Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

മത്സ്യസമ്പത്തുള്ള അവസാന നൂറ്റാണ്ട്‌

എത്ര എടുത്താലും തീരാത്ത കലവറയാണ്‌ കടലെന്നാണ്‌ പറയാറ്‌. എന്നാൽ ഇതിന്‌ മാറ്റം വരുന്നു.  2050 ആകുമ്പോഴേക്കും കടലിൽ  വാണിജ്യമൂല്യമുള്ള മത്സ്യങ്ങൾ ഒന്നും തന്നെ  അവശേഷിക്കുന്നുണ്ടാവില്ലെന്നാണ്‌ ഒരുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ പഠനം പറയുന്നത്‌.  സമുദ്ര ആവാസവ്യവസ്ഥ ഇല്ലാതാവുന്നതിനെക്കുറിച്ച്‌ നടന്ന പഠനത്തിലാണ്‌  ഈ കണ്ടെത്തൽ. മത്സ്യബന്ധനം മാത്രമല്ല വൻതോതിലുള്ള ജല മലിനീകരണവും സമുദ്രസമ്പത്തിന്‌ മേലുള്ള  മനുഷ്യന്റെ അമിതമായ കടന്നുകയറ്റവും ഇതിന്‌ കാരണമാകുന്നു.

സമുദ്രത്തിലെ ജീവജാലങ്ങളോടുള്ള  ഇപ്പോഴത്തെ സമീപനം മാറ്റിയില്ല എങ്കിൽ മത്സ്യ സമ്പത്ത്‌ ലഭ്യമാകുന്ന അവസാന നൂറ്റാണ്ട്‌ ഇതായിരിക്കുമെന്ന്‌ പഠനത്തിന്‌ നേതൃത്വം നൽകിയിരുന്ന സ്റ്റാൻഫോർഡ്‌ സർവ്വകലാശാലയിലെ സ്റ്റീവ്‌ പാലംബി പറയുന്നു.
നാലു വർഷം നീണ്ടു നിന്ന വിശദമായ പഠനമാണ്‌ സമുദ്ര ആവാസ വ്യവസ്ഥയെപ്പറ്റി ആദ്ദേഹവും സംഘവും നടത്തിയത്‌.

സമുദ്രത്തിന്റെ  ഉൽപാദനക്ഷമതയും ഭാവിയും മനസ്സിലാക്കുന്നതിനു വേണ്ടി നടന്ന പഠനം ആയിരം വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന   മത്സ്യബന്ധനത്തിന്റെ വിവരങ്ങൾ വരെ കണക്കിലെടുത്തു. കൂടാതെ  ഇപ്പോഴുള്ള ആവാസ വ്യവസ്ഥകൾ വിശകലനം ചെയ്യുകയും സമുദ്രത്തിലെ ജീവജാലങ്ങളെ സുരക്ഷിതമാക്കേണ്ടതിനു വേണ്ട മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കുകയും ചെയ്തു.

ലോകത്തെ എല്ലാ സമുദ്ര ആവാസ വ്യവസ്ഥകളും പഠന വിധേയമാക്കി. എല്ലായിടത്തും ഒരേ സ്ഥിതി തന്നെയാണ്‌ നിലനിൽക്കുന്നതെന്നാണ്‌ പഠനത്തിൽ കണ്ടത്‌. നിരവധി ജീവജാലങ്ങളുള്ള സമ്പന്നമായ ആവാസ വ്യവസ്ഥകൾ അമിത മത്സ്യബന്ധനങ്ങൾ ഉൾപ്പടെയുള്ള ഭീഷണികളെ അതി ജീവിക്കാറുണ്ട്‌. എന്നാൽ ജൈവ വൈവിധ്യം ഒരിക്കൽ നഷ്ടമായാൽ മത്സ്യശേഖരം ഉൾപ്പടെ എല്ലാം ഇല്ലാതാവും.

സമൃദ്ധമായ ഒരാവാസവ്യവസ്ഥയിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടായാലും   ​‍്മത്സ്യശേഖരത്തിന്‌  കുറവ്‌ വരാറില്ല.  മത്സ്യങ്ങൾ കൂടുതലായി കാണപ്പെടുന്ന പവിഴപ്പുറ്റുകളും കടൽപ്പുല്ലുകളും നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങൾ ഇത്തരം ആവാസ വ്യവസ്ഥയിൽ നിലനിർത്തപ്പെടും. എന്നാൽ അത്തരത്തിലുള്ള ആവാസ വ്യവസ്ഥകൾ ഓരോ വർഷവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. 1950 മുതലുള്ള കണക്കെടുത്താൽ 29%ത്തോളം വാണിജ്യമൂല്യമുള്ള  മത്സ്യങ്ങൾ    നശിച്ചുകൊണ്ടിരിക്കുകയാണന്ന്‌ കാണാൻ കഴിയും. തൊണ്ണൂറ്‌ ശതമാനത്തിലും മേലെ അവ നശിച്ചു കഴിഞ്ഞതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ഈ സ്ഥിതി വളരെ വേഗത്തിൽ ആയിക്കൊണ്ടിരിക്കുകയാണ്‌.  ഇതു  തുടർന്നാൽ ഇപ്പോൾ ലഭ്യമായികൊണ്ടിരിക്കുന്ന വാണിജ്യമത്സ്യങ്ങളിൽ അവസാനത്തേതും 2048 ആകുമ്പോഴേക്കും നശിച്ചു കഴിഞ്ഞിരിക്കും.
ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിന്റെ പൂർണമായുളള നാശം  ആകെയുള്ള ജൈവ വൈവിധ്യത്തെ അടിസ്ഥാനമാക്കിമാത്രമെ പറയാനാവൂ എന്നാണ്‌ പഠനം പറയുന്നത്‌.

കൂടുതൽ ജൈവവൈവിധ്യമുള്ള സമുദ്രഭാഗങ്ങളിലെ മത്സ്യസമ്പത്ത്‌ 24%  നശിച്ചപ്പോൾ കുറഞ്ഞ ജൈവവൈവിധ്യമുള്ള സമുദ്രഭാഗങ്ങളിലെ മത്സ്യ സമ്പത്ത്‌ നശിച്ചിരിക്കുന്നത്‌ 34% ആണ്‌.
മറ്റ്‌ ജീവജാലങ്ങളുടെ എണ്ണത്തിലും കുറവ്‌ വരുന്നത്‌ മത്സ്യസമ്പത്തിന്‌ ഭീഷണി ആകുന്നു.  സമുദ്രത്തിന്റെ വാണിജ്യപരവും   പാരിസ്ഥിതികവുമായ സമ്പത്ത്‌ ഇത്തരത്തിൽ  ഒരുമിച്ച്‌ നഷ്ടമാകുന്നത്‌ ഇതാദ്യമായാണന്നാണ്‌ പഠനം പറയുന്നു.
സമുദ്ര ആവാസ വ്യവസ്ഥകൾ ഭൂമിയുടെ സമ്പത്തിനും ആരോഗ്യത്തിനും എത്രത്തോളം വിലപ്പെട്ടതാണ്‌ എന്ന വസ്തുതയാണ്‌ പഠനം മുന്നോട്ടു വയ്ക്കുന്നത്‌.

ആവാസ വ്യവസ്ഥകൾ സംരക്ഷിക്കപ്പെടുകയും ജൈവവൈവിധ്യം നിലനിർത്തപ്പെടുകയും ചെയ്യുകയാണെങ്കിൽ മത്സ്യസമ്പത്ത്‌ തിരിച്ചെടുക്കാനാവുമെന്നതാണ്‌ സന്തോഷകരമായ വാർത്ത.
മനുഷ്യർ  വിചാരിക്കുന്നതിലും വേഗത്തിലാണ്‌ അഞ്ചോ പത്തോ വർഷങ്ങൾ കൊണ്ട്‌ മത്സ്യങ്ങൾ ഉൾപ്പടെയുള്ള സമുദ്രജീവജാലങ്ങൾ പൂർവ സ്ഥിതിയിലേക്ക്‌ തിരികെ എത്തുന്നതെന്ന്‌  ഡൽഹൗസി സർവ്വകലാശാലയിലെ ബോറിസ്‌ വോം പറയുന്നു. നാൽപത്തിനാലിനടുത്ത്‌ സംരക്ഷിത സമുദ്ര ആവാസ വ്യവസ്ഥകളിലാണ്‌ അദ്ദേഹം പഠനം നടത്തിയത്‌.  ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ലാഭം വളരെ വലുതാണന്ന്‌  അദ്ദേഹം പറഞ്ഞു.
ശരിയായ രീതിയിലുള്ള സമുദ്ര സംരക്ഷണ പദ്ധതികളിലൂടെ ജൈവവൈവിധ്യത്തെ അഞ്ചിൽ ഒന്നായി ഉയർത്താനും മത്സ്യ സമ്പത്ത്‌ നാലുമടങ്ങായി വർധിപ്പിക്കാനും കഴിയും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: