Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ബാറ്ററി ലൈഫ്‌ 24 മണിക്കൂർ; എച്ച്പി ചരിത്രം കുറിക്കുന്നു

മൊബൈൽ കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന ഒരു കടമ്പ കടന്നുകിട്ടിയ ആഹ്ലാദത്തിലാണ്‌ ഹ്യൂവ്ലെറ്റ്‌ പക്കാർഡ്‌. തുടർച്ചയായ 24 മണിക്കൂർ ലാപ്ടോപ്പ്‌ പ്രവർത്തിപ്പിക്കാനാവശ്യമായ ഊർജ്ജം ഒരു തവണത്തെ ചാർജിങ്ങിലൂടെ തന്നെ ബാറ്ററിയിൽ ഉൾക്കൊള്ളിക്കാൻ അവർക്കായി.

പുതിയ എച്ച്പി എലൈറ്റ്ബുക്‌ 6930പി എന്ന നോട്ട്ബുക്ക്‌ കമ്പ്യൂട്ടറിലാണ്‌ ഓപ്‌ഷനൽ അൾട്രാ കപ്പാസിറ്റി ബാറ്ററി ഉൾപ്പെടുത്തി 24 മണിക്കൂർ ബാറ്ററി റൺ ടൈം എന്ന നേട്ടം കൈവരിച്ചതു്.

“നോട്ട്ബുക്ക്‌ കമ്പ്യൂട്ടിങ്ങിലെ വിശുദ്ധ പാനപാത്രമായിരുന്നു മുഴുദിന കമ്പ്യൂട്ടിങ്‌,” എച്ച്പിയുടെ നോട്ട്ബുക്ക്‌ ഗ്ലോബൽ ബിസിനസ്‌ യൂണിറ്റ്‌ ജനറൽ മാനേജറും സീനിയർ വൈസ്‌ പ്രസിഡന്റുമായ ടെഡ്‌ ക്ലാർക്ക്‌ പറഞ്ഞു. “എച്ച്പി എലൈറ്റ്ബുക്‌ 6930പിയുടെ ഉപഭോക്താക്കൾക്ക്‌ അവരുടെ തൊഴിൽദിനം അവസാനിക്കുംമുമ്പേ നോട്ട്ബുക്കിന്റെ ബാറ്ററി തീരുന്നതിനെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല.”

ഇന്റലിന്റെ സോളിഡ്‌-സ്റ്റേറ്റ്‌ ഹാർഡ്‌ ഡ്രൈവും (എസ്‌എസ്‌ഡി) രസരഹിത (മെർക്കുറി-ഫ്രീ) എൽഇഡി ഡിസ്‌പ്ലേയും എച്ച്പിയുടെ എഞ്ചിനീറിങ്‌ വൈദഗ്ദ്ധ്യവും ഒത്തുചേർന്നപ്പോഴാണ്‌ ഈ അസുലഭനേട്ടം കൈവരിക്കാൻ സാധിച്ചതു്. സാമ്പ്രദായിക എൽഇഡി ഡിസ്‌പ്ലേകളെ അപേക്ഷിച്ച്‌ വളരെ കാര്യക്ഷമമായ എച്ച്പി ഇലുമി-ലൈറ്റ്‌ എൽഇഡി ഡിസ്‌പ്ലേ, ബാറ്ററിയുടെ പ്രവർത്തനസമയം നാല്‌ മണിക്കൂറോളം വർധിപ്പിക്കും. സാധാരണ ഹാർഡ്‌ ഡ്രൈവുകളെ അപേക്ഷിച്ച്‌ എസ്‌എസ്‌ഡി ഡ്രൈവുകൾ ഉപയോഗിക്കുന്നതിലൂടെ ഊർജ്ജോപഭോഗത്തിൽ 7% ലാഭം നേടാനാകും.

24 മണിക്കൂർ ബാറ്ററി ലൈഫ്‌ ഉണ്ടെങ്കിൽ ബിസിനസ്‌ യാത്രികർക്ക്‌ ന്യൂആർക്ക്‌ ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്‌ സിങ്കപ്പൂരിലെ ചാങ്ങി വിമാനത്താവളത്തിലേക്ക്‌ 18 മണിക്കൂർ 40 മിനിറ്റ്‌ നീളുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ എയർലൈൻ ഫ്ലൈറ്റിൽ എച്ച്പി എലൈറ്റ്ബുക്‌ 6930പി തുടർച്ചയായി ഉപയോഗിക്കാം. യൂറോസ്റ്റാർ ട്രെയിനിൽ രണ്ട്‌ മണിക്കൂർ 15 മിനിറ്റ്‌ നീളുന്ന ലണ്ടൻ – പാരീസ്‌ യാത്ര പത്തുതവണയിലേറെ നടത്താം.

വിമാനനിർമ്മാണത്തിൽ നിന്ന്‌ ഊർജ്ജമുൾക്കൊണ്ട്‌ സ്റ്റൈൽ കോൺഷ്യസായ മൊബെയിൽ പ്രൊഫഷണലുകളെ ഉദ്ദേശിച്ച്‌ ഡിസൈൻ ചെയ്ത എച്ച്പി എലൈറ്റ്ബുക്‌ നോട്ട്ബുക്കുകളിൽ പുതുപുത്തൻ മൊബെയിൽ ടെക്നോളജികളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഇന്റലിന്റെ പുതിയ എക്സ്‌25-എം, എക്സ്‌18-എം മെയിൻസ്ട്രീം സാറ്റാ എസ്‌എസ്‌ഡികളുടെ ലോഞ്ച്‌ കസ്റ്റമറാണ്‌ എച്ച്പി. കാര്യക്ഷമതയേറിയ ഈ പുതിയ എസ്‌എസ്‌ഡികൾ ഉൾക്കൊള്ളിച്ച എച്ച്പി എലൈറ്റ്ബുക്‌ ഒക്ടോബറിൽ വിപണിയിൽ ലഭ്യമാകും. കമ്പ്യൂട്ടറിന്റെ പ്രവർത്തനക്ഷമത വ്യാസായിക മാനകങ്ങളേക്കാൾ 57% വർധിപ്പിക്കാനും ഡേറ്റാ ട്രാൻസ്ഫർ റേറ്റ്‌ സാധാരണ ഹാർഡ്‌ ഡിസ്കുകളെ അപേക്ഷിച്ച്‌ ആറിരട്ടി വർധിപ്പിക്കാനും എസ്‌എസ്‌ഡിസഹായിക്കും.

എച്ച്പി എലൈറ്റ്ബുക്‌ 6930പിയ്ക്ക്‌ 2.1 കിലോഗ്രാമാണ്‌ ഭാരം. 14.1 ഇഞ്ച്‌ വൈഡ്‌ സ്ക്രീൻ ഡിസ്പ്ലേയും ഓപ്ഷണൽ മെർക്കുറി-ഫ്രീ ഇലുമി-ലൈറ്റ്‌ എൽഇഡി ഡിസ്പ്ലേയും ലഭ്യമാണ്‌.

ഷോക്ക്‌ റെസിസ്റ്റന്റ്‌ ഹാർഡ്‌ ഡ്രൈവും സ്പിൽ റെസിസ്റ്റന്റ്‌ കീബോർഡും ഉള്ള എച്ച്പി എലൈറ്റ്ബുക്‌ 6930പി മിൽ-എസ്‌ടിഡി 810എഫ്‌ എന്ന കടുത്ത സൈനിക ക്ഷമതാപരിശോധന വിജയിച്ചിട്ടുണ്ട്‌.
വൈബ്രേഷനും ഉയർന്ന ഹ്യുമിഡിറ്റിയും താങ്ങാവുന്നതും കടുത്ത തണുപ്പിലും ചൂടിലും പ്രവർത്തിക്കാവുന്നതും ആണ്‌ ഈ നോട്ട്ബുക്ക്‌.

1199 ഡോളർ (54,080 രൂപ) മുതൽ മുകളിലേയ്ക്കാണ്‌ വില.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: