Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

സമുദ്രങ്ങളിൽ മൊബെയിൽ ഫിഷ്‌ഫാമുകൾ വരുന്നു

സമുദ്രത്തിലൂടെ വളർത്തുമീനുകളെ മേയ്ക്കുന്ന നീന്തുംകൂടുകൾ വരുന്നു. മത്സ്യങ്ങൾക്ക്‌ സ്വാഭാവികമായ ചുറ്റുപാടുകൾ ഒരുക്കാനും ആവാസവ്യവസ്ഥയിൽ ഏൽപ്പിക്കുന്ന ക്ഷതം കുറയ്ക്കാനുമാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌. അലയുംകൂടയുടെ ആദ്യ പരീക്ഷണം പോർട്ടോ റിക്കോയിൽ നടന്നുകഴിഞ്ഞു.

മത്സ്യസ്രോതസ്സിനെ 2050ഓടെ തുടച്ചുമാറ്റാൻ പര്യാപ്തമായ വ്യാവസായിക മത്സ്യബന്ധന രീതികൾക്ക്‌ ബദലാണ്‌ തുറകടലിലെ മത്സ്യഫാമുകൾ. എന്നാൽ വലിയ സ്ഥായിയായ മീൻകെട്ടുകൾ സ്ഥാപിക്കുന്നത്‌ പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക്‌ ദോഷം ചെയ്യുമെന്നും ആശങ്കയില്ലാതില്ല.

“മത്സ്യക്കൂട്ടത്തിന്റെ വലിപ്പമനുസരിച്ച്‌ കെട്ടുകൾക്ക്‌ താഴെ മത്സ്യവിസർജ്ജ്യത്തിന്റെ വമ്പൻ കൂമ്പാരം ഉണ്ടാവുമെന്നുറപ്പാണ്‌. ഇത്‌ കടലിന്റെ അടിത്തട്ടിനെ നാശോന്മുഖമാക്കും,” മസാചുസെറ്റ്സ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ ക്ലിഫ്‌ ഗൗഡെയ്‌ പറയുന്നു.

വമ്പൻ തിരയടികൾക്കെതിരെ, പ്രത്യേകിച്ച്‌ കടൽ ക്ഷോഭിക്കുന്ന അവസരങ്ങളിൽ മത്സ്യക്കെട്ട്‌ നിലനിർത്തുന്നതും വെല്ലുവിളിയാണ്‌.

അങ്ങനെയാണ്‌ അലയുംകൂടകളെന്ന സങ്കൽപ്പം ഗൗഡെയ്‌ അവതരിപ്പിക്കുന്നത്‌.  ഇവ ഒരു പ്രത്യേക പ്രദേശത്തെ വന്യമായ ആവാസവ്യവസ്ഥയ്ക്ക്‌ ക്ഷതമേൽക്കുന്നിടത്തോളം കാലം ഒരിടത്തുതന്നെ നിൽക്കില്ല. തന്നെയുമല്ല, അടിയൊഴുക്കുകളോടൊപ്പം മെല്ലെ നീങ്ങുമെന്നതിനാൽ വമ്പൻ തിരത്തള്ളലിന്റെ ശക്തിയോട്‌ ഏറ്റുമുട്ടിനിൽക്കേണ്ടി വരികയുമില്ല.

പോർട്ടോ റിക്കോയിലെ കുലെബ്രയിലുള്ള ഒരു കടൽഫാമിൽ ഗൗഡെയുടെ നേതൃത്വത്തിൽ ആദ്യ ‘സെൽഫ്‌ പ്രോപ്പെൽഡ്‌ കേജ്‌’ പരീക്ഷിച്ചു. തീരപ്രദേശത്ത്‌ നിലനിൽക്കുന്ന നിലവിലുള്ള വമ്പൻ കൂടകൾ വലിയ ടഗ്‌ബോട്ടുകളുടെ സഹായത്തോടെ വല്ലപ്പോഴും മാത്രമാണ്‌ ഒന്നനക്കുന്നത്‌. അതിനപ്പുറമുള്ള ഒരു സഞ്ചാരം ഉറപ്പാക്കാൻ 2.4 മീറ്റർ (എട്ടടി) വ്യാസമുള്ള രണ്ട്‌ വലിയ പ്രോപ്പല്ലറുകൾ 19 മീറ്റർ (62 അടി) വ്യാസമുള്ള ഗോളാകൃതിയിലുള്ള കൂടിന്റെ ഒരു വശത്തോട്‌ ചേർത്ത്‌ ഉറപ്പിക്കുകയാണ്‌ ആദ്യം ചെയ്തത്‌.

കൂട്‌ സാധാരണഗതിയിൽ സമുദ്രാന്തർജലത്തിന്റെ ഒഴുക്കുകൾക്കൊപ്പം നീന്തും. എന്നാൽ ഉദ്ദേശിച്ചതിലുമധികം ദൂരം പോവുകയാണെങ്കിൽ പ്രോപ്പല്ലറിന്റെ സഹായത്തോടെ 12.4 കുതിരശക്തിയിൽ കൂടിനെ നേരത്തെ തീരുമാനിച്ചയിടത്തേക്ക്‌ തന്നെ വഴിമാറ്റിവിടാൻ സാധിക്കും.

ഡീസൽ ജനറേറ്ററിൽ നിന്ന ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാവും പ്രോപ്പല്ലറുകൾ പ്രവർത്തിക്കുക. കൂടിന്‌ മുകളിലായി നിർത്തിയ ഒരു ചെറിയ ബോട്ടിലാവും ഈ ജനറേറ്റർ സ്ഥാപിക്കുക.

പരീക്ഷണമാതൃകയ്ക്ക്‌ നിമിഷത്തിൽ 0.3 മീറ്റർ വേഗതയിൽ നിയന്ത്രിതമായി സ്വയം സഞ്ചരിക്കാനായി. എങ്ങനെയുണ്ട്‌, പുതിയ ഭ്രാന്തൻ പദ്ധതി?

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: