Posted by: absolutevoid | ഓഗസ്റ്റ് 27, 2008

സെപ്തംബറിൽ ടെക്നോപാർക്കിൽ ഗ്നൂ/ലിനക്സ്‌ ഇൻസ്റ്റാൾ ഫെസ്റ്റ്‌

തിരുവനന്തപുരം ഗ്നൂ/ലിനക്സ്‌ യൂസേഴ്സ്‌ ഗ്രൂപ്പുമായി ചേർന്ന്‌ സിക്സ്‌വെയർ ടെക്നോളജീസ്‌ തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക്‌ സെന്ററിൽ ഗ്നൂ/ലിനക്സ്‌ ഇൻസ്റ്റോൾ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു. സെപ്തംബർ ഒന്നുമുതൽ അഞ്ചുവരെയാണ്‌ പരിപാടി.

തലസ്ഥാന നഗരിയിൽ ഈ വർഷം മൂന്നാമത്‌ തവണയാണ്‌ സ്വതന്ത്ര പ്ലാറ്റ്ഫോമിന്റെ പ്രചരണാർത്ഥം ഇത്തരമൊരു പരിപാടി നടക്കുന്നത്‌.  പൊതുജനങ്ങളെ ലക്ഷ്യമാക്കിയുള്ള ഏകദിന ശിൽപ്പശാലകളായിരുന്നു മുമ്പ്‌ നടന്നതെങ്കിൽ ടെക്നോപാർക്കിലെ ഐടി സമൂഹത്തെ ലക്ഷ്യമിട്ടാണ്‌ ഇത്തവണത്തെ സംഘാടനം.

പത്രങ്ങളിൽ നിന്ന്‌ ജനം അറിഞ്ഞുവരുമ്പോഴേക്കും കഴിഞ്ഞുപോകുമെന്നതായിരുന്ന ഏകദിന വർക്ക്ഷോപ്പുകളുടെ കുഴപ്പം.  അതിനെ മറികടക്കാനും, ഐടിയുമായി നേരിട്ട് ബന്ധമുള്ള സമൂഹത്തെ ആകർഷിക്കാനുമായാണ്‌ പഞ്ചദിന വർക്ക്ഷോപ്പ്‌ സംഘടിപ്പിക്കുന്നത്‌.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച്‌ സെമിനാർ പരമ്പര, ഓപ്പൺ മൂവി ഷോ, ത്രീഡി ഡെസ്ക്ടോപ്പ്‌ ഡെമോ എന്നിവയും നടക്കും.  ‘ബിസിനസ്‌ ഓപ്പർച്യൂണിറ്റീസ്‌ ഇൻ ഫ്രീ സോഫ്റ്റ്‌വെയർ’, ‘എന്റർപ്രൈസ്‌ ആപ്ലിക്കേഷൻ ഡെവലപ്‌മന്റ്‌ ഇൻ ഫ്രീ സോഫ്റ്റ്‌വെയർ’ തുടങ്ങിയ വിഷയങ്ങളിലാവും സെമിനാർ.  ബിഗ്‌ ബക്ക്‌ ബണ്ണി, എലിഫെന്റ്സ്‌ ഡ്രീം തുടങ്ങിയ ഓപ്പൺ മൂവികൾ ബുധനാഴ്ച പ്രദർശിപ്പിക്കും. പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ നിർമ്മിക്കുകയും ഓപ്പൺ ലൈസൻസ്‌ പ്രകാരം റിലീസ്‌ ചെയ്യുകയും ചെയ്ത പ്രശസ്തമായ അനിമേഷൻ സിനിമകളാണിവ.

മേളയ്ക്കിടയിൽ ടെക്നോപാർക്കിൽ വേലചെയ്യുന്ന ഐടി പ്രോഫഷണലുകൾക്ക്‌ ലാപ്ടോപ്പുകൾ കൊണ്ടുവന്ന്‌ അതിൽ അവരവർക്ക്‌ താത്പര്യമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡിസ്ട്രിബ്യൂഷനുകൾ ഇൻസ്റ്റോൾ ചെയ്തുവാങ്ങാം. ടി-ഷർട്ട്‌, സ്റ്റിക്കർ, സിഡി, ഡിവിഡി തുടങ്ങിയവ വാങ്ങാനും അവസരമുണ്ട്‌.  ഇതുകൂടാതെ കമ്പ്യൂട്ടർ കളിഭ്രാന്തന്മാർക്കായി ഗ്നൂ/ലിനക്സിലുള്ള ഗെയിമിങ്‌ പിസികളും സജ്ജമാക്കും. മേളയ്ക്കെത്തുന്നവർക്ക്‌ ഓപ്പൺ ഗെയിമുകൾ കളിക്കാം.

മേളയിലെ ഏറ്റവും ആകർഷകമായ പരിപാടി ഫ്രീഡം ടോസ്റ്ററിന്റെ ലോഞ്ചാണ്‌. മേളയ്ക്ക്‌ മുമ്പ്‌ ഇതിനായുള്ള ശ്രമങ്ങൾ വിജയിക്കുന്ന പക്ഷം സിക്സ്‌വെയറാവും ഫ്രീഡം ടോസ്റ്റർ ലഭ്യമാക്കുക. കോഫി വെന്‍ഡിങ്‌ മെഷീനുകളെ പോലെ പ്രവർത്തിക്കുന്ന ഫ്രീ സോഫ്റ്റ്‌വെയർ വെന്‍ഡിങ്‌ കിയോസ്കാണിത്‌. വിരമലർത്തുമ്പോൾ ഒരാൾക്ക്‌ ഇഷ്ടമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ സിഡിയിൽ ബേൺ ചെയ്തെടുക്കാനാവുന്ന സംവിധാനമാണിത്‌. ഇന്ത്യയിലാദ്യമായാണ്‌ ഇത്തരമൊരുദ്യമം.

കേരള ഐടി മിഷൻ, സ്പേസ്‌ കേരള, എഫ്‌എസ്‌എഫ്‌ ഇന്ത്യ എന്നിവയും മേളയിൽ പങ്കെടുക്കുന്നുണ്ട്‌.  ബിഎസ്‌എൻഎൽ ആണ്‌ ടെലികമ്മ്യൂണിക്കേഷൻ പാർട്ട്നർ. ബിഎസ്‌എൻഎൽ ബ്രോഡ്‌ ബാൻഡ്‌ ഇവിഡിഒ കാർഡ്‌ ഗ്നൂ/ലിനക്സ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച്‌ ബിഎസ്‌എൻഎൽ ഉദ്യോഗസ്ഥർ ക്ലാസ്സെടുക്കും.

Advertisements

Responses

  1. very good informations.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: