Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ഗ്രാഫീൻ വേർപെടുത്തിയവർക്ക്‌ യൂറോ ഫിസിക്സ്‌ അവാർഡ്‌

“കാർബണിന്റെ സ്വതന്ത്ര ആറ്റോമിക്‌ പാളി (ഗ്രാഫീൻ) കണ്ടെത്തി വേർപെടുത്തുകയും ഇലക്ട്രോണിക്‌ സ്വഭാവവിശേഷങ്ങൾ വിശദീകരിക്കുകയും” ചെയ്ത യുകെയിലെ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ഗവേഷകരായ ആന്ദ്രെ ജെയ്മും കോസ്ട്യാ നോവോസിലോവും ഈ വർഷത്തെ യൂറോഫിസിക്സ്‌ അവാർഡ്‌ പങ്കിട്ടു. യൂറോപ്യൻ ഫിസിക്കൽ സൊസൈറ്റിയുടെ കൺഡെൻസ്‌ഡ് മാറ്റർ ഡിവിഷൻ നൽകുന്ന വാർഷിക അവാർഡിനൊപ്പം 10,000 യൂറോയുടെ പ്രൈസ്‌ മണിയുമുണ്ട്‌.

ആന്ദ്രെ ജെയിം

ആന്ദ്രെ ജെയിം

‘മൈക്രോമെക്കാനിക്കൽ ക്ലീവേജ്‌’ എന്നും ‘സ്കോച്ച്‌ ടേപ്‌ മെഥേഡ്‌’ എന്നും അറിയപ്പെടുന്ന പ്രക്രിയയിലൂടെ പശിമയുള്ള നാടയുടെ സഹായത്തോടെ ഗ്രാഫൈറ്റ്‌ കഷണത്തിൽ നിന്ന്‌ ഏകഅണുവിന്റെ കനമുള്ള ഗ്രാഫീൻ എന്ന കാർബൺ പാളി ചീകിയെടുത്തതിനാണ്‌ ഇവർ അവാർഡിനർഹരായത്‌. 2004ലാണ്‌ ഇവർക്കിതിനു കഴിഞ്ഞത്‌.
ഇരുവരും തുടർന്ന്‌ ഗ്രാഫീൻ ഉപയോഗിച്ച്‌ ഫീൽഡ്‌-ഇഫക്ട്‌ ട്രാൻസ്സിസ്റ്ററുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങളിലേർപ്പെടുകയും റൂം ടെമ്പറേച്ചറിൽ ഗ്രാഫീനിനുള്ളിലെ ഇലക്ട്രോണുകൾക്ക്‌ ചിതറിപ്പോകാതെ സോഴ്സിൽ നിന്ന്‌ ഡ്രെയിൻ ഇലക്ട്രോഡിലേക്ക്‌ നേർരേഖയിൽ സഞ്ചരിക്കാനാവുമെന്ന്‌ കണ്ടെത്തുകയും ചെയ്തു.

പത്തുവർഷത്തിനുള്ളിൽ സിലിക്കോൺ പോലെ വ്യാപകമായി അറിയപ്പെടുന്ന പദമായി ഗ്രാഫീൻ മാറുമെന്ന്‌ റോമിൽ അവാർഡ്‌ സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ ആന്ദ്രെ ജെയിം പറഞ്ഞു.

തത്വത്തിൽ ബാലിസ്റ്റിക്‌ ട്രാൻസിസ്റ്ററുകൾക്ക്‌ സിലിക്കോൺ അധിഷ്ഠിത ഉപകരണങ്ങളേക്കാൾ വേഗത്തിൽ പ്രവർത്തിക്കാനാവും. ഈ കണ്ടെത്തൽ ഗ്രാഫീനിന്റെ ഇലക്ട്രോണിക്‌ പ്രോപ്പർട്ടീസിനെക്കുറിച്ച്‌ അവസാനിക്കാത്ത ഗവേഷണങ്ങൾക്കാണ്‌ തുടക്കമിട്ടത്‌.

ഗ്രാഫീനിലെ ഇലക്ട്രോണുകൾ വിശ്രമാവസ്ഥയിലുള്ള പിണ്ഡമില്ലാത്ത ‘ഡിറാക്‌ ഫെർമിയോൺസ്‌’ എന്ന റിലേറ്റിവിസ്റ്റിക്‌ പാർട്ടിക്കിൾസിനെ കണക്കാണ്‌ പെരുമാറുന്നതെന്ന്‌ ജെയിമും നോവോസിലോവും 2005ൽ കണ്ടെത്തി. (പാർട്ടിക്കിൾ ഫിസിക്സിൽ സ്വയം അതിന്റെ തന്നെ ആന്റി പാർട്ടിക്കിൾ അല്ലാത്ത ഫെർമിയോൺസിനെയാണ്‌ ഡിറാക്‌ ഫെർമിയോൺസ്‌ എന്നു വിളിക്കുന്നത്‌. ഒരു പാർട്ടിക്കിളിന്റെ അതേ പിണ്ഡവും എതിർ ചാർജ്ജുമാണ്‌ ആന്റി പാർട്ടിക്കിളിനുള്ളത്‌. ന്യൂട്രിനോസ്‌ ഒഴികെയുള്ള ഫെർമിയോണുകൾ ഈ ഗണത്തിൽ പെടും. ഒരേ സമയത്ത്‌ ഒരു ഫെർമിയോണിനുമാത്രമെ, ഒരു ക്വാണ്ടം അവസ്ഥയിൽ നിലനിൽക്കാനാവൂ. ഒന്നിലേറെ ഫെർമിയോണുകൾ ഒരേ സ്ഥലത്തുണ്ടായാൽ അവയുടെ പെരുമാറ്റരീതി – കറക്കവും മറ്റും – ഒന്നിനോടൊന്ന്‌ വ്യത്യസ്തമായിരിക്കും. ഇലക്ട്രോൺ പോലെ എലിമന്ററിയോ പ്രോട്ടോൺ പോലെ കോമ്പോസിറ്റോ ആവാം, ഫെർമിയോൺ. എന്നാൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ള എല്ലാ ഫെർമിയോണുകളും പാതി സ്പിന്നുകൾ മാത്രമുള്ളവയാണ്‌.) ഇരുവരും ഈ വസ്തുവിൽ ഒരു പുതിയ അർദ്ധ-സംഖ്യാ ക്വാണ്ടം ഹാൾ ഇഫക്ടും കണ്ടെത്തി.

നോവോസിലോവ്

നോവോസിലോവ്

ഗ്രാഫീനിന്‌ എൽസിഡികളിലെ സുതാര്യമായ ഇലക്ട്രോഡുകൾക്ക്‌ അവശ്യമായ ഒപ്റ്റിക്കൽ സ്വഭാവസവിശേഷതകളുണ്ടെന്ന്‌ ജെയ്മും നോവോസിലോവും ഈയടുത്ത്‌ തെളിയിച്ചു. അവർ ഗ്രാഫീനിൽ നിന്ന്‌ ചെറു ക്വാണ്ടം ബിന്ദുക്കൾ കൃത്രിമമായി സൃഷ്ടിക്കുകയും വൻതോതിൽ ഗ്രാഫീൻ ഉത്പാദിപ്പിക്കാനുള്ള പുതിയ രീതി കണ്ടെത്തുകയും ചെയ്തു.

ഗ്രാഫീന്റെ കണ്ടെത്തൽ ഈ അത്ഭുതവസ്തുവിലുള്ള താത്പര്യം വല്ലാതെ വർധിപ്പിച്ചു. ഗ്രാഫീൻ നല്ല താപചാലകം മാത്രമല്ല, ലോകത്തിലെ ഏറ്റവും ബലമേറിയ വസ്തുവുമാണെന്ന്‌ ഇതര ഗവേഷകർ തെളിയിച്ചു.

1974ൽ സോവിയറ്റ്‌ യൂണിയനിലാണ്‌ നോവോസിലോവിന്റെ ജനനം. നെതർലാൻഡ്സിലെ നിജ്‌മെജൻ യൂണിവേഴ്സിറ്റിയിൽ നിന്ന്‌ പിഎച്ച്ഡി നേടിയ ശേഷം 2001ലാണ്‌ ലിവർഹുൽമെ റിസർച്ച്‌ ഫെലോയായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എത്തുന്നത്‌.

1958ൽ സോവിയറ്റ്‌ യൂണിയനിൽ ജനിച്ച ജെയിം റഷ്യയിലെ ചർ ണോഗോളോവ്കയിലുള്ള ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ സോളിഡ്‌ സ്റ്റേറ്റ്‌ ഫിസിക്സിൽ നിന്ന്‌ ഡോക്ടറേറ്റ്‌ നേടിയശേഷം നെതർലാൻഡ്സിലെ നിജ്‌മെജൻ സർവ്വകലാശാലയിൽ അസോസിയേറ്റ്‌ പ്രൊഫസറായി പ്രവർത്തിച്ചുവരവേയാണ്‌ 2001ൽ യൂണിവേഴ്സിറ്റി ഓഫ്‌ മാഞ്ചസ്റ്ററിൽ സെന്റർ ഫോർ മെസോസയൻസ്‌ ആൻഡ്‌ നാനോടെക്നോളജിയുടെ ഡയറക്ടറായി ചേരുന്നത്‌.

1997ലെ “പറക്കുംതവള” പരീക്ഷണത്തിലൂടെ പ്രസിദ്ധനാണ്‌ ജെയിം. അദ്ദേഹവും നിജ്‌മെജനിലെ സഹപ്രവർത്തകരും ചേർന്ന്‌ ശക്തിയേറിയ കാന്തത്തിന്റെ സഹായത്തോടെ ഒരു തവളയെ അന്തരീക്ഷത്തിൽ ഉയർത്തി നിർത്തിയ പരീക്ഷണത്തിന്‌ 2000ലെ ഇഗ്നോബൽ പ്രൈസ്‌ ലഭിച്ചിരുന്നു. യഥാർത്ഥ നോബൽ സമ്മാനങ്ങളുടെ ഒരു പാരഡിയാണ്‌ ഇഗ്നോബൽ. ആദ്യം ആളുകളെ ചിരിപ്പിക്കുകയും പിന്നീട്‌ ചിന്തിപ്പിക്കുകയും ചെയ്യുന്ന പത്തുകണ്ടെത്തലുകൾക്കാണ്‌ വർഷാവർഷം ഇഗ്നോബൽ പ്രൈസ്‌ നൽകുന്നത്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: