Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

രക്താർബുദചികിത്സയ്ക്ക്‌ പുതുവഴി തുറക്കുന്നു

രക്താർബുദവും ഇതര രോഗങ്ങളും ഭേദമാക്കാൻ സ്വീഡനിലെ ഗോഥൻബർഗ്‌ സർവ്വകലാശാലയിലെ സാൽഗ്രെൻസ്കാ അക്കാദമിയിലെ ഗവേഷകരുടെ കണ്ടെത്തൽ സഹായകമായേക്കും.  ഐസിഎംടി  എന്ന ഒരു പ്രത്യേക എൻസൈമിന്റെ ഉത്പാദനം തടയുകവഴി രക്താർബുദം ബാധിച്ച എലികളിൽ രോഗലക്ഷണങ്ങൾ ഇല്ലാതാക്കാൻ ഗവേഷകർക്കായി.

പല അർബുദങ്ങളിലും, ട്യൂമറിന്റെ വളർച്ചയും അവയുടെ വ്യാപനവും ഉദ്ദേ‍ീപിപ്പിക്കുന്നത്‌ റാസ്‌ (RAS) എന്ന്‌ അറിയപ്പെടുന്ന മാംസ്യമാണ്‌. മ്യൂട്ടേഷൻ സംഭവിച്ച ചില ജീനുകളാണ്‌ ഈ മാംസ്യത്തെ അടയാളപ്പെടുത്തുന്നത്‌. റാസിന്റെ പ്രവർത്തനം എങ്ങനെ നിർത്താം എന്ന കാര്യത്തിൽ നിരന്തര ഗവേഷണങ്ങൾ നടന്നുവരികയായിരുന്നു.

“എല്ലാ കോശങ്ങളുടെയും ഉള്ളിൽ കോശസ്തരത്തിന്റെ (cell membrane) അകത്തായി സ്ഥിതിചെയ്യുന്ന റാസ്‌ മാംസ്യമാണ്‌ കോശവളർച്ചയും കോശവിഭജനവും നിയന്ത്രിക്കുന്നത്‌. ഐസിഎംടി എന്ന എൻസൈമാണ്‌ ഈ മാംസ്യത്തെ കോശസ്തരത്തിൽ സ്ഥാപിക്കാൻ സഹായിക്കുക.  എൻസൈമിനെ തടയുകവഴി റാസ്‌ മാംസ്യം കോശസ്തരവുമായി ബന്ധപ്പെടുന്നത്‌ ഒഴിവാക്കാനും അതിലൂടെ രക്താർബുദ ബാധിതരായ എലികളിൽ രോഗലക്ഷണങ്ങൾ കാര്യമായി കുറയ്ക്കാനും കഴിഞ്ഞു,” സാൽഗ്രെൻസ്കാ അക്കാദമിയിലെ വോൾബെർഗ്‌ ലബോറട്ടറിയിൽ ഗവേഷണസംഘത്തെ നയിക്കുന്ന അസോസിയേറ്റ് പ്രൊഫസർ മാർട്ടിൻ ബെർഗോ പറഞ്ഞു.

ശരീരത്തിന്‌ ആവശ്യമായ ചുവന്ന രക്താണുക്കളെ സൃഷ്ടിക്കുന്ന മജ്ജയിൽ പ്രവർത്തനനിരതവും പരിവർത്തിതവുമായ റാസ്‌ മാംസ്യം നിരന്തരം ഉത്പാദിപ്പിക്കുന്ന ജനിതകപരിവർത്തനം വരുത്തിയ എലികളെ ഗവേഷകർ വികസിപ്പിച്ചെടുത്തു. ഇതുമൂലം മനുഷ്യരിൽ കാണപ്പെടുന്ന പലതരം രക്താർബുദങ്ങളോട്‌ സാമ്യമുള്ള ഒരിനം ലുക്കീമിയ ഈ എലികൾക്ക്‌ പിടിപെടും. മജ്ജയിലെ രോഗബാധിത കോശങ്ങൾ (pathogenic bone marrow cells) നിയന്ത്രണരഹിതമായി വിഭജിക്കപ്പെടും.  കോശവളർച്ച നിയന്ത്രിക്കുന്ന ആന്തരിക ഘടികാരത്തിന്‌ ഇവയുടെ പെരുക്കം തടയാനാകില്ല. എന്നാൽ ഈ എലികളിൽ ഐസിഎംടി എന്ന എൻസൈമിന്റെ ഉത്പാദനം തടഞ്ഞുവയ്ക്കാനാവും.

“എൻസൈമിന്റെ ഉത്പാദനം തടയുകവഴി, രക്താർബുദത്തിന്റെ വികാസം കുറയ്ക്കാനും മജ്ജയിലെ കോശങ്ങളുടെ അനിയന്ത്രിത വളർച്ച തടയാനും കഴിഞ്ഞു. മജ്ജയിലെ രോഗബാധിതമല്ലാത്ത സാധാരണ കോശങ്ങളിൽ ഐസിഎംടി എൻസൈം കുഴപ്പമുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി. ഇതു തെളിയിക്കുന്നത്‌, ഐസിഎംടി എൻസൈമിന്റെ ഉത്പാദനം തടയുന്ന ഭാവിയിലെ ഔഷധങ്ങൾക്ക്‌ കൃത്യമായി രോഗബാധിത കോശങ്ങളെ തന്നെ പിടികൂടാമെന്നും മറ്റ്‌ കോശങ്ങളെ വെറുതേവിടാനാവുമെന്നുമാണ്‌. ഈ എൻസൈമിനെ തടയാനാകുന്ന മരുന്നാകും ഭാവിയിലെ കാൻസർ ചികിത്സയ്‌ക്കുള്ള ഫലപ്രദമായ ഔഷധം,” മാർട്ടിൻ ബെർഗോ തുടർന്നു.

രൂക്ഷമായ ശ്വാസകോശാർബുദം ബാധിച്ച എലികളിൽ ഐസിഎംടി എൻസൈം ബ്ലോക്ക്‌ ചെയ്തപ്പോൾ അവ കൂടുതൽ കാലം ജീവിച്ചതായും താരതമ്യേന തീരെ ചെറിയ ട്യൂമറുകൾ മാത്രമെ വികസിച്ചുള്ളൂവെന്നും ഗവേഷകസംഘം നിരീക്ഷിച്ചു.  ഐസിഎംടി തടഞ്ഞാൽ ഫലപ്രദമായി കാൻസറിനെ അകടിനിർത്താമെന്ന്‌ പഠനഫലങ്ങൾ സൂചനനൽകുന്നുവെങ്കിലും കൂടുതൽ പരീക്ഷണങ്ങളിലൂടെ മെച്ചപ്പെട്ട തെളിവുകൾ ഹാജരാക്കുകയും എൻസൈമിന്റെ ഉത്പാദനം തടയുന്ന മരുന്ന്‌ കണ്ടെത്തുകയും പരീക്ഷിക്കുകയും വേണം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: