Posted by: absolutevoid | ഓഗസ്റ്റ് 27, 2008

ചൈന ഐട്യൂൺസ്‌ ബ്ലോക്ക്‌ ചെയ്തു

ആപ്പിൾ ഐപോഡ്‌ ലോകത്ത്‌ വലിയ തരംഗമായിരിക്കാം. ചൈനയ്ക്ക്‌ അതിൽ വലിയ രസം തോന്നുന്നില്ല. ഐപോഡിൽ സംഗീതം കേൾക്കണമെങ്കിൽ ഐട്യൂൺസ്‌ മ്യൂസിക്‌ സ്റ്റോറിൽ നിന്ന്‌ ഓൺലൈനായി പണംകൊടുത്ത്‌ വാങ്ങണം. എന്നാൽ കഴിഞ്ഞ 21-​‍ാം തീയതി മുതൽ ഐട്യൂൺസ്‌ പൂർണ്ണമായും ബ്ലോക്ക്‌ ചെയ്തിരിക്കയാണ്‌ ചൈന.

ഐട്യൂൺസിൽ ലഭ്യമായ എൺപത്‌ ലക്ഷത്തിൽപരം ഗാനങ്ങളിൽ ചൈനയെ ചൊടിപ്പിച്ചതു് ഒരൊറ്റ ആൽബമാണ്‌ – സോങ്ങ്സ്‌ ഫോർ ടിബറ്റ്‌ എന്ന ആൽബം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ചൈനീസ്‌ വന്മതിലിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയർത്താൻ ഈ ഗാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ ടിബറ്റൻ പ്രക്ഷോഭകാരികൾ വിജയിച്ചിരുന്നു.

“ടിബറ്റൻ പ്രക്ഷോഭത്തോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ 40 (ഒളിംപിക്‌) അത്‌ലീറ്റുകൾ ആൽബം ഡൗൺലോഡ്‌ ചെയ്തതായി ഞങ്ങൾ വാർത്താക്കുറിപ്പ്‌ നൽകിയിരുന്നു. അതായിരിക്കാം ചൈനീസ്‌ സർക്കാരിനെ ചൊടിപ്പിച്ചത്‌. അതോടെ എല്ലാം ബ്ലോക്കായി,” ആൽബം പുറത്തിറക്കിയ ആർട്ട്‌ ഓഫ്‌ പീസ്‌ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടർ മൈക്കൽ വോൾ പറഞ്ഞു.

“ഐട്യൂൺസിന്‌ ഐട്യൂൺസ്‌ സ്റ്റോറിൽ കണക്ട്‌ ചെയ്യാനാവുന്നില്ല. നിങ്ങളുടെ നെറ്റ്‌വർക്ക്‌ കണക്ഷൻ സജീവമാണോ എന്ന്‌ ഉറപ്പുവരുത്തിയ ശേഷം വീണ്ടും ശ്രമിക്കുക” എന്ന സന്ദേശമാണ്‌ ഐട്യൂൺസ്‌ എടുക്കാൻ ശ്രമിക്കുമ്പോൾ ചൈനയിൽ വരിക. സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാൻ ആപ്പിൾ വിസമ്മതിച്ചു.

ചൈനീസ്‌ ഭാഷയിൽ ഐട്യൂൺസിന്റെ പ്രാദേശിക പതിപ്പില്ലെങ്കിലും ബ്ലോക്ക്‌ നിലവിൽ വരുംമുമ്പ്‌ ഇംഗ്ലീഷ്‌ സൈറ്റിൽ നിന്ന്‌ വിവാദമായ ആൽബമടക്കമുള്ള ഗാനങ്ങൾ ആവശ്യാനുസരണം ഡൗൺലോഡ്‌ ചെയ്യാമായിരുന്നു.  ചൈനീസ്‌ സര്‍ക്കാർ തങ്ങൾക്ക്‌ എതിർപ്പ്‌ തോന്നുന്ന ഓൺലൈൻ മെറ്റീരിയൽ ബ്ലോക്ക്‌ ചെയ്യാൻ 30,000 പേരെ നിയമിച്ചിട്ടുണ്ടെന്നാണ്‌ ഗാർഡിയൻ ദിനപത്രം റിപ്പോർട്ട്‌ ചെയ്തത്‌.

അലാനിസ്‌ മോറിസെറ്റി, ഗാർബേജ്‌, ഇമോജൻ ഹീപ്‌, മോബി, സ്റ്റിങ്‌, സൂസന്നെ വേഗാ, അണ്ടർവേൾഡ്‌ തുടങ്ങി പല പ്രമുഖ ആർട്ടിസ്റ്റുകളും ആൽബത്തിൽ പാടിയിട്ടുണ്ട്‌. ഇതു കൂടാതെ ദലൈലാമയുടെ 15 മിനിറ്റ്‌ നീളുന്ന ഒരു പ്രഭാഷണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.  ആൽബത്തെക്കുറിച്ച്‌ ഐട്യൂൺസിൽ നൽകിയിരിക്കുന്ന വിശദീകരണപ്രകാരം ആൽബത്തിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ടിബറ്റൻ സംസ്കാരം സംരക്ഷിക്കാനായി ദലൈലാമ മുൻതൂക്കം നൽകുന്ന പദ്ധതികൾക്ക്‌ വിനിയോഗിക്കും.

ഓഗസ്റ്റ്‌ ആദ്യവാരം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഐട്യൂൺസ്‌ റോക്‌ ആൽബമായിരുന്നു സോങ്ങ്സ്‌ ഫോർ ടിബറ്റ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: