Posted by: absolutevoid | ഓഗസ്റ്റ് 25, 2008

വൈൻ ടേസ്റ്റ്‌ ചെയ്യാൻ ഇനി ഇലക്ട്രോണിക്‌ നാവ്‌

ബുർഗണ്ടിയിൽ നിന്ന്‌ ’74 പിനോട്‌ നോയിർ തിരിച്ചറിയാൻ ഇനി ഒരു വൈൻ എക്സ്പർട്ടിനെ ഏർപ്പാടാക്കേണ്ട. ഒരു ബട്ടൺ അമർത്തിയാൽ മുന്തിരിച്ചാറിന്റെ ഇനവും മേന്മയും പഴക്കവും തിരിച്ചറിഞ്ഞ്‌ പറഞ്ഞുതരുന്ന ഇലക്ട്രോണിക്‌ നാവ്‌ വികസിപ്പിച്ചെടുത്തിരിക്കയാണ്‌ ശാസ്ത്രകാരന്മാർ.  കൈവെള്ളയിലൊതുങ്ങുന്ന ചെറിയ ഉപകരണമാണ്‌ പുതിയ വൈൻ ടേസ്റ്റർ.

വീഞ്ഞിന്റെ ഗുണമേന്മാപരിശോധനയ്ക്കായി വികസിപ്പിച്ച ഉപകരണം ആറ്‌ സെൻസറുകളടങ്ങുന്നതാണ്‌. ഒരു പ്രത്യേക വൈനിന്‌ സ്വതസിദ്ധമായ ഉള്ളടക്കം തിരിച്ചറിഞ്ഞാണ്‌ ഇത്‌ റിസൽറ്റ്‌ നൽകുക. വീഞ്ഞിലടങ്ങിയ ആസിഡ്‌, പഞ്ചസാര, ആൽക്കഹോൾ തുടങ്ങിയവയുടെ അളവ്‌ കണക്കാക്കി വീഞ്ഞിന്റെ പഴക്കവും തരവും നിശ്ചയിക്കാം.

സ്പെയിനിലെ ബാർസിലോണ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ മൈക്രോ ഇലക്ട്രോണിക്സിലെ സിസീലിയ ജിമീനസ്‌ ജൊർക്യുയെറയും സഹപ്രവർത്തകരും ചേർന്നാണ്‌ ഉപകരണം വികസിപ്പിച്ചത്‌.  റോയൽ സൊസൈറ്റി ഓഫ്‌ കെമിസ്ട്രിയുടെ ജേണലായ ദ അനലിസ്റ്റിൽ പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

വീഞ്ഞിന്റെ സാമ്പിളുകൾ സെൻട്രൽ ലാബിലേയ്ക്കയച്ച്‌ ദീർഘനാൾ കാത്തിരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടൊഴിവാക്കാൻ വീഞ്ഞ്‌ വ്യവസായ മേഖലയുടെ ആവശ്യപ്രകാരമാണ്‌ ഇത്തരമൊരു ഉപകരണത്തിന്‌ വേണ്ടിയുള്ള ഗവേഷണം തുടങ്ങിയത്‌.  പുതിയ ഉപകരണം പെട്ടെന്ന്‌ ഫലം തരുമെന്ന്‌ മാത്രമല്ല, സുഖമായി കൊണ്ടുനടക്കാനാവുമെന്നതും ഉത്പാദനച്ചെലവ്‌ തുലോം കുറവാണെന്നതും ആവശ്യാനുസരണം പുതിയ വൈൻ വെറൈറ്റികൾ തിരിച്ചറിയാൻ പഠിപ്പിക്കാമെന്നതും വലിയ ആശ്വാസമാണ്‌.

വീഞ്ഞിന്റെ പഴക്കം, ഉപയോഗിച്ച മുന്തിരിത്തരം എന്നിവ സംബന്ധിച്ച തെറ്റായ അവകാശവാദങ്ങൾ പൊളിക്കാൻ ഈ ഉപകരണത്തിന്‌ എളുപ്പം കഴിയുമെന്ന്‌ ജോർക്യൂയെറ പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: