Posted by: absolutevoid | ഓഗസ്റ്റ് 25, 2008

മലയാളം വിക്കിപ്പീഡിയ ആഴത്തിൽ മൂന്നാമത്‌

പ്രസിദ്ധീകൃത ലേഖനങ്ങളുടെ മൂല്യത്തിന്റെ കാര്യത്തിൽ വിക്കിപ്പീഡിയയുടെ സജീവമായ വിവിധ ഭാഷാപതിപ്പുകളിൽ മലയാളം മൂന്നാമത്‌. ഉള്ളടക്കത്തിലെ ആഴത്തിന്റെ കാര്യത്തിൽ ഇംഗ്ലീഷിനും ഹീബ്രുവിനും മാത്രം പിന്നാലെ 117 പോയിന്റോടെയാണ്‌ മലയാളം മൂന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്‌. ഇംഗ്ലീഷിന്‌ 375-ഉം ഹീബ്രുവിന്‌ 163-ഉം പോയിന്റാണുള്ളത്‌. മലയാളത്തേക്കാൾ ലേഖനങ്ങളുള്ള തെലുങ്കിന്‌ 3-ഉം ഹിന്ദിക്ക്‌ 5-ഉം ബംഗാളിക്ക്‌ 44-ഉം തമിഴിന്‌ 20-ഉം പോയിന്റുകൾ മാത്രമേയുള്ളൂ എന്നുകൂടി അറിയുക.

ഉപയോക്താക്കളാൽ സൃഷ്ടിക്കപ്പെടുന്ന ഓൺലൈൻ വിശ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയ ഇന്ന്‌ വിരൽത്തുമ്പിലെ വിവരവിസ്മയമാണ്‌. നിരന്തരം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന വിവരസ്രോതസ്സാണത്‌. ആർക്കും ലേഖനങ്ങൾ എഴുതാമെങ്കിലും കർശനമായ ഗുണമേന്മാ പരിശോധന നടക്കുന്നതിനാൽ തെറ്റായ വിവരം ആരെങ്കിലും പോസ്റ്റ്‌ ചെയ്താൽ തന്നെ അവ നീക്കം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യും. ആവശ്യത്തിന്‌ വിവരങ്ങളില്ലാത്ത ചെറുലേഖനങ്ങളെ കൂടുതൽ വികസിപ്പിക്കേണ്ട ‘സ്റ്റബ്‌ ആർട്ടിക്കിൾ’ ആയാണ്‌ പരിഗണിക്കുക.

ഇംഗ്ലീഷ്‌ കൂടാതെ 265 ഭാഷകളിൽ കൂടി വിക്കിപ്പീഡിയ ഔദ്യോഗികമായി ലഭ്യമാണ്‌. എല്ലാ ഭാഷകളിലുമായി 1,11,36,673 ലേഖനങ്ങളാണുള്ളത്‌. ഇവയിൽ 25,19,224 ലേഖനങ്ങളും ഇംഗ്ലീഷിലാണ്‌. മലയാളത്തിൽ ഇതേവരെ 7385 ലേഖനങ്ങളായി. ഇവ 2,26,184 തവണ തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു. മലയാളം വിക്കി കമ്മ്യൂണിടിയിൽ 6429 അംഗങ്ങളും 12 അഡ്മിനിസ്ട്രേടാരർമാരുമാണുള്ളത്‌.

ആയിരം ലേഖനങ്ങളിൽ കൂടുതലുള്ള ഭാഷ വിക്കിയിൽ സജീവമാണെന്ന്‌ കണക്കാക്കുന്നു. ഇന്ത്യൻ വേരുകളുള്ള 17 ഭാഷകൾ ഈ ഗണത്തിൽ പെടും. ഇവയിൽ സംസ്കൃതവും നേപ്പാളീ ഭാഷകളായ നേവാർ, നേപ്പാളി എന്നിവയും മാലിദ്വീപിലെ ദിവേഹിയും ദ്രാവിഡ ഭാഷയായ പാലിയും പെടും.

ഓരോ ഭാഷയിലേയും ലേഖനങ്ങളുടെ ആഴം തീരുമാനിക്കുന്നത്‌ വിക്കിയുടെ ഗുണമേന്മാ മാനകം അടിസ്ഥാനമാക്കിയാണ്‌. ​‍Depth=[(Edits/Articles) × (Non-Articles/Articles) × (Stub-ratio)] എന്ന സമവാക്യം ഉപയോഗിച്ചാണ്‌ ഇത്‌ കണക്കാക്കുക. അതായത്‌ ലേഖനങ്ങൾക്കുമേൽ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും അംഗങ്ങളുടെ താൾ, സംവാദ താൾ, പ്രോജക്ട്‌ താൾ, ചിത്രങ്ങൾ, വിഭാഗങ്ങൾ, ടെംപ്ലേടുകൾ തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും ലേഖനങ്ങളുടെ എണ്ണമുപയോഗിച്ച്‌ വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ്‌ അനുപാതവുമായി ഗുണിച്ച്‌ ലഭിക്കുന്ന സംഖ്യയാണ്‌ ആഴം. ഇത്‌ അക്കാദമിക്‌ ഗുണമേന്മയായി പരിഗണിച്ചുകൊള്ളണമെന്നില്ല. എന്നാൽ വിക്കി മാനകമനുസരിച്ചുള്ള നിലവാരം അവയ്ക്കുണ്ടാവും.

ഏറ്റവും അധികം സജീവ അംഗങ്ങളുള്ള ഇന്ത്യൻ വിക്കിപ്പീഡിയയും ഒരു ലേഖനത്തിൽ ഏറ്റവും അധികം എഡിറ്റ്‌ നടക്കുന്ന ഇന്ത്യൻ വിക്കിപ്പീഡിയയും മലയാളമാണ്‌. ഇന്ത്യൻ വിക്കിപീഡിയകളിൽ ഏറ്റവുമധികം ചിത്രങ്ങൾ അപ്ലോഡ്‌ ചെയ്തിരിക്കുന്നതും മലയാളത്തിൽ തന്നെ. നൂറ്‌ ബൈറ്റ്സിനുമേൽ വലിപ്പമുള്ള 50ൽ ഏറെ ലേഖനങ്ങളുള്ള ഏക ഇന്ത്യൻ വിക്കിപ്പീഡിയയും  http://ml.wikipedia.org/ ആണ്‌. കുറച്ചുനാൾ മുമ്പുവരെ ഏറ്റവുമധികം രജിസ്റ്റേഡ്‌ അംഗങ്ങളുള്ള ഇന്ത്യൻ വിക്കിപ്പീഡിയയും മലയാളമായിരുന്നു.

ഇന്ത്യൻ ഭാഷകളിലുള്ള വിക്കിലേഖനങ്ങൾ

ഭാഷ     ലേഖനം    എഴുത്തുകാർ    ആഴം
നേവാർ     42264     896     3
തെലുങ്ക്‌     41,087    6504    3
ബിഷ്ണുപ്രിയ
മണിപ്പൂരി    23,394    981     10
ഹിന്ദി    21,112    5637    5
മറാഠി     19615    2903    12
ബംഗ്ലാ     18,061    2936    44
തമിഴ്‌     15,035     4064    20
ഉറുടു     8156    2236    26
മലയാളം     7385     6429     117
കന്നഡ     5847    1929    11
സംസ്കൃതം     3854    815    1
നേപ്പാളി     2677    985    7
ദിവേഹി     2631     848     15
ഭോജ്പൂരി     2415    535    0
പാലി     2315    412    0
ഗുജറാത്തി     2175    1163    10

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: