Posted by: absolutevoid | സെപ്റ്റംബര്‍ 3, 2008

ഐടി കമ്പനികളിൽ വെബ് സെന്‍സർഷിപ്പ്‌, ജീവനക്കാരിൽ അതൃപ്തി

ജീവനക്കാർ ഇന്റർനെറ്റിൽ കറങ്ങിനടന്ന്‌ സമയം കളയുന്നുവെന്ന ‘കണ്ടെത്ത’ലിനെ തുടർന്ന്‌ ഇന്ത്യയിലെ പല ഐടി / ഐടിഇഎസ്‌ കമ്പനികളിലും വെബ്‌ സെൻസർഷിപ്പ്‌ ഏർപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്ത വെബ്‌ സൈറ്റുകൾ ആക്സസ്‌ ചെയ്യുന്നതിൽ നിന്ന്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ജീവനക്കാരെ തടയുകയാണ്‌ ചെയ്യുന്നത്‌.

ബ്ലോഗുകളും പബ്ലിക്‌ ഇമെയിലുകളുമാണ്‌ ഏറ്റവുമധികം ബ്ലോക്ക്‌ ചെയ്യപ്പെടുന്നത്‌. വെബ്‌ പേജിന്റെ മെറ്റാ ടാഗിൽ ജോബ്‌, സെക്സ്‌, ഹായ്ക്ക്‌, ക്രായ്ക്ക്‌, കരിയർ, സ്റ്റോൾമാൻ തുടങ്ങിയ കീവേഡുകൾ ഉള്ള സൈറ്റുകളെ പൂർണ്ണമായും ബ്ലോക്ക്‌ ചെയ്തിരിക്കയാണ്‌. ഇൻഫോസിസ്‌, ടിസിഎസ്‌, വിപ്രോ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിലെല്ലാം ഇതുതന്നെയാണ്‌ സ്ഥിതി.

സ്കൈപ്പ്‌ അടക്കം അറിയപ്പെടുന്ന ചാറ്റ്‌ യൂട്ടിലിറ്റികൾ പലതും ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ചിലയിടങ്ങളിൽ ഐആർസി ചാറ്റ്‌ ക്ലയന്റുകൾ ലഭ്യമാണെങ്കിലും ഇത്‌ എത്രകാലത്തേക്ക്‌ എന്ന്‌ ജീവനക്കാർക്ക്‌ ഉറപ്പില്ല.

അഡ്രസ്‌ ബാറിൽ മെയിൽ എന്ന വാക്കുണ്ടെങ്കിൽ ആ സൈറ്റ്‌ തുറന്നുകിട്ടില്ല. ജിമെയിൽ, യാഹൂ, റിഡിഫ്‌ തുടങ്ങിയ പബ്ലിക്‌ മെയിലുകളൊന്നും ഓഫീസിൽ വച്ച്‌ തുറക്കാനാവില്ല. ഗൂഗിൾ റീഡർ, ഗൂഗിൾ ഡോക്സ്‌, ഗൂഗിൾ പേജസ്‌ തുടങ്ങി മെയിൽ ഐഡി ഉപയോഗിച്ച്‌ അക്സസ്‌ ചെയ്യേണ്ട ഗൂഗിളിന്റെ മിക്ക സേവനങ്ങളും ഇതേപോലെ ബ്ലോക്ക്‌ ചെയ്തിരിക്കയാണ്‌. ന്യൂസ്‌ സൈറ്റുകളും പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളും പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കയാണ്‌.

ജീവനക്കാർക്ക്‌ പേഴ്സണൽ മെയിൽ നോക്കണമെങ്കിൽ വീട്ടിലിരുന്നാവാം എന്നാണ്‌ കമ്പനികൾ പറയുന്നത്‌. എന്നാൽ മിക്ക ഇന്ത്യൻ ഐടി കമ്പനികളിലും പത്തുമണിക്കൂറിലേറെ ജോലിസമയമുള്ളതിനാൽ ഇത്‌ ഏറെക്കുറെ അസാധ്യമാണ്‌.  വീട്ടിലെത്തുമ്പോൾ മറ്റ്‌ കാര്യങ്ങൾ ചെയ്യാനുണ്ടാവുമെന്ന്‌ മാത്രമല്ല, വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കാൻ അവർ താത്പര്യപ്പെടുന്നുമില്ല.  ചുരുക്കത്തിൽ സ്വകാര്യതയും ജോലിക്കിടയിലെ ചില്ലറ സന്തോഷങ്ങളും പൂർണ്ണമായും പിടിച്ചെടുത്തിരിക്കയാണ്‌.

അതേസമയം ജീവനക്കാർക്ക്‌ ഓഫീസ്‌ ഇമെയിൽ ഉപയോഗിച്ച്‌ മെയിൽ അയയ്ക്കുന്നതിൽ തടസ്സമില്ല. ഇങ്ങനെ അയയ്ക്കുന്ന ഫയലുകൾ പൂർണ്ണമായും അരിച്ചുമാത്രമേ പുറത്തുവിടൂ. ജീവനക്കാർ കോഡ്‌ പുറത്തേക്ക്‌ കടത്താതിരിക്കാനാണിത്‌. പങ്കുവയ്ക്കലും സഹായംനൽകലും തടയാനാണ്‌ പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയർ കമ്പനികൾ ഇത്തരം സാമൂഹ്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ കൃത്യങ്ങളിൽ ഏർപ്പെടുന്നതെന്ന്‌ ആരോപണമുണ്ട്‌.

എക്സിക്യൂട്ടബിൾ ഫയലുകളൊന്നും ഓഫീസ്‌ മെയിലിൽ നിന്ന്‌ പുറത്തേക്കയ്ക്കാനാവില്ല. ഉദാഹരണത്തിന്‌ .bat എന്ന എക്സ്റ്റൻഷനുള്ള ഫയലുകൾ അറ്റാച്ച്‌ ചെയ്ത പക്ഷം ആ അറ്റാച്ച്‌മന്റ്‌ എടുത്തുകളഞ്ഞുമാത്രമേ മെയിൽ പുറത്തേക്ക്‌ വിടൂ. അതേ സമയം അതേ ഫയൽ .​‍txt ആയി വിട്ടാൽ ചിലപ്പോൾ പിടികൂടിയെന്നുതന്നെ വരില്ല. യന്ത്രസഹായത്തോടെ മെയിൽ ചികയുന്നതിന്റെ ചില പരിമിതികളാണിവ. ജോർജ്ജ്‌ ഓർവെല്ലിന്റെ പ്രശസ്ത രാഷ്ട്രീയ നോവൽ 1948ൽ ഉള്ളപോലെ സ്വകാര്യ സംഭാഷണം പോലും അരിച്ചുപെറുക്കിയുള്ള സ്പൈക്കിങ്‌ മറികടക്കാൻ വഴികളവശേഷിക്കുന്നു എന്നു സാരം.

പുതുതായി ജോലിക്ക്‌ ചേരുന്നവരെ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നതിൽ നിന്ന്‌ പൂർണ്ണമായും വിലക്കിയിരിക്കുന്നു. ഇവർക്ക്‌ ജോലിസമയം തുടങ്ങുന്നതിന്‌ മുമ്പോ പിമ്പോ ആയി രാവിലെയോ വൈകിട്ടോ ഒരു മണിക്കൂർ മാത്രം ഇളവു കൊടുക്കുന്ന കമ്പനികളുമുണ്ട്‌. ഒരു സാധാരണ ഐടി കമ്പനിയിൽ ആദ്യ മൂന്ന്‌ വർഷം “സോഫ്റ്റ്‌വെയർ എഞ്ചിനീർ” എന്നതായിരിക്കും തസ്തിക. ജോലിക്കയറ്റം കിട്ടുംവരെയോ മൂന്ന്‌ വർഷം തികയുംവരെയോ ഇന്റർനെറ്റ്‌ ഇവർക്ക്‌ നിഷിദ്ധമാണ്‌.

ഓർക്കുട്ട്‌, ഫേസ്‌ബുക്ക്‌, ട്വിറ്റർ, ഐഡന്റിക്ക തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളെല്ലാം നിരോധിച്ചിരിക്കുന്നു. ബ്ലോഗ്‌സ്‌പോട്ട്‌, വേർഡ്പ്രസ്‌, ലൈവ്‌ജേണൽ തുടങ്ങിയ പ്രമുഖ ബ്ലോഗിങ്‌ പ്ലാറ്റ്ഫോമുകളും നിരോധിച്ചിരിക്കയാണ്‌. വെബ്‌ പേജിന്റെ യുആർഎല്ലിൽ ചില പ്രത്യേക കീവേഡുകൾ കടന്നുവന്നാലും അവ ലഭിക്കില്ല.  ജോബ്‌, കരിയർ, ഹായ്ക്കർ, ഹായ്ക്ക്‌, സെക്സ്‌, മെയിൽ തുടങ്ങിയവയാണ്‌ ഉദാഹരണങ്ങൾ. വെബ്‌ പേജിലാണ്‌ ഈ വാക്കുകളുള്ളതെങ്കിൽ പോലും ചിലപ്പോൾ ബ്ലോക്ക്‌ ചെയ്യപ്പെടാം.

ഫ്ലിക്കർ, പികാസ, യൂടൂബ്‌ തുടങ്ങിയ മീഡിയ ഷെയറിങ്‌ സൈറ്റുകളും ഫയൽ ഷെയറിങ്ങിനുള്ള ടോറന്റ്‌ സൈറ്റുകളും തുറക്കാൻ അനുവദിക്കില്ല. പൊതുഫയൽ ഷെയറിങ്‌ പൂർണ്ണമായും നിരോധിച്ചിരിക്കയാണ്‌. ലോകത്തെ ഏറ്റവും വലിയ ഓപ്പൺസോഴ്സ്‌ റെപ്പോസിറ്ററിയായ സോഴ്സ്ഫോർജ്‌ ഒരു കമ്പനിയിലും ലഭിക്കില്ല.  സ്വതന്ത്ര കോഡുകൾ പ്രൊപ്രൈറ്ററി കോഡുകളുമായി കലർത്തുന്നത്‌ ഒഴിവാക്കാനാണിത്‌.

പോർട്ട്‌ നമ്പർ 80 മാത്രമാണ്‌ തുറന്നിട്ടുള്ളത്‌. ഇന്റർനെറ്റിലെ വിവിധ സേവനങ്ങളിലേക്കുള്ള വാതിലാണ്‌ പോർട്ട്‌. http മാത്രമേ പോർട്ട്‌ 80ലൂടെ ലഭിക്കൂ. https, ssh, ssl, ftp, sftp, irc തുടങ്ങിയ സേവനങ്ങളെല്ലാം തടഞ്ഞിരിക്കയാണ്‌.  പോർട്ട്‌ 21 തുറന്നാലെ ftp കിട്ടൂ. sslന്‌ പോർട്ട്‌ 443-​‍ും httpsന്‌ ഒരേസമയം പോർട്ട്‌ 80-​‍ും 443-​‍ും തുറന്നിരിക്കണം.

ഇന്ത്യയിലെ ഐടി സർവീസസ്‌ കമ്പനികളിലെ പൊതുസ്ഥിതിയാണിത്‌.  അതേസമയം ഗവേഷണത്തിലും പ്രോഡക്ട്‌ ഡവലപ്‌മന്റ്‌ രംഗത്തും പ്രവർത്തിക്കുന്ന കമ്പനികളിൽ ഇത്തരം നിയന്ത്രണങ്ങൾ നിലവിലില്ല. നിയന്ത്രണങ്ങൾ പ്രൊഡക്ടിവിറ്റി കുറയ്ക്കുമെന്നാണ്‌ അവരുടെ അനുഭവം.

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളെല്ലാം സർവ്വീസ്‌ രംഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇന്ത്യയിൽ പൊതുവെ എല്ലായിടത്തും ഇതുതന്നെയാണ്‌ രീതി.

ഒരേ കമ്പനി രണ്ടിടങ്ങളിൽ രണ്ടുനടപടി സ്വീകരിക്കുന്ന അനുഭവവുമുണ്ട്‌.

ബിസിനസ്‌ വീക്ക്‌ 2005 അവസാനം നടത്തിയ സർവ്വേയിൽ വെരിസോൺ ഇന്ത്യയുടെ ഓഫീസുകളിൽ മെയിൽ സൈറ്റുകളും ചാറ്റ്‌ സൈറ്റുകളും ബ്ലോക്ക്‌ ചെയ്യുന്നതായും അതേസമയം അതേ കമ്പനിയുടെ യുഎസിലുള്ള ജീവനക്കാർക്ക്‌ ഈ നിയന്ത്രണം നിലവിലില്ലെന്നും പരാതി വന്നിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: