Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

ഉറക്കത്തിന്റെ കാരണങ്ങൾ

പരിണാമത്തിന്റെ ആദ്യദശയിൽ നമുക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനമാണ്‌ നിദ്ര. എന്നിരിക്കിലും, എന്തിനാണ്‌ നാം ഉറങ്ങുന്നതെന്ന്‌ മനസ്സിലാവാതെ ശാസ്ത്രജ്ഞർ പലപ്പോഴും അന്തംവിട്ടിരുന്നിട്ടുണ്ട്‌. ഇതു കണ്ടെത്തിയേ അടങ്ങൂവേന്ന വാശിയിലാണ്‌ ഷിയറ സിറെല്ലിയും ജ്യൂലിയോ ടൊണോണിയും.

“ഉറക്കത്തിന്റെ കാരണം നമുക്കജ്ഞാതമാണ്‌, എന്നാൽ എല്ലാ മൃഗങ്ങളും ഉറങ്ങുന്നതിനാൽ, അത്‌ വളരെ പ്രധാനപ്പെട്ടതായിരിക്കും,” ഗവേഷകദ്വന്ദം പറഞ്ഞു.  ഫീനിക്സ്‌ എന്ന മിത്തിനെ തേടിയുള്ള യാത്രപോലെയാണ്‌ ഉറക്കത്തിന്റെ കാരണം തേടുന്നതെന്ന്‌ ഇരുവരും പഠനത്തിൽ പറയുന്നു.

സസ്തനികളിലും പക്ഷികളിലും നിദ്ര അത്ര പ്രധാനപ്പെട്ട കാര്യമല്ലെന്ന്‌ ചില ശാസ്ത്രകാരന്മാർ വിശ്വസിക്കുന്നു. പകരം സ്വസ്തവും അനക്കമറ്റതുമായ ഒരു വിശ്രമവേള ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണത്രേ, അത്‌. എന്നാൽ സിറെല്ലിയും ടൊണോണിയും ഇതിനെ നിഷേധിക്കുന്നു.

നാളിതുവരെ ഒരു മൃഗമെങ്കിലും ഉറങ്ങാതിരിക്കുന്നതായി തെളിവില്ലെന്നാണ്‌ അവർ പറയുന്നത്‌.

എപ്പോഴും നീന്തിക്കൊണ്ടിരിക്കുന്നതിനാൽ നിദ്രാവിഹീനമായ മൃഗം എന്ന്‌ പൊതുവിൽ കരുതപ്പെടുന്ന മത്സ്യവർഗ്ഗമായ ഡോൾഫിൻ പോലും ഉറക്കത്തിന്‌ തനതായ രീതി വികസിപ്പിച്ചിട്ടുണ്ട്‌. നീന്തലിനിടയിൽ തങ്ങളുടെ മസ്തിഷ്കത്തിന്റെ പാതിയും കണ്ണുകളിൽ ഒന്നും അടച്ച്‌ തീർത്തും മന്ദഗതിയിൽ അബോധമായി അവ നീങ്ങിക്കൊണ്ടേയിരിക്കും.

“ഉറക്കത്തെ പൂർണ്ണമായും ഒഴിവാക്കുന്നതിന്‌ പകരം എടുത്തുപറയത്തക്ക പ്രത്യേക കഴിവ്‌ ഡോൾഫിനുകൾ വികസിപ്പിച്ചതുതന്നെ നിദ്രയ്ക്ക്‌ പ്രധാനപ്പെട്ട എന്തോ കാര്യം ചെയ്യാനുണ്ടെന്നും വേണ്ടെന്ന്‌ വയ്ക്കാനാവില്ലെന്നുമുള്ളതിന്‌ തെളിവാണ്‌,” സിറെല്ലി പറഞ്ഞു.

ഉറക്കച്ചടവും കൂടുതൽ സമയം ഉറങ്ങാതെ പോയാൽ ഉണ്ടാകുന്ന ക്ഷീണവും ഉറക്കം അവശ്യമാണെന്ന്‌ തെളിയിക്കുന്നതായി അദ്ദേഹം തുടർന്നു.

ഉറങ്ങാൻ അനുവദിക്കാത്ത അവസ്ഥയിൽ എലികളും പ്രാണികളും പാറ്റകളും മറ്റും ചാവുമെന്നും മനുഷ്യർക്ക്‌ ജനറ്റിക്‌ ഇൻസോംനിയ ബാധിക്കുമെന്നും അവർ പറയുന്നു. ദീർഘസമയം ഉറക്കളച്ചിട്ട്‌ കിടക്കുമ്പോൾ മനുഷ്യർ സാധാരണയിൽ കവിഞ്ഞ സമയത്തേക്ക്‌ ഉറങ്ങുന്നതായും പഠനത്തിൽ നിരീക്ഷിക്കുന്നു.

ഒരു ദിവസത്തെ കഠിനവേലയ്ക്ക്‌ ശേഷം മസ്തിഷ്കത്തിന്‌ സ്വയം പുനഃസംഘടിപ്പിക്കാൻ ഉറക്കം ആവശ്യമാണെന്നാണ്‌ പഠനം സ്ഥിരീകരിക്കുന്നത്‌. പകൽ ഉച്ചസ്ഥായിയിലെത്തുന്ന സിനാപ്റ്റിക്‌ പ്രക്രിയയുടെ വേഗതകുറയ്ക്കാനും ഒരു ബേസ്‌ ലെവലിലേക്ക്‌ എത്താനും ആവശ്യമായ സമയമാണ്‌ ഉറക്കം നൽകുന്നത്‌.

രണ്ട്‌ നാഡീകോശങ്ങൾ തമ്മിലുള്ള വിനിമയത്തെ നിയന്ത്രിക്കുന്ന പ്രക്രിയയാണിത്‌. സിനാപ്റ്റിക്‌ പ്രക്രിയ കൃത്യമായി നടക്കാനാണ്‌ മസ്തിഷ്കം 80% ഊർജ്ജവും ചെലവഴിക്കുന്നത്‌ എന്നിരിക്കെ, ഇതിന്‌ പ്രാധാന്യമേറെയാണ്‌.

പുതിയ ഓർമ്മകളുടെ സംഘാടനത്തിനും കടന്നുപോയ ദിവസത്തിലെ  പഴയതും അനാവശ്യവും അപ്രധാനവുമായ ഓർമ്മകളെ മായിക്കുന്നതിനും ഉറക്കം മസ്തിഷ്കത്തെ അനുവദിക്കുന്നു. ഇത്‌ അടുത്ത ദിവസം കൂടുതൽ പഠിക്കാനും മനനം ചെയ്യാനും തലച്ചോറിനെ പ്രാപ്തമാക്കുന്നു.

“മൃഗങ്ങൾ ഉറങ്ങുന്നതെന്തിന്‌ എന്ന കാര്യത്തിൽ ഏകാഭിപ്രായം ഇല്ലെങ്കിലും, കോശതലത്തിൽ ഉറക്കത്തിന്റെ ഫലങ്ങളെക്കുറിച്ച്‌ പഠിക്കുന്നത്‌ ഗുണകരമാകും,” സിറെല്ലി അഭിപ്രായപ്പെടുന്നു.

Advertisements

Responses

  1. കൊള്ളാം നല്ല പോസ്റ്റ്

  2. ഹോ…ഇനി ഞാനും ഒന്ന് ഉറങ്ങട്ടെ…ഗുഡ് നൈറ്റ്…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: