Posted by: absolutevoid | സെപ്റ്റംബര്‍ 5, 2008

അർബുദം മണത്തറിയാൻ ലേസർ ഉപകരണം

നായ്ക്കൾ പണ്ടേ മനുഷ്യന്‌ ഉപകാരികളാണ്‌. അവയുടെ ഘ്രാണശക്തി അപാരവും.  നായ്ക്കളിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ട്‌ അർബുദം മണത്തറിയാൻ കഴിയുന്ന ബ്രീത്ത്‌-അനലൈസർ ഉപകരണം വികസിപ്പിക്കുകയാണ്‌, ലേസർ സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന ചില ശാസ്ത്രജ്ഞർ.

ഒക്ലഹോമ സർവ്വകലാശാലയിലെ ഗവേഷകരാണ്‌ ക്യാൻസർ ബാധിച്ച വ്യക്തികളുടെ നിശ്വാസവായുവിലുള്ള ‘ജൈവ-അടയാള വാതകം’ (ബയോ-മാർക്കർ ഗ്യാസ്‌) തിരിച്ചറിയുന്ന സെൻസറിനായുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്‌.

നായ്ക്കൾക്ക്‌ നിശ്വാസവായുവിന്റെ ഗന്ധത്തിലൂടെ  88% കൃത്യതയോടെ ബ്രസ്റ്റ്‌ ക്യാൻസറും 97% കൃത്യതയോടെ ശ്വാസകോശാർബുദവും മണത്തറിയാനാകുമെന്ന്‌ രണ്ടുവർഷം മുമ്പ്‌ പുറത്തിറങ്ങിയ പഠനം തെളിയിച്ചിരുന്നു.

നാനോ ടെക്നോളജി ഉപയോഗിച്ച്‌ ലേസറിന്റെ പ്രവർത്തനമികവ്‌ വർധിപ്പിക്കാനും ലേസർ ഉപകരണത്തിന്റെ വലിപ്പം കുറയ്ക്കാനും ബാറ്ററി ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കാവുന്ന കൈയിലൊതുങ്ങുന്ന സെൻസർ ഉപകരണമാക്കി അതിനെ വികസിപ്പിക്കാനുമാണ്‌ ശാസ്ത്രകാരന്മാരുടെ ശ്രമം.

നിശ്വാസവായുവിലൂടെ പുറത്തുകടക്കുന്ന അർബുദഗന്ധവാഹിയായ വാതകം അളക്കാൻ കഴിയുന്ന ഉപകരണം മെഡിക്കൽ ഗവേഷണങ്ങളെ തന്നെ മാറ്റിമറിക്കുമെന്നാണ്‌ ഗവേഷണം നയിക്കുന്ന ഡോ. പാട്രിക്‌ മക്‍കാന്റെ അനുമാനം. ആരംഭദശയിൽ തന്നെ അർബുദഗന്ധം തിരിച്ചറിയാൻ ഉപകരണത്തിന്‌ കഴിഞ്ഞേക്കും.

നായ്ക്കൾക്ക്‌ അർബുദഗന്ധിയായ വാതകങ്ങൾ തിരിച്ചറിയാമെന്ന്‌ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ ഏത്‌ വാതകമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടില്ല. അതു കണ്ടെത്തി അളക്കാനാകുന്ന ഉപകരണം വികസിപ്പിക്കുക എന്ന ദൗത്യമാണ്‌ ഗവേഷകസംഘം ഏറ്റെടുത്തിരിക്കുന്നത്‌.

“ശാസ്ത്രം ഇതിനെ പിന്തുണയ്ക്കുന്നു; നായ്ക്കളും പറയുന്നു, ഇതിലെന്തോ ഉണ്ടെന്ന്‌,” മക്‍കാൻ പറഞ്ഞു.

ജൈവ ബാൻഡ്‌ എയ്‌ഡുമായി ഇറാനിയൻ ഗവേഷകർ

ഇറാനിയൻ ശാസ്ത്രജ്ഞർ പച്ചമരുന്നുകളും കടൽച്ചെടികളും ഉപയോഗിച്ച്‌ ദ്രവ രൂപത്തിലുള്ള ജൈവ ബാൻഡ്‌ എയ്ഡ്‌ വികസിപ്പിച്ചു.

“സാധാരണ ബാൻഡ്‌ എയ്ഡുകൾ പോലെ തന്നെ മുറിവിൽ ചുറ്റിവരിയാവുന്ന പുതിയ ബാൻഡ്‌ എയ്ഡ്‌ മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന കൃത്രിമചർമ്മമായാണ്‌ പ്രവർത്തിക്കുക,” ബാൻഡ്‌ എയ്ഡ്‌ ഉത്‌പാദിപ്പിക്കുന്ന കമ്പനിയുടെ മാനേജിങ്‌ ഡയറക്ടർ സൊഹെയ്‌ല സലാഹ്സൂർ കുർദ്ദിസ്ഥാനി പറഞ്ഞു.

മുഖത്തും കൈകാലുകളിലും വരുന്ന പോറലുകൾക്കും ചെറിയ മുറിവുകൾക്കും ഫലപ്രദമായ പുതിയ ബാൻഡ്‌ എയ്ഡ്‌ മുറിവു പറ്റിയയാൾക്ക്‌ വൈദ്യസഹായം ലഭ്യമാകുംവരെ അത്യാവശ്യ സന്ദർഭങ്ങളിൽ രക്തവാർച്ച തടയാനും മറ്റുമായി ഉപയോഗിക്കാം.

പൂർണ്ണമായും ജൈവവസ്തുക്കളിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്നതിനാൽ മറ്റ്‌ ബാൻഡ്‌ എയ്ഡുകളെ അപേക്ഷിച്ച്‌ അലർജിക്‌ റിയാക്ഷനുകൾ കുറവാണെന്ന്‌ കുർദ്ദിസ്ഥാനി കൂട്ടിച്ചേർത്തു.

മീനെണ്ണ ഹൃദ്‌രോഗികളിലെ മരണനിരക്ക്‌ കുറയ്ക്കും

ദിവസം ഒരു നേരം മീനെണ്ണ ഗുളിക കഴിക്കുന്നവർക്ക്‌ ഹൃദയസ്തംഭനം മൂലമുള്ള മരണത്തെ അതിജീവിക്കാനുള്ള ശേഷി കൂടുമെന്ന്‌ ഞായറാഴ്ച പുറത്തിറങ്ങിയ ക്ലിനിക്കൽ പഠനം തെളിയിക്കുന്നു.  മീനെണ്ണആരോഗ്യദായകമാണെന്ന വിശ്വാസത്തെ പ്രബലപ്പെടുത്തുന്ന പഠനം നോർവെയിലെ പ്രമുഖ മരുന്നുത്പാദകരായ പ്രോനോവ ബയോഫാർമയാണ്‌ സംഘടിപ്പിച്ചത്‌.

രക്തം പമ്പ്‌ ചെയ്യുന്നതിൽ ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ്‌ ഹൃദയസ്തംഭനം. അപകടകരമായ ഈ അവസ്ഥ ചികിത്സയ്‌ക്കു പിടിതന്നെന്ന്‌ വരില്ല.

മീനെണ്ണയിൽ അധിഷ്ഠിതമായ മരുന്നുകൾ നിർമ്മിക്കുന്നതിൽ സ്‌പേഷ്യലൈസ്‌ ചെയ്ത ലോകത്തിലെ   ഒന്നാംനിര മരുന്നുകമ്പനിയാണ്‌ പ്രോനോവ.

ഹൃദയാഘാതം, മസ്തിഷ്കാഘാതം, അൽഷീമേഴ്സ്‌, വിഷാദം തുടങ്ങിയ രോഗാവസ്ഥകളുടെ തീവ്രത കുറയ്ക്കാൻ ഒമേഗ-3 ഫാറ്റി ആസിഡിനാവുമെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. മീനെണ്ണയിൽ ധാരാളമായുള്ള വസ്തുവാണ്‌ ഒമേഗ-3 ഫാറ്റി ആസിഡ്‌.
ധാരാളം മത്സ്യം കഴിക്കുന്നതും ഹൃദയസ്തംഭനമരണങ്ങളെ അകറ്റിനിർത്താൻ സഹായിക്കുമെന്ന്‌ പഠനഫലം വിശകലനം ചെയ്ത കാർഡിയോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: