Posted by: absolutevoid | ഓഗസ്റ്റ് 27, 2008

പുതുപുത്തന്‍ മാഗസിനുകള്‍ കംപ്ലീറ്റ്ലി ഫ്രീ!

ബ്രിട്ടീഷ്‌ ലൈബ്രറി അടച്ചുപൂട്ടിയതിനാൽ പുറംരാജ്യങ്ങളിലിറങ്ങുന്ന സ്‌പെഷ്യാലിറ്റി മാഗസിനുകൾ കിട്ടാക്കനിയായോ? ഒട്ടും പരിഭ്രമിക്കേണ്ട. ലോകത്ത്‌ ഏതു രാജ്യത്തുമിറങ്ങുന്ന പ്രീമിയം മാഗസിനുകൾ അപ്പാടെ പകർത്തി അപ്‌ലോഡ്‌ ചെയ്തിരിക്കയാണ്‌, ഒരു കമ്പനി.

‘അപ്ലോഡ്‌, ഷെയർ, ആർക്കൈവ്‌’ എന്ന ടാഗ്‌ ലൈനോടെ ജൂലൈ അവസാനം രംഗത്ത്‌ വന്ന  മൈഗസിൻസ്‌ ഡോട്‌ കോമിന്റെ പിന്നിലുള്ളത്‌ സ്റ്റോക്‍ഹോം ആസ്ഥാനമായ പിആർക്യു എന്ന സംഘമാണ്‌. പ്രോപ്രൈറ്ററി സോഫ​‍്റ്റ​‍്‌വെയർ  അടക്കം പങ്കുവയ്ക്കാൻ ലോകത്തെ പ്രേരിപ്പിച്ച പൈറേറ്റ്‌ ബേയുടെ പ്രവർത്തകരാണിവർ.

സാധാരണഗതിയിൽ പകർപ്പവകാശമുള്ള ഉള്ളടക്കം പങ്കുവയ്ക്കാൻ  പ്രോത്സാഹിപ്പിക്കുന്ന വെബ്​‍ൈസറ്റുകൾ നിയമക്കുരുക്കിൽ പെട്ടതുതന്നെ. എന്നാൽ ഇത്തരം നിയമങ്ങൾ നിലവിലില്ലാത്ത ആൻഗ്വില എന്ന കരീബിയൻ ദ്വീപിലാണ്‌ മൈഗസിൻസ്‌ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.  ഹോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ സ്വീഡനിലും. പീർ ടു പീർ ഫയൽ ഷെയറിങ്ങിനുള്ള ടോറന്റ്‌ സൈറ്റുകളുടെ സ്വഭാവമാണ്‌ മൈഗസിൻസ്‌ പുലർത്തുന്നത്‌. ഡേറ്റാ ഒരിടത്ത്‌ കേന്ദ്രീകൃതമായി സ്റ്റോർ ചെയ്യാതെ പല ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലും നെറ്റ്‌വർക്കുകളിലുമായി ശേഖരിക്കുന്ന പരിപാടി.

സംഗീത വ്യവസായത്തിന്റെ അടിവേരിളക്കിയ നാപ്‌സ്റ്റർ വിവാദം പോലെ, യുഎസിൽ നിയമക്കുരുക്കിലകപ്പെട്ട ഫയൽ ഷെയറിങ്‌ സൈറ്റായ ഗ്രോക്സ്റ്റർ പോലെ, കത്തിപ്പടരുകയാണ്‌ മൈഗസിൻസും. ഇഷ്ടപ്പെട്ട മാഗസിന്റെ ഓരോ പുറവും കാണാനും സ്റ്റോറിയും ചിത്രവും പകർത്താനും അനുവദിക്കുന്ന മൈഗസിൻസ്‌ വൻ തരംഗമായിരിക്കുകയാണ്‌.

പല മാഗസിനുകളിൽ നിന്നായി ഇഷ്ടമുള്ള ആർട്ടിക്കിൾ തെരഞ്ഞെടുത്ത്‌ സ്വന്തം മാഗസിൻ ഡിസൈൻ ചെയ്ത്‌ പുതിയ കവർ അടക്കം വെബ്ബിൽ പ്രസിദ്ധീകരിക്കാനും മൈഗസിൻസ്‌ അവസരമൊരുക്കുന്നു.

നിലവിൽ വന്ന്‌ ഒരു മാസം തികഞ്ഞിട്ടില്ലെങ്കിലും 16,000ൽ അധികം രജിസ്റ്റേർഡ്‌ അംഗങ്ങളെ നേടാനും അവർക്കായി.

Advertisements

Responses

  1. ഒടുക്കം ഈ പബ്ലിഷര്‍മാരൊക്കെ പൂട്ടിപോകുമോ 🙂

  2. url എന്താ?!

  3. http://www.mygazines.com/


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: