Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

പിരമിഡുകൾ പുനർജനിക്കുന്നു, സാങ്കേതികമേന്മയുമായി

മെസപ്പൊട്ടാമിയന്‍ സിഗുറാറ്റിന്റെ മാതൃകയില്‍ സമ്പൂര്‍ണ്ണ സ്വയംപര്യാപ്ത നഗരം

മെസപ്പൊട്ടാമിയന്‍ സിഗുറാറ്റിന്റെ മാതൃകയില്‍ സമ്പൂര്‍ണ്ണ സ്വയംപര്യാപ്ത നഗരം

ഹരിത നിർമ്മാണ സാങ്കേതികവിദ്യയാണ്‌ പുതിയ സൂത്രവാക്യം. ദശലക്ഷം പേർക്ക്‌ പാർക്കാവുന്നതും ഗ്രീൻ ബിൽഡിങ്‌ ടെക്നോളജി ഉപയോഗപ്പെടുത്തുന്നതുമായ ഒരു ഗംഭീര ആശയം ഒക്ടോബറിൽ പണിതുടങ്ങും.

ദുബായ്‌ കേന്ദ്രമാക്കിയ പാരിസ്ഥിതിക ഡിസൈൻ കമ്പനിയായ ടൈംലിങ്ക്സ്‌ ആണ്‌ പ്രോജക്ടിനു പിന്നിൽ.

മെസപ്പൊട്ടാമിയൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന സിഗുരാറ്റിന്റെ മാതൃകയിലാണ്‌ 2.3 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ ടൈംലിങ്ക്സിന്റെ സിഗുരാറ്റ്‌ പ്രോജക്ട്‌ വരുന്നത്‌.

ആലോചനാദശയിലുള്ള സമാനമായ നിരവധി പ്രോജക്ടുകൾക്ക്‌ ഉദ്ദീപനം നൽകാൻ പര്യാപ്തമായ ഈ പ്രോജക്ട്‌ 100% കാർബൺ ന്യൂട്രൽ ആയിരിക്കുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

കെട്ടിടത്തിനുള്ളിലൂടെ സഞ്ചരിക്കാൻ കാർ അനാവശ്യമാകുന്ന തരത്തിൽ പ്രാചീന തച്ചുശാസ്ത്രത്തിന്റെ സഹായത്താൽ കോംപ്ലക്സ്‌ ആകെ 360 ഡിഗ്രി നെറ്റ്‌വർക്കിൽ വളരെ ശാസ്ത്രീയമായി ലംബവും തിരശ്ചീനവുമായി ബന്ധിപ്പിക്കും. ബയോമെട്രിക്സിലെ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സുരക്ഷിതത്വം ഉറപ്പാക്കും.

“സിഗുരാറ്റ്‌ സമൂഹം ഊർജ്ജ സ്വയംപര്യാപ്തമായിരിക്കും. സൂര്യപ്രകാശവും നീരാവിയും കാറ്റാടിയന്ത്രവും ഉപയോഗിച്ച്‌ പ്രകൃതിയിൽനിന്ന്‌ തന്നെയാവും ഊർജ്ജാവശ്യം നിറവേറ്റുക,” ടൈംലിങ്ക്സിന്റെ ഡയറക്ടർ റിഡാസ്‌ മറ്റോണിസ്‌ പറയുന്നു.
“ലഭ്യമായ ഭൂമിയുടെ 10% മാത്രം ഉപയോഗിച്ചാലും ഒരു നഗരം മുഴുവൻ ഉൾപ്പെടുത്താൻ സിഗുരാറ്റുകൾക്ക്‌ കഴിയും. വിനോദത്തിനായി പൊതുവായോ സ്വകാര്യമായോ ലാൻഡ്‌സ്‌കേപ്പിങ്‌ നടത്തുകയോ കൃഷിയിടമായി വികസിപ്പിക്കുകയോ ആവാം.
ഇത്തരം പ്രോജക്ടുകൾ പ്രവർത്തനനിരതമായാൽ പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങിജീവിക്കുന്ന സ്വയംപര്യാപ്തമായ ആധുനിക സമൂഹങ്ങളെ ലോകത്തിന്‌ കാണാൻ സാധിക്കും.”

പലതട്ടുകളായി പുറത്ത്‌ പടവുകളോടും കുടുന്തയിൽ ക്ഷേത്രത്തോടും കൂടി നിർമ്മിച്ചിരുന്ന പിരമിഡ്‌ പോലെ തോന്നിക്കുന്ന ബഹുനില മന്ദിരങ്ങളാണ്‌ സിഗുരാറ്റ്‌ എന്ന്‌ അറിയപ്പെടുന്നത്‌.
പ്രാചീന മെസൊപ്പൊട്ടാമിയയിലെ സുമേറിയക്കാരും ബാബിലോണിയക്കാരും അസീറിയക്കാരും നെഞ്ചോടടക്കിപ്പിടിച്ചിരുന്ന ഒരു സംസ്കാരമാണത്‌. മെസപ്പൊട്ടോമിയൻ താഴ്‌വാരങ്ങളിലും ഇറാനിലുമായി നിലനിന്നിരുന്ന മട്ടുപ്പാവുകളോട്‌ കൂടിയ ബഹുനില ക്ഷേത്രഗോപുരങ്ങളാണവ.

സിഗുരാറ്റ്‌ സമാനമായ തച്ചുശാസ്ത്രം ലോകത്ത്‌ പലഭാഗങ്ങളിലും പകർത്തിയിട്ടുണ്ട്‌. എം16 ബിൽഡിങ്‌ എന്ന്‌ പൊതുവെ അറിയപ്പെടുന്ന ബ്രിട്ടീഷ്‌ സീക്രട്ട്‌ ഇന്റലിജൻസ്‌ സർവ്വീസിന്റെ  എസ്‌ഐഎസ്‌ ബിൽഡിങ്ങും കാലിഫോർണിയയിലെ വെസ്റ്റ്‌ സാക്രിമന്റോയിലുള്ള കാലിഫോർണിയ ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ ജനറൽ സർവ്വീസസും ഉദാഹരണങ്ങളാണ്‌.

എന്നാൽ ഇവയൊന്നും ടൈംലിങ്ക്സ്‌ പ്രോജക്ട്‌ പോലെ ഫ്യൂച്ചറിസ്റ്റിക്‌ എന്നോ യഥാർത്ഥമെന്നോ പറയാനാവുന്നതായിരുന്നില്ല. ഡിസൈനും ആശയും പേറ്റന്റ്‌ ചെയ്യാനാണ്‌ കമ്പനിയുടെ പദ്ധതി.

ദുബായ്‌ സിറ്റിസ്കേപ്പിൽ ഒക്ടോബർ 6 മുതൽ 9 വരെ നടക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബിസിനസ്‌ – ടു – ബിസിനസ്‌ റിയൽ എസ്റ്റേറ്റ്‌ ആൻഡ്‌ ഇൻവെസ്റ്റ്‌മന്റ്‌ എക്സിബിഷനിൽ ടൈംലിങ്ക്സിന്റെ കാർബൺ ന്യൂട്രൽ എൻക്ലേവ്‌ പ്രോജക്ട്‌ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: