Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

ബില്ലില്ലാത്ത ടെലിഫോണ്‍

ഇന്റർനെറ്റ്‌ ഉപയോഗിച്ച്‌ സൗജന്യ ഫോൺ സംഭാഷണം നടത്താൻ നിങ്ങൾക്കൊരു കമ്പ്യൂട്ടറിന്റെ ആവശ്യമില്ല. പിസി കൂടാതെ തന്നെ അതേ വ്യക്തതയോടെ സംഭാഷണം നടത്താൻ സഹായിക്കുന്ന പുതിയ ഇനം ടെലിഫോൺ ഉപകരണങ്ങൾ മാർക്കറ്റിലെത്തിക്കഴിഞ്ഞു. സ്കൈപ്പ്‌ ഉപയോഗിക്കുന്ന ഫോണുകളാണവ.

ലോകത്തെവിടെയുമുള്ള മറ്റ്‌ സ്കൈപ്പ്‌ ഉപയോക്താക്കളുമായി സൗജന്യ വോയിസ്‌, വീഡിയോ കോളുകൾ നടത്താൻ സൗകര്യമൊരുക്കുന്ന സൗജന്യ സോഫ്റ്റ്‌വെയറാണ്‌ സ്കൈപ്പ്‌.  ഇതുകൂടാതെ ചെറിയ ചെലവിൽ ലാൻഡ്‌ ലൈനിലേക്കും മൊബൈലിലേക്കും വിളിക്കുകയുമാകാം.

മൊബൈൽ ഫോണിൽ സംസാരിക്കുമ്പോഴുള്ള തടസ്സങ്ങളോ ഞരക്കങ്ങളോ ഇല്ലാതെ ബ്രോഡ്‌ബാൻഡ്‌ ഉപയോഗിച്ച്‌ സ്കൈപ്പിലൂടെ അതീവ വ്യക്തതയിൽ സംസാരിക്കാം. ഇന്റർനെറ്റ്‌ കണക്ഷൻ വിശ്വസിക്കാവുന്നതാവണം എന്നുമാത്രം. ഇമെയിൽ ഉപയോഗിക്കുന്നതിനേക്കാൾ അനായാസമായി സ്‌കൈപ്പ്‌ ഉപയോഗിക്കാനാവും എന്നതാണ്‌ അതിനെ ഒരു ലോകവ്യാപക പ്രതിഭാസമാക്കുന്നതും.

സ്കൈപ്പിന്റെ ഉടമസ്ഥരായ ഇബേ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ 30.90 കോടി ഉപയോക്താക്കളാണ്‌ സ്കൈപ്പിനുള്ളത്‌.  ഏതുസമയവും ഇതിൽ 1-1.2 കോടി ഉപയോക്താക്കൾ പരസ്പരം സംസാരിക്കുന്നുണ്ടാവും.  ഒരു സാധാരണ പിസി ഉപയോക്താവിന്‌ ആവശ്യമായ പ്രധാന ആപ്ലിക്കേഷൻ സോഫ്‌റ്റ്വെയറുകൾ ഒരു പായ്ക്ക്‌ ആയി ഗൂഗിൾ സൗജന്യമായി വിതരണം ചെയ്യാൻ ആരംഭിച്ചപ്പോൾ അക്കൂട്ടത്തിൽ ആവശ്യമെങ്കിൽ തെരഞ്ഞെടുക്കാവുന്ന സോഫ്റ്റ്‌വെയർ പതിപ്പായി സ്കൈപ്പും ഉൾപ്പെടുത്തിയിരുന്നു.

സ്കൈപ്പ്‌ ഉപയോഗിക്കുമ്പോഴുള്ള പ്രധാന പോരായ്മ, ടെലിഫോൺ ഇൻസ്ട്രമെന്റിന്റെ സ്ഥാനത്ത്‌ മൈക്രോഫോണും ഹെഡ്‌സെറ്റും ഘടിപ്പിച്ച ഡെസ്ക്‌ടോപ്പ്‌ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ആവശ്യമായി വരുന്നതായിരുന്നു. അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ കാലത്തെ ടെലിഫോണിന്‌ പോലും ഇല്ലാതിരുന്ന കുഴപ്പം! കൂടാതെ കമ്പ്യൂട്ടർ സ്വിച്ച്‌ ഓൺ ചെയ്യാനും സ്കൈപ്പിൽ ലോഗ്‌ ഇൻ ആവാനും കോൾ ആക്ടിവേറ്റ്‌ ചെയ്യാനും ആവശ്യമായ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

ഫോൺവിളിക്കായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തവർക്ക്‌ പുതിയ സ്കൈപ്പ്‌ ഫോണുകൾ അനുഗ്രഹമായിരിക്കയാണ്‌. ഇവയിൽ ചിലത്‌ സാധാരണ മൊബൈൽ ഫോൺ പോലെയാണ്‌ കാഴ്ചയിൽ. കോഡ്ലെസ്‌ / ലാൻഡ്‌ ലൈൻ ഫോൺ പോലെയുള്ള മോഡലുകളുമുണ്ട്‌. അവയിലൊന്ന്‌ തെരഞ്ഞെടുത്ത്‌ വീട്ടിലോ ഓഫീസിലോ ഉള്ള ബ്രോഡ്‌ബാൻഡുമായി കണക്ട്‌ ചെയ്യുക. നിങ്ങളുടെ സ്കൈപ്പ്‌ അക്കൗണ്ടിന്റെ യൂസർ നെയ്‌മും പാസ്‌വേഡും ടൈപ്പ്‌ ചെയ്യുക. നേരത്തേയുള്ള സ്കൈപ്പ്‌ കോൺടാക്ടുകളെല്ലാം ഫോൺ ലിസ്റ്റ്‌ ചെയ്യും. അതിന്‌ കമ്പ്യൂട്ടർ ആവശ്യമായി വരുന്നില്ല. വയേഡോ വയർലെസോ ആയ ബ്രോഡ്‌ ബാൻഡ്‌ ഇന്റർനെറ്റ്‌ മാത്രം മതി.  എന്നിരിക്കിലും നിങ്ങൾക്ക്‌ സ്കൈപ്പ്‌ അക്കൗണ്ട്‌ ഇല്ലാത്ത പക്ഷം സ്കൈപ്പ്‌ സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യാനും കോൺടാക്ടുകൾ ചേർക്കാനും കമ്പ്യൂട്ടർ തന്നെ ശരണം.

മൊബൈൽ ഫോണിൽ നിന്നും ലാൻഡ്‌ ലൈനിൽ നിന്നും വ്യത്യസ്തമായി സ്‌കൈപ്പ്‌ അക്കൗണ്ട്‌ തുറക്കാൻ തിരിച്ചറിയിൽ രേഖകളും തുടർനടപടികളും ആവശ്യമായി വരുന്നില്ല. ഇത്‌ സുരക്ഷാ ഏജൻസികളെ കുറച്ചൊന്നുമല്ല വെകിളി പിടിപ്പിക്കുന്നത്‌.  സ്കൈപ്പ്‌ കോളുകൾ എൻക്രിപ്റ്റഡായതിനാൽ നിയമപരമോ അല്ലാതെയോ നിങ്ങളുടെ സംഭാഷണം നിരീക്ഷിക്കാൻ യാതൊരു വഴിയും നിലവിലില്ല.

സ്കൈപ്പ്‌ സാധാരണ ഫോണിന്‌ പകരമാകുന്നില്ല. അത്യാവശ്യ കോളുകൾക്ക്‌ ഉപയോഗിക്കാനുമാവില്ല. കാരണം കോളിന്റെ ഇരുതലയ്ക്കലുമുള്ള ആളുകൾ ഒരേ സമയം ബ്രോഡ്‌ബാൻഡിലൂടെ സ്കൈപ്പിൽ കണക്ട്‌ ചെയ്തിരിക്കണം എന്നതുതന്നെ.
ഇനി സ്കൈപ്പ്‌ ഉപയോഗിച്ച്‌ സാധാരണ ഫോണുകളിലേക്കോ ലാൻഡ്‌ ലൈനിലേക്കോ വിളിക്കണമെന്നുണ്ടെങ്കിൽ സ്കൈപ്പ്‌ ഔട്ട്‌ ഏന്ന സേവനം ഉപയോഗപ്പെടുത്താം. അതുപോലെ സ്കൈപ്പ്‌ ഇൻ എന്ന സേവനം ഉപയോഗപ്പെടുത്തി സാധാരണ ഫോണുകളിൽ നിന്നും നിങ്ങളുടെ സ്കൈപ്പ്‌ നമ്പരിൽ കോൾ സ്വീകരിക്കുകയുമാവാം. ഈ രണ്ട്‌ സേവനങ്ങൾക്കും പണം നൽകണം. സ്‌കൈപ്പ്‌ ഇൻ സേവനത്തിന്റെ ഗുണം പറഞ്ഞറിയിക്കാനാവാത്തതാണ്‌. നിങ്ങളെ വിളിക്കുന്നയാൾ ഒരു ലോക്കൽ നമ്പറിലേക്കാവും വിളിക്കുക. നിങ്ങൾ ലോകത്തിന്റെ ഏതുകോണിലായിരുയിരുന്നാലും ഇന്റർനെറ്റിൽ കൂടി റൂട്ട്‌ ചെയ്ത കോൾ നിങ്ങൾക്ക്‌ ലഭിക്കും. നിർഭാഗ്യവശാൽ 21 രാജ്യങ്ങളിൽ മാത്രമേ സ്കൈപ്പ്‌ ഇൻ ലോക്കൽ നമ്പറുകൾ ലഭിക്കുകയുള്ളൂ. അക്കൂട്ടത്തിൽ ഇന്ത്യയൊട്ടില്ലതാനും.  എന്നാൽ ഇന്റർനെറ്റ്‌ ടെലിഫോണിക്കുള്ള നിയന്ത്രണം എടുത്തുകളയാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ പുതിയ മാർഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇതിൽ മാറ്റമുണ്ടാവാൻ തരമുണ്ട്‌.

സെൽ ഫോണിൽ ഫ്രിങ്‌ ചെയ്യാം

വൈ-ഫൈ സൗകര്യമുള്ള മൊബൈൽ ഫോൺ ഉണ്ടെങ്കിൽ അവയിൽ സ്കൈപ്പ്‌ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന ചില തേർഡ്‌ പാർട്ടി സോഫ്റ്റ്‌വെയറുകളും നെറ്റിൽ ലഭിക്കും.  മൊബൈലിൽ നിന്ന്‌ വൈ-ഫൈയിലൂടെ സ​‍്കൈപ്പ്‌ കോളുകൾ വിളിക്കാമെന്നതാണ്‌ ഇതിന്റെ മെച്ചം.  ഉദാഹരണത്തിന്‌ http://www.fring.com എന്ന സൈറ്റിൽ പ്രമുഖ മൊബൈൽ ഫോണുകൾക്കായി ഫ്രിങ്‌ എന്ന സൗജന്യ സോഫ്റ്റ്‌വെയറിന്റെ വിവിധ പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്‌.  ഫ്രിങ്ങിലൂടെ സ്കൈപ്പിനെ മൊബൈലിൽ ഒളിച്ചുകടത്താനാവും.

മൂന്നാംതലമുറ മൊബൈൽ സൗകര്യങ്ങൾ ഇന്ത്യയിൽ പൂർണ്ണമായും ലഭ്യമായി തുടങ്ങിയാൽ ഇതിന്റെ സാധ്യതകൾ വളരെയധികമാണ്‌. ത്രീജി നെറ്റ്‌വർക്കിൽ റോമിങ്ങിലായിരിക്കുമ്പോൾ ലോകത്തെവിടേക്കും സൗജന്യ സ്കൈപ്പ്‌ – ടു – സ്കൈപ്പ്‌ കോളുകളാവാം എന്ന സാധ്യത ചില്ലറക്കാര്യമാണോ? ഇതിനകം തന്നെ ഏഴുരാഷ്ട്രങ്ങളിൽ ‘3 സ്കൈപ്പ്ഫോൺ എസ്‌1’ എന്ന 3ജി അനുകൂല ഫോൺ ലഭ്യമാണ്‌.

പല വികസിത, വികസ്വര രാഷ്ട്രങ്ങളും നെറ്റ്‌ ടെലിഫോണി നിയമവിധേയമാക്കാനും സ്കൈപ്പ്‌ പോലെയുള്ള സേവനങ്ങൾ അംഗീകരിക്കാനും തുടങ്ങിയിട്ടുണ്ട്‌. നെറ്റ്‌ ടെലിഫോണിക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുകളയാനും ലാൻഡ്‌ ലൈനിലേക്കും മൊബൈലിലേക്കും ഇന്റർനെറ്റ്‌ ഉപയോഗിച്ച്‌ ഫോൺ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന്‌ ഐഎസ്പികൾക്ക്‌ പച്ചക്കൊടികാട്ടാനും ട്രായി തയ്യാറായത്‌ ഇന്ത്യയിൽ വൻ കമ്മ്യൂണിക്കേഷൻ വിപ്ലവത്തിന്‌ തന്നെ നാന്ദി കുറിക്കും.

എന്നാൽ കോളുകളിൽ ‘നിയമപരമായ ഇടപെടൽ’ നടത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന്‌ ഐഎസ്‌പികളോട്‌ ട്രായി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇടപെടലിനും മേൽനോട്ടത്തിനുമായി സ്കൈപ്പിൽ അത്തരം സംവിധാനങ്ങളൊന്നും നിലവിലില്ല. അതേ സമയം ചൈനയിൽ സ്കൈപ്പ്‌ ഡൗൺലോഡ്‌ ചെയ്യുന്നവരെ ഒരു സ്വകാര്യ മൊബൈൽ ഇന്റർനെറ്റ്‌ കമ്പനിയുടെ സൈറ്റിലേക്ക്‌ തിരിച്ചുവിടുകയും അവിടെ സ്കൈപ്പിന്റെ ഒരു മാറ്റം വരുത്തിയ പതിപ്പ്‌ ലഭ്യമാക്കിയിരിക്കയുമാണ്‌. ചൈനീസ്‌ സർക്കാരിന്റെ ആവശ്യപ്രകാരമാണ്‌ സ്​‍ൈകപ്പ്‌ ഇത്തരമൊരു സംവിധാനം ഏർപ്പാടാക്കിയത്‌. അതിലൂടെ വിളിച്ചാൽ സ്കൈപ്പ്‌ കോളുകൾ എൻക്രിപ്റ്റഡായിരിക്കില്ല.

ഏതായാലും ഒരു കാര്യം ഉറപ്പാണ്‌. കാര്യമായ പണച്ചെലവില്ലാത്തതുകൊണ്ട്‌ തന്നെ, ബ്രോഡ്‌ബാൻഡും വൈ-ഫൈയും ഉപയോഗിച്ചുള്ള നെറ്റ്‌ ടെലിഫോണി അധികം കഴിയാതെ സാമ്പ്രദായിക ടെലിഫോണുകളുടെ എണ്ണത്തെ മറികടക്കും.

Advertisements

Responses

  1. നാളെയിലേക്ക് ഉപകാരപ്രദമാവുന്ന ഒരു ലേഖനം.

  2. i am intrested in your blogs…. i neeed to contact you… please give your ph num or email

    anandnambissan2@gmail.com

    9496809256


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: