Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ലാർജ്‌ ഹാഡ്രൺ കൊളൈഡറിന്റെ കമ്പ്യൂട്ടറുകളിൽ ഗ്രീക്ക്‌ ക്രാക്കർമാരുടെ നുഴഞ്ഞുകയറ്റം

ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ പരീക്ഷണമെന്ന്‌ കേൾവികേട്ട കണികാപരീക്ഷണത്തിന്‌ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ശൃംഖലയിൽ ഗ്രീക്ക്‌ ക്രാക്കർമാർ നുഴഞ്ഞുകയറി. പരീക്ഷണ ശൃംഖലയുടെ സുരക്ഷിതത്വത്തെ കുറിച്ച്‌ സംശയങ്ങളുണർത്താൻ പര്യാപ്തമായി, ഇവരുടെ അട്ടിമറി ശ്രമം.

കണികാപരീക്ഷണത്തിലെ സുരക്ഷാവീഴ്ച

കണികാപരീക്ഷണത്തിലെ സുരക്ഷാവീഴ്ച

ഗ്രീക്ക്‌ സെക്യൂരിറ്റി ടീം എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന സംഘം കമ്പ്യൂട്ടർ ശൃംഖലയുടെ നിയന്ത്രണ സംവിധാനത്തിൽ നുഴഞ്ഞുകയറുന്നതിന്‌ ഒരു പടി അകലെയായിരുന്നു. എന്നാൽ മെഷീനുകളിൽ കടന്നുകൂടാനും ഒരു സന്ദേശം പോസ്റ്റ്‌ ചെയ്യാനും അവർക്കായി. “”GST: Greek Security Team – We are Group 2600. Don’t mess with us.” എന്നായിരുന്നു, സന്ദേശം.

ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർക്കായില്ലെങ്കിലും സിസ്റ്റത്തിൽ നിന്ന്‌ ഒരു ഫയൽ ഡിലീറ്റ്‌ ചെയ്യാൻ അവർക്കായി. എന്നാൽ അവർ കോമ്പാക്ട്‌ മ്യൂൺ സോളിനോയിഡ്‌ എക്സ്പെരിമന്റ്‌ അഥവാ സിഎംഎസ്‌ എന്ന പ്രധാന സിസ്റ്റത്തിൽ നിന്ന്‌ വെറും ഒരു പടി മാത്രം അകലത്തിലായിരുന്നുവെന്ന്‌ ശാസ്ത്രജ്ഞർ തുറന്നുസമ്മതിച്ചു. പരീക്ഷണത്തിൽ നിർണ്ണായകമായ യന്ത്രസംവിധാനം നിയന്ത്രിക്കുന്നത്‌ സിഎംഎസ്‌ ആണ്‌.
മഹാവിസ്ഫോടനത്തിന്റെ ഫലങ്ങൾ വിലയിരുത്തുന്ന കണികാപരീക്ഷണത്തിലെ നാലുകണ്ണുകളിൽ ഒന്നാണ്‌ സിഎംഎസ്‌.
രണ്ടാമത്തെ കമ്പ്യൂട്ടർ ശൃംഖലയിൽ കൂടി കടന്നുകയറാൻ ക്രാക്കർമാർക്ക്‌ കഴിഞ്ഞിരുന്നുവേങ്കിൽ പരീക്ഷണ യന്ത്രത്തിന്റെ പല ഭാഗങ്ങളും ഓഫ്‌ ചെയ്യാൻ അവർക്കാകുമായിരുന്നു.

എന്നാൽ ഭീഷണ സന്ദേശത്തിനപ്പുറം യന്ത്രം കേടാക്കുന്നതിനോ പരീക്ഷണം തടസ്സപ്പെടുത്തുന്നതിനോ തങ്ങൾക്ക്‌ ഉദ്ദേശമില്ലായിരുന്നുവെന്ന്‌ ക്രാക്കർമാർ പറഞ്ഞു. എൽഎച്ച്സിയുടെ നെറ്റ്‌വർക്കിൽ പോസ്റ്റ്‌ ചെയ്ത സന്ദേശത്തിൽ ഗ്രീക്ക്‌ ഭാഷയിൽ എഴുതിയ കുറിപ്പിലാണ്‌ ഇക്കാര്യമടങ്ങിയിരിക്കുന്നത്‌.

ഹാക്കിങ്‌ സർക്കിളുകളിൽ 2600 എന്നും 1337 എന്നും അറിയപ്പെടുന്ന രണ്ട്‌ ക്രാക്കിങ്‌ സംഘങ്ങൾ തമ്മിലുള്ള മത്സരമായിരുന്നു എൽഎച്ച്സി നെറ്റ്‌വർക്കിലുണ്ടായ അക്രമമെന്ന്‌ ശാസ്ത്രകാരന്മാർ പറയുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: