Posted by: absolutevoid | സെപ്റ്റംബര്‍ 5, 2008

മെക്സിക്കൻമദ്യത്തിൽ നിന്ന്‌ വജ്രവും

മെക്സിക്കൻ ചാരായമായ ടെക്വിലയിൽനിന്ന്‌ കൃത്രിമവജ്രം നിർമ്മിക്കാമെന്ന്‌ ശാസ്ത്രജ്ഞർ. മെക്സിക്കോയിലെ മോണ്ടെറിക്ക്‌ സമീപമുള്ള ന്യൂവ ലിയോൺ സർവ്വകലാശാലയിലെ ഗവേഷകരാണ്‌ പുതിയ കണ്ടെത്തലിനു പിന്നിൽ.
കനത്ത മർദ്ദത്തിൽ മദ്യം ചൂടാക്കുമ്പോൾ വജ്രത്തിനു സമാനമായ രൂപം പ്രാപിക്കും. വൈദ്യുത ചാലകശേഷിയുള്ള ഈ സ്ഫടിക പദാർത്ഥം ഡയമണ്ട്‌ ഫിലിം നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുവാണ്‌.

നൈട്രജൻ അടക്കം പലതരം രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ്‌ മുമ്പ്‌ ക്രിസ്റ്റലുകൾ നിർമ്മിച്ചിരുന്നത്‌. ഇതു വളരെ ചെലവേറിയതും ദുഷ്കരവുമായ പ്രക്രിയയായിരുന്നു. എന്നാൽ ഇതാദ്യമായാണ്‌ മദ്യത്തിൽ നിന്നും കൃത്രിമവജ്രം ഉത്പാദിപ്പിക്കാമെന്ന്‌ തെളിയിക്കപ്പെടുന്നത്‌. അതും മെക്‌സിക്കൻ ദേശീയമദ്യത്തിൽ നിന്ന്‌!

സിലിക്കണിനേക്കാൾ ഘനമുള്ള വസ്തുവാണ്‌ ഡയമണ്ട്‌ ഫിലിം. അതുകൊണ്ടുതന്നെ, വളരെ ഉയർന്ന താപനിലയിലും പ്രതികൂല സാഹചര്യങ്ങളിലും സിലിക്കണിനേക്കാൾ ഉപയോഗക്ഷമമായ അർധചാലകമായി (സെമികണ്ടക്ടർ) ഇലക്ട്രോണിക്‌ ഉപകരണങ്ങളിൽ ഇതിനെ ഉപയോഗിക്കാൻ കഴിയും.

അഞ്ചിനം ടെക്വിലകളുള്ളതിൽ ബ്ലാങ്കോ  (വെളുത്തത്‌) എന്നും പ്ലാറ്റാ (വെള്ളി) എന്നും അറിയപ്പെടുന്ന ഇനത്തിന്റെ 80% പ്രൂഫ്‌ ആണ്‌ പരീക്ഷണാർത്ഥം ഉയർന്ന മർദ്ദത്തിൽ ചൂടാക്കിയത്‌.  ഉയർന്ന താപനിലയിൽ പാനീയം സ്ഫടികമാവുകയും തുടർന്നു നടന്ന പരീക്ഷണത്തിൽ അതിന്‌ വജ്രത്തിന്റെ സ്വഭാവസവിശേഷതയുണ്ടെന്നും വൈദ്യുതി ചാലകശേഷിയുണ്ടെന്നും തിരിച്ചറിയുകയുമായിരുന്നു.

രണ്ടുമാസത്തിൽ ചുരുങ്ങിയ കാലയളവുകൊണ്ട്‌ ഓക്‌ ഭരണിയിൽ പാകപ്പെടുത്തിയ സ്പിരിറ്റ്‌ വിമലീകരണപ്രക്രിയയ്ക്ക്‌ (ഡിസ്റ്റിലേഷൻ) വിധേയമാക്കി ലോ-പ്രഷർ ചേമ്പറിൽ വച്ച്‌ അപ്പപ്പോൾതന്നെ കുപ്പികളിൽ നിറയ്ക്കുന്ന രീതിയാണ്‌ ടെക്വില ബ്ലാങ്കോയുടേത്‌. മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്തുള്ള ടെക്വില എന്ന പട്ടണത്തിൽ നിന്നാണ്‌ മദ്യത്തിന്‌ ഈ പേരു ലഭിച്ചത്‌.

കറ്റാർ വാഴയുടെ കുടുംബത്തിൽ പെട്ട ഒരു ചെടിയിൽ നിന്നാണ്‌ ടെക്വില ഉത്പാദിപ്പിക്കുന്നത്‌. പുറംകൈയിൽ വച്ച ഉപ്പുപരലിൽ നാരങ്ങാനീരിറ്റിച്ച്‌ ആചാരബദ്ധമായി പാനം ചെയ്യുന്ന വൈചിത്ര്യം ടെക്വിലയ്ക്ക്‌ ഒരു നിഗൂഢ സ്പർശം നൽകുന്നു

Advertisements

Responses

  1. പണ്ടാരം.. ഇവന്മാര്‍ക്കിതൊക്കെ നേരത്തേ കണ്ടുപിടിക്കാന്‍ മേലായിരുന്നോ? എത്ര കുപ്പിയാ വേസ്റ്റാക്കിയത്!!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: