Posted by: absolutevoid | ഡിസംബര്‍ 21, 2014

Manjaro and the trusted keys!

Had an experimental Manjaro install, the other month. As it is a rolling release distro, tightly following arch linux, I had to update in once in a while. So I did the usual:

$ sudo pacman -Syu

updates for 98 packages were available and was downloaded. As it went to installation, nothing could be installed. Repeatedly, I started getting errors. It was like this:

Error: key “Seblu <seblu@seblu.net>” could not be imported
Error: key “Rob McCathie <korrode@gmail.com>” could not be imported
Error: key “Felix Yan <i@felixc.at>” could not be imported
Error: key “Andreas Radke <andyrtr@archlinux.org>” could not be imported
Error: key “Bartlomiej Piotrowski <b@bpiotrowski.pl>” could not be imported
Error: key “Jan Alexander Steffens (heftig) <jan.steffens@gmail.com>” could not be imported
Error: key “Tobias Powalowski <tpowa@archlinux.org>” could not be imported
Error: key “Evangelos Foutras <foutrelis@gmail.com>” could not be imported
Error: key “Eric Belanger <eric@archlinux.org>” could not be imported
Error: key “Gaetan Bisson <bisson@nsup.org>” could not be imported
Error: key “Alexander Rødseth <rodseth@gmail.com>” could not be imported
Error: key “Guillaume ALAUX <galaux@linagora.com>” could not be imported
Error: key “Andrea Scarpino <bash.lnx@gmail.com>” could not be imported
Error: key “Florian Pritz <f-p@gmx.at>” could not be imported
Error: key “Daniel Micay <danielmicay@gmail.com>” could not be imported
Error: key “Laurent Carlier <lordheavym@gmail.com>” could not be imported
Error: key “Thomas Bächler <thomas@archlinux.org>” could not be imported
Error: key “Philip Müller (Called Little) <philm@manjaro.org>” could not be imported
Error: key “Alexandru Ianu <alexandru@manjaro.org>” could not be imported
Error: key “Ramon Buldó <ramon@manjaro.org>” could not be imported
Error: key “Massimiliano Torromeo (Personal non-work identity) <massimiliano.torromeo@gmail.com>” could not be imported
Error: required key missing from keyring

Okay. What should I do, ideally? Answer was in archlinux wiki.

First, running entropy:

from $ prompt, run: ls -R /

now from root,

# pacman-key --init

Now the master keys should be verified:

# pacman-key --populate archlinux

okay, fine. This is from arch linux. But will it be okay to get those specially baked packages for manjaro? No, never. So another step:

# pacman-key --populate manjaro

You have done the final step. Now run pacman -Syu again.

So this is like a child play. Enjoy.

(NB: Chakra does not have this much trust deficit.)

Advertisements
Posted by: absolutevoid | സെപ്റ്റംബര്‍ 6, 2011

Extented Malayalam Inscript Keyboard for Windows 7

ഇന്നു് അവിചാരിതമായി ഒരു വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാനിടയായി. നേരത്തെ എക്സ്പിയും മറ്റും ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്തു് റാല്‍മിനോവിന്റെ എക്സ്റ്റന്‍ഡഡ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ആണു് ഇന്‍പുട്ട് ടൂളായി ഉപയോഗിച്ചിരുന്നതു്. വിന്‍ഡോസ് 7ല്‍ ഈ ഐറ്റം ഇല്ലെന്നു കണ്ടതോടെ വെറുതെ ഒന്നുണ്ടാക്കിനോക്കാം എന്നുകരുതി. ആ ഫയലാണു് ഇതോടൊപ്പം (ml-in-ex.zip). അണ്‍സിപ്പ് ചെയ്താല്‍​ സെറ്റപ്പ് ഫയലുണ്ടു്. അതോടൊപ്പം, സോഴ്സ് ഫയല്‍ (ml-in-ex.klc) പ്രത്യേകമായി അറ്റാച്ച് ചെയ്യുന്നു. റാല്‍മിനോവ് അവതരിപ്പിച്ച ലേഔട്ടില്‍​ ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ടു്. ലേ-ഔട്ട് ഇമേജസ് (layout.zip) ഒപ്പം വയ്ക്കുന്നുണ്ടു്. റാല്‍മിനോവ് നാലു ലെവല്‍ ഉപയോഗിച്ച സ്ഥാനത്തു് ഞാന്‍ അഞ്ചുലെവല്‍ ഉപയോഗിക്കുന്നുണ്ടു്. പ്രധാന വ്യത്യാസങ്ങള്‍ ചുവടെ:

നോര്‍മല്‍​ ലെവലിലും ഷിഫ്റ്റിലും റാല്‍മിനോവിന്റെ ലേഔട്ട് അതേപടി പിന്തുടരുന്നു. ലേഔട്ട് ഇമേജില്‍ ള്, ക്, ര്, ല്, ണ്, ന് എന്നൊക്കെ കാണുന്നതു് പഴയമട്ടിലുള്ള ചില്ലാണു്. മൈക്രോസോഫ്റ്റ്‌ ലേഔട്ട് ക്രിയേറ്ററില്‍ അതു് ശരിയായി റെന്‍ഡര്‍ ചെയ്യാത്തതുകൊണ്ടാണു് അതങ്ങനെ തോന്നുന്നതു്. പക്ഷെ ചില്ലടിക്കാന്‍ ആ കട്ടകള്‍ ഞെക്കിയാല്‍ മതിയാവും. VK_OEM_6ല്‍ (square bracket close) റാല്‍മിനോവു് ചെയ്തതുപോലെ നോര്‍മല്‍ ലെവലില്‍ ഞ്ഞ ആണു് കൊടുത്തിരിക്കുന്നതു്. വാനില ഇന്‍സ്ക്രിപ്റ്റില്‍ ഇവിടെ ഞ ആണു് വരുന്നതു്. പകരം ഷിഫ്റ്റിലാണു് ഇതില്‍ ഞ കൊടുത്തിട്ടുള്ളതു്. അതേ പോലെ നോര്‍മല്‍ ലെവലില്‍ VK_Q എന്ന സ്ഥാനത്തു് ഔ സ്വരചിഹ്നം അടിച്ചാല്‍ ൌ (U+0d4c) എന്നും വലത്തെ ആള്‍ട്ട് ചേര്‍ത്തടിച്ചാല്‍ ൗ (U+0d57) എന്നും ലഭിക്കും.

Alt-GR + Shift (വലതുവശത്തെ ആള്‍ട്ടും ഷിഫ്റ്റും) ഉപയോഗിക്കുന്ന ലെവലില്‍ താഴെപ്പറയുന്ന അഡീഷന്‍സ് വരുത്തിയിട്ടുണ്ടു്.

1. VK_4ല്‍ (ഡോളര്‍ സൈനിന്റെ സ്ഥാനത്തു്) പുതിയ രൂപ ചിഹ്നം ഉപയോഗിക്കുന്നു. (രൂപ ചിഹ്നം അടങ്ങിയ ഫോണ്ടു് സിസ്റ്റത്തിലില്ലാത്തതിനാല്‍ ലേഔട്ട് ഇമേജില്‍​കാണില്ല).

2. VK_5ല്‍ (% ന്റെ സ്ഥാനത്തു്) കൢപ്തം എന്നെഴുതുന്ന ഌ താഴെ വരുന്ന രൂപവും (U+0d62) VK_6ല്‍ (^ ന്റെ സ്ഥാനത്തു്) അതിന്റെ തന്നെ ദീര്‍ഘവും (U+0d63) (കൣ clue… എന്നെല്ലാമെഴുതാം) ഉപയോഗിച്ചിരിക്കുന്നു. നിലവിലുള്ള മീരയില്‍​ ഇവ സ്റ്റാക്ക്ഡ് ഫോമില്‍ കിട്ടില്ല. അഞ്ജലിയിലുണ്ടു്.

3. VK_7ല്‍ U+0d4e എന്ന ക്യാരക്ടര്‍ (രേഫം) ഉപയോഗിച്ചിരിക്കുന്നു. (സൂൎയ്യന്‍ എന്നെല്ലാമെഴുതാം – നിലവില്‍​ ഒരു ഫോണ്ടിലുമില്ല)

4. VK_0ല്‍ പ്രശ്ലേഷം ഽ (U+0d3d) സ്ഥാനം പിടിച്ചിരിക്കുന്നു. അഞ്ജലിയില്‍​മലയാളം ടയുടെയോ ഇംഗ്ലീഷ് S ന്റെയോ ആകൃതിയിലാണു് അവഗ്രാഹം വരച്ചിരിക്കുന്നതു്. മീരയിലെ ഗ്ലിഫ് ആണു് ചിരപരിചിതം.

5. VK_OEM_minus ല്‍ മലയാളം തീയതി കാട്ടാനുപയോഗിക്കുന്ന ൹ എന്ന ക്യാരക്ടര്‍ (U+0d79) നല്‍കിയിട്ടുണ്ടു്. മീരയില്‍​ ഇതിനിയും എത്തിയിട്ടില്ല. അഞ്ജലിയിലുണ്ടു്.

6. VK_OEM_PLUS ല്‍ ഋവിന്റെ ഇരട്ടിപ്പു് ൠ (U+0d60) കൊടുത്തിരിക്കുന്നു.

7. റാല്‍മിനോവിന്റെ ലേഔട്ടില്‍​ ത്സ രണ്ടിടത്തു വരുന്നുണ്ടായിരുന്നു. അതില്‍​ VK_T എന്ന കീയില്‍ ത്ന എന്ന കൂട്ടക്ഷരമാക്കിയിട്ടുണ്ടു്.

അഞ്ചാമതായി ഒരു ലെവല്‍ കൂടി ചേര്‍ത്തിട്ടുണ്ടു്. Ctrl+Shift ആണതു്. അത്യാവശ്യത്തിനുപയോഗിക്കാം എന്നുമാത്രം. ഈ ലെവലില്‍ വരുന്ന ക്യാരക്ടറുകള്‍ താഴെപ്പറയുന്നു.

1, 2, 3 എന്നിവയുടെ സ്ഥാനത്തു് യഥാക്രമം ൰, ൱, ൲ എന്നിവ (10, 100, 1000 എന്നിവയുടെ മലയാള അക്കങ്ങള്‍ ) വരുന്നു. 4, 5, 6 എന്നിവയുടെ സ്ഥാനത്തു് യഥാക്രമം ൳, ൴, ൵ (1/4, 1/2, 3/4 എന്നീ ഫ്രാക്ഷനുകളുടെ മലയാളരൂപം) വരുന്നു.

VK_8 ന്റെ സ്ഥാനത്തു് ളയുടെ ആണവച്ചില്ലു് ൾ കടന്നുവരുന്നു.

VK_OEM_Plusന്റെ സ്ഥാനത്തു് ൄ (MALAYALAM VOWEL SIGN VOCALIC RR – U+0d44) വരുന്നു. ൃന്റെ ഇരട്ടിപ്പു്, അഥവാ ൠ സ്വരത്തിന്റെ ചിഹ്നം ആണു് ഈ ക്യാരക്ടര്‍ . ഉപയോഗത്തില്‍​ തീരെയില്ല.

VK_OEM_5ല്‍ (\ ന്റെ സ്ഥാനം) രയുടെ ആണവച്ചില്ലു് ർ സ്ഥാനംപിടിക്കുന്നു.

VK_Jയുടെ സ്ഥാനത്തു് റ്റയുടെ പകുതി എന്നുപറഞ്ഞു് ഈയിടയ്ക്കു് ഇടിച്ചുകയറ്റിയ ഗ്രന്ഥലിപിയിലെ (മലയാളത്തിലില്ലാത്ത) ക്യാരക്ടര്‍ (U+0d3a) കൊടുത്തിരിക്കുന്നു.

VK_Xന്റെ സ്ഥാനത്തു് ണയുടെ ആണവച്ചില്ലു് ൺ കടന്നുവരുന്നു. VK_Vയുടെ സ്ഥാനത്തു് നയുടെ ആണവചില്ലു് ൻ, VK_OEM_Period ന്റെ സ്ഥാനത്തു് (കുത്തുകിടക്കുന്നിടത്തു്) ലയുടെ ആണവച്ചില്ലു് ൽ, VK_OEM_2ന്റെ സ്ഥാനത്തു് (/ കിടക്കുന്നിടത്തു്) കയുടെ ആണവച്ചില്ലു് ൿ എന്നിവ വരുന്നു.

VK_Nന്റെ സ്ഥാനത്തു് നനയുക എന്നതില്‍​ രണ്ടാമത്തെ നയ്ക്കു് വ്യത്യാസമുണ്ടാക്കാനായി ഇടിച്ചുകയറ്റിയ ഗ്രന്ഥലിപിയിലെ ഩ (U+0d29) വരുന്നു. നിലവില്‍​ ഒരു ഫോണ്ടിലും ഇതില്ല.

ബാക്കിയെല്ലാം പഴയതുപോലെ തന്നെ. വാനില ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനെ അപേക്ഷിച്ചു് ഇതിനുള്ള മെച്ചം, കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒറ്റ കീസ്ട്രോക്കില്‍ ലഭിക്കും എന്നതാണു്.

ഉദാഹരണത്തിനു് AltGR + k അടിച്ചാല്‍ ക്ക കിട്ടും. ക ് ക അടിച്ചാലും ക്ക കിട്ടും.

റാല്‍മിനോവിന്റെ പരീക്ഷണം ഇവിടെ – http://ralminov.wordpress.com/2007/10/11/inscript_keyboard_extended/

പരീക്ഷിച്ചിട്ടു് വിവരം അറിയിക്കുക.

(NB: ഞാനിതു് ഉപയോഗിക്കാന്‍ പോകുന്നില്ല. ആര്‍ച്ച് ലിനക്സോ ചക്ര ലിനക്സോ മാത്രമാണു് എന്റെ ഉപയോഗത്തിലുണ്ടാവുക. വല്ലപ്പോഴും ഇതുപോലെ ആരുടെയെങ്കിലും സിസ്റ്റത്തില്‍​ കയറുമ്പോള്‍​ ഉപയോഗിക്കാന്‍ ഒപ്പിച്ചതാണിതു്. എറര്‍ ചെക്കിങ് നടത്തിയിട്ടില്ല. കോപ്പിറൈറ്റ് എസ്എംസിക്കു് നല്‍കിയിരിക്കുന്നു)

PS: ​ ഫയലുകള്‍ ഗൂഗിള്‍​ ഡോക്സില്‍​ കയറ്റിയിടുന്നു. ലിങ്കു്

https://docs.google.com/leaf?id=0Bx1YfkkHtD3NZTc0MTk5MGItYTJkYy00OGMzLWE3YTAtMDA0MWM2NDkwMDIz&hl=en_US

https://docs.google.com/viewer?a=v&pid=explorer&chrome=true&srcid=0Bx1YfkkHtD3NOTllNGI3OGQtYjYzMS00ZGE0LTgxOGMtNTI5N2QwNzExOWUz&hl=en_US

https://docs.google.com/viewer?a=v&pid=explorer&chrome=true&srcid=0Bx1YfkkHtD3NZmM5MDNmMTUtOGQ4OS00ODQxLWIzYzktOGU2MmVmOGE3NzNi&hl=en_US

Disclaimer: I am not at all maintaining this dictionary anymore. The CCR has been orphaned and the package dependencies are flagged out of date. If anybody has interest in this small project, please contact me, so that I could let you the developer status. On a different note, I am not using localhost dictionary clients anymore. As I am almost always connected to the net, whenever my system is on, i could look up in a host from the web. If anyone is using Dikt, go to settings and press, configure dikt. In hosts, add silpa.org.in. Then press apply.  Now when you search from Dikt, you could select the host by going through the menu entry Dictionary >> Host and selecting silpa.org.in to find Malayalam meanings of English words. The default host is set as dict.org and contains a huge collection of  dictionary database libraries.

Warning: The below written things worked ‘once upon a time’ and not anymore. I am keeping the post as it is for archival purposes. Flag: OUT OF DATE

Dikt freedict dictionary client

ഈ വര്‍ഷത്തെ വായനാദിനം ചെലവഴിച്ചതു് ചക്ര ഗ്നൂ/ലിനക്സിന്റെ റീപ്പാക്കേജിങ് അഭ്യസിച്ചുകൊണ്ടാണു്. അതിലൂടെ ഏതാനും പാക്കേജുകളും ചക്ര യൂസര്‍ റെപ്പോസിറ്ററിയിലേക്കു് സംഭാവന ചെയ്തു. വായനയ്ക്കിടയില്‍ ആവശ്യം വരുന്ന ഡിക്ഷണറിയിലാണു് കൈവച്ചതു്.

കാര്യത്തിലേക്കു് കടക്കാം. രാവിലെ എഴുന്നേറ്റപ്പോള്‍ ഒരു ഭൂതോദയം. എന്റെ ചക്ര ഗ്നൂ‌/ലിനക്സ് മെഷീനില്‍ ഇംഗ്ലീഷ് മലയാളം ഡിക്ഷണറിയില്ലല്ലോ. എങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്തേക്കാം എന്നുനിനച്ചു. പത്തായത്തില്‍ തെരഞ്ഞപ്പോള്‍ പൊതിയില്ല. ആര്‍ച്ച് ലിനക്സിനുവേണ്ടി ആഷിക്‍ പായ്ക്ക് ചെയ്തിട്ടുണ്ടെന്നറിയാം. ആര്‍ച്ച് ഉപയോക്താക്കളുടെ പത്തായത്തില്‍ (Arch User Repository – AUR) ഉള്ള പൊതികള്‍ ചക്രയിലും ഇന്‍സ്റ്റോള്‍ ചെയ്യാം. അതിനൊരു വഴിയുണ്ടു്. ഏതാനും പണിയുപകരണങ്ങള്‍ സ്ഥാപിക്കണം. base-devel, packer എന്നീ ഉപകരണങ്ങളാണു് പ്രധാനം. base-devel ഒറ്റ പാക്കേജല്ല. ഒരു കൂട്ടം പ്രോഗ്രാമുകളാണു്. അതൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുമുണ്ടു്.

അറിയാന്‍ താത്പര്യമുള്ളവര്‍ക്കായി, അവ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിങ്ങനെ:

$ sudo pacman -S base-devel packer

മലയാളികള്‍ക്കു് മലയാളം ഫോണ്ടും വേണമല്ലോ. ഫോണ്ട് നിലവില്‍ ചക്രയുടെ ടെസ്റ്റിങ് റെപ്പോയിലാണുള്ളതു്. ഒന്നുകില്‍ അതു് ബ്രൌസര്‍ ഉപയോഗിച്ചോ കമാന്‍ഡ് ലൈനിലാണെങ്കില്‍ wget ഉപയോഗിച്ചോ ഡൌണ്‍ലോഡ് ചെയ്യണം. എന്നിട്ടു് sudo pacman -U ttf-malayalam-fonts എന്ന ആര്‍ഗ്യുമെന്റ് ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യണം.

കുറച്ചുകൂടി ധൈര്യമുണ്ടെങ്കില്‍ വേറൊരു വഴിയുണ്ടു്. ടെസ്റ്റിങ് റെപ്പോ താത്ക്കാലികമായി എനേബിള്‍ ചെയ്യുക വഴിയാണതു്. ഒരിക്കല്‍ ആര്‍ച്ച് ഉപയോഗിച്ചവര്‍ക്കു് ഇതു് വളരെ എളുപ്പമാണു്. എല്ലാ കോണ്‍ഫിഗറേഷന്‍ ഫയലുകളും /etc എന്ന ഡയറക്ടറിക്കുള്ളിലാവും ഉണ്ടാവുക. നമുക്കു് എഡിറ്റ് ചെയ്യേണ്ടതു് പാക്‍മാന്റെ കോണ്‍ഫിഗറേഷന്‍ ആണു്. കമാന്‍ഡ് ലൈനില്‍ നിന്നുകൊണ്ടു് മൂന്നുവിധത്തില്‍ ഇതു ചെയ്യാം. ചക്രയുടെ ഡീഫോള്‍ട്ട് കമാന്‍ഡ് ലൈന്‍ എഡിറ്റര്‍ vi ആണു്. ഇതാണു് ഉപയോഗിക്കുന്നതെങ്കില്‍ sudo vi /etc/pacman.conf എന്നുകൊടുക്കുക. vi editorല്‍ നിന്നു്

# [testing]
# Include = /etc/pacman.d/mirrorlist

എന്ന വരിയിലെത്തി, അതിലെ # ഡിലീറ്റ് ചെയ്തു് ആ വരികള്‍ അണ്‍കമന്റ് ചെയ്യുക. ഓര്‍ക്കുക, vi ല്‍ ഇന്‍സേര്‍ട്ട് മോഡില്‍ പോകാന്‍ i അമര്‍ത്തണം. അതിനു ശേഷം മാത്രമേ എന്തെങ്കിലും ടൈപ്പ് ചെയ്യാന്‍ സാധിക്കൂ. തിരികെ കമാന്‍ഡ് മോഡിലേക്കു പോകാന്‍ esc അമര്‍ത്തണം. വെറുതെ quit ചെയ്യാന്‍ :q അമര്‍ത്തിയാല്‍ മതി. പക്ഷെ നമ്മള്‍ വരുത്തിയ മാറ്റം സൂക്ഷിച്ചുവയ്ക്കണമെങ്കില്‍ :wq അമര്‍ത്തണം.

vi ശീലമില്ലെങ്കില്‍ ഇതു് അല്‍പ്പം പ്രയാസമായി തോന്നാം. അങ്ങനെയുള്ളവര്‍ക്കു് nano ഉപയോഗിക്കും. ഏതാണ്ടു് എല്ലാ ഗ്നൂ ലിനക്സ് വിതരണങ്ങളിലും ലഭ്യമായ കണ്‍സോള്‍ ടെക്സ്റ്റ് എഡിറ്റര്‍ ആണു് nano.

sudo nano /etc/pacman.conf

എന്നുകൊടുത്തു് സുഖമായി മുമ്പു പറഞ്ഞ ലൈനില്‍ ചെന്നു് # ഡിലീറ്റ് ചെയ്തു്, ctrl+x അടിച്ചു് quit ചെയ്യാം. അപ്പോള്‍ സേവ് ചെയ്യണോ എന്നു ചോദിക്കും. y കൊടുത്താല്‍ സേവ് ചെയ്യും.

മൂന്നാമത്തെ വഴി, GUI frontend ഉപയോഗിക്കുക എന്നതാണു്. കണ്‍സോളില്‍ നിന്നോ കെറണ്ണറില്‍ നിന്നോ (alt+f2 അമര്‍ത്തുമ്പോള്‍ വരുന്ന കമാന്‍ഡ് പ്രോംപ്റ്റ് ആണു് കെ റണ്ണര്‍)

 kdesu kate /etc/pacman.conf

കൊടുത്താല്‍ കോണ്‍ഫിഗറേഷന്‍ ഫയല്‍ kate എന്ന K advanced text editorല്‍ തുറന്നുവരും. (kwallet അഡ്മിനിസ്ട്രേറ്റര്‍ പാസ്‌വേഡിനു ചോദിക്കും.) അവിടെ എഡിറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണു്. ഫയല്‍ മെനുവില്‍ സേവ് ഓപ്ഷന്‍ അടക്കം ധാരാളം ഓപ്ഷന്‍സ് ഉണ്ടു്.

ടെസ്റ്റിങ് റെപ്പോ എനേബിള്‍ ചെയ്താല്‍ ചക്രയുട സര്‍വറുകളുമായി sync ചെയ്യേണ്ടതുണ്ടു്. തത്ക്കാലം നമുക്കു് ടെസ്റ്റിങ്ങില്‍ നിന്നു് മറ്റു പാക്കേജുകളൊന്നും ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതില്ല. അതുകൊണ്ടു് ഒറ്റയടിക്കു് sync ചെയ്തു് അപ്ഡേറ്റുകളുണ്ടെങ്കില്‍ അവ ഇന്‍സ്റ്റോള്‍ ചെയ്യാനുമുള്ള ആര്‍ഗ്യുമെന്റ് ആയ sudo pacman -Syu കൊടുക്കുന്നതു് അബദ്ധമാണു്. പകരം നല്‍കേണ്ടതു് sudo pacman -Syy ആണു്. അതു് പെട്ടെന്നു തീരും. സിങ്ക് ചെയ്തു കഴിഞ്ഞാല്‍ sudo pacman -S ttf-malayalam-fonts എന്നുകൊടുത്തു് മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. അതിനു ശേഷം ടെസ്റ്റിങ് റെപ്പോ വേണ്ടെങ്കില്‍ നേരത്തെ പോയ വഴിയേ പോയി ആ രണ്ടുവരികള്‍ക്കു മുമ്പിലും വീണ്ടും # ചേര്‍ക്കാം.

ഇതൊന്നും കേട്ടു് പേടിക്കേണ്ട കാര്യമില്ല. ഒരിക്കല്‍ ചെയ്തു നോക്കിയാല്‍ വളരെ എളുപ്പമാണെന്നു് മനസ്സിലാവും.

തത്ക്കാലത്തേക്ക് പാക്‍മാന്‍ തന്നെയാണു് ചക്രയുടെ പാക്കേജ് മാനേജര്‍. ആര്‍ച്ചില്‍ നിന്നു് പകര്‍ന്നുകിട്ടിയതാണതു്. എന്നാല്‍ akabei എന്ന പുതിയ പാക്കേജ് മാനേജര്‍ പണിപ്പുരയിലാണു്. അതില്‍ പാക്ക്മാന്റെ എല്ലാ സൌകര്യങ്ങളുമുണ്ടാവും. പുറമേ പാക്ക്മാനില്ലാത്ത കുറേ സൌകര്യങ്ങളും കാണും. ആര്‍ച്ച് പാക്കേജ് മാനേജ്മെന്റിന്റെ ഏറ്റവും വലിയ സൌകര്യം ടാര്‍ബോള്‍ ആയാണു് പാക്കേജുകള്‍ ലഭ്യമാവുന്നതു് എന്നതാണു്.

പായ്ക്കര്‍ ഇല്ലാതെ aur package സ്ഥാപിക്കാനാവില്ല. അതു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്ങനെയെന്നു് മുകളില്‍ പറഞ്ഞുകഴിഞ്ഞു. എന്റെ സിസ്റ്റത്തില്‍ അതു് നേരത്തെ തന്നെയുണ്ടായിരുന്നു. അടുത്ത പടി, ഡിക്ഷണറി സ്ഥാപിക്കുക എന്നതാണു്. അതിനു ഞാന്‍

$ packer -S dict-freedict-eng-mal

എന്നുകൊടുത്തു. ഇന്‍സ്റ്റോള്‍ ആവുന്നില്ല. ഡിപ്പന്‍ഡന്‍സി പ്രശ്നം. ഒന്നാമതു്, dictd സ്ഥാപിക്കണം. പിന്നെ മര്യാദയ്ക്കൊരു GUI വേണമെങ്കില്‍ ഏതെങ്കിലും ഡിക്ഷണറി ക്ലയന്റ് വേണം. ഇതൊന്നും പുതിയ ഡിസ്ട്രോയായ ചക്രയുടെ പത്തായത്തിലില്ല.

dikt KDEയ്ക്കു് വേണ്ടിയുള്ള മെച്ചപ്പെട്ട ഡിക്ഷണറി ക്ലയന്റ് ആണു്. അതു് AURലുണ്ടു്. CCRലില്ല. ഇംഗ്ലീഷ് – ഇംഗ്ലീഷ് ഡിക്ഷണറിയ്ക്കായി ഞാനതു് നേരത്തെ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടു്. ഏതായാലും ആര്‍ച്ച് യൂസര്‍ റെപ്പോസിറ്ററിയിലുള്ള പാക്കേജിനെ ചക്ര കമ്മ്യൂണിറ്റി റെപ്പോസിറ്ററിയിലേക്കു് ചേര്‍ക്കാന്‍ ഏറെക്കുറെ എളുപ്പമാണു്. റീപ്പാക്കേജിങ്ങിനു് വലിയ പണിയില്ല. അതങ്ങു് ചെയ്തേക്കാമെന്നു് വച്ചു. ഇക്കാര്യത്തില്‍ ആകെ ശ്രദ്ധിക്കാനുള്ളതു് ഈ പാക്കേജിന്റെ ഡിപ്പന്‍ഡന്‍സി ആയി വരുന്ന മറ്റു പാക്കേജുകള്‍ ഏതെങ്കിലും ചക്രയുടെ ഔദ്യോഗിക റെപ്പോസിറ്ററികളില്‍ ഏതിലെങ്കിലുമോ അതല്ലെങ്കില്‍ ccrല്‍ തന്നെയോ ഉണ്ടോ എന്നു് തെരഞ്ഞു് ഉറപ്പുവരുത്തണം എന്നതാണു്. ഇല്ലെങ്കില്‍ അവകൂടി ഇതേ പോലെ ccrലേക്കു് ചേര്‍ക്കണം. ഭാഗ്യത്തിനു് Diktനു് dependency പ്രശ്നങ്ങളൊന്നുമില്ല. അവനെ പായ്ക്ക് ചെയ്തു് സോഴ്സ് പാക്കേജ് CCRല്‍ ചേര്‍ത്തു. ഇനിയിപ്പോള്‍ ccr dikt എന്നു മാത്രം നല്‍കിയാല്‍ തന്നെയും (-S argument ഇല്ലാതെ തന്നെ) അതു് ഇന്‍സ്റ്റോള്‍ ചെയ്യാനാവും. അതല്ലെങ്കില്‍ ചക്രയിലെ പാക്‍മാന്‍ gui frontend ആയ Appset-Qtയില്‍ പോയി ഇതു് തെരഞ്ഞെടുത്തു് കൊടുത്താലും മതി. ഉബുണ്ടുവിന്റെ സോഫ്റ്റ്‌വെയര്‍ സെന്റര്‍ പോലെ ഒരു സംവിധാനമാണിതു്.

ക്ലയന്റ് ഉള്ളതുകൊണ്ടുമാത്രം കാര്യമായില്ല. എസ്എംസിയുടെ ഇംഗ്ലീഷ് – മലയാളം ഫ്രീഡിക്ട് ഡിക്ഷണറി ഓടണമെങ്കില്‍ dictd daemon ഓടണം. അതിനു് dictd ഇന്‍സ്റ്റോള്‍ ചെയ്യണം. ഒരു രക്ഷയുമില്ല. dictdയുടെ ഡിപ്പന്‍ഡന്‍സികളില്‍ ഒന്നായ libmaa ചക്രയിലില്ല. ആര്‍ച്ചിലാവട്ടെ, അതും dictd തന്നെയും ഒഫീഷ്യല്‍ പാക്കേജുകളാണു്. Aur പാക്കേജ് എടുത്തു് CCRലിടുന്നത്രയും ലളിതമല്ല, ഒഫീഷ്യല്‍ റെപ്പോസിറ്ററിയില്‍ നിന്നു് ഒരു പാക്കേജു് ഇവിടെ എടുക്കുന്നതു്. അതല്ലെങ്കില്‍ ആവശ്യമായ പാക്കേജുകളും ഡിപ്പന്‍ഡന്‍സികളും പ്രത്യേകം ഡൌണ്‍ലോഡ് ചെയ്ത ശേഷം നേരത്തെ സൂചിപ്പിച്ച -U ആര്‍ഗ്യൂമെന്റ് ഉപയോഗിച്ചു് ആദ്യം ഡിപ്പന്‍ഡന്‍സി, ശേഷം നമുക്കു് വേണ്ട പാക്കേജ് എന്ന ക്രമത്തില്‍ അവ ഇന്‍സ്റ്റോള്‍ ചെയ്യണം.

രണ്ടാമത്തെ വഴി ഒരാള്‍ ഒരിക്കല്‍ ചെയ്യും. അയാള്‍ തന്നെ പിന്നൊരിക്കല്‍ സഹായിക്കാന്‍ ചെല്ലുമ്പോള്‍ മെനക്കേടാവും. ഏതായാലും അവ കൂടി CCRലേക്കു് ചേര്‍ക്കാമെന്നു് തീരുമാനിച്ചു. അതിനാവശ്യമായ ട്യൂറ്റോറിയല്‍ ചക്ര വിക്കിയില്‍ ലഭ്യമാണു്. ദാ ഇവിടെ

ഇങ്ങനെ ചെയ്യാമെന്നു വച്ചതുകൊണ്ടു് ഒരു ഗുണമുണ്ടായി. പാക്കേജിങ്ങിന്റെ ബാലപാഠങ്ങള്‍ അല്‍പ്പംകൂടി മനസ്സിലാക്കാനായി. ജിറ്റില്‍ നിന്നു് ഒരു യൂട്ടിലിറ്റി ചക്രയ്ക്കു് വേണ്ടി പായ്ക്ക് ചെയ്യണമെങ്കില്‍ ചെയ്യാം എന്ന ധൈര്യമായി.

അങ്ങനെ ഇന്നു് ആര്‍ച്ച് ഒഫീഷ്യല്‍ റെപ്പോസിറ്ററിയില്‍ ഉള്ള മൂന്നു പാക്കേജുകളും ആര്‍ച്ച് യൂസര്‍ റെപ്പോസിറ്ററിയില്‍ ആഷിക് നിക്ഷേപിച്ച ഒരു പായ്ക്കേജും ചേര്‍ത്തു് നാലു പാക്കേജുകള്‍ റീപായ്ക്ക് ചെയ്തു് ചക്ര കമ്മ്യൂണിറ്റി റെപ്പോസിറ്ററിയില്‍ ചേര്‍ത്തിട്ടുണ്ടു്. അവ ഇന്‍സ്റ്റോള്‍ ചെയ്യണമെന്നുള്ളവര്‍ക്കു് ഇനി കണ്‍സോളില്‍ ചെന്നു് ഇങ്ങനെ ടൈപ്പ് ചെയ്താല്‍ മതിയാകും: (ഇന്റര്‍നെറ്റ് ഉണ്ടാവണം)

ccr -S dikt libmaa dictd dict-freedict-eng-malayalam

ഇവ ഓരോന്നും ബില്‍ഡ് ചെയ്തു് ഇന്‍സ്റ്റോള്‍ ആയിക്കോളും. കണ്‍സോളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു് ആവശ്യമായ മറുപടി കൊടുത്താല്‍ മാത്രം മതി.

പക്ഷെ ഇതുകൊണ്ടുമാത്രം ഡിക്ഷണറി ഓടുമോ? ഇല്ല. dictd daemon സ്റ്റാര്‍ട്ട് ചെയ്യണം. അതിനായി നല്‍കേണ്ട കമാന്‍ഡ് ഇതാണു്:

sudo /etc/rc.d/dictd start

ഇതുപക്ഷെ ഓരോ തവണയും ചെയ്യുന്നതു് മെനക്കേടാണു്. ഇതു് സ്ഥിരമായി ഓടാനുള്ള വഴി, rc.conf എന്ന കോണ്‍ഫിഗറേഷന്‍ ഫയലില്‍ മറ്റു ചാത്തന്മാര്‍ക്കൊപ്പം അവസാന ചാത്തനായി പേരുചാര്‍ത്തുകയാണു്. അതിങ്ങനെ.

നേരത്തെ പറഞ്ഞ ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ചു് (vi, nano, kate) /etc/rc.conf എടുക്കുക. അതില്‍ DAEMONS എന്നു തുടങ്ങുന്ന വരിയിലെത്തുക. ബ്രാക്കറ്റ് തീരുംമുമ്പായി അവസാന ഇനമെന്നോണം dictd എന്നു ചേര്‍ക്കുക. ഇനി ഓരോ തവണ സിസ്റ്റം ഓണാകുമ്പോഴും ഈ ചാത്തനും ഓടും.

ഇനി ഇതു് ക്ലയന്റില്‍ എങ്ങനെ കാണും എന്നല്ലേ? alt+f2 അടിച്ചു് krunner വരുത്തുക. അതില്‍ dikt എന്നു് അടിച്ചുകൊടുക്കുക. diktന്റെ settingsല്‍ പോയി configure dikt എടുക്കുക. hosts എന്ന ടാബ് തെരഞ്ഞെടുക്കുക. അവിടെ localhost കൂടി ചേര്‍ക്കുക. ഇനി diktല്‍ ഒരു വാക്കിനു തെരയുമ്പോള്‍ അതു് ഈ ഇംഗ്ലീഷ് മലയാളം ഡിക്ഷണറിയില്‍ തെരഞ്ഞു് മറുപടി തരും. ഇനി അതുപോര, ഇംഗ്ലീഷ് ഡിക്ഷണറികളേതെങ്കിലും വേണമെങ്കില്‍ dictionary എന്ന മെനുവില്‍ നിന്നു് host എടുത്തു് dict.org തെരഞ്ഞെടുക്കുക അതിനുശേഷം വീണ്ടും എന്റര്‍ അടിക്കുക. dictന്റെ സര്‍വറില്‍ ഉള്ള അസംഖ്യം ഡിക്ഷണറികളില്‍ ആദ്യം കിടക്കുന്നതില്‍ നിന്നുള്ള റിസല്‍റ്റ് നമുക്കു കാണാം. ഈ ഡിക്ഷണറി ആവശ്യാനുസരണം മാറ്റുകയും ചെയ്യാം.

ഇനി ഡീഫോള്‍ട്ടായി നമുക്കു് വേണ്ടതു് dict.orgലെ റിസ്റ്റല്‍റ്റാണു് എന്നുവയ്ക്കുക. നേരത്തെ പോയ വഴി settings > configure dikt > hosts എടുത്തു് ക്രമം മാറ്റുക. dict.org ആദ്യവും localhost രണ്ടാമതും മാത്രം വയ്ക്കുക. സംഗതി ക്ലീന്‍

നന്ദി: എസ്എംസി പ്രവര്‍ത്തകരായ സന്തോഷ് തോട്ടിങ്ങല്‍, രജീഷ് കെ നമ്പ്യാര്‍, ആഷിക്‍ എസ് എന്നിവര്‍ക്കു്

Posted by: absolutevoid | ജൂണ്‍ 5, 2011

Chakra Gnu/linux now with Malayalam support

I suppose, many of you have heard about Chakra Gnu/Linux, a distro based on Arch + KDE. It is still in Alpha.

Here is the website: http://www.chakra-project.org/ and the wiki: http://www.chakra-project.org/wiki/index.php/Main_Page

The newest release, Aida 2010.04 for X86_64 architecture is available with zyxware. i686 may be made available upon request.

The news is that, ttf-malayalam-fonts package maintained by SMC has found place in their official platform repository. This is especially sweet because, even Arch linux have not kept malayalam fonts in its official repo, but is still in AUR (Arch User Repository).

There is a slight difference in packaging scheme of Arch and Chakra. Based on Ashik’s AUR package, I had created a CCR (Chakra Community Repo) package and submitted it yesterday. Seeing the strategic importance of supporting Malayalam, a happening language in the FLOSS world, they acted fast and moved it to official repo even without waiting for any user votes. This decision was made after a brief IRC discussion between the developers.

Now the call is ours too. Chakra is a fast evolving KDE based distro and very user friendly. Installing it in newer machines are quite easy. It maintains a half rolling release cycle and is bleeding edge. Installation and boot time seems to be much faster than many known distros. Do try it with new hardware you purchase and you would get a perfect stable modular KDE desktop. Only the bare minimum programs to get a running KDE distro is provided in live media.

Another speciality of this distro is that they keep their official packages, gtk free. Even libre office is provided removing all its gtk dependencies. But this can’t be possible with every gnome utilities. Therefore, those gtk based programs, we might need, like firefox, gimp, etc are provided as bundles and won’t be installed in the core system. Clicking on a bundle will run it instantaneously. Perfomance wise, there won’t be any delay in running them or any glitch in utility value. (Bundle system was unique for Mac systems until chakra adopted it.)

If there are more takers to this new distro, we could even think of starting localisation efforts. As KDE Malayalam is strong, only few distro specific packages would need to be localised, like the tribe installer.

Some tips for new chakra adopters.

to install a new package, there is appset-qt, a pacman front-end. (pacman is the default package management tool in arch linux)

But here, I am gonna talk about the command line.

Installing packages from official repository

$ sudo pacman -S <package-name>

(without the brackets. more package names separated with space. )

Installing packages downloaded locally

$ sudo pacman -U <package-name>

Removing an installed package

$ sudo pacman -R <package-name>

Removing an installed package with its dependencies and deleting it from package cache

$ sudo pacman -Rsn <package-name>

Installing a package from CCR (chakra community repo)

$ ccr -S <package-name>

Installing a package from AUR (arch user repository)

$ packer -S <package name>

Searching official package for availability of a package

$ sudo pacman -Ss <package-name>

Searching local package cache to determine whether a package is installed or not

$ sudo pacman -Q <package-name>

Clearing package cache and deleting them from system:

$ sudo pacman -Scc

Refreshing package database, checking for new updates and installing them

$ sudo pacman -Syu

Refreshing the package database without installing anything

$ sudo pacman -Syy

To refresh the mirrorlist and list according to speed and nearest location there are rankmirror script and reflector script in arch which is so easy to use.  installing locally downloaded packages using apt is a headache for n00bs whereas, in arch way, it can be done by changing just one letter in a command.

instead of “pacman -S”, it would be “pacman -U”

pacman is inferior to none

All of this can be done through GUI interface too in chakra but not in arch.

When installing from live media, there are two options. To boot from Its-Kernel and to boot from standard kernel. Its-Kernel would be an older Kernel, but tested, stable and reliable. It won’t have the latest functionality added to new versions of Kernel. If possible, boot from standard Kernel.

Posted by: absolutevoid | ജൂണ്‍ 5, 2011

മീഗോയുടെ ഭാവി

മൊബൈല്‍ ചിപ്പ് രംഗത്തു് ഇന്റലിനു് ഇതുവരെ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ചിപ്പുകള്‍ മാത്രം കൊണ്ടു് അത്രയും വലിയ ഒരു കമ്പനിക്കു് ഇനിയങ്ങോട്ട് സര്‍വൈവ് ചെയ്യാനുമാവില്ല. അതിനാല്‍ മൊബൈല്‍ ലാന്‍ഡ്സ്കേപ്പില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു് അവര്‍ നേരത്തെ moblin വികസിപ്പിക്കാന്‍ കൂടിയതു്. നോക്കിയ ആകട്ടെ, maemo എന്ന ലിനക്സ് അധിഷ്ഠിത ഒഎസിനു് qt യില്‍ UI development നടത്തിത്തുടങ്ങിയിരുന്നു. ഈ രണ്ടു പ്രോജക്ടുകളെയും കൂട്ടിയോജിപ്പിച്ചാണു് meego വന്നതു്. ഒരു full featured palmtop OS എന്നതുമാത്രമായിരുന്നില്ല ഇതിന്റെ ലക്ഷ്യം. മൊബൈലിനപ്പുറം ഇലക്ട്രോണിക്സിലെ വിവിധ മേഖലകളിലേക്കു് – ടെലിവിഷന്‍, കാര്‍, ജിപിഎസ്, വാഷിങ് മെഷീന്‍ തുടങ്ങി എന്തിലും – ഉപയോഗിക്കാന്‍ സാധിക്കുംവിധത്തിലുള്ള ഒരു സംവിധാനമായിരുന്നു വികസിപ്പിച്ചുകൊണ്ടിരുന്നതു്.

ടച്ച് സ്ക്രീന്‍ സംവിധാനവുമായി ഐഒഎസും പിന്നാലെ ഓപ്പണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സിന്റെ ആന്‍ഡ്രോയിഡും വരികയും നോക്കിയയുടെ S60 ടച്ച് സ്ക്രീന്‍ നല്‍കാതിരിക്കയും symbian ഓപ്പണ്‍സോഴ്സ് ആക്കാന്‍ വളരെ വൈകുകയും ചെയ്തതോടെ ഹൈ എന്‍ഡ് സെല്‍ഫോണ്‍ മാര്‍ക്കറ്റില്‍ അത്യാവശ്യമായ മൊബൈല്‍ ഇന്നവേഷന്‍ അപ്പാടെ ഐഫോണിലേക്കും ആന്‍ഡ്രോയിഡിലേക്കുമായി ചുരുങ്ങി. ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് രംഗത്തു് അതിനോടകം വളരെ സ്ട്രോങ് ബേസ് ഉണ്ടായിരുന്നതുകൊണ്ട് റിസര്‍ച്ച് ഇന്‍ മോഷനു് (ബ്ലാക്ക്ബെറിയുടെ നിര്‍മ്മാതാക്കള്‍) ഇതു് പറയത്തക്ക പ്രശ്നമുണ്ടാക്കിയില്ലെങ്കിലും നോക്കിയയുടെ അവസ്ഥ അതായിരുന്നില്ല. ഫിന്നിഷ് കമ്പനിയില്‍ പണം മുടക്കിയിരുന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ സിഇഒയുടെ ചോരയ്ക്കായി ദാഹിച്ചു. ഈ സാഹചര്യത്തിലാണു് നോക്കിയയുടെ തലപ്പത്തു് അഴിച്ചുപണി നടക്കുന്നതു്. 2010 സെപ്തംബറില്‍ Olli-Pekka Kallasvuo നോക്കിയയുടെ സിഇഒ സ്ഥാനത്തുനിന്നു് രാജിവച്ചു. ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനു് ഡയറക്ടര്‍ ബോര്‍ഡില്‍ കൂടുതല്‍ സ്വാധീനം ഉണ്ടായിരുന്നതിനാല്‍ പകരം വന്നതു് മൈക്രോസോഫ്റ്റിന്റെ ഓഫീസ് പ്രോഡക്ട് ചുമതലയുണ്ടായിരുന്ന ബിസിനസ് ഹെഡ് stephen elop ആയിരുന്നു. ൧.൪ മില്യന്‍ വാര്‍ഷിക ശമ്പളത്തിനുപുറമേ ആറ് മില്യന്‍ ഡോളര്‍ സൈനിങ് ബോണസ് നല്‍കിയാണു് എലൂപ്പിനെ നോക്കിയ പൊക്കിയതു്. നോക്കിയയുടെ നടുവൊടിക്കാന്‍ പോന്ന നിയമനം. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ നോക്കിയയുടെ മൊബൈല്‍ ഓപ്പറേഷന്‍സ് തലവന്‍ Anssi Vanjokiയും രാജിസമര്‍പ്പിച്ചു.

സ്റ്റീഫന്‍ എലൂപ്പിന്റെ കരിയര്‍ ഗ്രാഫ് അടുത്തുനിന്നു് പരിശോധിക്കേണ്ടതുണ്ടു്. വെബ് ഡലവപ്പ്മെന്റ് രംഗത്തു് ഇന്നവേഷന്‍ കൊണ്ടുവന്ന കമ്പനിയാണു് മാക്രോമീഡിയ. മാക്രോമീഡിയയുടെ ഡ്രീംവീവര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു് ഒരുകാലത്തു് ലോകത്തെ മികച്ച ഡൈനാമിക്‍ വെബ്സൈറ്റുകള്‍ പോലുമിറങ്ങിയിരുന്നതു്. അന്നു് മൈക്രോസോഫ്റ്റിന്റെ ഫ്രണ്ട്പേജ് എന്ന പന്ന പ്രോഡക്ടിനെയാണു് ഡ്രീംവീവര്‍ മലര്‍ത്തിയടിച്ചതു്. ഇന്റര്‍നെറ്റില്‍ വീഡിയോ നല്‍കാന്‍ പരക്കെ ഉപയോഗിക്കുന്ന ഫ്ളാഷ് മാക്രോമീഡിയയുടെ സംഭാവനയാണു്. ഇത്തരം മികച്ച പ്രോഡക്ട് ലൈന്‍ ഉണ്ടായിരുന്ന കമ്പനിയുടെ തലപ്പത്തിരുന്നു് അഡോബിയുമായി വിലപേശി മാക്രോമീഡിയയെ അഡോബിയുടെ കുടക്കീഴിലാക്കിയ വ്യക്തിയാണു് എലൂപ്. അതിനുശേഷം ആറുമാസത്തോളം അഡോബിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കോര്‍പ്പറേറ്റ് ലോകത്തു് M&As പലരുടെയും ഉറക്കം കെടുത്തുമെങ്കിലും അതില്‍ ബ്രോക്കറേജ് ചെയ്യുന്നയാള്‍ അതിലൂടെ വന്‍തോക്കായി മാറും (ഏഷ്യാനെറ്റ് മാധവനെക്കുറിച്ചു് ഇതേപോലെയൊരു കഥയുണ്ടല്ലോ). grapevine അനുസരിച്ചു്, എലൂപ്പിനു് നോക്കിയയില്‍ നിന്നു കിട്ടുന്ന വരുമാനത്തേക്കാളേറെ, മൈക്രോസോഫ്റ്റ് ഷെയറുകളില്‍ നിന്നും ലഭിക്കുന്നുണ്ടു്.  ബില്‍ ഗേറ്റ്സിന്റെ മെലിന്‍ഡ ഫൌണ്ടേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മൈക്രോസോഫ്റ്റ് ഷെയര്‍ ഉള്ള (ഏകദേശം 7%) വ്യക്തികളില്‍ ഒരാളാണു് എലൂപ് എന്നാണു് പറയപ്പെടുന്നതു്. എന്തായാലും ഒരു കമ്പനിയെ മറ്റൊന്നിന്റെ കാല്‍ക്കല്‍വച്ചു് ചുരുട്ടിക്കൊടുക്കുന്ന പരിപാടിക്കു് മിടുക്കനാണു് എലൂപ്. ഈ usp ആകാം, നോക്കിയയിലെ ആദ്യ non-finnish CEO ആകാന്‍ എലൂപ്പിനെ സഹായിച്ചിരിക്കുക.

സ്റ്റീഫന്‍ എലൂപ് ചാര്‍ജ് ഏറ്റെടുത്തു് കഷ്ടി ഒരുമാസം പിന്നിട്ടപ്പോള്‍ തന്നെ നോക്കിയയുടെ മീഗോ ഡിവൈസസ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായിരുന്ന Ari Jaaksi  കമ്പനിവിട്ടു. മീഗോയുടെ ഭാവി സംബന്ധിച്ച ഒരു സൂചനയായിരുന്നു, ഈ രാജി എന്നു കരുതാം. പ്രതീക്ഷിച്ച വേഗതയില്‍ മീഗോ ഡവലപ്മെന്റ് മുന്നേറിയില്ല. മുങ്ങിക്കൊണ്ടിരുന്ന കമ്പനിയെ സംബന്ധിച്ചു് മീഗോയുടെ പുറത്തു് ഇന്‍വെസ്റ്റ് ചെയ്യുന്ന പണം worth ആണോ എന്ന സംശയം ജനിച്ചിരിക്കണം. നോക്കിയയുടെ paid developers കൂടാതെ ഒട്ടേറെ വോളന്റിയര്‍ ഡവലപ്പേഴ്സും മീഗോയ്ക്കു് കോഡ് സംഭാവന ചെയ്യാന്‍ തയ്യാറായിയെങ്കിലും അതു് തങ്ങളുടെ indirect revenue ആണെന്നു് അംഗീകരിക്കാന്‍ നോക്കിയയ്ക്കു കഴിഞ്ഞില്ല. 2010 അവസാനം പുറത്തിറങ്ങുമെന്നു് പ്രതീക്ഷിച്ചിരുന്ന നോക്കിയയുടെ ആദ്യ മീഗോ ഫോണ്‍ പുറത്തിറങ്ങിയതേയില്ല. നേരത്തെ മെയ്മോയിലുള്ള N900 വാങ്ങിയ ചിലര്‍ മാത്രം, വെബ്ബിലൂടെ അതിനെ മീഗോ ആക്കി മാറ്റിയതല്ലാതെ മീഗോ ഒഎസ് ഉപയോഗിക്കുന്ന ഒരു സ്മാര്‍ട് ഫോണ്‍ പോലും ഔദ്യോഗികമായി കമ്പനി പുറത്തിറക്കിയില്ല. എന്നാല്‍ അതേസമയം തന്നെ കെഡിഇ സമ്മിറ്റിലും മറ്റും മീഗോ ഉയര്‍ത്തിയ പ്രതീക്ഷകള്‍ വാനോളമായിരുന്നു (read The future of KDE).

2011 ജനുവരിയില്‍ നോക്കിയയുടെ ജര്‍മ്മന്‍ പ്ലാന്റ് അടച്ചുപൂട്ടുന്നു എന്നു് കമ്പനി പ്രഖ്യാപിച്ചത് തീര്‍ത്തും അവിശ്വസനീയമായാണു് തൊഴിലാളികള്‍ സ്വീകരിച്ചതു്. ഫെബ്രുവരി ആയപ്പോഴേക്കും കളിമാറി. നോക്കിയയെ ബേണിങ് പ്ലാറ്റ്ഫോമായി വിശേഷിപ്പിക്കുന്ന ഒരു മെമ്മോ എലൂപ്പിന്റേതായി ജീവനക്കാര്‍ക്കു ലഭിച്ചു. ചില പ്രമുഖ ടെക്‍ സൈറ്റുകള്‍ അതിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ എലൂപ് മൈക്രോസോഫ്റ്റുമായി നോക്കിയ കൂട്ടുചേരുകയാണെന്നു് പ്രഖ്യാപിച്ചു. തങ്ങളുടെ സിംബിയനെ ഉപേക്ഷിച്ചു്, മിഡ് എന്‍ഡ് സ്മാര്‍ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായി നോക്കിയ വിന്‍ഡോസ് മൊബൈലിനെ സ്വീകരിച്ചു. സ്മാര്‍ട് ഫോണ്‍ വിപണിയിലെ വെറും toy OS ആയ, പഴയ വിന്‍ഡോസ് ഡെസ്ക്ടോപ്പ് വേര്‍ഷനുകളിലെ blue screen of deathനെ ഓര്‍മ്മിപ്പിക്കുന്ന നിലയില്‍ എപ്പോഴും ക്രാഷ് ആവുന്ന വിന്‍ഡോസ് മൊബൈലിനെ ഉപേക്ഷിച്ചു് HTC അടക്കമുള്ള OEMs വലിയ തോതില്‍ തന്നെ ആന്‍ഡ്രോയിഡിലേക്കും മറ്റും ചുവടുമാറ്റുന്നതിനിടയിലായിരുന്

നു, നോക്കിയയുടെ ഈ അപഹാസ്യമായ പ്രഖ്യാപനം. മീഗോയെ ഹൈഎന്‍ഡ് സ്മാര്‍ട് ഫോണുകള്‍ക്കു് മാത്രമായ മാറ്റിവയ്ക്കുകയായിരുന്നു, നോക്കിയ. ഇതോടെ മൈക്രോസോഫ്റ്റ് ഷെയര്‍ വാല്യൂ കുതിച്ചുകയറുകയും നോക്കിയയുടെ ഓഹരിമൂല്യം 14%ത്തോളം കൂപ്പുകുത്തുകയും ചെയ്തു. ഇതിലൂടെ ആര്‍ക്കാണു് ലാഭം എന്നു പറയേണ്ടതില്ലല്ലോ.

എലൂപ്പിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചു് നോക്കിയയുടെ പ്രധാന പ്ലാന്റില്‍ നിന്നു് ആയിരത്തോളം തൊഴിലാളികള്‍ walk out നടത്തി (ഇതും കാണുക). ധാരാളം ബ്ലോഗുകള്‍ ഈ വിഷയം ഡിസ്കസ് ചെയ്തെങ്കിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചതു് നോക്കിയയില്‍ മുമ്പു ഡിസൈനര്‍ ആയിരുന്ന ആദം ഗ്രീന്‍ഫീല്‍ഡിന്റെ ബ്ലോഗ് പോസ്റ്റാണു്. (ഡീലിന്റെ വേറൊരു വശം അറിയാന്‍ ഇതും വായിക്കാം.)

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ രസാവഹമാണു്. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കൈപൊള്ളിയ നോക്കിയ ഉടനെ തന്നെ ഒരു ടാബ്‌ലെറ്റ് പുറത്തിറക്കാനുള്ള ആലോചനയിലാണു്. അതില്‍ ഏതാവണം ഓഎസ് എന്നു ചര്‍ച്ച ചെയ്യുകയാണത്രേ! ഏഴായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാന്‍ ഇതിനിടെ നോക്കിയ തീരുമാനിച്ചുകഴിഞ്ഞു. അതിനിടയില്‍ നോക്കിയ ശരിക്കും ഒരു മീഗോ ഡിവൈസ് പുറത്തിറക്കുന്നു എന്നും വാര്‍ത്ത വന്നു. അതിനി എന്താവുമോ എന്തോ?

നോക്കിയ മീഗോയെ കൊന്നില്ല, അതിപ്പോഴും ജീവനോടെയുണ്ടെന്നു് മൈക്രോസോഫ്റ്റ് – നോക്കിയ ഡീലിന്റെ കാലത്തു് മീഗോയുടെ ഫോറത്തില്‍ ഒരാള്‍ എഴുതി. അയാളുടെ നാവു് പൊന്നായിരിക്കട്ടെ. ഇന്റലും പ്രമുഖ ചൈനീസ് പോര്‍ട്ടലായ ടെന്‍സെന്റും ചേര്‍ന്നു് മീഗോ ഡവലപ്മെന്റിനു വേണ്ടി ഒരു ഇന്നവേഷന്‍ സെന്റര്‍ തുടങ്ങുകയാണു്. കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതു്, LG, ZTE, china mobile തുടങ്ങിയ കമ്പനികള്‍ മീഗോയുടെ ഹാന്‍ഡ്സെറ്റ് വേര്‍ഷന്‍ ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണു്. റോയിട്ടേഴ്സ് ആണു് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റല്‍ കൈവിട്ടെങ്കിലും മീഗോയെ അങ്ങനെയങ്ങ് ചാവാന്‍ വിടില്ലെന്നു് വ്യാവസായിക ലോകം തീര്‍ച്ചപ്പെടുത്തിയെന്നു തോന്നുന്നു. മീഗോയെക്കുറിച്ചു മനസ്സിലാക്കാന്‍ ഈ പോസ്റ്റും വായിക്കാം.

Posted by: absolutevoid | മേയ് 12, 2011

Ibus and Libre Office with KDE4 integration

Do not know whether anybody here have noted that, ibus fails to initialise when we try to run libre office with KDE4 integration. If you are in Kde4 and you use ibus and fail to input complex scripts, don’t be panicked. There is a simple work around.

Provided, ibus daemon is up and running, close any libre office instance, go to konsole / yakuake (hey gnome buddies out there, yakuake is a drop-down terminal you would long for, but is only available in kde4) and run libre office with gnome integration from command line

Either

$ OOO_FORCE_DESKTOP=gnome soffice

Or
$ OOO_FORCE_DESKTOP=gnome libreoffice

any of this would open an instance of libre office start center. if you want to start a specific module of libre office like writer or impress instead of start center, give the corresponding argument to the tail end of the above command(s) : its a “-” followed with the module’s name.

eg: $ OOO_FORCE_DESKTOP=gnome soffice -calc

(you could invoke any specific module with

-writer, -calc, -draw, -impress, -base, -math

in the tail end)

Now try ctrl+space to find, ibus working fine with libre office. Change input methods as you wish. It still works. But as a KDE user, you would certainly feel sorry seeing the gnome themed UI of libre office. It would be a pricking feeling, being at the wrong place. Don’t bother. Just close the libre office instance once more. Now you could again open libre office from konsole, but back with KDE integration.

$ OOO_FORCE_DESKTOP=kde4 soffice

or

$ OOO_FORCE_DESKTOP=kde4 libreoffice

with whatever argument at the tail end.

you are back in KDE themed libre office UI, and you could also find to your astonishment that, the ibus which once failed to work in sync with kde4 started working again. Isn’t it funny?

ഗ്നൂ ലിനക്സ് വിതരണങ്ങളുടെ പട്ടികയില്‍ പുതുതായി ഇടംപിടിച്ച ഡിസ്‌ട്രോ ആണു് കൊങ്കണി (Kongoni). ദ്രാവിഡഭാഷയായ കൊങ്ങിണിയുമായി ഇതിനു് ബന്ധമൊന്നുമില്ല. ഗ്നൂ എന്ന പേരില്‍ അറിയപ്പെടുന്ന മൃഗത്തിന്റെ ഷോന (Shona) ഭാഷയിലെ പേരാണിതു്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ സിംബാബ്‌വേയിലും മൊസാമ്പിക്കിലുമായി പരന്നുകിടക്കുന്ന അഞ്ചു് ഗോത്രവിഭാഗങ്ങളുടെ ഇടയിലെ പ്രധാന ഭാഷയാണു് ഷോന. ഉബുണ്ടുവിനു് ശേഷം ആഫ്രിക്കയില്‍ നിന്നു് വരുന്ന ലിനക്സ് ഡിസ്ട്രോ എന്ന പ്രത്യേകത കൂടി കൊങ്കണിക്കു് അവകാശപ്പെടാം.

പ്രധാനമായും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളെ ലക്ഷ്യമാക്കി തയ്യാറാക്കിയ വിതരണമാണു് കൊങ്കണി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന ഈ ഡിസ്‌ട്രോയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ അംഗീകരിച്ച ലൈസന്‍സ് പ്രകാരമുള്ളവയൊഴികെ ഒരു പ്രോഗ്രാമും ഉള്‍പ്പെടുത്തില്ല.
സൈബര്‍ജാലകത്തിനു് വേണ്ടി എഴുതിയ ഈ ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഇവിടെ നിന്നു് വായിക്കുക.
ക്രോം ഒഎസും തയ്യാര്‍

വലിയ വിപണികളില്‍ വലിയ അട്ടിമറികളും സാധാരണം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉള്ള ആദ്യ ഓപ്പറേറ്റിങ് സിസ്റ്റം മക്കിന്‍ടോഷ് ആയിരുന്നെങ്കിലും ആപ്പിളിനെ കടത്തിവെട്ടി പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണി കയ്യടക്കാനായതു് മൈക്രോസോഫ്റ്റിനാണു്. സര്‍വര്‍ വിപണിയില്‍ വിന്‍ഡോസിനേക്കാള്‍ വിശ്വാസ്യതയും ഡേറ്റാ സുരക്ഷയും സ്ഥിരതയും ഉള്ള ഗ്നൂ ലിനക്സ് അവതാരങ്ങള്‍ മേല്‍ക്കൈ നേടിയെങ്കിലും പിസി മാര്‍ക്കറ്റില്‍ ഇതേവരെ റെഡ്മോണ്ട് തന്നെയാണു് ആധിപത്യം നിലനിര്‍ത്തിയതു്. അതേ സമയം ഡിസൈനര്‍മാരും മറ്റും മാക്‍ മെഷീനുകളുടെയും ആരാധകരായി.
കാലം ചെല്ലുന്തോറും വിന്‍ഡോസ് മെച്ചപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് ശ്രദ്ധിച്ചു. ഹാര്‍ഡ്‌വെയറിന്റെ ശേഷി കൂടുകയും വില കുറയുകയും ചെയ്തപ്പോള്‍ സോഫ്റ്റ്‌വെയറിന്റെ മെമ്മറി ഹോഗിങ് വര്‍ദ്ധിച്ചുവരികയാണു് ചെയ്തതു്. നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിയതോടെ കുറഞ്ഞ സിസ്റ്റം റിസോഴ്സുപയോഗിക്കുന്ന ലൈറ്റ് വെയ്റ്റ് ഒഎസുകള്‍ ആവശ്യമാണെന്ന അവസ്ഥ വന്നു. ഈ അവസരം വിവിധ ഗ്നൂ ലിനക്സ് വിതരണങ്ങള്‍ മുതലെടുത്തതോടെ മൈക്രോസോഫ്റ്റ് അസ്വസ്ഥരായി. ഒഇഎമ്മുകളുമായി (ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്‍ചറര്‍) അവരുണ്ടാക്കിയിട്ടുള്ള ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ മൂലം പക്ഷെ നെറ്റ്ബുക്കു് വിപണിയിലേക്കു് എക്സ്പി തിരുകിക്കയറ്റാനും ഗ്നൂ ലിനക്സ് വിതരണങ്ങളുടെ തള്ളിക്കയറ്റത്തിനു് തടയിനായും അവര്‍ക്കായി.
അങ്ങനെ എല്ലാക്കാലത്തേക്കും ഒഎസ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ചുവരവേയാണു് മൈക്രോസോഫ്റ്റിനോളം വലിയ കോര്‍പ്പറേഷനായി മാറിക്കഴിഞ്ഞ ഗൂഗിളും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രഖ്യാപിക്കുന്നതു്. ഗൂഗിള്‍ ഈയടുത്തു് പുറത്തിറക്കിയ മള്‍ട്ടിപ്രോസസ് വെബ് ബ്രൌസറായ ക്രോം ഗൂഗിളിന്റെ പുതിയ ഒഎസ് ആയി രൂപാന്തരപ്പെടുകയാണു്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ വായിക്കാം.
ലിനക്സ് കെര്‍ണല്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ലൈറ്റ് വെയ്റ്റ്‌ ഒഎസായ ക്രോം വെബ്ബിലാണു് പ്രവര്‍ത്തകങ്ങളെല്ലാം സൂക്ഷിക്കുന്നതു് എന്നാണു് പ്രാഥമിക സൂചനകള്‍. ഉബുണ്ടു വണ്‍ പോലെയുള്ള പ്രോജക്ടുകള്‍ പിസി സിങ്കിങ് വരെ മാത്രമേ പോയുള്ളൂവെങ്കില്‍ അതിനുമപ്പുറത്തേക്കു് ഒഎസ് ഒഴിച്ചുള്ള മുഴുവന്‍ ആപ്ലിക്കേഷനുകളും സോഫ്റ്റ്വെയറും സ്റ്റോറേജും വെബ്ബില്‍ തന്നെ ലഭ്യമാക്കുന്ന പരിപാടി. ഏറെക്കാലമായി മൈക്രോസോഫ്റ്റ് സ്വപ്നം കണ്ടിരുന്ന ഒരു കാര്യമാണു്, സ്വിച്ച് ഓണാക്കിയാലുടനെ ലൈറ്റ് കത്തുംപോലെ ലൈവ് ആകുന്ന സീറോ ബൂട്ടിങ് ടൈം ഉള്ള ഒഎസ്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക ഗൂഗിളാണോ എന്നാണു് ഇനി കാണാനിരിക്കുന്നതു്.
ഗ്നൂ ജിപിഎല്‍, റിവൈസ്ഡ് ബിഎസ്ഡി എന്നിവ അടക്കം വിവിധ സ്വതന്ത്ര ലൈസന്‍സുകളില്‍ ലഭ്യമായ വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഫ്രീഡം ഒഎസുകളുടെ നിരയിലേക്കാണു് ക്രോമും ഒളിച്ചുകടക്കുന്നതു്. എന്നാല്‍ കാനോനിക്കലിനും റെഡ്ഹാറ്റിനും നോവെല്ലിനും മറ്റുമില്ലാത്ത ഒരു മുന്‍തൂക്കം ഗൂഗിളിനുണ്ടു്. മൈക്രോസോഫ്റ്റ് കടന്നുപോയ അതേ വഴിയിലൂടെ ഒഇഎമ്മുകളുമായി നേരിട്ടു് ബന്ധപ്പെട്ടു് ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷനായാവും 2010 പകുതിയോടെ ക്രോം ഒഎസ് നെറ്റ്ബുക്കുകളിലെത്തുക. അവിടെ നിന്നു് അതു് ഡെസ്ക്‍ടോപ്പ് പിസികളിലേക്കും പോര്‍ട്ട് ചെയ്യും. ഇന്നു് പിസി വിപണിയുടെ 90% അടക്കിവാഴാന്‍ മൈക്രോസോഫ്റ്റിനു് കഴിയുന്നതു് ഇത്തരം കൂട്ടുകെട്ടുകളിലൂടെയാണു്. അതിനെ ബ്രേക്ക് ചെയ്യുക എന്നതാണു് ക്രോമിന്റെ ലക്ഷ്യം.
മേല്‍ഖണ്ഡികയിലെ ആദ്യവരിയില്‍ ഒളിച്ചുകടക്കുന്നതു് എന്ന പ്രയോഗം മനഃപൂര്‍വ്വം എഴുതിയതാണു്. കാരണം ഗൂഗിളിന്റെ ഫിനീഷ്ഡ് പ്രോഡക്ട് സ്വതന്ത്രമാവുമെന്നു് ഉറപ്പില്ല. ഫ്രീ സോഫ്റ്റ്വെയര്‍ എന്ന വാക്കല്ല, ഓപ്പണ്‍ സോഴ്സ് എന്ന വാക്കാണു് ഗൂഗിള്‍ തിരഞ്ഞെടുത്തിരിക്കുന്നതു് എന്നതു് പ്രത്യേകം ശ്രദ്ധിക്കുക.  ഗൂഗിളിന്റെ ബ്രൌസറായ ക്രോം ഫിനീഷ്ഡ് പ്രോഡക്ട് ആയി ഇന്‍‍സ്റ്റോള്‍ ചെയ്യണമെങ്കില്‍ അവരുടെ റെസ്ട്രിക്ടീവ് ലൈസന്‍സ് ടേംസ് പാലിച്ചേ മതിയാവൂ. സംശയമുള്ളവര്‍ ക്രോമിന്റെ എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റിലെ 5:3, 9:1, 9:2, 11:1 എന്നീ വ്യവസ്ഥകള്‍ നോക്കുക.  അതേ സമയം ഗൂഗിള്‍ വികസിപ്പിച്ച ക്രോമിയം സോഫ്റ്റ്വെയറും സാമ്പിള്‍ കോഡും (ക്രോം ബ്രൌസറിന്റെ അടിസ്ഥാന കോഡ്) ലളിതമായ ചില വ്യവസ്ഥകള്‍ക്കു് വിധേയമായി മോഡിഫൈ ചെയ്തോ അല്ലാതെയോ സോഴ്സ്, ബൈനറി രൂപങ്ങളില്‍ ഒറിജിനല്‍ ബിഎസ്ഡി ലൈസന്‍സ് പ്രകാരം പുനര്‍വിതരണം ചെയ്യാന്‍ ഗൂഗിള്‍ അനുവദിക്കുന്നു. ഒറിജിനല്‍ ബിഎസ്ഡി ലൈസന്‍സ് ജിപിഎല്‍ കംപ്ലയന്റല്ല.   അതു് കമ്പൈല്‍ ചെയ്തു് റെഡി യൂസബിള്‍ ഫോമില്‍ നല്‍കാന്‍ ഈ ലൈസന്‍സ് കൊണ്ടു് സാധിക്കുമെന്നു് തോന്നുന്നില്ല. (നിയമവിദഗ്ദ്ധനല്ലാത്തതിനാല്‍ ഇതു് അവസാനവാക്കായി കണക്കാക്കാതിരിക്കുക.)
ഗൂഗിളിന്റെ മൊബൈല്‍  പ്ലാറ്റ്ഫോമായ ആന്‍ഡ്രോയിഡ് എത്തുന്നതു് അപ്പാഷെ സോഫ്റ്റ്വെയര്‍ ലൈസന്‍സ് വേര്‍ഷന്‍ 2 പ്രകാരമാണു്. ഈ ലൈസന്‍സ് ജിപിഎല്‍ വേര്‍ഷന്‍ 3യുമായി യോജിക്കുമെന്നു് എഫ്എസ്എഫ് പറയുന്നുവെങ്കിലും അപ്പാഷെ v2 പ്രകാരമുള്ള സോഫ്റ്റ്‌വെയര്‍ അതേ ലൈസന്‍സില്‍ മാത്രമേ വിതരണം ചെയ്യാനാവൂ. അവ ജിപിഎല്‍ v3 ആയി കൂട്ടിക്കലര്‍ത്താന്‍ അപ്പാഷെ ലൈസന്‍സ് വ്യവസ്ഥകള്‍ അനുവദിക്കില്ല.
ഗ്നൂ ലിനക്സ് വിതരണങ്ങളുടെ ഒരു സ്വഭാവം, ഒഎസിനൊപ്പം മിക്കവാറും ആവശ്യമായ പ്രോഗ്രാമുകളെല്ലാം ഡീഫോള്‍ട്ടായി തന്നെ ലഭിക്കുമെന്നതാണു്. അതേ സമയം വിന്‍ഡോസ് ആവട്ടെ വാനില ഒഎസ് ആണെന്നു് പറയാം. നമ്മള്‍ കണ്ടുപരിചയിച്ച ഇത്തരം ഒഎസുകളില്‍ നിന്നു് വിഭിന്നമാണു് ക്രോം ഒഎസ്. സിസ്റ്റം ഓണ്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം വെബ്ബുമായി ബന്ധംസ്ഥാപിക്കാന്‍ കഴിയുന്ന വിധമാണു് അതിന്റെ രൂപകല്‍പ്പന.
ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാരെ സംബന്ധിച്ചിടത്തോളം വെബ് ആണു് അവരുടെ പ്ലാറ്റ്ഫോം. വെബ്ബില്‍ പ്രവര്‍ത്തിക്കുന്ന ഏതു് ആപ്ലിക്കേഷനും ക്രോം ഒഎസില്‍ ഓടും. ഇനി ഇതേ പ്രവര്‍ത്തകങ്ങള്‍ റണ്‍ ചെയ്യാന്‍ ക്രോം ഒഎസ് തന്നെ വേണമെന്ന നിര്‍ബന്ധവുമില്ല. സ്റ്റാന്‍ഡേര്‍ഡ് കംപ്ലയന്റായ ഏതു് ബ്രൌസറിലും അവ പ്രവര്‍ത്തിക്കും.
ചുരുക്കത്തില്‍ ഒഎസിന്റെ പ്രാധാന്യം കുറയ്ക്കുകയും ബ്രൌസറിന്റെ റോള്‍ വര്‍ദ്ധിപ്പിക്കുകയുമാണു്, ഗൂഗിള്‍. എന്നാല്‍ അതോടൊപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെല്ലാം വെബ്ബില്‍ തന്നെയാവും നടക്കുക എന്നുറപ്പാക്കാനുള്ള കാര്യങ്ങളും ഗൂഗിള്‍ ചെയ്യുന്നുണ്ടു്. ഉദാഹരണത്തിനു് ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ രംഗത്തു്  ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡായി ഗൂഗില്‍ വിഭാവനം ചെയ്യുന്ന ഗൂഗിള്‍ വേവ് എടുക്കുക. വിവിധ തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കിടയില്‍ ഇത്രയേറെ കൊളാബറേഷന്‍ സാധ്യതകള്‍ തുറന്നുതരുന്ന മറ്റൊരു ഇന്നവേഷന്‍ ഈയടുത്തു് ഉണ്ടായിട്ടില്ല.
കമ്പ്യൂട്ടറില്‍ ഒഎസല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത അവസ്ഥയുണ്ടാക്കുകയാണു് ഇതിലൂടെ. വര്‍ഷാവര്‍ഷം ആന്റി വൈറസ് പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷന്‍ പണംമുടക്കി വാങ്ങേണ്ടതില്ല. വന്‍ വിലകൊടുത്തു് ഓഫീസ് പാക്കേജ് ഇന്‍‍സ്റ്റോള്‍ ചെയ്യേണ്ടതില്ല. സാധാരണ ഉപയോക്താവിനു് വേണ്ടതും അതിലപ്പുറവും വെബ്ബില്‍ തന്നെ ചെയ്യാം. യൂസര്‍ ഇന്റര്‍ഫേസില്‍ ഗണ്യഭാഗവും വെബ്ബില്‍ തന്നെയാണു്. ഒഎസിന്റെ സെക്യൂരിറ്റി ആര്‍ക്കിടെക്ചര്‍ റീഡിസൈന്‍ ചെയ്ത് വൈറസുകള്‍, മാല്‍വെയറുകള്‍, സെക്യൂരിറ്റി അപ്ഡേറ്റുകള്‍ തുടങ്ങിയ തലവേദന ഉപയോക്താവില്‍ നിന്നു് സ്വന്തം ചുമലിലേക്കു് ഗൂഗിള്‍ പറിച്ചുനടുന്നു. ഇതു് മൈക്രോസോഫ്റ്റിന്റെ ബിസിനസ് രീതിക്കു് ഉണ്ടാക്കാവുന്ന ക്ഷതം ചെറുതായിരിക്കില്ല.
എന്നാല്‍ മൈക്രോസോഫ്റ്റിനു് മാത്രമാണോ ക്രോം ഒഎസ് വെല്ലുവിളിയാവുക? പരസ്പരം മത്സരിക്കുന്ന ഒട്ടേറെ ടൂള്‍ കിറ്റുകളും ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റുകളുമുള്ള ലിനക്സ് ഡെസ്ക്ടോപ്പ് ഇക്കോസിസ്റ്റത്തില്‍ ജിടികെ+ ടൂള്‍കിറ്റും ഗ്നോം എന്‍വയണ്‍മെന്റിനോടു് സാദൃശ്യം തോന്നുന്ന ദൃശ്യവിതാനവുമാണു് ക്രോം ബ്രൌസര്‍ ഉപയോഗിക്കുന്നതു്. ബ്രൌസര്‍ ഒഎസായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. സ്വയം ബൂട്ട് ചെയ്യാവുന്ന ഒരു സിസ്റ്റം സോഫ്റ്റ്വെയറിനു് പിന്നെന്തുനോക്കാനാണു്? ഗ്നൂ ലിനക്സ് വിതരണങ്ങളില്‍​ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ പ്രവര്‍ത്തനങ്ങളും ക്രോം ഒഎസിലേക്കു് എളുപ്പത്തില്‍ പോര്‍ട്ട് ചെയ്യാവുന്നതേയുള്ളൂ. കാരണം ലിനക്സ് കെര്‍ണല്‍​ തന്നെയാണല്ലോ, ഇവിടെയും ഉപയോഗിക്കുന്നതു്.
gOS
ഓപ്പറേറ്റിങ് സിസ്റ്റം വിപണിയില്‍ കടന്നുകയറാനുള്ള ഗൂഗിളിന്റെ ആദ്യശ്രമമല്ല, ഇതു്. 2007ല്‍ ഉബുണ്ടു ഡിസ്ട്രോ അടിസ്ഥാനമാക്കി gOS (ഗുഡ് ഒഎസ്) എന്ന ഗ്നൂലിനക്സ് വിതരണം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഉബുണ്ടു 7.10നെ അടിസ്ഥാനമാക്കി എന്‍ലൈറ്റെന്‍മെന്റ് ഇ17 ഇന്റര്‍ഫേസില്‍ അവതരിപ്പിച്ച പിസിയുടെ പ്രവര്‍ത്തനക്ഷമത ഏതാണ്ടു് പൂര്‍ണ്ണമായും തന്നെ ഫയര്‍ഫോക്സ് ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ആപ്ലിക്കേഷനുകളില്‍ നിന്നായിരുന്നു ലഭിക്കുന്നതു്. പ്രചുരപ്രചാരം സിദ്ധിച്ച കെഡിഇ, ഗ്നോം തുടങ്ങിയ യൂസര്‍ ഇന്റര്‍ഫേസുകള്‍ക്കു് പകരം എന്‍ലൈറ്റന്‍മെന്റ് തിരഞ്ഞെടുത്തതു് അതിനു് ആവശ്യമായ ഹാര്‍ഡ്‌വെയര്‍ റിസോഴ്സ് പരിമിതമാണെന്ന കാരണത്താലാണു്. ഗൂഗിളിന്റെ മെയില്‍, കലണ്ടര്‍, ന്യൂസ്, മാപ്സ്, ഡോക്യുമെന്റ്സ്, സ്പ്രെഡ്ഷീറ്റ്സ് തുടങ്ങിയ സൌകര്യങ്ങളും ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് 2.2,  ക്സിങ് മൂവി പ്ലെയര്‍, ജിമ്പ് (ഗ്നോം ഇമേജ് മാനിപ്പുലേഷന്‍ പ്രോഗ്രാം) തുടങ്ങിയ ചില ഫ്രീഡം വെയറുകളും കൂടാതെ ഇതില്‍ ഉണ്ടായിരുന്നതു് ഫേസ്ബുക്കു്, വിക്കിപ്പീഡിയ, സ്കൈപ്പ്, ബ്ലോഗര്‍, യൂടൂബ്, മീബൂ തുടങ്ങിയ വെബ് 2.0 സംവിധാനങ്ങളുമായുള്ള ഇഴുകിച്ചേരലായിരുന്നു. യുഎസിലെ പ്രമുഖ പിസി വെന്‍ഡര്‍ ആയ എവറെക്സിന്റെ ലോ എന്‍ഡ് പിസികളിലായിരുന്നു, gOS സ്ഥാനംപിടിച്ചതു്. വെബ് 2.0 ഇന്റര്‍ഫേസുകള്‍ പ്രധാനചേരുവയായുള്ള ഓപ്പറേറ്റിങ് സിസ്റ്റം എങ്ങനെയാവും എന്നതിന്റെ പൈലറ്റ് പരീക്ഷണമായിരുന്നു അതെന്നു് പറയാം. യുഎസിലൊഴികെ ഒരിടത്തും gOS-ലോടുന്ന എവറെക്സ് പിസികള്‍ മാര്‍ക്കറ്റ് ചെയ്തതുമില്ല.
ഗൂഗിളിന്റെ നേതൃത്വത്തില്‍​ ഓപ്പണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സ് വരുന്നതും ആന്‍ഡ്രോയിഡ് എന്ന മൊബൈല്‍​ ഒഎസ് അവതരിപ്പിക്കുന്നതും കുറച്ചുകൂടി പ്രകടമായാണു്. സിംബിയന്‍ ഫൌണ്ടേഷനെ പൂര്‍ണ്ണമായും നോക്കിയ ഏറ്റെടുക്കുന്ന സമയത്തുതന്നെയാണു് സ്മാര്‍ട് ഫോണുകള്‍ക്കായി ആന്‍ഡ്രോയിഡ് എന്ന പുതിയ ഒഎസും എത്തിയതു്. വിന്‍ഡോസ് മൊബൈല്‍ ഒഎസിനു് നേര്‍ക്കായിരുന്നു ആന്‍ഡ്രോയിഡിന്റെ ഒളിയമ്പു്. എന്നാല്‍ സിംബിയന്‍ ഓപ്പണ്‍സോഴ്സ് ആക്കുമെന്ന പ്രഖ്യാപനത്തിനിടയിലും ആന്‍ഡ്രോയിഡ് വിപണിയെ പിടിച്ചുകുലുക്കി. ഈ മൊബൈല്‍ ഒഎസിനെ നെറ്റ്ബുക്കുകളിലേക്കു് എത്തിക്കാന്‍ ചില തേര്‍ഡ് പാര്‍ട്ടി വെന്‍ഡര്‍മാര്‍ ശ്രമിച്ചെങ്കിലും ഗൂഗിള്‍ അതില്‍ വലിയ താത്പര്യമെടുത്തില്ല. ആ താത്പര്യക്കുറവിന്റെ രഹസ്യം അന്നു് പലര്‍ക്കും ബോധ്യമായതുമില്ല.
പരമ്പരാഗത ഒഎസുകളില്‍ നിന്നു് എന്തു വ്യത്യാസമാകും ക്രോമിനു് ഉണ്ടാവുക? ഒരു പക്ഷെ കെര്‍ണലിനു് പുറമേ ഒരു എച്ച്ടിഎംഎല്‍ റെന്‍ഡറര്‍ കൂടി മതിയാകും, ഒഎസിനു് എന്ന സമീപനമായിരിക്കുമോ ഗൂഗിള്‍ സ്വീകരിക്കുക? ഏതായാലും മേല്‍പ്രസ്താവിച്ചതുപോലെ ആപ്ലിക്കേഷനുകള്‍ ക്ലൌഡ് അധിഷ്ഠിതമാകുമെന്നു് ഉറപ്പു്. പ്രധാന ജോലികളും സംഭരണങ്ങളും സെര്‍വര്‍ സൈഡ് ആപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പെട്ടെന്നു് പ്രതികരിക്കേണ്ട ലളിതമായ ജോലികള്‍ ക്ലയന്റ് മെഷീനില്‍ തന്നെ നടക്കും. മിക്കവാറും അജാക്സ് ആവും ഇതിനു് ഉപയോഗപ്പെടുക.
ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഇപ്പോഴത്തെ വികസനവേഗത കണക്കിലെടുക്കുമ്പോള്‍ ഓഫീസ് സ്യൂട്ട് ഉപയോഗിക്കുന്നതിനും മള്‍ട്ടിമീഡി സ്ട്രീം ചെയ്യുന്നതിനും സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിനും മറ്റും ഈ സൌകര്യം ധാരാളം മതിയാകും. ഇന്റര്‍നെറ്റിനെ ഗ്രിഡ് റീപ്ലേസ് ചെയ്യുന്നതോടെ കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും ശക്തമായ കമ്മ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകളും ആവശ്യമായ ഹൈഎന്‍ഡ് ജോലികള്‍ക്കും ഇതേ രീതി പ്രായോഗികമാവും. ബ്ലെന്‍ഡര്‍ പോലെയുള്ള സോഫ്റ്റ്വെയറുകളുപയോഗിച്ചു് ചലച്ചിത്രം റെന്‍ഡര്‍ ചെയ്യാന്‍ വരെ വെബ്ബിലൂടെ സാധിക്കുന്ന അവസ്ഥ ഒന്നോര്‍ത്തുനോക്കൂ.
അതിധ്രുതം ഉറക്കത്തിലേക്കും ഉണര്‍ച്ചയിലേക്കും ചുവടുമാറേണ്ടിവരുന്ന (near zero latency) മള്‍ട്ടിപ്രോസസിങ് ശേഷി വെബ് ജാലകത്തിലേക്കു് കൊണ്ടുവരികയാണു്. ഇപ്പോള്‍ തന്നെ ക്രോം ബ്രൌസര്‍ പരിശ്രമിക്കുന്നതു് വെബ് ആപ്ലിക്കേഷനുകള്‍ ഏതൊരു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനെയും പോലെ സ്വാഭാവികതയോടെ പ്രവര്‍ത്തിപ്പിക്കുവാനാണു്. ആപ്പ് സാന്‍ഡ്ബോക്സിങ്, പരിമിതമായ യൂസര്‍ ഇന്റര്‍ഫേസ്, ഓഫ്‌ലൈന്‍ ആയി വെബ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കാഷിങ് സംവിധാനം എന്നിവ ഗൂഗിള്‍ ഉത്പന്നങ്ങളില്‍ പലതിലായി പരീക്ഷിക്കപ്പെടുന്നു.
ക്രോം മുന്നോട്ടു് വയ്ക്കുന്നതു് രണ്ടു് പുതിയ വെല്ലുവിളികളെയാണു്. വെബ് ആപ്പ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റും മള്‍ട്ടിക്കോര്‍ പ്രോസസിങ് എന്‍വയണ്‍മെന്റും. വിന്‍ഡോസ് 3.1ല്‍ നിന്നു് വിന്‍ഡോസ് 7ലേക്കു് എത്താന്‍ 18 വര്‍ഷത്തോളം എടുത്തെങ്കില്‍ ക്രോം ഒഎസിനു് കേവലം നെറ്റ്ബുക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലവിട്ടു് ഹൈ പെര്‍ഫോമന്‍സ് ഒഎസ് ആയി മാറാന്‍ പരമാവധി വേണ്ടിവരിക മൂന്നോ നാലോ വര്‍ഷമാകും. ഈ സമയം കൊണ്ടു് ഗൂഗിളിനൊപ്പം പരിണമിക്കാന്‍ കഴിയാതെ വന്നാല്‍ അതു് പരമ്പരാഗത ഒഎസുകളെ സ്ലോഡെത്തിലേക്കു് നയിക്കും.
പരമ്പരാഗത ഒഎസുകളില്‍ നിന്നു് എന്തു വ്യത്യാസമാകും ക്രോമിനു് ഉണ്ടാവുക? ഒരു പക്ഷെ കെര്‍ണലിനു് പുറമേ ഒരു എച്ച്ടിഎംഎല്‍ റെന്‍ഡറര്‍ കൂടി മതിയാകും, ഒഎസിനു് എന്ന സമീപനമായിരിക്കുമോ ഗൂഗിള്‍ സ്വീകരിക്കുക? ഏതായാലും മേല്‍പ്രസ്താവിച്ചതുപോലെ ആപ്ലിക്കേഷനുകള്‍ ക്ലൌഡ് അധിഷ്ഠിതമാകുമെന്നു് ഉറപ്പു്. പ്രധാന ജോലികളും സംഭരണങ്ങളും സെര്‍വര്‍ സൈഡ് ആപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പെട്ടെന്നു് പ്രതികരിക്കേണ്ട ലളിതമായ ജോലികള്‍ ക്ലയന്റ് മെഷീനില്‍ തന്നെ നടക്കും. മിക്കവാറും അജാക്സ് ആവും ഇതിനു് ഉപയോഗപ്പെടുക.
ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഇപ്പോഴത്തെ വികസനവേഗത കണക്കിലെടുക്കുമ്പോള്‍ ഓഫീസ് സ്യൂട്ട് ഉപയോഗിക്കുന്നതിനും മള്‍ട്ടിമീഡി സ്ട്രീം ചെയ്യുന്നതിനും സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിനും മറ്റും ഈ സൌകര്യം ധാരാളം മതിയാകും. ഇന്റര്‍നെറ്റിനെ ഗ്രിഡ് റീപ്ലേസ് ചെയ്യുന്നതോടെ കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും ശക്തമായ കമ്മ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകളും ആവശ്യമായ ഹൈഎന്‍ഡ് ജോലികള്‍ക്കും ഇതേ രീതി പ്രായോഗികമാവും. ബ്ലെന്‍ഡര്‍ പോലെയുള്ള സോഫ്റ്റ്വെയറുകളുപയോഗിച്ചു് ചലച്ചിത്രം റെന്‍ഡര്‍ ചെയ്യാന്‍ വരെ വെബ്ബിലൂടെ സാധിക്കുന്ന അവസ്ഥ ഒന്നോര്‍ത്തുനോക്കൂ.
അതിധ്രുതം ഉറക്കത്തിലേക്കും ഉണര്‍ച്ചയിലേക്കും ചുവടുമാറേണ്ടിവരുന്ന (near zero latency) മള്‍ട്ടിപ്രോസസിങ് ശേഷി വെബ് ജാലകത്തിലേക്കു് കൊണ്ടുവരികയാണു്. ഇപ്പോള്‍ തന്നെ ക്രോം ബ്രൌസര്‍ പരിശ്രമിക്കുന്നതു് വെബ് ആപ്ലിക്കേഷനുകള്‍ ഏതൊരു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനെയും പോലെ സ്വാഭാവികതയോടെ പ്രവര്‍ത്തിപ്പിക്കുവാനാണു്. ആപ്പ് സാന്‍ഡ്ബോക്സിങ്, പരിമിതമായ യൂസര്‍ ഇന്റര്‍ഫേസ്, ഓഫ്‌ലൈന്‍ ആയി വെബ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കാഷിങ് സംവിധാനം എന്നിവ ഗൂഗിള്‍ ഉത്പന്നങ്ങളില്‍ പലതിലായി പരീക്ഷിക്കപ്പെടുന്നു.
ക്രോം മുന്നോട്ടു് വയ്ക്കുന്നതു് രണ്ടു് പുതിയ വെല്ലുവിളികളെയാണു്. വെബ് ആപ്പ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റും മള്‍ട്ടിക്കോര്‍ പ്രോസസിങ് എന്‍വയണ്‍മെന്റും. വിന്‍ഡോസ് 3.1ല്‍ നിന്നു് വിന്‍ഡോസ് 7ലേക്കു് എത്താന്‍ 18 വര്‍ഷത്തോളം എടുത്തെങ്കില്‍ ക്രോം ഒഎസിനു് കേവലം നെറ്റ്ബുക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലവിട്ടു് ഹൈ പെര്‍ഫോമന്‍സ് ഒഎസ് ആയി മാറാന്‍ പരമാവധി വേണ്ടിവരിക മൂന്നോ നാലോ വര്‍ഷമാകും. ഈ സമയം കൊണ്ടു് ഗൂഗിളിനൊപ്പം പരിണമിക്കാന്‍ കഴിയാതെ വന്നാല്‍ അതു് പരമ്പരാഗത ഒഎസുകളെ സ്ലോഡെത്തിലേക്കു് നയിക്കും.
പുതിയ ക്രോം ഒഎസ് കമ്പ്യൂട്ടര്‍ വിപണിയെ എങ്ങനെയാവും ബാധിക്കുക?  മൈക്രോസോഫ്റ്റ് എന്ന മൊണോപ്പൊളിസ്റ്റിക്‍ കോര്‍പ്പറേഷന്റെ സ്ഥാനത്തു് ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റഡിനെ സ്ഥാപിക്കുക എന്നതിനപ്പുറം അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു് ക്രോം ഒഎസ് ഇടനല്‍കുമോ? ഉബുണ്ടുവിന്റെ ഒന്നാം നമ്പര്‍ ബഗ് ക്ലോസ് ചെയ്യാന്‍ ക്രോം സഹായിക്കുമോ? മോണോ സ്റ്റാക്കിനു് പിന്നാലെ തങ്ങളുടെ കൂടുതല്‍ ടൂളുകള്‍ സ്വതന്ത്രമാക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറാകുമോ? നാളെകളിലെ എല്ലാ ഒഎസും വെബ് കേന്ദ്രിതമായാവുമോ പ്രവര്‍ത്തിക്കുക? ഇന്റര്‍നെറ്റിലെ ഏകഛത്രാധിപതിയായി ഗൂഗിള്‍ മാറുമോ? ഡൂ നോ ഈവിള്‍ എന്ന മുദ്രാവാക്യത്തില്‍​നിന്നു് നോ മാഞ്ഞുപോകുമോ? അടുത്ത അഞ്ചുവര്‍ഷത്തിനകം ഇത്തരം ചോദ്യങ്ങള്‍ക്കു് പൂര്‍ണ്ണമായും ഉത്തരം പറയാന്‍ സാധിച്ചേക്കും.

ഫ്രാൻസിലെ ദേശീയ പൊലീസ്‌ സേന 2004 മുതൽ ഓപ്പൺ സോഴ്സ്‌ സ്വീകരിക്കുകയും സ്ഥാപനത്തിന്റെ വർക്സ്റ്റേഷനുകളിൽ ഒരു ഭാഗം ഉബുണ്ടു ലിനക്സിലേക്ക്‌ മാറ്റുകയും ചെയ്തതിലൂടെ 50 മില്യൻ യൂറോ (343 കോടി രൂപ) എങ്കിലും ലാഭിച്ചതായി റിപ്പോർട്ടുകൾ. 2015-ഓടെ അവരുടെ 90,000 വർക്സ്റ്റേഷനുകളിലും ഈ ഗ്നൂ/ലിനക്സ്‌ വിതരണം ആക്കാനാണ്‌ പദ്ധതി. 

ഡെസ്ക്ടോപ്പ്‌ സോഫ്റ്റ്‌വെയർ ഇൻഫ്രാസ്ട്രക്ചർ മൈക്രോസോഫ്റ്റ്‌ വിൻഡോസിൽ നിന്ന്‌ ഉബുണ്ടു ലിനക്സ്‌ വിതരണത്തിലേക്ക്‌ മാറ്റുക വഴി തങ്ങൾ കോടികൾ ലാഭമുണ്ടാക്കിയതായി ഫ്രാൻസിലെ ദേശീയ പൊലീസ്‌ സേനയായ ജെൻഡാർമെറീ നേഷനെലീ അവകാശപ്പെടുന്നു. 

സേനയിലുടനീളം ഉപയോഗത്തിലിരുന്നിരുന്ന മൈക്രോസോഫ്റ്റ്‌ ഓഫീസിന്‌ പകരം ഓപ്പൺ ഓഫീസ്‌ വിന്യസിച്ചതിലൂടെ 2005ലാണ്‌ ജെൻഡാർമെറി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കുള്ള പരിണാമം ആരംഭിച്ചത്‌. സാങ്കേതിക മേന്മ മാത്രമല്ല, മൈക്രോസോഫ്റ്റ്‌ ഓഫീസിന്റെ ലൈസൻസിന്‌ വേണ്ടിവരുന്ന ഭീമമായ ചെലവും ഇതിന്‌ പ്രേരകമായി. സാങ്കേതിക കാരണങ്ങളാൽ സേന പിന്നീട്‌ ഫയർഫോക്സും തണ്ടർബേഡും അടക്കം ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകങ്ങളും ഘട്ടംഘട്ടമായി സ്വീകരിച്ചു.

2006ലെ വിൻഡോസ്‌ വിസ്റ്റയുടെ ലോഞ്ച്‌ ആണ്‌ മൈക്രോസോഫ്റ്റിന്‌ ഏറ്റവും വലിയ അടിയായത്‌. വിസ്റ്റയുടെ സാങ്കേതികപ്പിഴവുകൾ പൊലീസ്‌ സേനയെ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കാര്യത്തിലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതോടെ പല ഘട്ടങ്ങളായി വിൻഡോസിൽ നിന്ന്‌ പൂർണ്ണമായും പുറത്തുകടക്കാനും പകരം ഉബുണ്ടുവിലേക്ക്‌ പരിവർത്തനം ചെയ്യാനും തീരുമാനിക്കുകയായിരുന്നു. 

മൈക്രോസോഫ്റ്റ്‌ എക്സ്പിയിൽ നിന്ന്‌ വിസ്റ്റയിലേക്ക്‌ മാറുന്നത്‌ സേനയ്ക്ക്‌ പറയത്തക്ക മെച്ചങ്ങളൊന്നും നൽകില്ലെന്ന്‌ അവർ വിലയിരുത്തി. തന്നെയുമല്ല, അതിന്‌ ഉപയോക്താക്കളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ്‌ പറഞ്ഞു. അതേ സമയം എക്സ്പിയിൽ നിന്നു ഉബുണ്ടുവിലേക്കുള്ള മാറ്റം തീർത്തും സുഗമമായിരുന്നു. 

ഇതിനോടകം, സേന ഉപയോഗിക്കുന്ന 5,000 വർക്സ്റ്റേഷനുകളിൽ ഉബുണ്ടുവാണ്‌ ഒഎസ്‌. ഈ പൈലറ്റ്‌ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ ഈ വർഷം അവസാനത്തോടെ 15,000 വർക്സ്റ്റേഷനുകൾ കൂടി ഉബുണ്ടുവിലേക്ക്‌ മാറ്റാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. 2015-ഓടെ സ്ഥാപനം പൂർണ്ണമായും ലിനക്സ്‌ വിതരണത്തിലേക്ക്‌ മാറ്റാനാണ്‌ ആലോചിക്കുന്നത്‌. 90,000 വർക്സ്റ്റേഷനുകളിൽ അപ്പോഴേക്കും ഉബുണ്ടുവാകും റൺ ചെയ്യുക. 

യൂറോപ്യൻ കമ്മിഷന്റെ ഓപ്പൺ സോഴ്സ്‌ ഒബ്സർവേറ്ററി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ജെൻഡാർമെറി ലഫ്റ്റൻന്റ്‌ കേണൽ ക്സേവ്യർ ഗൂയ്മാർഡ്‌ നടത്തിയ ഒരു പ്രസന്റേഷന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അതിൽ അദ്ദേഹം അവകാശപ്പെടുന്നത്‌, തങ്ങളുടെ ശേഷിയിൽ യാതൊരു കുറവും വരുത്താതെ തന്നെ വാർഷിക ഐടി ബജറ്റ്‌ 70% കുറയ്ക്കാൻ ജെൻഡാർമെറിക്ക്‌ കഴിഞ്ഞതായാണ്‌. 

മൈഗ്രേഷൻ സ്ട്രാറ്റജിയുടെ ഫലമായി 2004 മുതൽ ലൈസൻസിങ്‌, മെയിന്റനൻസ്‌ കോസ്റ്റ്‌ എന്നീ ഇനങ്ങളിൽ ജെൻഡാർമെറിക്ക്‌ 50 മില്യൻ യൂറോ (343 കോടി രൂപ) ലാഭിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. സേന വിൻഡോസ്‌ വിസ്റ്റ സ്വീകരിച്ചിരുന്നെങ്കിൽ അഭിമുഖീകരിക്കേണ്ടി വരുമായിരുന്ന വെല്ലുവിളികളുമായി താരതമ്യം ചെയ്യുമ്പോൾ എക്സ്പിയിൽ നിന്ന്‌ ഉബുണ്ടുവിലേക്കുള്ള മാറ്റം വളരെ കുറച്ച്‌ പ്രശ്നങ്ങൾ മാത്രമേ ഉണർത്തിയുള്ളൂ എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. “ഇരു ഒഎസുകളും തമ്മിലുള്ള രണ്ട്‌ പ്രധാന വ്യത്യാസങ്ങൾ ഐക്കണുകളും ഗെയിമുകളുമാണ്‌. ഗെയിയുമകൾ ഞങ്ങളുടെ മുൻഗണനയല്ല,” ഗൂയ്മാർഡ്‌ പറയുന്നു. 

തുറന്ന മാനകങ്ങൾക്കുള്ള (ഓപ്പൺ സ്റ്റാൻഡേർഡ്സ്‌) പിന്തുണ ജെൻഡാർമെറിയുടെ ഐടി നയത്തിന്റെ കാതലായ ഭാഗമാണ്‌. മാനകാധിഷ്ഠിത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ വെൻഡറെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന്‌ തന്നെയല്ല, സർക്കാരിന്റെ ഇതര നെറ്റ്‌വർക്കുകളുമായി ഇന്റർഓപ്പറേറ്റ്‌ ചെയ്യാനും ഇതുമൂലം അനായാസം കഴിയും. തുറന്ന മാനകങ്ങൾ കൂടുതൽ ഫലപ്രദമായി സ്വീകരിക്കുകയും കൈകാര്യ ചെയ്യുകയും ചെയ്യുന്നത്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ വിതരണങ്ങളാണെന്നത്‌ സുവിദിതമാണ്‌. ലിനക്സ്‌ ആവട്ടെ, റിമോട്ട്‌ മെയിന്റനൻസ്‌ ടാസ്കുകൾ ഏറെക്കുറെ ലളിതമാക്കിയിട്ടുമുണ്ട്‌. 

ഫ്രാൻസിലെ മറ്റ്‌ പല സർക്കാർ ഏജൻസികളും ഗ്നൂ/ലിനക്സ്‌ അഡോപ്റ്റ്‌ ചെയ്തു കഴിഞ്ഞു. ഫ്രഞ്ച്‌ നാഷണൽ അസംബ്ലി 1,000 വർക്സ്റ്റേഷനുകളിൽ ഉബുണ്ടുവാണ്‌ റൺ ചെയ്യുന്നത്‌. കാർഷിക മന്ത്രാലയം മാൻഡ്രിവ ലിനക്സ്‌ ഉപയോഗിക്കുന്നു. 

ഫ്രഞ്ച്‌ ദേശീയ പൊലീസ്‌ സേനയുടെ ഉബുണ്ടുവിലേക്കുള്ള മൈഗ്രേഷന്റെ വിജയം ഐടിയിലെ എമേർജിങ്‌ ട്രെൻഡുകളുടെ പ്രതിഫലനമാണ്‌. കമ്മ്യൂണിറ്റി-ഡ്രിവൺ വിതരണങ്ങളുടെ വർധിക്കുന്ന സ്വാധീനമാണ്‌ അവയിലൊന്ന്‌. അത്തരം വിതരണങ്ങൾ അഡോപ്റ്റ്‌ ചെയ്യുന്ന സ്ഥാപനങ്ങൾ ഇന്റേണലായി തന്നെ അവയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുമുണ്ട്‌. വാർഷിക കൊമേഴ്സ്യൽ സപ്പോർട്ട്‌ കോൺട്രാക്ടുകളുള്ള റെഡ്‌ ഹാറ്റ്‌ പോലത്തെ പരമ്പരാഗത എന്റർപ്രൈസ്‌ ലിനക്സ്‌ വിതരണങ്ങളെക്കാൾ മെയിന്റനൻസ്‌ ചെലവുകുറവാണെന്നത്‌ കമ്മ്യൂണിറ്റി – ഡ്രിവൺ ഡിസ്ട്രോകൾക്ക്‌ മുൻഗണന ലഭിക്കാൻ ഇടയാക്കുന്നതായി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. 

ഓപ്പൺ സോഴ്സ്‌ സോഫ്റ്റ്‌വെയർ സ്വീകരിക്കുന്നതിലൂടെ സർക്കാരുകൾക്ക്‌ ലഭിക്കാവുന്ന പ്രസക്തമായ കോസ്റ്റ്‌ സേവിങ്സിനെ കുറിച്ചും ജെൻഡാർമെറീ മൈഗ്രേഷൻ തെളിവ്‌ തരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ബജറ്റിൽ സമ്മർദ്ദങ്ങളുയർത്തവെ ഐടി കോസ്റ്റ്‌ വെട്ടിച്ചുരുക്കാനുള്ള മാർഗ്ഗങ്ങളിലൊന്നായി ഗവൺമെന്റുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കൂടുതലായി കണ്ടെന്ന്‌ വരാം. കാനഡയും യുകെയും ഈ ദിശയിലുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

അതിവേഗ വിവരവിനിമയത്തിന്‌ മൈക്രോവേവ്‌ ഫോട്ടോണിക്സ്‌

മൊബൈൽ ലോകത്തിന്റെ വലിയ പങ്കും ഇനിയും മൂന്നാം തലമുറ മൊബൈൽ കമ്മ്യൂണിക്കേഷൻസിലേക്ക്‌ മാറാനിരിക്കെ യൂറോപ്യൻ ഗവേഷകർ ഇതിനകം തന്നെ പ്രതിനിമിഷം 12.5 ജിബി ഡേറ്റ വയർലെസായി ഡെലിവർ ചെയ്യാൻ കഴിയുന്ന നാലാംതലമുറയും കടന്നുള്ള നൂതനസാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ്‌.

മില്ലിമീറ്റർ വേവ്‌ എന്നും മൈക്രോവേവ്‌ ഫോട്ടോണിക്സ്‌ എന്നും പേരുള്ള ഈ പുതിയ ടെക്നോളജിക്ക്‌ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ മാത്രമല്ല, ഇൻസ്ട്രമെന്റേഷൻ, റഡാർ, സെക്യൂരിറ്റി, റേഡിയോ ആസ്ട്രോണമി തുടങ്ങിയ ഇതരമേഖലകളിലും വാണിജ്യാടിസ്ഥാനത്തിലുള്ള വമ്പൻ പ്രയോഗ സാധ്യതകളാണുള്ളത്‌.

എംഎം-വേവ്‌ കമ്പോണന്റുകൾ ഉത്പാദിപ്പിക്കാനായി ഏറ്റവും ആധുനികമായ റേഡിയോ, ഒപ്ടിക്സ്‌ സാങ്കേതികവിദ്യകൾ ഒരുമിച്ച്‌ പ്രയോഗിച്ച്‌ നേടിയ പ്രവർത്തന മികവിലെ വമ്പൻ കുതിപ്പിന്റെ ഗുണഫലങ്ങൾ സാധാരണക്കാർക്ക്‌ കൂടി ലഭ്യമാവാൻ ഏതാനും വർഷങ്ങൾ കൂടി കാത്തിരുന്നാൽ മതിയാകും. യൂറോപ്യൻ യൂണിയൻ ഫണ്ട്‌ ചെയ്യുന്ന IPHOBAC എന്ന പ്രോജക്ടിനാണ്‌ ഇതിന്‌ നന്ദി പറയേണ്ടത്‌. എംഎം വേവ്‌ ആപ്ലിക്കേഷനുകൾക്കായി കമ്പോണന്റുകളുടെയും സിസ്റ്റങ്ങളുടെയും പുതിയ ക്ലാസ്‌ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക്‌ ലോകവും വ്യവസായ വൃത്തങ്ങളും തമ്മിലുള്ള പങ്കാളിത്തം യാഥാർത്ഥ്യമാക്കിയ പദ്ധതി കൂടിയാണിത്‌.

റേഡിയോ സ്പെക്ട്രത്തിലെ അത്യധികം ഉയർന്ന ഫ്രീക്വൻസിയിലുള്ള ബാൻഡ്‌ ആണ്‌ എംഎം വേവ്‌. 30-300 ജിഗാഹേർട്സിനിടയിലാണ്‌ 1-10 എംഎം തരംഗദൈർഘ്യമുള്ള ഈ ബാൻഡ്‌ ഉൾപ്പെടുന്നത്‌. അധികം വികസനങ്ങളൊന്നും നടന്നിട്ടില്ലാത്ത മേഖലയാണിത്‌. അതുകൊണ്ടു തന്നെ അൽപ്പമാത്രവും ഏറെ ആവശ്യകതയും ഉള്ള ഈ സ്പെക്ട്രത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ഗവേഷണമാണ്‌ പുതിയ സാങ്കേതിക വിദ്യ മുമ്പോട്ട്‌ നയിക്കുന്നത്‌.

സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന വെറുമൊരു പേപ്പർ പ്രോജക്ട്‌ അല്ല IPHOBAC. പകരം ‘മെയ്ഡ്‌ ഇൻ യൂറോപ്പ്‌’ ലേബലുള്ള നിലവാരമേറിയ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാനും വാണിജ്യോപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള വളരെ പ്രായോഗികമായ പ്രയത്നം കൂടിയാണത്‌. ജപ്പാനിലെയും യുഎസിലെയും പല കമ്പനികളും ഒപ്ടിക്കൽ, റേഡിയോ ഫ്രീക്വൻസി സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നുണ്ടെങ്കിലും ഈ മേഖലയിലുള്ള ആദ്യ പൂർണ്ണമായ ഇന്റഗ്രേറ്റഡ്‌ എഫർട്ട്‌ ആണ്‌ ധാരാളം കമ്പനികളുടെ പങ്കാളിത്തമുള്ള IPHOBAC പ്രോജക്ട്‌. 2009ന്‌ അവസാനിക്കുന്ന ത്രൈവാർഷിക പ്രോജക്ടിന്റെ ഭാഗമായി ഇതിനകം തന്നെ ധാരാളം നേട്ടങ്ങൾ അവർ നേടിക്കഴിഞ്ഞു.

ഗവേഷകർ അടുത്തിടെ വികസിപ്പിച്ച ഒരു ചെറുകമ്പോണന്റ്‌ ആണ്‌ എടുത്തുപറയേണ്ട നേട്ടം. എംഎം വേവ്‌ ബാൻഡ്‌ പൂർണ്ണമായും അതിനപ്പുറവും ഉപയോഗിച്ച്‌ തുടർച്ചയായി സിഗ്നൽ ട്രാൻസ്മിറ്റ്‌ ചെയ്യാൻ സാധിക്കുന്ന ഒരു ട്രാൻസ്മിറ്ററാണ്‌ ഇത്‌. അതിന്റെ ഫുൾ റേഞ്ച്‌ 30-325 ജിഗാഹേർട്സാണ്‌. അതിനേക്കാൾ കൂടിയ ഫ്രീക്വൻസിയിലുള്ള പ്രവർത്തനവും പരീക്ഷണദശയിലാണ്‌. ഈ റേഞ്ചിലുള്ള പെർഫോമൻസ്‌ ഡെലിവർ ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യ കമ്പോണന്റ്‌ എന്ന നിലയിൽ ഇത്‌ കമ്മ്യൂണിക്കേഷൻസ്‌ സിസ്റ്റത്തിലും റഡാർ സിസ്റ്റത്തിലും ഒരേ പോലെ ഉപയുക്തമാകും.

ഈ ട്രാൻസ്മിറ്റർ കൂടാതെ 110 ജിഗാഹേർട്സ്‌ മോഡുലേറ്ററുകൾ, 110 ജിഗാഹേർട്സ്‌ ഫോട്ടോ ഡിറ്റക്ടറുകൾ, 300 ജിഗാഹേർട്സ്‌ ഡ്യൂയൽ മോഡ്‌ ലേസറുകൾ, 60 ജിഗാഹേർട്സ്‌ മോഡ്‌-ലോക്ക്ഡ്‌ ലേസറുകൾ, 60 ജിഗാഹേർട്സ്‌ ട്രാൻസീവറുകൾ എന്നിവയും ഈ പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിച്ചുകഴിഞ്ഞു.

ഇലക്ട്രോണിക്സിലൂടെ സാധ്യമല്ലാത്ത അൾട്രാ-വൈഡ്‌ ട്യൂണബിളിറ്റി, ലോ-ഫേസ്‌ നോയിസ്‌ തുടങ്ങിയ വ്യതിരിക്തമായ ശേഷിയുള്ള മില്ലിമീറ്റർ വേവ്‌ ഫോട്ടോണിക്സ്‌ ഹൈ ഫ്രീക്വൻസി ആപ്ലിക്കേഷനുകൾക്ക്‌ വേണ്ടിയുള്ള ‘ഹൈലി ഡിസ്‌റപ്ടീവ്‌’ ആയ ടെക്നോളജി ആണെന്ന്‌ പ്രോജക്ട്‌ കോർഡിനേറ്റർ ആൻഡ്രിയാസ്‌ സ്റ്റോഹർ പറയുന്നു.

ടെലികമ്മ്യൂണിക്കേഷൻസ്‌ ശൃംഖലകളിലൂടെ അൾട്രാ ഫാസ്റ്റ്‌ വയർലെസ്‌ ഡേറ്റ ട്രാൻസ്ഫർ സാധ്യമാകുമെന്നത്‌ മാത്രമല്ല ഇതിന്റെ പ്രായോഗികവശം. അതിനുമപ്പുറം ഒട്ടേറെ പുതിയ ആപ്ലിക്കേഷനുകളും സാധ്യമാകും. http://www.iphobac-survey.org എന്ന വെബ്സൈറ്റിൽ ഇതേക്കുറിച്ച്‌ വിശദവിവരങ്ങളുണ്ട്‌.

ലയോണിൽ നടന്ന ഐസിടി 2008 എക്സിബിഷനിൽ ടോപ്‌ ടെൽ ബെസ്റ്റ്‌ എക്സിബിറ്റ്സ്‌ പട്ടികയിൽ ഇടം നേടിയ 60 ജിഗാഹേർട്സ്‌ ഫോട്ടോണിക്‌ വയർലെസ്‌ സിസ്റ്റം ആണ്‌ ഒരു ഉദാഹരണം. വീട്ടിനുള്ളിൽ ഉപയോഗിക്കുന്ന സെറ്റ്‌ ടോപ്‌ ബോക്സ്‌, ടെലിവിഷൻ, പേഴ്സണൽ കമ്പ്യൂട്ടർ, മൊബൈൽ ഡിവൈസസ്‌ തുടങ്ങിയ വിവിധ ഉപകരണങ്ങൾക്കിടയിൽ ഫുൾ ഹൈ ഡഫനിഷൻ വയർലെസ്‌ കണക്ടിവിറ്റി അനുവദിക്കുന്ന സാങ്കേതിക വിദ്യയാണിത്‌. ഫുൾ വയർലെസ്‌ എച്ച്ഡിക്ക്‌ ആവശ്യമായ മൂന്ന്‌ ജിഗാബൈറ്റ്സ്‌ പെർ സെക്കൻഡ്‌ വരെയുള്ള വേഗത കൈവരിച്ച ആദ്യ ഹോം ഏരിയ നെറ്റ്‌വർക്ക്‌ ആയിരുന്നു, അത്‌.

നടന്നുകൊണ്ടിരിക്കുന്ന ഇവന്റുകളുടെ മൾട്ടിക്യാമറ കവറേജ്‌ എച്ച്ഡിയിൽ നൽകാനും ഈ സിസ്റ്റം ഉപയോഗിക്കാം. “എല്ലാ ക്യാമറയിൽ നിന്നുമുള്ള ലൈവ്‌ ഫീഡ്‌ കണ്ടാൽ മാത്രമേ അവയിലേതാണ്‌ ഉപയോഗിക്കേണ്ടതെന്ന്‌ സംവിധായകന്‌ തീരമാനിക്കാനാവൂ. അപ്പോൾ പിന്നെ സിഗ്നലുകൾ കംപ്രസ്‌ ചെയ്യാൻ സമയമില്ല. കംപ്രസ്‌ ചെയ്യാത്ത ഹൈ ഡെഫനിഷൻ വീഡിയോ/ഓഡിയോ സിഗ്നലുകൾ അത്ര വേഗത്തിൽ ട്രാൻസ്മിറ്റ്‌ ചെയ്യാൻ കഴിവുറ്റ ഡേറ്റ ട്രാൻസ്ഫർ നിരക്ക്‌ നൽകാൻ നിലവിൽ സാധ്യമായ ഏക സാങ്കേതിക വിദ്യ ഞങ്ങളുടേതാണ്‌,” സ്റ്റോഹ്ര് പറയുന്നു.

ആക്സസ്‌ ടെലികോം ശൃംഖലയിൽ ഇതേ സാങ്കേതികവിദ്യ ഡെമോൺസ്ട്രേറ്റ്‌ ചെയ്തപ്പോൾ സാധ്യമായ ഡേറ്റ റേറ്റ്സ്‌ ലോക റെക്കോഡ്‌ ആണ്‌. ഷോർട്ട്‌ – ടു – മീഡിയം വയർലെസ്‌ സ്പാൻസിൽ 12.5 ജിബി/സെക്കൻഡ്‌ വേഗതയാണ്‌ കൈവരിക്കാനായത്‌. ഇത്‌ വരാനിരിക്കുന്ന നാലം തലമുറ (4ജി) മൊബൈൽ നെറ്റ്‌വർക്കിനേക്കാൾ 1500 മടങ്ങ്‌ അധികമാണ്‌.

ചുരുങ്ങിയ കാലപരിധിക്കുള്ളിൽ ഈ സാങ്കേതിക വിദ്യ വിന്യസിക്കാനാവുന്നതെങ്ങനെയെന്നും സ്റ്റോഹ്ര് വിശദീകരിക്കുന്നു. വളരെ റിമോട്ട്‌ ആയ പ്രദേശങ്ങളിൽ വളരെ വേഗതയേറിയ ബ്രോഡ്ബാൻഡ്‌ വയർലെസായി സപ്പോർട്ട്‌ ചെയ്യാം എന്നതാണ്‌ ആശയം. “സെക്കൻഡിൽ 10 ജിബി ഡെലിവർ ചെയ്യാനാവുന്ന ഫൈബർ നിങ്ങൾക്ക്‌ ഭൂമിക്കടിയിലിടാം. എന്നാൽ ഫൈബറിന്റെ സാന്നിദ്ധ്യമില്ലാത്ത ഉൾപ്രദേശങ്ങളിലേക്ക്‌ വായുവിലൂടെ ബ്രോഡ്ബാൻഡ്‌ ഡെലിവർ ചെയ്യാനും ഫൈബർ നെറ്റ്‌വർക്കുകൾക്കിടയിലെ വിടവുകൾ നികത്താനും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാം,” അദ്ദേഹം പറയുന്നു.

യൂറോപ്യൻ സ്പേസ്‌ ഏജൻസിയുമായി ചേർന്ന്‌ ബഹിരാകാശ യത്നങ്ങൾക്ക്‌ ആവശ്യമായ പ്രവർത്തകങ്ങളും പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിക്കുന്നു. 100 ജിഗാഹേർട്സ്‌ ബാൻഡിലാവും ഇവ പ്രവർത്തിക്കുക. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കിയിട്ടില്ല.

പ്രീ കൊമേഴ്സ്യൽ ഘട്ടം വരെയെത്തിയ ചില കമ്പോണന്റുകൾ ഇതിനകം തന്നെ ഈ പ്രോജക്ടിന്റെ ഭാഗമായുണ്ട്‌. സീമെൻസ്‌, എറിക്സൺ, തെയ്‌ല്സ്‌ കമ്മ്യൂണിക്കേഷൻസ്‌, മലേഷ്യ ടെലികോം തുടങ്ങി ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ വമ്പന്മാരുമായി ചർച്ചകളും നടക്കുന്നു. ” ഏതാനും വർഷത്തിനുള്ളിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ IPHOBAC പ്രോജക്ടിന്റെ ഗുണഫലങ്ങൾ വീട്ടിലും റേഡിയോ ആസ്ട്രോണമിയിലും ബഹിരാകാശത്തും അടക്കം എല്ലാവർക്കും കാണാൻ സാധിക്കും. വൈദ്യ രംഗത്ത്‌ അടക്കം ഒട്ടേറെ പുതിയ പ്രയോഗ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന പുത്തൻ സാങ്കേതികവിദ്യയാണിത്‌. സ്കിൻ ക്യാൻസർ കണ്ടെത്താൻ എംഎം-വേവ്‌ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരീക്ഷണഘട്ടത്തിലാണ്‌,” സ്റ്റോഹ്ര് പറയുന്നു.

Older Posts »

വിഭാഗങ്ങള്‍