Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

പടകിലേറുന്ന ഗൂഗിൾ സേർച്ച്‌

ഗൂഗിളിന്റെ ‘ഡേറ്റാ നേവി’ എന്ന്‌ അവയെ വിശേഷിപ്പിക്കാം. “ജല-അധിഷ്ഠിത ഡേറ്റാ സെന്റർ” സ്ഥാപിക്കുന്നതിന്‌ പേറ്റന്റ്‌ അ പേക്ഷ സമർപ്പിച്ചിരിക്കയാണ്‌, സേർച്ച്‌ & അഡ്വർടൈസ്‌മന്റ്‌ കമ്പനിയായ ഗൂഗിൾ. പുറംകടലിൽ ബാർജുകളിലും മറ്റുമായി സെർവറുകളും സ്റ്റോറേജ്‌ സിസ്റ്റങ്ങളും നെറ്റ്‌വർക്കിങ്‌ ഉപകരണങ്ങളും അടങ്ങിയ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കാനാണ്‌ പദ്ധതി.

ഒഴുകിനടക്കുന്ന വിവരസംരണികള്‍

ഒഴുകിനടക്കുന്ന വിവരസംഭരണികള്‍

കരഭൂമിയിൽ ഡേറ്റാ സെന്റർ പണിയുന്നത്‌ ലാഭകരമോ മൂല്യവത്തോ കാര്യക്ഷമമോ ആവില്ലെന്ന്‌ ഉറപ്പുള്ള മേഖലകളിൽ ജനങ്ങളോടടുത്ത്‌ കമ്പ്യൂട്ടിങ്‌ സെന്ററുകൾ സ്ഥാപിക്കാൻ ഈ നീക്കം സഹായിക്കും.
ബാർജിൽ വന്നലയ്ക്കുന്ന തിരമാലകളിൽനിന്ന്‌ മാത്രമായി ഡേറ്റാ സെന്ററിന്‌ ആവശ്യമായ ഊർജ്ജം കണ്ടെത്താമെന്നാണ്‌ പേറ്റന്റ്‌ അപേക്ഷയിലെ മറ്റൊരു തിയറി.

“പൊതുവിൽ, പടകിലോ പടകുകളിലോ ആയി സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടിങ്‌ സെന്ററുകൾ ഏതെങ്കിലും ജലാശയത്തിൽ നങ്കൂരമിടുകയും ജലത്തിന്റെ സ്വാഭാവിക ചലനത്തിൽ നിന്ന്‌ ഊർജ്ജം സംഭരിക്കയും അത്‌ വൈദ്യുതിയായോ പമ്പിങ്‌ ശേഷിയായോ പരിവർത്തനം നടത്തുകയും ഡേറ്റാ സെന്ററിലെ കമ്പ്യൂട്ടറുകളുടെ ചൂടകറ്റാനുള്ള കൂളിങ്‌ പമ്പുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ സങ്കൽപ്പം,” പേറ്റന്റ്‌ അപേക്ഷയിൽ ഗൂഗിൾ എഴുതുന്നു.

ഇതിനിടെ, കപ്പലുകളിൽ ചരക്കുനീക്കത്തിനുപയോഗിക്കുന്ന കണ്ടെയ്നറുകൾക്കുള്ളിൽ നൂറുകണക്കിന്‌ ഡേറ്റാ സെന്ററുകളടങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റാ സെന്റർ ഷിക്കാഗോയിൽ തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്‌ മൈക്രോസോഫ്റ്റ്‌.  സ്വന്തമായി സെർവറുകളും സ്റ്റോറേജ്‌, നെറ്റ്‌വർക്കിങ്‌ ഉപകരണങ്ങളുമടങ്ങിയ ഓരോ കണ്ടെയ്നറിനെയും ഓരോ ചതുരശ്രഅടിയിലും പരമാവധി കമ്പ്യൂട്ടിങ്‌ ശേഷി ഉറപ്പാക്കാവുന്ന ഓരോ തന്മാത്രകളായാണ്‌ മൈക്രോസോഫ്റ്റ്‌ കണക്കാക്കുന്നത്‌.

പ്രമുഖ സെർവർ നിർമ്മാതാക്കളായ എച്ച്പി, ഐബിഎം, ഡെൽ, സൺ മൈക്രോസിസ്റ്റംസ്‌ തുടങ്ങിയവ അടുത്തിടെ കണ്ടെയ്നറുകളിൽ ഡേറ്റാ സെന്റുകൾ ആരംഭിച്ചിരുന്നു. ഇവ സൈന്യത്തിനും ഗവേഷണ ആവശ്യ ങ്ങൾക്കുമായി നൽകിയിരിക്കയാണ്‌.

ഡേറ്റാ സെന്റർ കണ്ടെയ്നർ ആശയത്തിനായും ഗൂഗിൾ മുമ്പ്‌ പേറ്റന്റ്‌ അപേക്ഷ സമർപ്പിച്ചിരുന്നു. കാലിഫോർണിയയിലെ മൗണ്ടന്‍വ്യൂവിലുള്ള ഗൂഗിളിന്റെ മുഖ്യകാര്യാലയത്തിൽ ഇതിന്റെ മാതൃക, അവർ നിർമ്മിക്കുകയും ചെയ്തു.  എന്നാൽ കടലിലെ ഡേറ്റാ സെന്ററുകൾ എന്ന ആശയത്തിലൂടെ കപ്പലുകളിൽ നിന്ന്‌ ക്രെയിൻ ഉപയോഗിച്ച്‌ മാറ്റാവുന്ന ഡേറ്റാ സെന്റർ ശകലങ്ങളാണ്‌ ഗൂഗിൾ വിഭാവനം ചെയ്യുന്നത്‌. അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴുകുന്ന ഡേറ്റാ സെന്ററുകൾ ഉപകരിക്കും എന്നാണ്‌ വാദം.

ഗൂഗിളിന്റെ പേറ്റന്റ് അപേക്ഷയിലെ ചിത്രം

ഗൂഗിളിന്റെ പേറ്റന്റ് അപേക്ഷയിലെ ചിത്രം

“ഉദാഹരണത്തിന്‌, ഒരു പ്രദേശത്ത്‌ പൊടുന്നനെ സൈന്യത്തിന്റെ  സാന്നിദ്ധ്യം ആവശ്യമായി വന്നേക്കാം, ഒരു പ്രകൃതി ദുരന്തം മൂലം ചിലപ്പോൾ ചില ദേശങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ രാഷ്ട്രത്തിന്‌ സാവകാശം ലഭിക്കുംവരേയ്ക്കും താത്കാലികമായി കമ്പ്യൂട്ടിങ്‌, ടെലികമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതായി വന്നേക്കാം, ചിലപ്പോൾ പ്രാദേശിക കമ്പ്യൂട്ടിങ്‌ ഇൻഫ്രാസ്ട്രക്ചറിൽ വ ലിയ ഭാരം ഏൽപ്പിക്കുന്ന തരത്തിൽ ആയിരക്കണക്കിനാളുകളെ ചുരുങ്ങിയ നാളുകകളിലേക്ക്‌ കമ്പ്യൂട്ടിങ്ങിലേക്ക്‌ ആകർഷിക്കുന്ന വലിയ ഇവന്റുകൾ നടന്നേക്കാം,” ഗൂഗിൾ എഴുതുന്നു. “മിക്കവാറും അത്തരം താത്കാലിക ആവശ്യങ്ങൾ നദിയോ കടലോ പോലെയുള്ള ജലാശയങ്ങളോടടുത്താവും ഉണ്ടാവുക.”

ആശയവുമായി ഗൂഗിൾ മുന്നോട്ട്‌ പോകുന്നപക്ഷം “മൊബൈൽ ആപ്ലിക്കേഷനു”കളെ കുറിച്ചുള്ള നമ്മുടെ നിർവചനം തന്നെ മാറ്റേണ്ടി വന്നേക്കാം.

(അവലംബം: ദ ന്യൂയോർക്ക്‌ ടൈംസ്‌)

Advertisements

Responses

  1. നന്ദി
    പുതിയ അറിവിന്


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: