Posted by: absolutevoid | ഓഗസ്റ്റ് 27, 2008

ഊർജ്ജപ്രവാഹത്തിന്റെ ഡാർവീനിയൻ വഴി

എൻകെ ഭൂപേഷ്‌ എഴുതിയതു്

ചലനനിയമം

ചലനനിയമം

ആന്റോണി ലാവോസിയർ, ജൂലീയസ്‌ റോബർട്ട്‌ മേയർ തുടങ്ങിയ ശാസ്ത്രജ്ഞർ  മനുഷ്യകുലത്തിന്‌ നൽകിയതെന്തെന്ന ചോദ്യത്തിന്‌ ഒറ്റവാക്കിൽ ഉത്തരം പറയുക അസാധ്യമാണ്‌.  നമ്മെക്കാളൊക്കെ ഇവരുടെ പ്രധാന്യം തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തത്‌ ഒരുപക്ഷേ സാക്ഷാൽ ആൽബർട്ട്‌ ഐൻസ്റ്റീനാണ്‌. കാരണം ഐൻസ്റ്റീന്റെ  e=mc^2  എന്ന വിഖ്യാതമായ തിരിച്ചറിവിലേക്ക്‌ അദ്ദേഹത്തെയും ലോകത്തെയും നയിച്ചതു ലാവോസിയർ, റോബർട്ട്‌ മേയർ  എന്നിവരുടെ കണ്ടുപിടുത്തങ്ങളായിരുന്നു.

പ്രപഞ്ചത്തിലെ പദാർത്ഥങ്ങൾക്ക്‌ രൂപമാറ്റം വരുത്താൻ മാത്രമെ കഴിയൂവെന്നും അതിനെ ഇല്ലായ്മചെയ്യാനോ പുതുതായി നിർമ്മിക്കാനോ കഴിയില്ലെന്നുമുള്ള തെർമോ ഡൈനാമിക്സിലെ ആദ്യ നിയമത്തിന്റെ കണ്ടെത്തൽ ലാവോസിയറിന്റേതായിരുന്നു. കാലം പിന്നെയും ഉരുണ്ടപ്പോൾ ഊർജ്ജമെന്നത്‌ സ്ഥിരമാണെന്നും അതിന്റെ നിർമ്മാണവും നശീകരണവും അസാധ്യമാണെന്നുമുള്ള തിരിച്ചറിവ്‌ ലോകത്തിന്‌ പകരാൻ ഐൻസ്റ്റീനെ പ്രാപ്തനാക്കിയതും തെർമോ ഡൈനാമിക്സിലെ ഈ ആദ്യനിയമമാണ്‌.  ഊർജ്ജം പുതുതായി നിർമ്മിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തില്ലെങ്കിലും മനുഷ്യന്റെ സംശയങ്ങളും തിരിച്ചറിവുകളിലെ ശൂന്യതയും കൂടുതൽ കൂടുതൽ വികസിച്ചുവന്നു.  അശ്രാന്തമായ അന്വേഷണങ്ങളിൽ പല സമസ്യകളും പൂരിപ്പിക്കപ്പെട്ടെങ്കിലും ഊർജ്ജത്തിന്റെ ചലന നിയമങ്ങൾ ദുരൂഹമായി തുടർന്നു. തെർമോ ഡൈനാമിക്സിലെ രണ്ടാം നിയമം ഈ സമസ്യയാണ്‌ പൂരിപ്പിക്കുന്നത്‌. ഈ പ്രശ്നപരിഹാരത്തിന്‌   പരിണാമശാസ്ത്രത്തിലെ ഡാർവീനിയൻ യുക്തിയാണ്‌ ഭൗതികശാസ്ത്രം സ്വീകരിച്ചത്‌.

ഭൗതികശാസ്ത്രത്തിനും ജീവശാസ്ത്രത്തിനും പൊതുവായുള്ളത്‌  രണ്ടും ചലനങ്ങളെ ആധാരമാക്കുന്നുവെന്നതാണ്‌. ഈ പൊതുമണ്ഡലമാണ്‌ പരിണാമനിയമത്തെ ഊർജ്ജ ചലന നിയമത്തിലേക്ക്‌ കൂട്ടിയോജിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന്‌ ഹെൽസിങ്കി സർവകലാശാലയിലെ  ഭൗതികശാസ​‍്ത്രജ്ഞരായ വില്ലേ കയ്‌ലയും  ആർട്ടോ അനില കയ്‌ലയും പറഞ്ഞു.
ഊർജ്ജത്തിന്റെ  സാന്ദ്രത ഏകീകരിക്കാനുള്ള ശ്രമം പ്രകൃതി നിരന്തരം നടത്തികൊണ്ടിരിക്കുമെന്നാണ്‌ ഈ ശാസ്ത്രജ്ഞർ  ‘നാച്വറൽ സെലക്ഷൻ ഫോർ ലീസ്റ്റ്‌ ആക്ഷൻ’  എന്ന പ്രബന്ധത്തിൽ പറയുന്നത്‌.  ഊർജ്ജ ചലനത്തിന്റെ അടിസ്ഥാന നിയമം തന്നെ ഇതാണെന്നാണ്‌ ഈ ഗവേഷകരുടെ നിഗമനം.

അതായത്‌ കാലാന്തരത്തിൽ ഊർജ്ജത്തിന്റെ വിന്യാസം പ്രപഞ്ചത്തിൽ സമമായിട്ടായിരിക്കുമെന്നാണ്‌ കണ്ടെത്തൽ. ഇത്തരത്തിൽ ഊർജ്ജസാന്ദ്രത സമീകരിക്കുന്നതിന്‌ പ്രകൃതി അതിന്റേതായ സംവിധാനം പിന്തുടരുന്നുണ്ടെന്നും ഈ ഗവേഷകർ വിശദീകരിക്കുന്നു.

സമീകരണത്തിനായുള്ള   പ്രകൃതിയുടെ രീതി  കരുത്തുള്ളവന്റെ അതിജീവനമെന്ന ഡാർവീനിയൻ സിദ്ധാന്തത്തിന്‌ ക്രമപ്പെട്ടുള്ളതാണെന്നാണ്‌ ഇവരുടെ വിശദീകരണം. ഊർജ്ജത്തെ കൂടുതൽ  സ്വാംശീകരിക്കാൻ ശേഷിയുള്ളവരിലേക്കാണ്‌ ഇതിന്റെ പ്രവാഹം.

ചീറ്റപ്പുലിയടക്കമുള്ള മൃഗങ്ങളുടെ അതിജീവനശേഷി അതിന്റെ ഊർജ്ജ സമ്പാദനശേഷിയുമായി ബന്ധപ്പെട്ടതാണെന്നും കയ്‌ലയും  ആർട്ടോ അനില കയ്‌ലയും  വിശദീകരിക്കുന്നു.  ഇത്തരത്തിൽ  ഊർജ്ജത്തിന്റെ പ്രവാഹം അതിന്റെ സാന്ദ്രത തുല്യമായി വിന്യസിക്കപെടുന്നതുവരെ തുടരുമെന്നാണ്‌ രണ്ടാം തെർമോ ഡൈനാമിക്സ്‌ നിയമത്തിന്റെ വിശദീകരണം.  ഊർജ്ജത്തിന്റെ ക്രമമായ വിന്യാസത്തിലേക്കുള്ള മുന്നേറ്റമാണ്‌ പ്രകൃതിയുടെ സന്തുലിതാവസ്ഥയിലേക്കുള്ള മുന്നേറ്റമെന്ന്‌ സാരം.

ആത്യന്തികമായി  സാന്ദ്രതയിലെ സമീകരണമാണ്‌ ഊർജ്ജത്തിന്റെ ചലനത്തിന്‌ ആധാരമെങ്കിലും ഈ ലക്ഷ്യം കൈവരിക്കുന്നത്‌  അശക്തരായവരെ ഇല്ലായ്മ ചെയ്തുകൊണ്ടാണെന്നാണ്‌ പുതിയ ഗവേഷണം തെളിയിക്കുന്നത്‌. ഡാർവിനുശേഷം  പുതിയ ഗവേഷണവും അശക്തരായവരോട്‌ പ്രകൃതിക്കുള്ള താൽപര്യക്കുറവ്‌ തന്നെയാണ്‌ കാണിക്കുന്നത്‌. അതുകൊണ്ടാവാം സമത്വമെന്നൊരാശയം പ്രകൃതിക്ക്‌ നിരക്കാത്തത്താണെന്ന രാഷ്ട്രമീമാംസ ചിന്തയുടെയും അടിസ്ഥാനം. എന്നാൽ സംസ്കാരത്തിന്റെ കാര്യം ശാസ്ത്രപ്രബന്ധങ്ങളാൽ വിശദീകരിക്കാനാവാത്തതുകൊണ്ട്‌ ഇക്കാര്യത്തിൽ ഒരു തീർപ്പ്‌ സാധ്യവുമല്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: