Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

കാലാവസ്ഥാ വ്യതിയാനം തടയാൻ മേഘം വിതയ്ക്കും കപ്പൽപ്പട

കാറ്റാടിയോട്‌ യുദ്ധം ചെയ്യാൻ പോയ ഡോൺ ക്വിക്സോട്ടിന്റെ കഥയ്ക്ക്‌ നാലുനൂറ്റാണ്ടിന്റെ പഴക്കമുണ്ട്‌. ഇപ്പോഴിതാ, ആഗോളതാപനം നേരിടാൻ മേഘങ്ങളിൽ ജലഗർഭം വിതയ്ക്കുന്ന കപ്പൽപ്പടയെ അയയ്ക്കാമെന്ന ആശയവുമായി രംഗത്തെത്തിയിരിക്കയാണ്‌ യുഎസിലേയും യുകെയിലേയും ചില ശാസ്ത്രജ്ഞർ.

മേഘഗര്‍ത്തിന് ഈ ജലരേതസ്

മേഘഗര്‍ഭത്തിന് ഈ ജലരേതസ്

കാർബൺ ഡയോക്സൈഡിന്റെ അളവ്‌ ഇരട്ടിയാകുന്നതാണ്‌ ആഗോളതാപനത്തെ ത്വരിപ്പിക്കുന്നത്‌. എന്നാൽ സമുദ്രങ്ങളുടെ മേലെ ഒരു മേലാപ്പുപോലെ താഴ്‌ന്നുവിരിയുന്ന മേഘങ്ങളുടെ സഹായത്തോടെ സൂര്യകിരണങ്ങളുടെ പ്രതിഫലനം വർധിപ്പിക്കാമെന്നാണ്‌ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. സ്വയംചലിക്കുന്ന കപ്പലുകളുടെ ഒരു ലോകവ്യാപക ഫ്ലീറ്റിന്റെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക്‌ ഉപ്പുവെള്ളം സ്പ്രേചെയ്ത്‌ ഈ ലക്ഷ്യം നേടാമെന്ന്‌ ബൗൾഡറിലെ നാഷണൽ സെന്റർ ഫോർ അഡ്‌മോസ്‌ഫെറിക്‌ റിസേർച്ചിലെ ജോൺ ലതാമും സഹപ്രവർത്തകരും പറയുന്നു.

മേഘങ്ങൾ ഭൂമിയുടെ കാലാവസ്ഥയിൽ പ്രധാന പങ്കാണ്‌ വഹിക്കുന്നത്‌. അവയ്ക്ക്‌ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന്‌ പ്രസരിക്കുന്ന തരംഗദൈർഘ്യം കൂടിയ റേഡിയേഷനെ ഉള്ളിൽ കുടുക്കി അന്തരീക്ഷ ഊഷ്മാവ്‌ വർധിപ്പിക്കാനും സൂര്യനിൽനിന്നും മറ്റും വരുന്ന തരംഗദൈർഘ്യം കുറഞ്ഞ പ്രകാശോർജ്ജത്തെ തിരികെ ശൂന്യാകാശത്തേക്ക്‌ പ്രതിഫലിപ്പിച്ച്‌ തണുപ്പ്‌ നിലനിർത്താനും കഴിയും. ഇതിൽ രണ്ടാമത്തെ പ്രക്രിയയ്ക്കാണ്‌ കൂടുതൽ പ്രാധാന്യം എന്നുള്ളതുകൊണ്ട്‌ മേഘങ്ങൾ പൊതുവിൽ ‘കൂളിങ്‌ ഇഫക്ട്‌’ ആണ്‌ പകരുന്നത്‌.

സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന്‌ ഏകദേശം ഒരുകിലോമീറ്റർ ഉയരത്തിലുള്ള മേഘങ്ങളുടെ പ്രതിഫലനീയത അഥവാ “ആൽബിഡോ” വർധിപ്പിക്കുക എന്നതാണ്‌ പദ്ധതിയുടെ കാതൽ. “ടൂമെയ്‌ ഇഫക്ട്‌” അടിസ്ഥാനമാക്കിയാണ്‌ ഈ ആശയം ജനിക്കുന്നത്‌. മേഘത്തിനുള്ളിലെ ജലകണികകളുടെ സംവഹനം (concentration) വർധിക്കുന്നപക്ഷം, ജലകണികകളുടെ ആകെ ഉപരിതലവിസ്തീർണ്ണം വർധിക്കുമെന്നും അതുവഴി ആൽബിഡോ പലമടങ്ങ്‌ വർധിക്കുമെന്നുമാണ്‌ സിദ്ധാന്തം. വായുവിലേക്ക്‌ കടൽവെള്ളത്തിന്റെ ചെറുതരികൾ സ്പ്രേ ചെയ്യുന്നതിലൂടെ അവ മേഘങ്ങളിലെത്തുമ്പോഴേക്കും ഓരോ ജലകണികയിലും അടങ്ങിയിരിക്കുന്ന ഉപ്പിന്റെ ചെറുപരലുകൾ സംഘനനത്തിന്റെ (condensation) പുതുകേന്ദ്രങ്ങളാവുകയും അതിലൂടെ മേഘത്തിനുള്ളിലെ ജലകണികകളുടെ സംവഹനം കൂട്ടുകയും ചെയ്യും.

ലതാമും സഹപ്രവർത്തകരും – എഡിൻബർഗ്‌ യൂണിവേഴ്സിറ്റിയിലെ തരംഗോർജ്ജ ഗവേഷകനായ  സ്റ്റീഫൻ സോൾട്ടർ അടക്കം – അവകാശപ്പെടുന്നത്‌ ഇത്തരം സ്പ്രേയിങ്ങിലൂടെ മേഘങ്ങൾ ശൂന്യാകാശത്തേക്ക്‌ തിരിച്ചയയ്ക്കുന്ന സൗരോർജ്ജത്തിന്റെ അളവ്‌ 3.7 Wm-2 വർധിപ്പിക്കാമെന്നാണ്‌. വ്യാവസായിക പൂർവ്വകാലഘട്ടത്തെ അപേക്ഷിച്ച്‌ ഭൗമാന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ്‌ ഇരട്ടിച്ചതിന്റെ ഫലമായി ഓരോ യൂണിറ്റ്‌ ഏരിയയിലും ഉളവാകാവുന്ന അധിക താപോർജ്ജത്തിന്റെ അളവിനു തുല്യമാണിത്‌.

മേഘങ്ങളിൽ ജലഗർഭം വിതയ്ക്കാൻ 300 ടൺ വീതം ഭാരമുള്ള നാവികരില്ലാത്ത 1500 കപ്പലുകളുടെ ഒരു പടയെ നിയോഗിക്കണമെന്നാണ്‌ ഇവർ ആവശ്യപ്പെടുന്നത്‌. ഓരോന്നിനും 10-20 ലക്ഷം പൗണ്ട്‌ വിലവരുന്ന ഈ ചെറുകപ്പലുകൾ കാറ്റിൽ നിന്നാവും ചലനോർജ്ജം കണ്ടെത്തുക. കപ്പൽപായകൾക്ക്‌ പകരം 2.5 മീറ്റർ വ്യാപ്തിയും 20 മീറ്റർ ഉയരവുമുള്ള സിലിണ്ടറുകളാവും പടകിനുമുകളിൽ ഉണ്ടാവുക. “ഫ്ലെറ്റ്നർ റോട്ടോഴ്സ്‌” (Flettner rotors) എന്ന്‌ വിളിക്കപ്പെടുന്ന ഇവ തുടർച്ചയായി കറങ്ങിക്കൊണ്ടേയിരിക്കും. ഈ കറക്കം കാറ്റിന്റെ ദിശയ്ക്ക്‌ ലംബമായ ഒരു തള്ളൽ സൃഷ്ടിക്കും. കാറ്റിന്റെ മട്ടകോണിന്‌ (​‍right angle) അനുസൃതമായി ഇവയെ തിരിച്ചുനിർത്തുന്നപക്ഷം കപ്പൽ തനിയെ മുന്നോട്ട്‌ സഞ്ചരിക്കും.
ഈ റോട്ടറുകൾ പായകളെക്കാൾ നിയന്ത്രണം ഉറപ്പുതരുന്നു. തന്നെയുമല്ല, കടൽവെള്ളത്തെ മൈക്രോ നോസിലുകളിലൂടെ കടത്തിവിട്ട്‌ 0.8 µm വ്യാസമുള്ള വളരെ ചെറിയ ജലകണികകൾ ഉയരത്തിലേക്ക്‌ വിന്യസിക്കാൻ റോട്ടറുകൾ ഉപയോഗിക്കാം. ടർബൈനുകളായിക്കൂടി പ്രവർത്തിക്കുന്ന വലിപ്പമേറിയ പ്രൊപ്പല്ലറുകളാവും ജലം സ്പ്രേ ചെയ്യാനും സിലിണ്ടർ കറങ്ങാനും ആവശ്യമായ ഊർജ്ജം നൽകുക.

മേഘങ്ങളെ ജലഗർഭം ധരിപ്പിക്കുന്നതിലൂടെ സമുദ്രോപരിതലം തണുക്കും. സമുദ്രങ്ങളുടെയും സമുദ്രത്തിലെ അടിയൊഴുക്കുകളുടെയും താപവാഹനശേഷിയുടെ പ്രത്യേകതമൂലം ഈ തണുവ്‌ ഭൂമിയാകെ പരക്കും.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവിലുണ്ടാവുന്ന വർധനയുമായി ഒത്തുപോകണമെങ്കിൽ തുടക്കത്തിൽ 1500 കപ്പലുകളടങ്ങുന്ന കപ്പൽപ്പടയിൽ പ്രതിവർഷം 50 കപ്പലുകൾ വീതം കൂട്ടിക്കൊണ്ടിരിക്കണം.

കൂളിങ്ങിന്റെ അളവ്‌ വ്യത്യാസപ്പെടുത്താമെന്നും ആവശ്യമെങ്കിൽ പൂർണ്ണമായും നിർത്താമെന്നും ലതാം അവകാശപ്പെടുന്നു.  എന്നാൽ സ്പ്രേ ചെയ്യുന്ന ജലകണികകളിൽ എത്ര ശതമാനം മേഘങ്ങളിൽ എത്തുമെന്നും അവ കാലാവസ്ഥയ്ക്ക്‌ ദോഷമുണ്ടാക്കുമോ എന്നും കൂടുതൽ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
ഇക്കാര്യത്തിൽ ശാസ്ത്രസമൂഹം പ്രകടിപ്പിച്ചിട്ടുള്ള പ്രധാന ആശങ്ക, കാർബൺ എമിഷൻ കുറയ്ക്കാതെയുള്ള ജിയോഎഞ്ചിനീറിങ്‌ ഇടയ്ക്കുവച്ചുനിർത്തേണ്ടിവന്നാൽ അത്‌ ആഗോളതാപനത്തെ കൂടുതൽ രൂക്ഷമാക്കുമെന്നും ഇത്‌ രോഗകാരണത്തിന്‌ പകരം രോഗലക്ഷണത്തിനുള്ള ചികിത്സയാണെന്നുമാണ്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: