Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

തമിഴകത്തെ ഇ-ഗവേണന്‍സിന് സിഡാക്കിന്റെ ബോസ് ലിനക്സ്

ഇ-ഗവേണൻസ്‌, ഓപ്പൺസോഴ്സ്‌ സോഫ്റ്റ്‌വെയർ തുടങ്ങിയ മേഖലകളിൽ ഗവേഷണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്‌ ഇലക്ട്രോണിക്‌ കോർപ്പറേഷൻ ഓഫ്‌ തമിഴ്‌നാട്‌ ലിമിറ്റഡ്‌ (എൽകോട്ട്‌) ദ സെന്റർ ഫോർ ഡെവലപ്‌മന്റ്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ കമ്പ്യൂട്ടിങ്ങുമായി (സി-ഡാക്‌) ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര ഐടി മന്ത്രി എ രാജയുടെ സാന്നിദ്ധ്യത്തിൽ ചെന്നൈയിലെ സി-ഡാക്‌ ഡയറക്ടർ എംആർ രാജഗോപാലനും എൽകോട്ട്‌ മാനേജിങ്‌ ഡയറക്ടർ ഡോ. സന്തോഷ്‌ ബാബുവും തമ്മിലാണ്‌ ധാരണാപത്രം കൈമാറിയത്‌.

ാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊല്യൂഷന്‍സ്

ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊല്യൂഷന്‍സ്

തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ്‌ നടപ്പാക്കാനും പ്രൊഡക്ടിവിറ്റി ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും ബോസ്‌ ലിനക്സ്‌ ഉപയോഗിക്കാൻ കളമൊരുക്കുകയാണ്‌ സി-ഡാകും എൽകോട്ടും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ പ്രധാനലക്ഷ്യം. ഇതിന്റെ ഭാഗമായി എൽകോട്ട്‌ ക്യാമ്പസിൽ ബോസ്‌ ലിനക്സ്‌ സപ്പോർട്ട്‌ സെന്റർ തുടങ്ങും. ഓപ്പൺസോഴ്സ്‌ സോഫ്റ്റ്‌വെയർ വികസനത്തിനായി വൻതോതിലുള്ള പ്രചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ഇന്ത്യയൊട്ടാകെ സ്വതന്ത്ര/ ഓപ്പൺസോഴ്സ്‌ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ ഭാഷകളെ പിന്തുണയ്ക്കുന്ന കസ്റ്റമൈസ്‌ ചെയ്ത ഡെസ്ക്ടോപ്പ്‌ എൻവയണ്‍മന്റോടു കൂടിയ ഗ്നൂ/ലിനക്സ്‌ വിതരണമാണ്‌ ബോസ്‌ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭാരത്ത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം സൊല്യൂഷൻസ്‌. നിലവില്‍ ഹിന്ദി, തമിഴ് ഭാഷകളിലാണ് ബോസ് ലിനക്സ് ലഭ്യമാവുക. ഇന്ത്യയിലെ ഭരണകാര്യങ്ങൾക്ക്‌ ആവശ്യമുള്ള സോഫ്റ്റ്‌വെയർ പാക്കേജുകളും ഈ വിതരണത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. സി-ഡാക്‌ ചെന്നൈയാണ്‌ ബോസ്‌ ലിനക്സിനു പിന്നിൽ. നാഷണൽ റിസോഴ്സ്‌ സെന്റർ ഫോർ ഫ്രീ/ഓപ്പൺ സോഴ്സ്‌ സോഫ്റ്റ്‌വെയർ (എൻആർസിഫോസ്‌) ആണ്‌ ബോസ്‌ വിതരണം ചെയ്യുന്നത്‌.

വിൻഡോസ്‌ ഉപയോഗിച്ച്‌ പരിചയിച്ച ഒരാൾക്ക്‌ സുഗമമായി ഗ്നൂ/ലിനക്സ്‌ പ്ലാറ്റ്ഫോമിലേക്ക്‌ കുടിയേറ്റം നടത്താൻ പ്രാപ്തമായ രീതിയിലാണ്‌ ബോസ്‌ ഒരുക്കിയിരിക്കുന്നത്‌. ബൾക്ക്‌ ഡോക്യുമന്റ്‌ കൺവേർട്ടർ, പ്രോപ്രൈറ്ററി ഒഎസുകളിൽ നിന്ന്‌ ഫോസിലേക്ക്‌ മാറാൻ സഹായിക്കുന്ന മൈഗ്രേഷൻ ടൂൾ, ഗ്രാഫിക്സും ടെക്സ്റ്റും ഉപയോഗിച്ച്‌ പ്രസന്റേഷനുകൾ നിർമ്മിക്കാൻ ആവശ്യമായ പ്രസന്റേഷൻ ടൂൾ, പ്ലഗ്‌ & പ്ലേ സംവിധാനം, വിദ്യാഭ്യാസ കാര്യങ്ങൾക്കും സെർവർ/എന്റർപ്രൈസ്‌ എഡിഷനുകൾക്കുമുള്ള സപ്പോർട്ട്‌ എന്നിവ ബോസ്‌ നൽകുന്നു.

എന്നാൽ സി-ഡാക്കിന്റെ ഓപ്പൺസോഴ്സ്‌ സംരംഭങ്ങളെ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹം സംശയത്തോടെയാണ്‌ കാണുന്നത്‌. ‘ശമ്പളം വാങ്ങുന്നതിനായി ചിലരുണ്ടാക്കിയ കാരണങ്ങൾ’ എന്ന പരിഹാസം സി-ഡാക്കിന്റെ പ്രവർത്തനങ്ങളെ ചുറ്റിപ്പറ്റി ഫോസ്‌ കമ്മ്യൂണിറ്റി ഉന്നയിക്കുന്നു. നേരത്തെ തന്നെ ഗ്നൂ/ജിപിഎൽ ലൈസൻസോടെ മറ്റുപലരും വികസിപ്പിച്ച ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളും സമാഹരിച്ച്‌ കൂടുതൽ മെച്ചമാക്കുന്നതിന്‌ പകരം അവ വീണ്ടും ആദ്യംമുതൽ വികസിപ്പിക്കാൻ പൊതുധനം വ്യയം ചെയ്യുന്നു എന്നതാണ്‌ സി-ഡാക്കിന്‌ എതിരെയുള്ള പ്രധാന പരാതി.

ഈയടുത്ത്‌ കമ്പ്യൂട്ടിങ്‌ പ്രാദേശികവത്കരണത്തിൽ ബഹുദൂരം മുന്നിൽ പോയിരുന്ന ഇന്ത്യൻ ഭാഷകൾക്കടക്കം വളരെ ബാലിശമെന്ന്‌ പറയാവുന്ന ഭാഷാപതിപ്പുകളിറക്കിയ സി-ഡാക്‌ നടപടി വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. തമിഴ്‌നാട്ടിൽ ശക്തമായ ഫോസ്‌ സാന്നിധ്യം ഉണ്ടായിരിക്കെ അവരെ വിശ്വാസത്തിലെടുക്കാതെ എൽകോട്ടും സി-ഡാക്കും തമ്മിലുണ്ടാക്കിയ ധാരണയും അപസ്വരങ്ങളുയർത്തിക്കഴിഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: