Posted by: absolutevoid | ഓഗസ്റ്റ് 26, 2008

പായൽ വളർത്തിയാൽ രണ്ടുണ്ട്‌ കാര്യം

  • ഒരേക്കർ സോയാബീൻ പാടത്തുനിന്ന്‌ ലഭിക്കുന്നതിന്റെ
    മുപ്പതിരട്ടി എണ്ണ നൽകാൻ പായലിനാവും.
  • ഭാരത്തിന്റെ 40% വരെ എണ്ണയുണ്ടാവും.

പായൽ വളർത്തിയാൽ രണ്ടുണ്ട്‌ കാര്യം. സീവേജ്‌ അടക്കമുള്ള ജൈവമാലിന്യവും പ്രധാന ഗ്രീൻഹൗസ്‌ വാതകമായ കാർബൺ ഡയോക്സൈഡും ആഹരിച്ച്‌ അന്തരീക്ഷം മാലിന്യമുക്തമാക്കാൻ പായലിന്‌ കഴിയും.  പായലിൽ നിന്ന്‌ ബയോഫ്യൂവൽ ഉത്പാദിപ്പിക്കുകയുമാവാം. യുഎസിലെ വിർജീനിയ സർവ്വകലാശാലാ ഗവേഷകരാണ്‌ ഈ ആശയത്തിന്‌ പിന്നിൽ.

പാരമ്പര്യേതര ഊർജ്ജലോകത്ത്‌ ആൽഗയേക്കാൾ പച്ചപ്പുള്ളതൊന്നും ഉണ്ടാവില്ല.

പ്രകാശസംശ്ലേഷണമാണ്‌ ആൽഗയുടെ ആയുധം. കൊച്ചു ജൈവ പണിശാലകളാണ്‌ അവ.  കാർബൺ ഡയോക്സൈഡും സൂര്യപ്രകാശവും ഉപയോഗിച്ച്‌ ഒരു ദിവസം കൊണ്ട്‌ പലതവണ സ്വന്തം ഭാരം വർധിപ്പിക്കാൻ പായലിനാവും.  ഈ പ്രക്രിയയ്ക്കിടയിൽ എണ്ണയും ഉത്പാദിപ്പിക്കും.  ഒരേക്കർ സോയാബീൻ പാടത്തുനിന്ന്‌ ലഭിക്കുന്നതിന്റെ മുപ്പതിരട്ടി എണ്ണ നൽകാൻ അത്രയുംസ്ഥലത്തെ പായലിനാവുമെന്നാണ്‌ യുഎസ്‌ ഊർജ്ജവകുപ്പ്‌ പറയുന്നത്‌. സോയാബീൻ ഓയിൽ പോലെതന്നെ ആൽഗെ ഓയിലും ഡീസൽ എഞ്ചിനിൽ നേരിട്ട്‌ ഉപയോഗിക്കാം. ആവശ്യമെങ്കിൽ കൂടുതൽ ശുദ്ധീകരിച്ച്‌ മെച്ചപ്പെട്ട ജൈവഇന്ധനമാക്കി മാറ്റുകയുമാകാം.

ആൽഗെ ബയോഫ്യൂവൽ രംഗത്ത്‌ നടന്നിട്ടുള്ള പ്രമുഖ പഠനങ്ങളെല്ലാം  ജലോപരിതലത്തിലെ പായൽപ്പാടയെ അതേ അവസ്ഥയിൽ തന്നെ ഉപയോഗിച്ച്‌ എണ്ണയുത്പാദിപ്പിക്കാനുള്ളവയായിരുന്നു.  പ്രകൃതിയിൽ നിന്ന്‌ സ്വാഭാവികമായി ലഭിക്കുന്ന അന്തരീക്ഷവാതകവും സൂര്യപ്രകാശവും ആഹരിച്ച്‌ ജലത്തിൽ വളരാൻ അവയെ അനുവദിക്കുന്ന രീതി. ഈ രീതി അവലംബിച്ചാൽ ആൽഗെയുടെ ആകെ ഭാരത്തിന്റെ ഒരുശതമാനം മാത്രമേ ഓയിൽ ലഭിക്കൂ.

എന്നാൽ പായലിന്‌ കൂടുതൽ കാർബൺ ഡയോക്സൈഡും ജൈവമാലിന്യങ്ങളും നൽകിയാൽ ഭാരത്തിന്റെ 40% വരെ എണ്ണയുത്പാദിപ്പിക്കാനാവും എന്നാണ്‌ ഗവേഷകസംഘത്തിലുള്ള സർവ്വകലാശാലയിലെ സിവിൽ ആൻഡ്‌ എൻവയോണ്‍മെന്റൽ എഞ്ചിനീറിങ്‌ പ്രൊഫസർ ലിസ കൊളോസി പറയുന്നത്‌.

ശുദ്ധീകരിക്കാത്ത സീവേജ്‌ ജലമോ കാർബൺ ഡയോക്സൈഡോ രണ്ടുംകൂടിയോ അധികം അളവിൽ നൽകിയാൽ ആൽഗേയ്ക്ക്‌ നന്നായി വളരാനാവുമെന്ന്‌ ഗവേഷകർ തെളിയിച്ചിട്ടുണ്ട്‌. സീവേജിലെ ഖരമാലിന്യമാണ്‌ പായൽ ആഹാരമാക്കുന്നത്‌.  വേസ്റ്റ്‌ വോട്ടർ ട്രീറ്റ്‌മെന്റിലെ ഏറ്റവും വലിയ വെല്ലുവിളി അതിൽ കലർന്നിരിക്കുന്ന ഖരപദാർത്ഥങ്ങൾ ശുദ്ധീകരിക്കുന്നതിന്‌ വരുന്ന ഭീമമായ ചെലവാണ്‌.  ഇതിന്‌ പായല്‍ ഉപയോഗിക്കുമ്പോൾ ആ ചെലവാണ്‌ ഇല്ലാതാവുന്നത്‌.  കൽക്കരിയിൽ നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന 10-30 ഇരട്ടിവരെ അധിക കാർബൺ ഡയോക്സൈഡ്‌ സാന്നിധ്യമുള്ള പുകയും ഇവിടെ ഉണ്ടാവുന്നില്ല.

പല സാന്ദർഭിക പരിസരങ്ങളിൽ സോയാബീൻ അധിഷ്ഠിത ബയോ ഡീസലിനെ അപേക്ഷിച്ച്‌ ആൽഗെ അധിഷ്ഠിത ബയോ ഫ്യൂവലിന്റെ സാമ്പത്തികവും പാരിസ്ഥിതികവുമായ മെച്ചം അളക്കാനുള്ള ശ്രമത്തിലാണ്‌ വിർജീനിയ സർവ്വകലാശാലയിലെ ഫിനാൻസ്‌ പ്രൊഫസറും ഗവേഷകസംഘാംഗവുമായ മാർക്ക്‌ വൈറ്റ്‌. രാഷ്ട്രം കാർബൺ ക്യാപ്‌-ആൻഡ്‌-ട്രേഡ്‌ സിസ്റ്റം കൊണ്ടുവരികയാണെങ്കിൽ കാർബൺ ഡയോക്സൈഡ്‌ ഇല്ലാതാക്കാനുള്ള ആൽഗെയുടെ കഴിവ്‌ അതിന്റെ പണമൂല്യം ഉയർത്തുമെന്ന്‌ വൈറ്റ്‌ കണക്കാക്കുന്നു.  നൈട്രജൻ റെഗുലേഷൻ ശക്തമാക്കിയാലും അത്‌ ആൽഗെയുടെ മതിപ്പുയർത്തും.  ജലത്തിൽ നിന്നോ വായുവിൽ നിന്നോ നൈട്രജൻ ഇല്ലാതാക്കാനും പായലിനാവും എന്നതിനാലാണിത്‌.

“മാലിന്യത്തെ മൂല്യവത്തായ മറ്റോന്നാക്കി മാറ്റാനുള്ള ശ്രമമാണ്‌ വ്യാവസായിക ആവാസവ്യവസ്ഥയുടെ അടിസ്ഥാനം,” കൊളോസി പറഞ്ഞു.

Advertisements

Responses

  1. ആശംസകള്‍ സെബിന്‍..ഞാന്‍ എന്റെ റീഡറില്‍ കയറ്റിയിട്ടുണ്ട്..ചിന്തയിലും മറ്റും വന്നു തുടങ്ങിയോ?

  2. എല്ലാ പോസ്റ്റുകളും ഇഷ്ടപ്പെട്ടു
    പുതിയ ആറിവുകള്‍ക്ക് നന്ദി സെബിന്‍


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: