Posted by: absolutevoid | സെപ്റ്റംബര്‍ 3, 2008

ഐഫോൺ പരസ്യം പിൻവലിച്ചു

തെറ്റായ അവകാശവാദവുമായി പുറത്തിറങ്ങിയ ഐഫോൺ പരസ്യം ആപ്പിൾ പിൻവലിച്ചു. ഇന്റർനെറ്റിന്റെ എല്ലാ ഭാഗങ്ങളും അക്‌സസ്‌ ചെയ്യാനാകുമെന്ന അവകാശവാദം തെറ്റാണെന്ന്‌ തെളിഞ്ഞതിനെ തുടർന്നാണ്‌ പരസ്യം പിൻവലിക്കാൻ ആപ്പിൾ നിർബന്ധിതമായത്‌.

ടെലിവിഷൻ പരസ്യം ഐഫോണിന്റെ ഇന്റർനെറ്റ്‌ ശേഷിയെക്കുറിച്ച്‌ ‘തെറ്റിദ്ധരിപ്പിക്കുന്ന വിവരം’ ഉൾപ്പെടുത്തിയതായ രണ്ട്‌ പരാതികളിൽ കഴമ്പുണ്ടെന്ന്‌ യുഎസിലെ അഡ്വർടൈസിങ്‌ സ്റ്റാൻടേർഡ്സ്‌ അതോറിറ്റി നിലപാട്‌ സ്വീകരിച്ചതിനെ തുടർന്നാണിത്‌.

കഴിഞ്ഞ വർഷം റിലീസ്‌ ചെയ്തയുടൻ തന്നെ മോബൈൽ ഇന്റർനെറ്റ്‌ സൗകര്യങ്ങൾ വൻതോതിൽ വർധിപ്പിക്കാൻ ഐഫോണിനായെങ്കിലും പല പ്രശ്നമേഖലകളും നിലനിൽക്കുകയായിരുന്നു. പല വെബ്‌സൈറ്റുകളിലും ഉപയോഗിക്കുന്ന ജാവ, ഫ്ലാഷ്‌ എന്നീ പ്രോഗ്രാമുകൾ ഐഫോൺ പിന്തുണയ്ക്കുന്നില്ല. വെബ്‌ പേജുകളിൽ അപ്‌ലോഡ്‌ ചെയ്തിരിക്കുന്ന ഗ്രാഫിക്‌സ്‌, അനിമേഷൻ, വീഡിയോ  തുടങ്ങിയവ പ്രദർശിപ്പിക്കാൻ ഫ്‌ളാഷ്‌ ആവശ്യമാണ്‌.  വെബ്‌സൈറ്റിനുള്ളിൽ ചെറിയ ആപ്ലിക്കേഷനുകൾ എംബഡ്‌ ചെയ്യാനാണ്‌ ജാവ.

ഇത്തരം സവിശേഷതകളുള്ള വെബ്‌സൈറ്റുകൾ ഐഫോൺ ഉപയോഗിച്ച്‌ ബ്രൗസ്‌ ചെയ്യുന്ന പക്ഷം ആപ്ലിക്കേഷനുകൾ പ്രവർത്തിക്കില്ലെന്ന്‌ മാത്രമല്ല, ചിത്രങ്ങളുടെ സ്ഥാനം ശൂന്യമായി കിടക്കുകയും ചെയ്യും. വെബ്‌സൈറ്റുകളിൽ എംബെഡ്‌ ചെയ്ത വീഡിയോ ക്ലിപ്പുകൾ കിട്ടില്ലെന്ന പരാതിയാണ്‌ വ്യാപകമായുള്ളത്‌.

ഇന്റർനെറ്റിലെ ജനപ്രീതി കൂടിയ വീഡിയോ ഇടമായ യൂടൂബ്‌ ഐഫോണിൽ പ്രവർത്തിക്കും. അതിലുപയോഗിച്ചിരിക്കുന്ന ഫ്ലാഷ്‌ ടെക്നോളജിയെ മറികടക്കാൻ ആപ്പിൾ ചില സൂത്രപ്പണികൾ കണ്ടെത്തിയതിനാലാണ്‌ ഇതു സാധ്യമാകുന്നത്‌. ക്വിക്‌ ടൈം ഉപയോഗിച്ചാവും ഐഫോണിൽ യൂടൂബ്‌ വീഡിയോ പ്രദർശിപ്പിക്കുക.

ജൂലൈയിൽ റിലീസ്‌ ചെയ്ത രണ്ടാം തലമുറ ഐഫോണിലും ഫ്ലാഷും ജാവയും പ്രവർത്തിക്കുന്നില്ല.  മാക്രോമീഡിയയിൽ നിന്ന്‌ ഫ്ലാഷ്‌ വാങ്ങിയ അഡോബിയും ജാവ വികസിപ്പിച്ച സൺ മൈക്രോസിസ്റ്റംസും ആപ്പിളിനോട്‌ സഹകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌. തങ്ങളുടെ പ്രോഗ്രാമുകൾ എങ്ങനെയെങ്കിലും ഐഫോണിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. എന്നത്തേക്ക്‌ ഇത്‌ നടക്കുമെന്ന്‌ ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: