Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

ഇനി ജീവന്റെ പുസ്തകം നെറ്റിൽ

പലതരം മത്സ്യങ്ങൾ. ഒരു ഫ്രിഡ്ജിനേക്കാൾ വലുപ്പമുള്ള മത്സ്യം. ചെളിപുരണ്ട്‌ തിളങ്ങുന്ന മത്സ്യം. പശുവിന്റെ രൂപമുള്ള, അഥവാ ആദ്യമായി കണ്ടവർക്ക്‌ അങ്ങനെ തോന്നിച്ച, മത്സ്യം.

ലോകത്തുള്ള ജലസ്രോതസ്സുകളിൽ ഒഴുകുന്നത്‌ ചില വിചിത്ര ജീവികൾ. ഇനിയിപ്പോൾ അത്തരം ജീവികളെക്കുറിച്ച്‌ അറിയാൻ എളുപ്പമാവുകയാണ്‌. ഒരു പുതിയ വെബ്സൈറ്റ്‌ – http://www.eol.org – നിങ്ങൾക്ക്‌ ഈ വിവരങ്ങളെല്ലാം നൽകും. ജീവന്റെ വിജ്ഞാനകോശം എന്നാണതിന്റെ പേര്‌. വെറുതെയല്ല – 30,000 ഇനം മത്സ്യങ്ങളെക്കുറിച്ച്‌ അതിലുണ്ട്‌ – അറിയപ്പെടുന്ന എല്ലായിനവും അതിൽപ്പെടും.

കേൾക്കുമ്പോൾ നമുക്ക്‌ വളരെ വലിയൊരു വിവരശേഖരമെന്ന്‌ തോന്നാം. പക്ഷെ പ്രധാനപ്പെട്ട പലയിനം മത്സ്യങ്ങളും ഇനിയും കണ്ടെത്തപ്പെടാനിരിക്കുകയാണത്രെ. സമുദ്രജീവനെക്കുറിച്ച്‌ ശാസ്ത്രജ്ഞർ അന്വേഷണം തുടങ്ങിയിട്ട്‌ നൂറുകണക്കിന്‌ വർഷങ്ങളായി.
ഒരു ജീവാണുവിനെക്കുറിച്ച്‌ വിശദീകരിക്കലാണ്‌ അതിനെ മനസ്സിലാക്കാനുള്ള ആദ്യപടി.

തമാശ തോന്നുന്ന രൂപമുള്ള ഒരു മത്സ്യം, ചെടി, സമുദ്രജീവന്റെ ഒരു തരി, ഇതൊക്കെ പുതിയ ഒരു വംശം ആണോ എന്ന്‌ മനസ്സിലാക്കണമെങ്കിൽ ഗവേഷണം നല്ലപോലെ വേണം.

പുതിയതായി താൻ കാണുന്ന ആ ഇനത്തോട്‌ സാമ്യമുള്ള ജീവികളെയെല്ലാം ഗവേഷകർ നേരിട്ട്‌ കാണണം. അല്ലെങ്കിൽ നല്ല ചിത്രങ്ങളെങ്കിലും കാണണം. സാമ്യമുള്ള വംശങ്ങളെക്കുറിച്ച്‌ വായിക്കണം.

ചിലതൊക്കെ തൊട്ടാൽപൊടിയുന്ന പഴയ പുസ്തകങ്ങളിലായിരിക്കും കണ്ടെത്തുക. ഒരു നല്ല വെബ്‌ വിജ്ഞാനകോശമുണ്ടെങ്കിൽ തീർച്ചയായും ശാസ്ത്രജ്ഞന്‌ വലിയ ഉപകാരമാകും. അത്‌ ഒരുപാട്‌ യാത്രാസമയവും ചെലവും ലാഭിക്കാൻ അയാളെ സഹായിക്കും.

ഓൺലൈൻ വഴി ശാസ്ത്രജ്ഞൻ പരതുന്ന ഏറ്റവും പഴക്കമുള്ള പുസ്തകം ഒരുപക്ഷെ വൈദ്യുതി പോലും എന്തെന്നറിയാത്ത കാലത്ത്‌ പ്രസിദ്ധം ചെയ്തതായിരിക്കാം.

അതുകൊണ്ടുതന്നെ ലോകത്തുള്ള പല ഗ്രന്ഥശാലകളും അസുലഭവും ദുർബലവുമായ പഴയ ഗ്രന്ഥങ്ങൾ ഇലക്ട്രോണിക്‌ സ്കാനിങ്ങിന്‌ വിധേയമാക്കി അത്‌ പേജ്‌ പേജായി ഓൺലൈനിൽ പേസ്റ്റ്‌ ചെയ്യുകയാണ്‌ പതിവ്‌.

ജീവന്റെ വിജ്ഞാനകോശം ഉപയോഗിക്കുന്നവർക്ക്‌ ഒരു വംശത്തിന്റെ പേജ്‌ ക്ലിക്ക്‌ ചെയ്താൽ പിറകോട്ടുപോയി അതെപ്പറ്റിയുള്ള ഏറ്റവും പഴയ വിവരണംവരെ ചെന്നെത്താം.

ആ പുസ്തകങ്ങളിൽ ചിലതൊക്കെ നൂറുകണക്കിന്‌ വർഷങ്ങൾ പഴക്കമുള്ളവയാണ്‌ – പേജുകളൊക്കെ മഞ്ഞച്ച്‌, അവിടവിടെ പാടുകളൊക്കെയായി.

‘ജീവന്റെ വിജ്ഞാനകോശ’ത്തിലെ സ്കാനിങ്‌ ടീമിന്റെ നേതാവ്‌ വാഷിങ്ങ്ടൺ ഡിസിയിലുള്ള സ്മിഥ്സോണിയൻ  നാഷണൽ മ്യൂസിയം ഒഫ്‌ നാച്ചുറൽ ഹിസ്റ്ററിയിലെ തോമസ്‌ ഗാർണൈറ്റ്‌ ആണ്‌.

ജീവികളെക്കുറിച്ച്‌ വിവരം ലഭിക്കുന്ന പല വെബ്സൈറ്റുകളും ഉണ്ട്‌, വിജ്ഞാനകോശങ്ങളും.

പക്ഷെ പ്രവർത്തിക്കുന്ന ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം അവയൊന്നും ഫലപ്രദമായ ഉപകരണങ്ങളല്ല. മറ്റ്‌ ശാസ്ത്രജ്ഞർ പരിശോധിച്ച്‌ തീർച്ചവരുത്തിയ വിവരങ്ങൾ ഉള്ള സൈറ്റുകളാണ്‌ ശാസ്ത്രജ്ഞർക്ക്‌ ആവശ്യം.

ജനിതകംമുതൽ മ്യൂസിയം സ്പെസിമെനുകളുടെ ചിത്രങ്ങൾ വരെയുള്ള അടിസ്ഥാന ഗവേഷണത്തിലേക്ക്‌ ലിങ്കുകൾ ഉള്ള സൈറ്റുകളാകണം ലഭ്യമാകുന്നത്‌ എന്നാണ്‌ ശാസ്ത്രജ്ഞൻ സ്വപ്നം കാണുന്നത്‌. ഇനി, ശാസ്ത്രജ്ഞരല്ലാത്തവർക്കും തങ്ങളുടെ ചുറ്റുമുള്ള ജീവന്റെ വംശങ്ങൾ ഏതൊക്കെ എന്നറിയാൻ താത്പര്യമുണ്ടാകില്ലേ? അവർക്കുംകൂടി മനസ്സിലാക്കാൻ പാകത്തിനായിരിക്കണം, വിവരങ്ങൾ കൊടുക്കുന്നത്‌.

ഇതൊക്കെ മനസ്സിൽ വച്ചിട്ടാണത്രെ, ജീവന്റെ വിജ്ഞാനകോശക്കാർ സംഗതികൾ ഒരുക്കിയിരിക്കുന്നത്‌. എത്ര തവണ എത്രപേർ ഉപയോഗിച്ചാലും പഴകുകയോ പൊടിയുകയോ ചെയ്യില്ല, ഈ വിജ്ഞാനകോശത്തിന്റെ വെളിച്ചപ്പുറങ്ങൾ.

പികെ ശിവദാസ്‌ എഴുതിയത്

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: