Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

ഭ്രമണപഥത്തിൽ കമ്പ്യൂട്ടർ വൈറസ്‌

കമ്പ്യൂട്ടർ വൈറസുകൾ ബഹിരാകാശത്തെത്തിയതായി നാസ സ്ഥിരീകരിച്ചു. ഇന്റർനാഷണൽ സ്പേസ്‌ സ്റ്റേഷനിലുള്ള രണ്ട്‌ ലാപ്ടോപ്പുകളിലാണ്‌ W32.Gammiama.AG എന്ന വേം കടന്നുകൂടിയത്‌.

ഇമെയിൽ മിഷൻ കൺട്രോൾ സ്ഥാപിക്കാനായാണ്‌ ഈ ലാപ്ടോപ്പുകൾ ബഹിരാകാശ കേന്ദ്രത്തിലെത്തിച്ചത്‌.
എന്നാൽ വൈറസ്‌ ബാധിതമായ കമ്പ്യൂട്ടറുകൾ സ്പേസ്‌ സ്റ്റേഷന്റെ നിയന്ത്രണ സംവിധാനങ്ങളുമായൊന്നും ബന്ധിച്ചിട്ടില്ലെന്നും ഇതുകൊണ്ടുതന്നെ ആശങ്കയ്ക്ക്‌ വകയില്ലെന്നും നാസ അറിയിച്ചു. ലാപ്‌ടോപ്പുകൾ ഇന്റർനെറ്റുമായും ബന്ധിപ്പിച്ചിട്ടില്ല.

“അങ്ങേയറ്റം പോയാൽ, അതൊരു ശല്യമാണ്‌,” നാസയുടെ ഔദ്യോഗിക വക്താവ്‌ കെല്ലി ഹംപ്രൈസ്‌ പറഞ്ഞു. “വൈറസിനെ ഇല്ലാതാക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും ആവശ്യമായ കാര്യങ്ങൾ ഗ്രൗണ്ട്‌ സ്റ്റാഫുമായി ചേർന്ന്‌ സ്പേസ്‌ സ്റ്റേഷനിലെ ജീവനക്കാർ ചെയ്തുകൊണ്ടിരിക്കയാണെന്ന്‌ അദ്ദേഹം തുടർന്നു.

ഭൂമിക്ക്‌ 217 മെയിൽ മേലെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ വലംവയ്ക്കുന്ന സ്പേസ്‌ സ്റ്റേഷന്റെ സുഗമമായ നടത്തിപ്പിൽ വൈറസിന്‌ ഒരു പ്രശ്‌നവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹംപ്രൈസ്‌ പറഞ്ഞു.  ഓൺലൈൻ സെക്യൂരിറ്റി കമ്പനിയായ സിമാന്റെക്‌ ‘ലോ റിസ്ക്‌’ കാറ്റഗറിയിലാണ്‌ ഈ വൈറസിനെ ഉൾപ്പെടുത്തിയിട്ടുള്ളത്‌. റിമൂവബിൾ സ്റ്റോറേജ്‌ ഡിവൈസുകൾ വഴിയാണ്‌ വേം പടരുന്നത്‌ എന്നതിനാൽ ബഹിരാകാശ കേന്ദ്രത്തിലെത്തിയ സഞ്ചാരികളുടെ കൈവശമുണ്ടായിരുന്ന മെമ്മറി സ്റ്റിക്ക്‌ വഴിയാകാം ലാപ്ടോപ്പിൽ ഗാമ്മിയാമ വേം കടന്നുകൂടിയതെന്നാണ്‌ അനുമാനം. ചിത്രങ്ങളും സംഗീതവും മറ്റ്‌ അത്യാവശ്യ ഫയലുകളും സൂക്ഷിച്ചുവയ്ക്കാവുന്ന ചെറിയ ഓർമ്മത്തകിടാണിത്‌.

വൈറസ്‌ ബാധിച്ച കമ്പ്യൂട്ടറുകളിൽ ഉപയോക്താവിന്റെ കീസ്ട്രോക്കുകൾ രേഖപ്പെടുത്തി ഓൺലൈൻ ഗെയിമിങ്‌ പാസ്‌വേഡുകൾ കട്ടെടുത്ത്‌ വൈറസ്‌ നിർമ്മാതാക്കൾക്ക്‌ അയച്ചുകൊടുക്കുകയാണ്‌ ഗാമ്മിയാമ ചെയ്യുക. ഇന്റർനെറ്റ് കണക്ട്‌ ചെയ്യാത്തിടത്തോളം കാലം വേമിന്‌ ഒന്നും ചെയ്യാനാകില്ല.

കഴിഞ്ഞ ഓഗസ്റ്റിലാണ്‌ ഗാമ്മിയാമ.എജി എന്ന ഈ വൈറസ്‌ ഓൺലൈൻ സെക്യൂരിറ്റി ഏജൻസികളുടെ കണ്ണിൽ പെട്ടത്‌ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ്‌. ‘ഭൂമിയുടെ ഗുരുത്വാകർഷണത്തെ അതിജീവിച്ച്‌ ബഹിരാകാശത്തെത്താൻ’  ഗാമ്മിയാമയ്ക്ക്‌ ഒരു വർഷത്തിനടുത്ത്‌ വേണ്ടിവന്നു. ജൂലായ്‌ 25നാണ്‌ സ്പേസ്‌ സ്റ്റേഷനിൽ ഇവന്റെ സാന്നിധ്യം കണ്ടെത്തിയതും സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഉടൻ തന്നെ ഇവനെ ‘ഏകാന്തത്തടവി’ലാക്കിയതും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: