Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

ബൗദ്ധികസ്വത്തവകാശം പാഠ്യവിഷയമാകുന്നു

സംസ്ഥാനതലത്തിൽ ബൗദ്ധിക സ്വത്തവകാശ നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതിക്ക്‌ പിന്നാലെ വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും ഐപിആർ നിർബന്ധിത പഠനവിഷയമാക്കാൻ കേരളം ഒരുങ്ങുന്നു.
അടുത്ത അധ്യയനവർഷം മുതൽ ബിരുദതലത്തിൽ ബൗദ്ധികസ്വത്തവകാശ നിയമവും നടത്തിപ്പും പാഠ്യവിഷയമാക്കാൻ വിവിധ സർവ്വകലാശാലകൾക്ക്‌ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. പേറ്റന്റ്‌ സംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും സാധ്യതകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ഈ നടപടി.

“അഞ്ചുസർവ്വകലാശാലകളിലും ബിരുദവിദ്യാർത്ഥികൾക്ക്‌ ബൗദ്ധികസ്വത്തവകാശനിയമത്തിൽ ക്ലാസ്സുകൾ നൽകാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 5-6 മികവിന്റെ കേന്ദ്രങ്ങൾ തുറക്കും. കാലക്രമേണ സർവ്വകലാശാലകളിലും അഫിലിയേറ്റഡ്‌ കോളജുകളിലും ആവശ്യത്തിന്‌ അധ്യാപകരെ വിന്യസിക്കും,” വിദ്യാഭ്യാസ വകുപ്പിലെ പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ആയുർവേദം, ജൈവവൈവിധ്യം, ആദിവാസി ഒറ്റമൂലി ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ ദുരുപയോഗം ചെയ്യുന്നത്‌ തടയാൻ ലക്ഷ്യമിട്ട്‌ ഈ വർഷമാണ്‌ സംസ്ഥാനം ഐപിആർ നയം പ്രഖ്യാപിച്ചത്‌.
കേരളത്തെ ബൗദ്ധികസ്വത്തവകാശ അനുകൂല സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ആദ്യപടിയാണ്‌ ഐപിആർ നയരൂപീകരണമെന്ന്‌ സംസ്ഥാന നിയമമന്ത്രി എം വിജയകുമാർ പറഞ്ഞു. സംസ്ഥാന ഐടിമിഷന്റെ മാതൃകയിൽ പേറ്റന്റ്‌ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ നിയമവകുപ്പിനു കീഴിൽ “മിഷൻ ഐപിആർ” ആരംഭിക്കാൻ സംസ്ഥാനത്തിന്‌ പദ്ധതിയുണ്ട്‌.

നിയമസഹായത്തിന്റെ അഭാവത്തിൽ ആരോഗ്യപരിപാലനം, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യ സപ്ലിമെന്റുകൾ, ഡിസൈൻ, സാംസ്കാരിക ചിഹ്നങ്ങൾ തുടങ്ങിയ പരമ്പരാഗത അറിവുകൾ പലതും കൈമോശം വരുമെന്ന ഘട്ടത്തിലാണ്‌ സ്വകാര്യ വ്യക്തികൾ ഇവയുടെ പേറ്റന്റ്‌ കൈവശപ്പെടുത്തുന്നത്‌ തടയാനായി സംസ്ഥാനം ഇത്തരമൊരു നയം രൂപീകരിക്കുന്നത്‌ എന്ന് നയരേഖയിൽ പറയുന്നു. തലമുറകളായി അറിവുകൾ കൈവശം വച്ചിരുന്ന വിഭാഗങ്ങളേയും അവ കണ്ടെത്തിയവരേയും ഭരണതലത്തിൽ പിന്തുണയ്ക്കാതിരുന്നാൽ ഇത്തരം ബൗദ്ധിക സ്വത്ത്‌ കവർച്ച തുടർന്നുകൊണ്ടേയിരിക്കുമെന്ന്‌ സംസ്ഥാനം ഭയപ്പെടുന്നു.

പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂടത്തിൽ വസിക്കുന്ന ആദിവാസികളുടെ ജീവനരീതിയിൽ നിന്ന്‌ പകർന്നുകിട്ടിയ അറിവിനെ അടിസ്ഥാനമാക്കി സർക്കാർ ഉടമസ്ഥതയിലുള്ള ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ റിസർച്ച്‌ ഇൻസ്റ്റിട്യൂട്ട്‌ വികസിപ്പിച്ച ഉയർന്ന മെഡിസിനൽ മൂല്യമുള്ള ജീവനി എന്ന ആരോഗ്യപാനീയത്തിന്റെയും പോഷകഘടകങ്ങളുടെയും പേറ്റന്റ്‌ അടുത്തിടെ ന്യൂട്രിസയൻസ്‌ ഇൻകോർപ്പറേറ്റഡ്‌ എന്ന യുഎസ്‌ കമ്പനിക്ക്‌ ലഭിച്ചതു വിവാദമായിരുന്നു.
വ്യക്തമായ നയത്തിന്റെ അഭാവത്തിൽ ജീവനിയുടെ ഉത്പാദനമാർഗ്ഗം പേറ്റന്റ്‌ ചെയ്യാൻ സർക്കാരിന്‌ കഴിയാതെ വന്നതാണ്‌ ഇങ്ങനെ സംഭവിക്കാനിടയാക്കിയത്‌.

“ഐപിആർ പഠനം പൊതുവിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഈ രംഗത്ത്‌ രാഷ്ട്രം നേരിടുന്ന പ്രൊഫഷണലുകളുടെ കുറവ്‌ പരിഹരിക്കാൻ സഹായകമാകും,” എന്ന്‌ നാഷണൽ ഇൻസ്റ്റിട്യൂട്ട്‌ ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്നോളജിയിയുടെ കീഴിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടി മാനേജ്‌മന്റ്‌ ആൻഡ്‌ ടെക്നോളജി ട്രാൻസ്ഫർ ഓഫീസിൽ ശാസ്ത്രജ്ഞനും സംസ്ഥാന നയരൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ചയാളുമായ ആർ എസ്‌ പ്രവീൺ അഭിപ്രായപ്പെട്ടു.

ഐപിആറിൽ സ്പെഷ്യലൈസ്‌ ചെയ്ത പ്രൊഫഷണലുകളുടെ എണ്ണത്തിൽ വൻ ക്ഷാമമാണ്‌ ഇന്ത്യയിൽ അനുഭവപ്പെടുന്നത്‌. വിഷയത്തിൽ പ്രത്യേക കോഴ്സുകൾ ആരംഭിച്ച പല പ്രമുഖ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളും ആവശ്യത്തിന്‌ ഫാക്കൽറ്റിയെ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: