ങളിലെ മാത്രമല്ല, വെബ്‌ ദുനിയ, യാഹൂ, ദാറ്റ്സ്‌ മലയാളം തുടങ്ങിയ പോർട്ടലുകളിലേയും വാർത്തകൾ ലിസ്റ്റ്‌ ചെയ്യുന്നുണ്ട്‌. ഗൂഗിൾ ഉദ്ധരിക്കുന്ന പല പത്രങ്ങളും യൂണിക്കോഡിലല്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത. ആസ്കി ഫോണ്ടുകളിലുള്ള ആ പത്രങ്ങളിലെ വാർത്തകൾ യൂണിക്കോഡിലേക്ക്‌ മാറ്റിയാണ്‌ കാണിക്കുന്നത്‌.

http://news.google.com/news?ned=ml_in എന്നതാണ്‌ ഗൂഗിൾ മലയാളം വാർത്തകളുടെ യുആർഎൽ.

ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകൾക്ക്‌ ശേഷം ഗൂഗിളിന്റെ ഇന്ത്യൻ വാർത്തകൾ തമിഴിലും പ്രസിദ്ധീകരിക്കാനാരംഭിച്ചതു വൻ ശ്രദ്ധനേടിയിരുന്നു. 2007 മേയിലാണ്‌ ഗൂഗിൾ ബാങ്ക്ലൂർ ടീം ഹിന്ദി വാർത്തകൾ പ്രസിദ്ധീകരിക്കാനാരംഭിച്ചതു്. കഴിഞ്ഞ മാസം ഗൂഗിൾ വാർത്തകൾ തമിഴിലുമെത്തി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ എന്ന നിലയിലാണ്‌ ഹിന്ദി തെരഞ്ഞെടുക്കപ്പെട്ടതെങ്കിൽ ലോകത്തെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്ന്‌ എന്ന നിലയിൽ കൂടിയായിരുന്നു തമിഴിന്റെ രംഗപ്രവേശം. തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും പ്രത്യേക പതിപ്പുകളോടെയാണ്‌  ഗൂഗിൾ തമിഴ്‌ വാർത്തകൾ രംഗപ്രവേശം ചെയ്തത്‌. ഇന്ത്യൻ ഭാഷകളിൽ ഹിന്ദി കഴിഞ്ഞാൽ ഇന്റർനെറ്റിൽ ഏറ്റവും സാന്നിധ്യമുള്ള ഭാഷയും തമിഴ്‌ തന്നെയാണ്‌.

Advertisements

Responses

 1. ഈ അറിവ് പകര്‍ന്നു തന്നതിന് നന്ദി.

 2. google ingane malayalathil oru news page thnnathin google ne nandi parayunnu………

 3. valare pratheekshakaLoTe uttunOkkunna orusanthOsha vaartha aayirikkunnu, googiLinte ee samrambham. ellaa bhaavukangngaLum aasamsikkunnu.

 4. nalla abhiprayam
  keep it up

 5. valare nallath arogya vaarthakal kodukanam

 6. it is interesting

 7. nannayirikunu

 8. this is very good site for every body

 9. verry knowellegbeand interested

 10. this is very good site for all malayalees

 11. സന്തോഷകരമായ ഒരു വാര്‍ത്ത
  മലയാളികള്‍ക്ക് വേണ്ടി ഞാന്‍
  നന്ദി രേഖപ്പെടുത്തു.

 12. സന്തോഷകരമായ ഒരു വാര്‍ത്ത
  മലയാളികള്‍ക്ക് വേണ്ടി ഞാന്‍
  നന്ദി രേഖപ്പെടുത്തുന്നു

 13. nalla shayam venam

 14. nallath

 15. thankyou google

 16. nanni

 17. uniform font malayalathinu vannalallathae prasnam avasanikkukayilla.ithil basha panditharum computer engineersum koodi prayathnikendathundu.googilinte samrembam prasamsaneeyum engil koodi melparanja karyam kanakkiledukkendathandu. chillukale vikruthamakathae upayogikkan kazhiyumennu pradheekshikkunnnoo

 18. പ്രിയവ്രതന്‍,

  ചില്ലുകള്‍ വികൃതമാക്കുന്നില്ലല്ലോ. നിലവില്‍ രണ്ടുതരം ചില്ലു് എന്‍കോഡിങ് നിലനില്‍ക്കുന്നു എന്നതു് പ്രശ്നം തന്നെയാണു്. അതിനു് പരിഹാരം universal equivalence നല്‍കുക മാത്രമാണു്. പഴയ ചില്ലു് ഉപേക്ഷിക്കുന്നതു് ബാക്‍വേഡ് കമ്പാറ്റിബിലിറ്റി നഷ്ടമാക്കും. സോര്‍ട്ടിങ്ങിനും പഴയ ചില്ലാണു് നല്ലതു് എന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം.

 19. nallad

 20. sangathi kalakki. deerkha naalaayi kaathirunnathu kittiya santhOsham thO nnunnunTu. ennirunnaalum chillukal SariyakunnillallO.ippOl oru chavittikkuzhachcha mattanu kanunnathu.

 21. Allready word best web google, and my best web also google.Great Great keep itup google team.

 22. really fantastic,but letteris very small

 23. ഗൂഗിളിന്റെ പുതിയ സംരഭത്തിന് നന്ദി.

 24. The Challenging opportunity

 25. tudakkakarkku(like me)valare prayoganakaramanu ubakarathinu nandi

 26. Flash news iduka

 27. very best

 28. verygood idea

 29. iam very happy

 30. Very good ,I am Prowd

 31. Good

 32. valare valare nalla thudakkam. good wishes.

 33. valare valare nalla thudakkam

 34. adi poli

 35. kollam. adi poli

 36. ഗൂഗിളിന്റെ പുതിയ സംരഭത്തിന് നന്ദി.

 37. സന്തോഷം !!!!!!!

  ഗൂഗിള്‍ മലയാളം ന്യൂസ്‌ ആരംഭിച്ചതില്‍ വളരെയേറെ സന്തോഷിക്കുന്നു

  സര്‍വ്വ മംഗളാശംസകളും നേരുന്നു ………..

  മലയാളിക്ക്‌ എന്നും ആഘോഷം ……ഗൂഗിളിനും …………..നന്ദി .

 38. bahuth acha aidia.byashrafali

 39. dear google we need to transulate english to malayalam not just transulate writing transulate we need english thrisure transulate malayalam that is we wanted from google now i can example show some word means he malayalam mens avanshe meas aval like we need english distnory transulate malayalam means

 40. വളരെ THANKS മലയാളം വാരത

 41. manasil ladu potti nalla abiprayam

 42. മലയാളത്തെ അംഗീകരിച്ച, മലയാളത്തെ കുടുതല്‍ അറിഞ്ഞ ……ഗൂഗിളിനും …………..നന്ദി .

 43. vendi yirunnilla


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: