Posted by: absolutevoid | ഓഗസ്റ്റ് 26, 2008

ചൈനീസ്‌ വന്മതിൽ പൊളിക്കാൻ ഇന്റർനെറ്റ്‌ ഫ്രീഡം കൺസോർഷ്യം

ചൈനയിലെ ഇന്റർനെറ്റ്‌ സെൻഷർഷിപ്പ്‌ മറികടക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയുധം.
ഗ്ലോബൽ ഇന്റർനെറ്റ്‌ ഫ്രീഡം കൺസോർഷ്യം (ജിഐഎഫ്സി) എന്ന സംഘടനയാണ്‌ ഇന്റർനെറ്റിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സൗജന്യമായി സോഫ്റ്റ്‌വെയർ ലഭ്യമാക്കുന്നത്‌. ചൈനയിൽ 10 ലക്ഷത്തോളം ഇൻർനെറ്റ്‌ ഉപയോക്താക്കൾ ഇതേ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന്‌ ജിഐഎഫ്സിയുടെ ഡയറക്ടർ ഓഫ്‌ ഓപ്പറേഷൻസ്‌ താവോ വാങ്ങ്‌ പറഞ്ഞു.
ചൈനയുടെ സേൻസർഷിപ്പിനെ മറികടക്കാൻ ഒട്ടേറെ ടൂളുകളാണ്‌ ജിഐഎഫ്സി അംഗങ്ങൾ വികസിപ്പിച്ചിട്ടുള്ളത്‌. സർക്കാർ ഇടപെടൽ ഒഴിവാക്കി ആവശ്യമെന്ന്‌ തോന്നുന്ന ഏതുസൈറ്റും സന്ദർശിക്കാൻ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവരെ പ്രാപ്തരാക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ജിഐഎഫ്സി പറയുന്നു.
എന്നാൽ ജിഐഎഫ്സിയുടെ ശ്രമങ്ങൾ സർക്കാരുമോത്തുള്ള ഒരു എലിയും പൂച്ചയും കളിയിലേക്ക്‌ വഴിമാറിയിരിക്കുകയാണ്‌. ജിഐഎഫ്സി അംഗങ്ങൾ വികസിപ്പിച്ച സോഫ്റ്റ്‌വെയറുകൾ ചൈനീസ്‌ സേൻസർമാർ നിരന്തരം ബ്ലോക്ക്‌ ചെയ്യുകയാണ്‌. ഒരു ടൂൾ ബ്ലോക്ക്‌ ചെയ്യപ്പെട്ടാലുടനെ അതിനെ മറികടക്കാൻ പുതിയ അപ്ഡേടുകളുമായി ജിഐഎഫ്സി ഉടൻ തയ്യാറാകും. നാളുകളായി ഈ കളി തുടർന്നുപോരുന്നു.
“ഞങ്ങൾക്ക്‌ ‘ഗ്രേറ്റ്‌ ഫയർവോൾ’ വലിച്ചുകീറണം,” ഇൻഫർമേഷൻ അക്സസ്‌ ചെയ്യുന്നതിൽ ചൈനീസ്‌ സർക്കാർ കാട്ടുന്ന വിപുലവും വ്യാപകവുമായ സാങ്കേതിക നിയന്ത്രണങ്ങളെ പരാമർശിച്ച്‌ വാങ്ങ്‌ പറഞ്ഞു.
ഉത്തര അമേരിക്ക ആസ്ഥാനമായുള്ള നോൺപ്രോഫിറ്റ്‌ ഓർഗനൈസേഷനുകളുടെയും കമ്പനികളുടെയും അസോസിയേഷനാണ്‌ ജിഐഎഫ്‌സി. ഇവയിൽ മിക്ക കമ്പനികളും സംഘടനകളും ചൈനീസ്‌ ബന്ധമുള്ളവയും വ്യക്തികൾ ചൈനയിലെ നിരോധിത മതമായ ഫാലുൻ ഗോങ്ങിന്റെ ഉപാസകരുമാണ്‌.
“ഇത്തരം ജോലികൾ സൗജന്യമായി ചെയ്യണമെങ്കിൽ അതിനുപിന്നിൽ എന്തെങ്കിലും കാരണം വേണം,” വാങ്ങ്‌ പറഞ്ഞു. താവോ വാങ്ങ്‌ ഉൾപ്പടെ ജിഐഎഫ്സിയിൽ പ്രവർത്തിക്കുന്നവരെല്ലാംതന്നെ ശമ്പളരഹിതരായി പണിയെടുക്കുന്ന വോളന്റിയർമാരാണ്‌. ഡൊണേഷനുകളിൽ നിന്നാണ്‌ സംഘം പ്രവർത്തനത്തിന്‌ ആവശ്യമായ പണം കണ്ടെത്തുന്നത്‌.
ജിഐഎഫ്സിയുടെ ആന്റി ജാമിങ്‌ ടൂളുകളിൽ അൾട്രാ സർഫ്‌, ഫ്രീ ഗേറ്റ്‌, ജി ടണൽ, ഫയർ ഫീനിക്സ്‌, ജി പാസ്‌ എന്നിവയാണ്‌ ഏറെ പ്രചാരത്തിലുള്ളത്‌. ഇതു കൂടാതെ http://ranking.edoors.com എന്ന സൈറ്റിൽ ഇവർ സൗജന്യമായി വെബ്‌ പേജ്‌ റാങ്കിങ്‌ സേവനവും നൽകുന്നു. ലോകത്തെവിടെയുമുള്ള സെൻസർഷിപ്പിനെ മറികടന്ന്‌ ഇന്റർനെറ്റ്‌ ഉപയോക്താക്കൾ സന്ദർശിച്ച വെബ്‌ സൈറ്റുകളുടെ ദിനസരി കണക്കുകൾ പൂർണ്ണമായും ഇവിടെ പ്രദർശിപ്പിക്കുന്നു. സൈബർ ലോകത്ത്‌ വന്മതിൽ തകർന്നുവീഴുന്നു.

Advertisements

Responses

  1. പൂച്ച ഏത് കളറിലായെലെന്താ എലിയെ പിടിച്ചാല്‍ പോരെ


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: