Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

ഗൂഗിൾ സ്ട്രീറ്റ്‌ വ്യൂയിൽ സ്വകാര്യത നിലവിലില്ല

ക്ലാസിഫൈഡ്‌ സ്ഥാപനങ്ങളായ രാഷ്ട്രപതി ഭവനന്റെയും പട്ടാളക്യാമ്പുകളുടെയും ആകാശചിത്രം കൊടുക്കുകവഴി ഇന്ത്യയിൽ വിവാദങ്ങളുടെ തിരമാലകളുയർത്തിയ ഗൂഗിളിന്റെ സേവനങ്ങളായ ഗൂഗിൾ മാപ്സിനും ഗൂഗിൾ ഏർത്തിനും മറ്റൊരു പിൻഗാമികൂടി. ഈ രണ്ടു സേവനങ്ങൾക്കുമൊപ്പം ഗൂഗിൾ പ്രദാനം ചെയ്യുന്ന അധിക സൗകര്യമാണ്‌ സ്ട്രീറ്റ്‌ വ്യൂ അഥവാ തെരുക്കാഴ്ച.

യുഎസ്‌, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ്‌ ഇപ്പോൾ സ്ട്രീറ്റ്‌ വ്യൂ സൗകര്യം ലഭിക്കുക. ഇവിടങ്ങളിലെ വൻനഗരങ്ങളിലുള്ള ഓരോ മുക്കുംമൂലയും വരെ അരിച്ചുപെറുക്കുന്ന ഗൂഗിളിന്റെ ആകാശക്കണ്ണുകൾ അവിടങ്ങളിലെ കാഴ്ചകൾ നമ്മുടെ കണ്മുന്നിലെത്തിക്കുന്നു. വെർച്വൽ മനുഷ്യനെ ഏതെങ്കിലും തെരുവിൽ കൊണ്ടുനിർത്തിയാൽ തെരുവിന്റെ ആ ഭാഗം എങ്ങനിരിക്കുമെന്ന്‌ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞുകാണാം.

എന്നാൽ പല ഫോട്ടോകളിലും അതുവഴി കടന്നുപോയവരെ അവരറിയാതെ ക്യാമറയിൽ പകർത്തിയിരിക്കയാണ്‌. ഇത്‌ വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങളുയർത്തുകയും ഗൂഗിളിനെതിരെ പലരും നിയമനടപടികളിലേക്ക്‌ കടക്കുകയും ചെയ്തിരിക്കയാണ്‌.

തങ്ങളുടെ വീടിന്റെ ചിത്രം സ്ട്രീറ്റ്‌ വ്യൂവിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന്‌ യുഎസ്‌ ദമ്പതികളായ ആരോണും ക്രിസ്റ്റീൻ ബോറിങ്ങും കോടതിയെ സമീപിച്ചിരുന്നു. ഗൂഗിളിന്റെ കുത്തഴിഞ്ഞ നടപടി തങ്ങൾക്ക്‌ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും സ്ട്രീറ്റ്‌ വ്യൂവിൽ തങ്ങളുടെ ഭവനത്തിന്റെ ചിത്രം വന്നതിനാൽ അതിന്റെ വിലയിടിഞ്ഞെന്നുമാണ്‌ ദമ്പതികളുടെ വാദം. 25,000 യുഎസ്‌ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ ഗൂഗിളിനെതിരെ ഇവർ കേസ്‌ ഫയൽ ചെയ്തിരിക്കുന്നത്‌.

എന്നാൽ ഇവരുടെ ആരോപണങ്ങൾക്ക്‌ ഗൂഗിൾ നൽകിയ മറുപടിയിലെ ഒരു പ്രഖ്യാപനം ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്‌. ‘പ്രൈവസി ഡസിന്റ്‌ എക്സിസ്റ്റ്‌’ (സ്വകാര്യത നിലവിലില്ല) എന്നാണ്‌ പത്രങ്ങളിലെല്ലാം വൻതലക്കെട്ട്‌ സൃഷ്ടിച്ച ഗൂഗിളിന്റെ പ്രഖ്യാപനം.

ഗൂഗിളിന്റെ ഇരട്ടത്താപ്പ്‌ ഭീകരമാണെന്നായിരുന്നു യുഎസ്‌ നാഷണൽ ലീഗൽ ആൻഡ്‌ പോളിസി സെന്റർ ചെയർമാനായ കെൻ ബോമിന്റെ പ്രതികരണം. “ചിലപ്പോൾ ഗൂഗിളിന്റെ ലോകത്ത്‌ സ്വകാര്യത കാണില്ലായിരിക്കാം. എന്നാൽ യഥാർത്ഥ ലോകത്ത്‌ വ്യക്തിയുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്‌. ഗൂഗിൾ പോലുള്ള കമ്പനികൾ ദിനംതോറും കുറേശ്ശേ കുറേശ്ശെയായി അത്‌ തകർക്കുകയാണ്‌,”-ബോം പറഞ്ഞു.

എന്നാൽ നിലവിലുള്ള ഒരു നിയമപ്രശ്നം സംബന്ധിച്ചുള്ള വിശദീകരണം മാത്രമാണ്‌ തങ്ങളുടെ പ്രഖ്യാപനമെന്നും ഇത്‌ സ്വകാര്യത സംബന്ധിച്ചുള്ള തങ്ങളുടെ ആത്യന്തിക നിലപാടായി ദുർവ്യാഖ്യാനിക്കേണ്ടതില്ലെന്നും ഗൂഗിൾ അറിയിച്ചു.

Advertisements

Responses

  1. എന്നാലും നമ്മൾ താ‍മസിയ്ക്കുന്നായിടമൊക്കെ ഒന്നങ്ങിനെ കാണാ‍ൻ പറ്റിയാൽ രസമുണ്ടാവില്ലേ?

  2. but this will effect your privasy…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: