Posted by: absolutevoid | ഓഗസ്റ്റ് 26, 2008

ഇലക്ട്രിക്‌ വയറുകളില്ലാതെ വൈദ്യുതി : ഇന്റലിന്റെ ‘മിൻസാര കനവ്‌’ യാഥാർത്ഥ്യമാകുന്നു

മലയാളനാട്ടിലെ ഗൾഫ്‌ ബൂമിന്റെ കാലത്ത്‌ കോഡ്‌ ലെസ്‌ ഫോൺ അവതരിച്ചപ്പോൾ അത്ഭുതത്തോടെയാണ്‌ പലരും ആ സാങ്കേതികവിദ്യയെ കണ്ടത്‌.  മൊബൈൽ ഫോൺ വന്നതോടെ കോഡ്ലെസ്‌ ഫോണുകൾ ഔട്ടായി. അതേ അവസ്ഥ വൈദ്യുതോപകരണങ്ങളിലും ആയാലോ?
ഇന്റൽ കഴിഞ്ഞ വ്യാഴാഴ്ച പ്രദർശിപ്പിച്ച സാങ്കേതിക വിദ്യ ഇലക്ട്രോണിക്‌ ലോകത്ത്‌ വൻ വിപ്ലവത്തിന്‌ നാന്ദി കുറിക്കുന്നതാണ്‌. ട്രാൻസ്ഫോർമറുകളോ ഭിത്തിയിൽ പിടിപ്പിച്ച വൈദ്യുത കോഡുകളോ ഇല്ലാതെ- വൈദ്യുതി ലൈനുമായി യാതൊരു ബന്ധവുമില്ലാതെ – ഇലക്ട്രോണിക്‌ ഉപകരണങ്ങളെ പ്രവർത്തിപ്പിക്കാനാവുമെന്ന്‌ ഇന്റൽ തെളിയിച്ചിരിക്കുന്നു. സാൻഫ്രാൻസിസ്കോയിൽ നടന്ന ഇന്റലിന്റെ വാർഷിക ഡെവലപ്പേഴ്സ്‌ ഫോറത്തിലാണ്‌ കമ്പനിയുടെ ചീഫ്‌ ടെക്നോളജി ഓഫീസർ ജസ്റ്റിൻ റാട്ട്നർ വയർലെസ്‌ എനർജി റെസൊണന്റ്‌ ലിങ്ക്‌ പ്രദർശിപ്പിച്ചത്‌.
സ്റ്റേജിൽ വച്ചിരുന്ന ഒരു വൈദ്യുത വിളക്കിൽ ഘടിപ്പിച്ച 60 വാട്ടിന്റെ ബൾബാണ്‌ വയർലെസ്‌ വൈദ്യുതി ഉപയോഗിച്ച്‌ ജസ്റ്റിൻ റാട്ട്നർ തെളിയിച്ചത്‌.  ഒരു കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനാവശ്യമായതിലും കൂടുതൽ വൈദ്യുതിയാണ്‌ ‘ചരടുകളില്ലാതെ’ ബൾബിലേക്കെത്തിയത്‌.
അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങൾക്കിടയിൽ ഒരു തരത്തിലുമുള്ള ഭൗതിക കൈമാറ്റം നടന്നില്ല.  “വയർലെസ്‌ ആയി വൈദ്യുതിപ്രസരണം നടത്താനാവുമോ എന്നതല്ല, സുരക്ഷിതവും ഫലപ്രദവുമായി ചെയ്യാനാവുമോ എന്നതാണ്‌ ഇതിലെ ചോദ്യം,” കണ്ടുപിടുത്തം വിശദീകരിച്ച്‌ പുറത്തിറക്കിയ ഓൺലൈൻ വീഡിയോയിൽ ഇന്റലിലെ ഗവേഷകസംഘാംഗം ജോഷ്‌ സ്മിത്ത്‌ വിശദീകരിച്ചു.
“​‍നമുക്കറിയാവുന്ന കാര്യം കാന്തിക മണ്ഡലം മനുഷ്യ ശരീരത്തെ ബാധിക്കുന്നില്ല എന്നാണ്‌, എന്നാൽ വൈദ്യുത മണ്ഡലം പ്രശ്നകാരിയാണ്‌ താനും. അതിനാൽ വൈദ്യുത മണ്ഡലത്തിനു പകരം കാന്തിക മണ്ഡലം ഉപയോഗിച്ചാണ്‌ ഇവിടെ ഊർജ്ജ വിനിമയം നടത്തുന്നത്‌.”
വിമാനത്താവളങ്ങൾ, ഓഫീസുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലാപ്‌ടോപ്പ്‌ ഉപയോഗിക്കാനും മൊബൈൽ ചാർജ്ജ്‌ ചെയ്യാനും മറ്റുമാവശ്യമായ വൈദ്യുതി പുതിയ സാങ്കേതികവിദ്യ അനുസരിച്ച്‌ വയർലെസ്‌ ആയി പ്രസരണം നടത്താം.
പ്ലഗ്‌ ഇൻ ചെയ്ത ഡെസ്ക്‌ ടോപ്പ്‌ കമ്പ്യൂട്ടറിന്റെ മോണിട്ടറിനെ ഊർജ്ജം ‘സംപ്രേഷണം’ ചെയ്യാൻ സജ്ജമാക്കുകയും അതുപയോഗിച്ച്‌ ഡെസ്കിലെ മറ്റുപകരണങ്ങളെ കോഡിൽ കണക്റ്റ്‌ ചെയ്യാതെ തന്നെ പ്രവർത്തിപ്പിക്കുകയുമാവാം. അത്തരം വയർലെസ്‌ ഉപകരണങ്ങളെ ഒരുമുറിയിൽ നിന്ന്‌ മറ്റൊരു മുറിയിലേക്ക്‌ സുഖമായി കൊണ്ടുനടക്കുകയുമാവാം.
“ചാർജ്ജർ ഒഴിവാകുന്നത്‌ ആദ്യപടിയാണ്‌, തുടർന്നങ്ങോട്ട്‌ ബാറ്ററികൾ തന്നെ ആവശ്യമില്ലാതാവും,” എൻഡെർലെ ഗ്രൂപ്പിന്റെ അനലിസ്റ്റ്‌ റോബ്‌ എൻഡെർലെ ഇന്റലിന്റെ വയർലെസ്‌ ഊർജ്ജ സംവിധാനത്തെ കുറിച്ച്‌ പറഞ്ഞു.
മുമ്പും വയർലെസ്‌ ഊർജ്ജ സംവിധാനങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങൾക്കിടയിൽ മിന്നൽ പായിച്ചാണ്‌ അത്‌ ചെയ്തിരുന്നത്‌.
ഇന്റലിന്റെ വയർലെസ്‌ ഊർജ്ജ സംവിധാനം വികസന ഘട്ടത്തിലാണെന്നും കമ്പോളത്തിലെത്തും മുമ്പ്‌ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും സ്മിത്ത്‌ പറഞ്ഞു.

Advertisements

Responses

  1. അത്ഭുതകരമായ കണ്ടുപിടുത്തം തന്നെ. ഇതിവിടെ ബ്ലോഗിലൂടെ പറഞ്ഞുതന്നതിനു നന്ദി സെബിന്‍!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: