Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

എക്സ്പ്ലോററിൽ പിഴവുണ്ടെന്ന്‌ ടിം ബർണസ്‌ ലീ

ഏതു വെബ്‌ ബ്രൗസറാണ്‌ നല്ലതെന്ന്‌ പറയാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന്‌ വേൾഡ്‌ വൈഡ്‌ വെബ്‌ സ്ഥാപിച്ച ബ്രിട്ടീഷ്‌ വംശജനായ ടിം ബർണസ്‌ ലീ പറയുന്നു. എന്നാൽ ഒരു ബ്രൗസറുമായി അദ്ദേഹത്തിന്‌ ചില്ലറ പ്രശ്നമുണ്ട്‌: മൈക്രോസോഫ്റ്റ്‌ കോർപ്പറേഷന്റെ ഇന്റർനെറ്റ്‌ എക്സ്പ്ലോറർ.

ഇണയദളങ്ങളിലെ പ്രധാനപ്പെട്ട ചിത്രണ സങ്കേതം കൈകാര്യം ചെയ്യുന്നതിൽ ഇന്റർനെറ്റ്‌ എക്സ്പ്ലോറർ മറ്റ്‌ ബ്രൗസറുകൾക്ക്‌ വളരെ പിന്നിലാണെന്ന്‌ ബർണസ്‌ ലീ അഭിപ്രായപ്പെട്ടു. വെബ്‌ മാനകങ്ങൾ തീരുമാനിക്കുന്ന സ്ഥാപനമായ വേൾഡ്‌ വൈഡ്‌ വെബ്‌ കൺസോർഷ്യം അഥവ W3Cയുടെ ഡയറക്ടറായ ബർണസ്‌ ലീ ഒരു അഭിമുഖത്തിലാണ്‌ ഈ അഭിപ്രായം പങ്കുവച്ചതു്.

സ്കെയ്‌ലബിൾ വെക്ടർ ഗ്രാഫിക്‌ അഥവ ‘എസ്‌വിജി’യായി എൻകോഡ്‌ ചെയ്യുന്ന ചിത്രം (വെബ്‌ ഇമേജ്‌) അതിന്റെ തെളിച്ചവും മൂർച്ചയും കുറയാതെ തന്നെ കമ്പ്യൂട്ടർ സ്ക്രീനിൽ പാകമാകുന്ന തരത്തിൽ വലിപ്പം വ്യത്യാസപ്പെടുത്താം. ചിത്രത്തിന്റെ ഏതുഭാഗം വേണമെങ്കിലും ഇങ്ങനെ വലുതായി കാണാം. സാധാരണ ബിറ്റ്മാപ്‌ ഇമേജുകൾ സൂം ചെയ്യുന്ന പക്ഷം ചിത്രത്തിന്‌ മൂടലും അരികുകൾ പൊട്ടിപ്പോകുന്നതും ഉൾപ്പടെയുള്ള റെസല്യൂഷൻ പ്രശ്നങ്ങൾ ഉള്ളപ്പോഴാണിത്‌. ഭൂപടങ്ങൾ പ്രദർശിപ്പിക്കാനാണ്‌ സാധാരണയായി എസ്‌വിജി ഉപയോഗിക്കാറ്‌.

“ബ്രൗസറുകൾ പരിശോധിച്ചാൽ അവയിൽ മിക്കതും സ്കെയ്‌ലബിൾ വെക്ടർ ഗ്രാഫിക്സിനെ പിന്തുണയ്ക്കുന്നുണ്ടെന്ന്‌ കാണാം,” ബെർണസ്‌ ലീ പറഞ്ഞു. “എസ്‌വിജിക്ക്‌ പിന്തുണയേകുന്നതിൽ ഏതാണ്‌ മന്ദഗതിയിൽ എന്ന്‌ തിരിച്ചറിയാൻ ഞാൻ സഹായിക്കാം.”

പേരെടുത്ത്‌ പറയാതെ ഇന്റർനെറ്റ്‌ എക്സ്പ്ലോററിനെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു, ടിം ബർണസ്‌ ലീ. ഫയർഫോക്സും സഫാരിയും അടക്കമുള്ള ബ്രൗസറുകൾക്ക്‌ ബിൽറ്റ്‌-ഇൻ എസ്‌വിജി സപ്പോർട്ട്‌ ഉള്ളപ്പോൾ അഡോബി സിസ്റ്റംസ്‌ നൽകുന്ന ഒരു പ്ലഗ്‌ ഇൻ ഉണ്ടെങ്കിൽ മാത്രമേ എക്സ്പ്ലോററിൽ എസ്‌വിജി ഇമേജുകൾ ദൃശ്യമാകൂ. ഈയടുത്ത്‌ റിലീസ്‌ ചെയ്ത ഇന്റർനെറ്റ്‌ എക്സ്പ്ലോറർ 8ന്റെ ബീറ്റാ പതിപ്പിൽ പോലും ഈ പ്രശ്നം നിലനിൽക്കുകയാണ്‌.

“എസ്‌വിജി പിന്തുണ നൽകുന്നകാര്യം ഞങ്ങൾ കഴിഞ്ഞ കുറേക്കാലമായി വിലയിരുത്തി വരികയായിരുന്നു,” മൈക്രോസോഫ്റ്റ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. “വെബ്‌ ഡവലപ്പർമാരുടെ ഭാഗത്തുനിന്ന്‌ വെക്ടർ ഗ്രാഫിക്സിനായുള്ള ഡിമാൻഡ്‌ ഞങ്ങൾ അംഗീകരിക്കുകയും ഇത്‌ ഉയർന്ന മുൻഗണനയുള്ള ആവശ്യമാണെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്നു.”

മൈക്രോസോഫ്റ്റിന്‌ പ്രശ്നപരിഹാരം അത്യാവശ്യമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്‌. ജനുവരി 1 മുതൽ എസ്‌വിജി പ്ലഗ്‌ ഇന്നിനുള്ള പിന്തുണ അവസാനിപ്പിക്കാനാണ്‌ അഡോബിയുടെ നീക്കം. അതിനുശേഷവും പ്ലഗ്‌ ഇൻ ഡൗൺലോഡിനായി അഡോബിയുടെ സൈറ്റിൽ ലഭ്യമാകുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു.

വെക്ടർ ഗ്രാഫിക്സിനായി മൈക്രോസോഫ്റ്റ്‌ വെക്ടർ മാർക്ക്‌ അപ്‌ ലാങ്ങ്വേജ്‌ അഥവാ വിഎംഎൽ എന്ന മറ്റൊരു ഫോർമാറ്റ്‌ ആയിരുന്നു നേരത്തെ പിന്തുണച്ചിരുന്നത്‌. എന്നാൽ വേൾഡ്‌ വൈഡ്‌ വെബ്‌ കൺസോർഷ്യം 2001ൽ വെബ്‌ മാനകമായി എസ്‌വിജി ഉപയോഗിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

Advertisements

Responses

  1. “ഇണയദളങ്ങളിലെ പ്രധാനപ്പെട്ട ചിത്രണ സങ്കേതം കൈകാര്യം ചെയ്യുന്നതിൽ ഇന്റർനെറ്റ്‌ എക്സ്പ്ലോറർ മറ്റ്‌ ബ്രൗസറുകൾക്ക്‌ വളരെ പിന്നിലാണെന്ന്‌ ബർണസ്‌ ലീ അഭിപ്രായപ്പെട്ടു”

    ഇതെന്തു പണ്ടാരമാണ്?
    വായിച്ചാല്‍ മനുഷ്യനു മനസ്സിലാകണ്ടെ?

  2. ഇണയം ഇന്റര്‍നെറ്റിന് ഉപയോഗിക്കുന്ന തമിഴ് പദമാണ്. വെബ് പേജസിന് ഇണയദളങ്ങള്‍ എന്നും പ്രയോഗിച്ചുവരുന്നു. ഗ്രാഫിക്സിനു് ചിത്രണസങ്കേതം എന്നു പ്രയോഗിക്കുന്നതു് വലിയ തെറ്റാണോ സാര്‍?

  3. “ഇണയദളങ്ങളിലെ പ്രധാനപ്പെട്ട ചിത്രണ സങ്കേതം”
    പ്സ്യൂഡൊ ബുദ്ധിജീവികള്‍ നീണാല്‍ വാഴട്ടെ!!!

  4. വിമര്‍ശനം സ്വീകരിച്ചിരിക്കുന്നു. പക്ഷെ ബുദ്ധിജീവിയാകാനില്ല.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: