Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

മൊബൈൽ പരസ്യ വരുമാനത്തിന്‌ യാഹൂവിന്റെ ‘ബ്ലൂപ്രിന്റ്‌’

മൊബൈൽ ഇന്റർനെറ്റ്‌ സേവനരംഗത്ത്‌ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട്‌ സ്റ്റാൻഡ്‌ എലോൺ ആപ്ലിക്കേഷനുകൾ റൺ ചെയ്യാനാവുന്ന ‘ബ്ലൂപ്രിന്റ്‌ മൊബെയിൽ ഡവലപ്‌മന്റ്‌ പ്ലാറ്റ്ഫോ’മുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ്‌, യാഹൂ.

യാഹൂ! ബ്ലൂപ്രിന്റ് ചാര്‍ട്ട്

യാഹൂ! ബ്ലൂപ്രിന്റ് ചാര്‍ട്ട്

ജനുവരിയിൽ നടന്ന അന്താരാഷ്ട്ര കൺസ്യൂമർ ഇലക്ട്രോണിക്സ്‌ ഷോയിൽ പ്രഖ്യാപിച്ച ബ്ലൂപ്രിന്റിനെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം യാഹൂ പുറത്തുവിട്ടു. പ്രവർത്തകങ്ങൾ വികസിപ്പിക്കാൻ മറ്റ്‌ ഡവലപ്പർമാർക്ക്‌ സൗജന്യവും സ്വതന്ത്രവുമായി നിർമ്മാണസാമഗ്രികൾ നൽകുന്ന ഓപ്പൺ പ്ലാറ്റ്ഫോമാണ്‌ ബ്ലൂപ്രിന്റ്‌. ഇതോടെ ഓപ്പൺ ബാൻഡ്‌വാഗണിൽ ഗൂഗിളിനുപിന്നാലെ യാഹൂവും എടുത്തുചാടുകയാണ്‌.

നേരത്തെ യാഹൂവിന്റെ മൊബൈൽ പതിപ്പായ യാഹൂ ഗോയിൽ മാത്രം പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ഡവലപ്പ്‌ ചെയ്യാൻ മാത്രമേ ബ്ലൂപ്രിന്റ്‌ ഉപയോഗിച്ച്‌ സാധിക്കുമായിരുന്നുള്ളു. ഇപ്പോൾ ജാവ, വിൻഡോസ്‌ മൊബൈൽ, സിംബിയൻ ഒഎസ്‌ എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന ഡിവൈസുകളിലും ബ്ലൂപ്രിന്റിന്റെ പ്രവർത്തകങ്ങൾ റൺ ചെയ്യാനാവും.
ഇവ പ്രിവ്യൂകളായി നിലവിൽ ലഭ്യമാണെന്ന്‌ യാഹൂവിന്റെ കണക്ടഡ്‌ ലൈഫ്‌ ഡിവിഷന്റെ എക്സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ മാർക്കോ ബോറീസ്‌ പ്രഖ്യാപിച്ചു. യാഹുവിന്റെ അഞ്ചുവർഷത്തെ മൊബൈൽ പരിചയമുപയോഗിച്ചാണ്‌ ബ്ലൂപ്രിന്റ്‌ വികസിപ്പിച്ചതെന്ന്‌ സാൻഫ്രാൻസിസ്കോയിൽ നടന്ന സിടിഐഎ വയർലെസ്‌ ഐടി ആൻഡ്‌ എന്റർടെയിന്‍മന്റ്‌ ഷോയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വിഡ്ജറ്റുകളും ആപ്ലിക്കേഷനുകളും സുഗമമായി ഇൻസ്റ്റോൾ ചെയ്യാൻ യാഹൂ വെബ്‌ സേവനങ്ങൾ ഉറപ്പുനൽകും. എന്നാൽ പബ്ലിഷേഴ്സിനും ഡവലപ്പേഴ്സിനും അവ അവരവർക്കിഷ്ടമുള്ളയിടങ്ങളിൽ ഡൗൺലോഡിനായി ലഭ്യമാക്കാം. ഈ വർഷം ഒടുവിൽ ഓപ്പൺ സോഴ്സ്‌ ഡവലപ്‌മന്റ്‌ പ്ലാറ്റ്ഫോമായ എക്ലിപ്സിന്‌ ആവശ്യമായ പ്ലഗ്‌ ഇൻ ലഭ്യമാക്കാനാവുമെന്ന്‌ യാഹൂ പ്രത്യാശിക്കുന്നു.

ആപ്ലിക്കേഷനുകളിൽ പരസ്യം ഉൾപ്പെടുത്താനുള്ള ശേഷി ബ്ലൂപ്രിന്റ്‌ നൽകുന്നു. തങ്ങളുടെ പരസ്യവരുമാനം വർധിപ്പിക്കാനുള്ള ഒരു മാർഗമായാണ്‌ യാഹൂ ഇതിനെ കാണുന്നത്‌. ബ്ലൂപ്രിന്റും യാഹൂവിന്റെ ആഡ്‌-സർവിങ്‌ സോഫ്റ്റ്‌വെയറും ഒരുമിച്ചാണ്‌ വരുന്നതെങ്കിലും യാഹൂ ആഡ്സ്‌ എനേബിൾ ചെയ്യണമെന്ന നിർബന്ധമില്ല.

പേജ്‌ വ്യൂ വർധിക്കുന്നതനുസരിച്ച്‌ വരുമാനസാധ്യതയും വർധിക്കുന്നതിനാൽ മൊബൈലുകളിൽ ലഭ്യമാകുന്ന യാഹൂവിന്റെ സേവനങ്ങൾക്കനുസരിച്ച്‌ പരസ്യങ്ങളും വർധിക്കും. വരുമാനം പങ്കുവയ്ക്കപ്പെടുന്നതിനാൽ നിർബന്ധമല്ലെങ്കിൽ പോലും ഡലവപ്പർമാർ അതുപയോഗിക്കും എന്നാണ്‌ യാഹൂവിന്റെ വിശ്വാസം.

ഐഫോണിനായുള്ള വൺകണക്ട്‌ എന്ന സോഫ്റ്റ്‌വെയറിന്റെ പ്രിവ്യൂവും ഇപ്പോൾ ലഭ്യമാണെന്ന്‌ ബോറിസ്‌ പറഞ്ഞു. ഫ്ലിക്കർ, മൈസ്പേസ്‌, ട്വിറ്റർ, യൂടൂബ്‌ തുടങ്ങിയ വിവിധതരം സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിന്നുള്ള സുഹൃത്തുക്കളെ ഒരുമിച്ചുകൊണ്ടുവരാൻ സഹായിക്കുന്ന ഒരു സോഷ്യൽ അഡ്രസ്‌ ബുക്ക്‌ ആണ്‌ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച വൺകണക്ട്‌. മറ്റ്‌ ഡിവൈസുകളിലും പ്രവർത്തിക്കുന്ന തരത്തിലേക്ക്‌ വൺകണക്ട്‌ മാറ്റിത്തീർക്കാനാണ്‌ യാഹൂവിന്റെ പദ്ധതി. ബ്ലൂപ്രിന്റ്‌ ഐഫോണിൽ ലഭ്യമാക്കാൻ ആപ്പിളുമായി ചർച്ച നടത്തിവരികയാണ്‌, യാഹൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: