Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

ഇടിച്ചക്കപ്ലാമൂട്ടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങനെ?

കമ്പ്യൂട്ടറിന്റെ അടിസ്ഥാനപാഠമായ ബൈനറി ലോജിക്‌ പഠിക്കാൻ ആശ്രയിക്കാവുന്ന ചെറിയ പുസ്തകമാണ്‌ “ഇടിച്ചക്കപ്ലാമൂട്ടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങനെ?” കേരള സർവ്വകലാശാല സെന്റർ ഫോർ ബയോ ഇൻഫർമാടിക്സ്‌ ഡയറക്ടറായ അച്യുത്‌ ശങ്കർ എസ്‌ നായരാണ്‌ രചയിതാവ്‌. ഗ്രിംസിന്റെ പ്രശസ്ത നാടോടിക്കഥയായ റംപിൾസ്റ്റിൽറ്റ്സ്‌കിന്നിന്റെ മലയാള സ്വതന്ത്ര്യാഖ്യാനമാണ്‌ പുസ്തകം. സമ്പന്നമായ വരകളുടെ പിന്തുണയോടെ ബാലസാഹിത്യശൈലിയിൽ ഒരുക്കിയ ഈ പുസ്തകത്തിന്‌ 30 രൂപയാണ്‌ വില.

തന്റെ ചർമ്മസൗന്ദര്യം നിലനിർത്താനായി വൈക്കോല്‍ സ്വർണ്ണമാക്കാൻ വിരൂപനായ കുള്ളന്റെ സഹായം തേടാൻ നിർബന്ധിതയാവുകയാണ്‌ രാജകുമാരി. എന്നാൽ പ്രതിഫലമായി കുള്ളൻ ചോദിക്കുന്നത്‌ ഒന്നുകിൽ രാജകുമാരിയുടെ കുട്ടിയെ കൈമാറാനും അല്ലെങ്കിൽ കുള്ളന്റെ പേരു കണ്ടുപിടിക്കാനുമാണ്‌.

മൂലകഥയിൽ രാജകുമാരിക്ക്‌ കുള്ളന്റെ പേര്‌ ഊഹിക്കാൻ കഴിയുമ്പോൾ അച്യുത്‌ ശങ്കറിന്റെ കഥയിലെ രാജകുമാരിക്ക്‌ ഷാനണിന്റെ തത്വം പ്രയോഗിക്കാനുള്ള ഒരു പരീക്ഷണമായി ഇതുമാറുന്നു. ബൈനറി ലോജിക്കിലൂടെ പ്രശ്നത്തിന്റെ ഗൗരവം കുറച്ചുകൊണ്ടുവരിക എന്നതാണ്‌ ആ തത്വം.

പ്രശ്നത്തെ തുടർച്ചയായി രണ്ടായി വിഭജിച്ച്‌ ഒന്നിനെ തള്ളിക്കളഞ്ഞുകൊണ്ടേ അവൾക്ക്‌ ഉത്തരം കണ്ടെത്താനാവൂ. ശരി അല്ലെങ്കിൽ തെറ്റ്‌ എന്ന രണ്ടുത്തരം മാത്രം കിട്ടത്തക്ക രീതിയിലാവും ഈ വിഭജനം. ഒടുവിൽ അവൾ റംപിൾസ്റ്റിൽറ്റ്സ്‌കിൻ എന്ന പേരിൽ എത്തിച്ചേരും.

ബൂളിയൻ ഓൾജിബ്ര രൂപപ്പെടുത്തിയ ജോർജ്ജ്‌ ബൂളിയുടെ 19-​‍ാം നൂറ്റാണ്ടിലെ ചില നിരീക്ഷണങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ക്ലോഡ്‌ ഷാനൺ, 1948ൽ ബെൽ സിസ്റ്റംസ്‌ ടെക്നിക്കൽ ജേണലിൽ എഴുതിയ A Mathematical theory of communication എന്ന ലേഖനത്തിലാണ്‌ എല്ലാ കമ്പ്യൂട്ടേഷനേയും പൂജ്യം, ഒന്ന്‌ എന്നീ ദ്വന്ദ്വത്തിലേക്ക്‌ ലഘൂകരിക്കാമെന്നും സ്വിച്ച്‌ ഉപയോഗിച്ച്‌ ഒരു ഇലക്ട്രിക്കൽ സർക്യൂട്ടിലേക്ക്‌ ഇതിനെ സമീകരിക്കാനായാൽ ഡിജിടൽ കമ്പ്യൂട്ടറുകൾ നിർമ്മിക്കാമെന്നും ഉള്ള ആശയം പങ്കുവയ്ക്കുന്നത്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: