Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ബിഗ്‌അഡ്ഡാ മൊബൈലിലും

റിലയൻസ്‌ അനിൽ അംബാനി ഗ്രൂപ്പിന്റെ  യുവാക്കൾക്കായുള്ള പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റായ  Bigadda.com ഇനി മൊബൈൽ ഫോണുകളിലും അക്സസ്‌ ചെയ്യാം. ഇതാദ്യമായാണ്‌ ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റ്‌ ഇത്രയേറെ ഫീച്ചറുകളുമായി മൊബൈൽ അവതാർ ഒരുക്കുന്നത്‌.

റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ് മൊബൈല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലേക്കു്

റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ് മൊബൈല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലേക്കു്

‘മൊബൈൽഅഡ്ഡ’യിൽ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾക്ക്‌ വേണ്ട പ്രധാനപ്പെട്ട ഫീച്ചറുകളെല്ലാമുണ്ട്‌. സുഹൃത്തുക്കളെ തെരയാനും ഫോൺബുക്കിലെ കോൺടാക്ടുകളെ ഫ്രണ്ട്‌ ലിസ്റ്റിലേക്ക്‌ ക്ഷണിക്കാനും, ടെക്സ്റ്റ്‌ / വോയിസ്‌ / ഫോട്ടോ സ്ക്രിബിളിലൂടെ (ഓർക്കുട്ടിലെ സ്ക്രാപ്പിന്‌ സമാനമാണ്‌ ബിഗ്‌അഡ്ഡയിലെ സ്ക്രിബിൾ) കൂട്ടുകാരുമായി സംവദിക്കാനും ‘മൊബൈൽഅഡ്ഡ’യിൽ സൗകര്യമുണ്ടാവും. ഓട്ടോ അപ്ഡേറ്റുകളും അലർട്ടുകളും നോട്ടിഫിക്കേഷനുകളും സഹായകരമായ ടിപ്പുകളും മൊബൈലിൽ ലഭിക്കും.

ഒരാളുടെ സാമൂഹ്യവും തൊഴിൽപരവുമായ ബന്ധങ്ങളുടെ പകർപ്പാണ്‌ ഫോൺബുക്ക്‌ എന്ന സങ്കൽപ്പത്തിലാണ്‌ മൊബൈൽഅഡ്ഡ ഡിസൈൻ ചെയ്തിരിക്കുന്നത്‌. ഫോൺബുക്ക്‌ ഉപയോഗിച്ച്‌ അടുപ്പമുള്ള നെറ്റ്‌വർക്കുകളിലേക്ക്‌ സൗഹൃദക്ഷണം അയയ്ക്കാം. ഫോൺബുക്ക്‌ ബായ്ക്ക്‌ അപ്‌ യൂട്ടിലിറ്റിയുടെ സഹായത്തോടെ സെർവറിൽ ഫോൺബുക്ക്‌ സൂക്ഷിക്കാം എന്നതിനാൽ ഉപയോഗിക്കുന്ന മൊബൈലോ സിമ്മോ മാറിയാലും ഫോൺബുക്ക്‌ അതേപടി തിരിച്ചുപിടിക്കാൻ സാധിക്കും. നിലവിൽ ചില മൊബൈൽ ഫോൺ കമ്പനികൾ വാടക ഈടാക്കി നൽകുന്ന സേവനമാണിത്‌.

“ഒരു വർഷം കൊണ്ട്‌ രജിസ്റ്റർ ചെയ്ത 20 ലക്ഷത്തിലേറെ അംഗങ്ങളെ നേടാൻ കഴിഞ്ഞതിനാൽ തന്നെ പ്രാദേശിക സ്വപ്നങ്ങൾക്കും കമ്പോള ആവശ്യങ്ങൾക്കുമനുസൃതമായി പ്ലാറ്റ്ഫോം സെൻസിറ്റൈസ്‌ ചെയ്യേണ്ടതുണ്ട്‌. ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം കമ്പ്യൂട്ടർ ഉപയോക്താക്കളേക്കാൾ പലമടങ്ങുവരും. മൊബൈലുകൾ കൂടുതൽ സ്വകാര്യവും പെട്ടെന്ന്‌ ലഭിക്കുന്നതും മിക്ക ഉപയോക്താവിന്റെയും സ്വാഭാവിക എക്സ്റ്റൻഷനും ആയി തീർന്നിട്ടുണ്ട്‌. ഏതുസമയത്തും എവിടെവച്ചും അക്സസ്‌ ചെയ്യാവുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്ങിന്റെ നിയന്ത്രണങ്ങളുള്ള ഒരു മൊബൈൽ പ്രവർത്തകം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
നിലവിൽ ബിഗ്‌അഡ്ഡ ഇന്റർനെറ്റ്‌ ഉപയോക്താക്കളായ നാലുകോടി ജനങ്ങളിലെത്തുന്നുണ്ട്‌. മൊബൈൽ പ്ലാറ്റ്ഫോമിലൂടെ മറ്റൊരു അഞ്ചുകോടി ജനങ്ങളിലേക്കും എത്താനാവുമെന്നാണ്‌ പ്രതീക്ഷ,” ബിഗ്‌അഡ്ഡയുടെ സിഒഒ ശിവനന്ദൻ പാരെ പറയുന്നു.

എസ്‌എംഎസ്‌, വാപ്‌ സേവനങ്ങൾക്കൊപ്പം ഇന്റഗ്രേറ്റഡ്‌ ഓഫറിങ്‌ ആയും 500 വ്യത്യസ്ത ഹാൻഡ്സെറ്റുകളിൽ ഇൻസ്റ്റോൾ ചെയ്യാവുന്ന ആപ്ലിക്കേഷനായും ഈ സേവനം ലഭ്യമാണ്‌. ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷന്റെ ഇത്രയും വ്യാപകമായ ഗ്ലോബൽ റിലീസ്‌ ഇതാദ്യമായാണ്‌. ഡൗൺലോഡ്‌ പ്രോസസ്‌ ഓട്ടോമാറ്റിക്കായി ഉപയോക്താവിന്റെ ഹാൻഡ്സെറ്റ്‌ മോഡൽ തിരിച്ചറിയുകയും ആ കുടുംബത്തിൽ പെട്ട ഉപകരണങ്ങൾക്കായി നിർമ്മിച്ച വേർഷൻ ഡൗൺലോഡ്‌ ചെയ്യുകയുമാണുണ്ടാവുക. അത്തരം 50 ഡിവൈസ്‌ ഫാമിലികളാണ്‌ ബിഗ്‌അഡ്ഡയുടെ സെർവറുകൾ തിരിച്ചറിയുക. പുതിയ ഹാൻഡ്സെറ്റുകൾ വിപണിയിൽ ലഭ്യമാകുന്ന മുറയ്ക്ക്‌ അവയ്ക്കുവേണ്ടി പുതിയ വെർഷനുകളും ലഭ്യമാക്കും. നിലവിൽ പ്രത്യേക സബ്സ്ക്രിപ്ഷൻ കൂടാതെ തന്നെ ജിപിആർഎസ്‌ സേവനം മിക്ക മൊബൈൽ സേവനദാതാക്കളും നൽകുന്നതിനാൽ മൊബൈൽഅഡ്ഡയുടെ വ്യാപനം വേഗത്തിലാവുമെന്ന്‌ കമ്പനി കരുതുന്നു.

പ്രൊഫൈലുകൾ കാണാനും അപ്ഡേറ്റ്‌ ചെയ്യാനും ചിത്രങ്ങൾക്ക്‌ കമന്റ്‌ ചെയ്യാനും ഒക്കെ ഈ മൊബൈൽ പ്രവർത്തകം ഉപയോഗിക്കാം. ആപ്ലിക്കേഷൻ ഡൗൺലോഡ്‌ ചെയ്യാൻ 55454 എന്ന നമ്പറിലേക്ക്‌ ADDA എന്ന്‌ എസ്‌എംഎസ്‌ ചെയ്യുകയോ wap.bigadda.com/download എന്ന വിലാസത്തിലേക്ക്‌ മൊബൈൽ ബ്രൗസർ ഉപയോഗിച്ച്‌ എത്തുകയോ ചെയ്യാം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: