Posted by: absolutevoid | ഓഗസ്റ്റ് 25, 2008

അഹങ്കരിക്കാന്‍ ഈ ബെന്റ്ലി ലാപ്‌ടോപ്പ്

കാർ വിപണിയിലെ ആഡംബരത്തിന്റെ തമ്പുരാനാണ്‌ ബെന്റ്ലി. ലതർ ഫിനീഷോടുകൂടിയ പോഷ്‌ ഇന്റീരിയറും  വുഡൻ ഡാഷ്‌ ബോർഡും ഒക്കെയായി ഒരു ട്രീറ്റ്‌. ലോകത്തെ ഏറ്റവും വിലയേറിയ ഡിസൈനർ ലാപ്ടോപ്പ്‌ ബ്രാൻഡായ ഈഗോയുമായി ബെന്റ്ലി കൈകോർത്താൽ എങ്ങനെയുണ്ടാകും?

കോൺഫിഗറേഷൻ നോക്കിയല്ല ഈഗോയുടെ ലാപ്ടോപ്പുകൾ വാങ്ങുക എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗോർബിയുടെയും അഗാസിയുടെയും കൈയിലിരിക്കുന്ന ലൂയിസ്‌ വ്യുയിടൺ പോലെ ഒരു ഫാഷൻ സ്റ്റേറ്റ്‌മന്റ്‌ ആണ്‌ ഈഗോ. 470 വജ്രങ്ങൾ പതിച്ച ഡയമണ്ട്‌ പ്ലാറ്റിനം വേർഷനുകൾക്ക്‌ ഒന്നരക്കോടി രൂപയ്ക്കടുത്ത്‌ വിലവരും. അവരാണ്‌ കഴിഞ്ഞ ദിവസം ബെന്റ്ലി ലാപ്ടോപ്പ്‌ വിപണിയിലെത്തിച്ചത്‌.

എട്ടുലക്ഷത്തിൽപ്പരം രൂപയാണ്‌ ബെന്റ്ലി ലാപ്ടോപ്പിന്റെ വില.

ഒറിജിനൽ ആപ്പിൾ ഐബുക്കിന്റെ ചില ഡിസൈൻ കൺസെപ്റ്റുകൾ ഈഗോ കടമെടുത്തിട്ടുണ്ട്‌. അതുമാടിനിർത്തിയാൽ ബെന്റ്ലി ലാപ്ടോപ്പിന്‌ കാറിന്റെ ഇരിപ്പിടത്തെ ഓർമ്മിപ്പിക്കുന്ന പ്ലഷ്‌ ലതർ ഫിനീഷാണ്‌. ശ്രദ്ധാപൂർവ്വം കൈവേല ചെയ്ത തയ്യലുകൾ. ലാപ്ടോപ്പിന്റെ ഹാൻഡിൽ മോഡൽ ചെയ്തിരിക്കുന്നത്‌ ബെന്റ്ലി കാറിന്റെ ആഢ്യത്വം സ്ഫുരിക്കുന്ന ചങ്കി ഡോർനോബ്‌ പോലെത്തന്നെ. ക്രോം മെറ്റൽ ഫിനീഷാണ്‌ ഫ്രെയിമിന്‌. ബെന്റ്ലി കാറിന്റെ പ്രത്യേകതകളെല്ലാം ലാപ്ടോപ്പിലേക്കും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്‌. എക്സ്റ്റീരിയറിന്റെ കളർ സ്കീം തന്നെയാവും ഇന്റീരിയറിലും. ഓപ്പറേടിങ്‌ സിസ്റ്റം വിൻഡോസ്‌ വിസ്റ്റയാണ്‌. 64 ബിറ്റ്‌ പ്രോസസർ, 160 ജിബി ഹാർഡ്‌ ഡ്രൈവ്‌, 12.1 ഇഞ്ച്‌ എൽസിഡി വൈഡ്‌ സ്ക്രീൻ, ഒരു ഇന്റർചേഞ്ചബിൾ സ്കിൻ, ബ്ലൂടൂത്ത്‌ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌.

ഇതാദ്യമായല്ല, കാർ നിർമ്മാതാക്കൾ തീം ലാപ്ടോപ്പുമായി വരുന്നത്‌. നേരത്തെ ഫെരാറിയും ലംബോർഗിനിയും ലാപ്ടോപ്പുകൾ പുറത്തിറക്കിയിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: