Posted by: absolutevoid | ഓഗസ്റ്റ് 25, 2008

ആപ്പിളിനെ മലര്‍ത്തിയടിക്കാന്‍ ആൻഡ്രോയിഡ്‌ വരുന്നു

വിലകൂടിയ മൊബൈൽ ഹാൻഡ് സെറ്റുകളുടെ നിർമ്മാതാവായ എച്ച്ടിസി, ആൻഡ്രോയിഡ്‌ ഹാൻഡ് സെറ്റുകൾ വിപണിയിലെത്തിക്കുന്നു. ആപ്പിൾ ഐ ഫോണിന്‌ ആൻഡ്രോയിഡ്‌ ടെക്നോളജി കനത്ത വെല്ലുവിളിയാകും എന്നാണ്‌ പ്രതീക്ഷ.

ലിനക്സ്‌ കേണൽ അടിസ്ഥാനമാക്കി നിർമ്മിച്ച ഓപ്പറേറ്റിങ്‌ സിസ്റ്റവും, മിഡിൽവെയറും ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുമടങ്ങിയ സോഫ്റ്റ്‌വെയർ സംഘാതമാണ്‌ ആൻഡ്രോയിഡ്‌. ജാവ പ്രോഗ്രാമിങ്‌ ലാങ്ങ്വേജ്‌ ഉപയോഗിച്ച്‌ വികസിപ്പിക്കുന്ന ആൻഡ്രോയിഡ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്‌.  ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ് സെറ്റ് അലയൻസ്‌ ആണ്‌ ആൻഡ്രോയിഡിന്‌ പിന്നിൽ.

ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം മേഖലകളിൽ പ്രവർത്തിക്കുന്ന 34 കമ്പനികളുടെ സംഘമാണ്‌ ഓപ്പൺ ഹാൻഡ്സെറ്റ്‌ അലയൻസ്‌. മൊബെയിൽ ഫോൺ ഉത്പാദനത്തിൽ ഓപ്പൺ സ്റ്റാൻടേഡുകൾക്കായി നിലകൊള്ളുന്ന വൻകിട കോർപ്പറേറ്റുകളാണ്‌ ഇവർ.

മോസില്ല ഫൗണ്ടേഷന്റെ വിജയത്തിന്‌ ശേഷം ഓപ്പൺ സോഴ്സിന്റെ വർധിച്ച കമ്പോളസാധ്യതയും വികസനസാധ്യതയുമാണ്‌ ഇത്തരമൊരു പദ്ധതിയുടെ പിറവിക്ക്‌ പിന്നിൽ. ലോകമെങ്ങുമുള്ള ഡെവലപ്പർമാർക്ക്‌ മൊബൈല്‍ ഫോണിൽ പുതിയ പുതിയ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനുള്ള അവസരം കൂടിയാണ്‌ ഒരുങ്ങുന്നത്‌.

ആൻഡ്രോയിഡ്‌ ഹാൻഡ് സെറ്റുകൾ വികസിപ്പിക്കുമെന്ന്‌ 2007 നവംബറിൽ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോൾ ആദ്യ ആൻഡ്രോയിഡ്‌ ഹാൻഡ്‌സെറ്റ് വിൽപ്പനയ്ക്കെത്തിക്കുന്നത്‌ എച്ച്ടിസി തന്നെയാവാനാണ്‌ സാധ്യത.

നാലാംപാദാരംഭത്തിൽ എച്ച്ടിസിയുടെ ആൻഡ്രോയിഡ്‌ ഫോണുകൾ ഒഡിഎം ക്ലയന്റുകൾക്ക്‌ ലഭ്യമാകുമെന്നാണ്‌ വിവരം. ഒറിജിനൽ ഡിസൈൻ മാനുഫാക്ചറർ എന്നതിന്റെ ചുരുക്കെഴുത്താണ്‌ ഒഡിഎം. അതായത്‌, എച്ച്ടിസി സ്വന്തം ബ്രാൻഡിൽ ഹാൻഡ് സെറ്റുകൾ പുറത്തിറക്കുന്നതിന്‌ പകരം മറ്റു കമ്പനികൾക്ക്‌ ബ്രാൻഡിങ്ങും ലോഗോയും നൽകാൻ പാകത്തിന്‌ ബ്ലാങ്ക്‌ ഹാൻഡ്‌സെറ്റുകളാവും ഉത്പാദിപ്പിക്കുക.
മിക്കവാറും ടി-മോബൈലാകും എച്ച്ടിസിയുടെ ആദ്യ ക്ലയന്റ്‌ എന്നാണ്‌ ടെക്നോളജി വിപണിയിലെ അടുക്കളവർത്തമാനം.

ജർമ്മനിയിലെ ബേൺ ആസ്ഥാനമായ മൊബൈല്‍ നെറ്റ്‌വർക്ക്‌ ഓപ്പറേറ്ററാണ്‌ ടി-മൊബൈല്‍. യുഎസിലും 11 യൂറോപ്യൻ രാഷ്ട്രങ്ങളിലുമായി ധാരാളം വരിക്കാരുള്ള ടി-മൊബൈൽ ലോകത്തിലെ ആറാമത്തെ വലിയ മൊബൈൽ ഫോൺ സർവ്വീസ്‌ പ്രൊവൈഡറാണ്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: